Choose your language

17 February 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-46

 തളർച്ചകൾ പല കാരണങ്ങൾ കൊണ്ടും നമ്മൾക്ക് ഉണ്ടായേക്കാം. തളരാതെ പരിശ്രമിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ വിജയം നേടിയെടുക്കാൻ കഴിയുകയുള്ളു.


ഓരോ വ്യക്തികൾക്കും അവരുടേതായ കാരണങ്ങൾ കാണും പരാജയപ്പെടാനും, തളരാനും.


വിജയത്തിനായുള്ള പരിശ്രമങ്ങൾക്കിടയിൽ പരാജയപ്പെടാനുള്ള സാധ്യതകൾ ഒത്തിരിയേറെ കടന്നുവന്നേക്കാം.


നഷ്ടങ്ങൾക്കും, പ്രതിസന്ധികൾക്കും, തോൽവികൾക്കുമിടയിൽ തളരാതെ മുന്നേറുക എല്ലായ്പോഴും അത്ര എളുപ്പമല്ല.


ഇന്നലെകളിലെ വേദനകളെയും, നഷ്ടങ്ങളെയും, പരാജയങ്ങളെയുംപറ്റി ആലോചിച്ചുകൊണ്ട് നിരാശയിൽ കഴിഞ്ഞാൽ മുന്നോട്ടുള്ള നാളുകളിൽ തളരാനുള്ള സാധ്യത വളരെ കൂടുതലാണ്.


നമ്മൾ തളർന്നിരുന്നാൽ നഷ്ടങ്ങൾ മറ്റാരെയുംകാൾ നമ്മൾക്ക് തന്നെയായിരിക്കുമെന്നത് മറക്കാതിരിക്കുക.


നമ്മൾ ഓരോരുത്തർക്കും തളർന്നിരിക്കാൻ നിരവധി കാരണങ്ങൾ കണ്ടേക്കാം, പക്ഷെ എങ്കിൽ തളരാതെ നല്ല ലക്ഷ്യങ്ങൾക്കായി ഉണർന്നു പ്രവർത്തിക്കാൻ നമ്മൾ മുന്നിട്ടിറങ്ങിയാൽ മാത്രമാണ് വിജയം നമ്മളെ തേടിയെത്തുകയുള്ളു.


ഇനിയുള്ള നാളുകളിൽ സമയം പാഴാക്കി കളയാതെ, തളരാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഓരോ പ്രശ്‌നവും നമ്മളെ വളരെയേറെ തളർത്തിയേക്കാം അവിടെയെല്ലാം ക്ഷമയോടെ ശരിയായ വിധത്തിലുള്ള പരിഹാരം കണ്ടെത്തികൊണ്ട് മുന്നോട്ടു പോകുവാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.


നമ്മൾക്ക് നേരിടേണ്ടി വരുന്ന ഓരോ തളർച്ചകളും നമ്മളെ ഓരോരുത്തരെയും വളരെയധികം സ്വാധിനിച്ചുവെന്നു വരാം. ഓരോ തളർച്ചക്കും പിന്നിലുള്ള കാരണങ്ങളെ ശരിയായ വിധത്തിൽ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.


തളരാതെ മുന്നേറുകയെന്നത് അത്ര എളുപ്പമല്ല എല്ലാ സാഹചര്യത്തിലും, എങ്കിൽ പോലും നമ്മൾ ഓരോരുത്തരും നേട്ടങ്ങൾക്കായി നല്ലതുപോലെ പരിശ്രമിക്കാൻ തയ്യാറാവുക.


പരാജയപ്പെടാനും, തളരാനുമുള്ള സാധ്യതകൾ നമ്മുടെ ഓരോരുത്തരുടെയും മുൻപിൽ ഇഷ്ടം പോലെ ഉണ്ടെങ്കിൽ കൂടിയും വിജയം കൈവരിക്കണമെന്ന വാശിയോടെ നേട്ടങ്ങൾക്കായി സമയം പാഴാക്കി കളയാതെ പരിശ്രമിക്കാൻ ഇനിയുള്ള നാളുകളിൽ കഴിയേണ്ടതുണ്ട്.


നാളെകളിൽ വിജയങ്ങൾ നേടിയെടുക്കാൻ ഇന്നിന്റെ തളർച്ചകളെ അകറ്റിനിർത്തികൊണ്ട്, അലസത ഉപേക്ഷിച്ചുകൊണ്ട് പരിശ്രമിക്കാൻ നമ്മൾ ഓരോരുത്തർക്കും തയ്യാറാവാം.


നമ്മൾക്കുണ്ടാവുന്ന പ്രതിസന്ധികളിലും, പരാജയങ്ങളിലും, നഷ്ടങ്ങളിലും, ദുഃഖങ്ങളിലും തളരാതെ മുന്നേറാൻ നമ്മൾ എല്ലാവർക്കും ആത്മാർഥമായി പരിശ്രമിക്കാൻ ഇനിയുള്ള കാലം കഴിയട്ടെ.

0 comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.