സങ്കടങ്ങൾ നമ്മളിലേക്ക് പലപ്പോഴായി കടന്നുവരാറുണ്ട്. നമ്മൾ എത്ര ശ്രമിച്ചാലും ചില സങ്കടങ്ങൾ നമ്മളിൽ നിന്നും പെട്ടെന്നൊന്നും ഒഴിഞ്ഞുപോകാറില്ല.
ഇന്നലെകളിലെ പല സങ്കടങ്ങളും ഇന്നിപ്പോൾ നമ്മൾക്ക് സങ്കടമാകാറില്ല. ഇന്നലെകളിൽ സങ്കടം നൽകിയ കാര്യങ്ങളിൽ നിന്നും ഉൾകൊണ്ട തിരിച്ചറിവുകളും, തീരുമാനങ്ങളും ആയിരിക്കാം ഒരുപക്ഷെ ഇന്നിപ്പോൾ നമ്മൾ കൈവരിച്ച നേട്ടങ്ങൾക്കുള്ള പ്രധാന കാരണം.
എത്ര പണം ഉണ്ടെങ്കിൽ പോലും പല സങ്കടങ്ങളും നമ്മൾക്ക് പൂർണ്ണമായി മാറ്റിയെടുക്കാൻ കഴിഞ്ഞെന്നു വരില്ല.
നഷ്ടങ്ങളും, പ്രതിസന്ധികളും, ദുരിതങ്ങളും, തോൽവികളും, രോഗങ്ങളും,മരണങ്ങളും, വേണ്ടപ്പെട്ട മനുഷ്യരുടെ അകൽച്ചകളുമെല്ലാം സങ്കടങ്ങൾക്ക് കാരണമായേക്കാം.
നമ്മളിൽ ചിലർക്കെങ്കിലും ഒരുപക്ഷെ ഒരിക്കലും മറക്കാൻ പറ്റാത്ത വിധത്തിലുള്ള സങ്കടങ്ങൾ ഉള്ളിൽ കൊണ്ടു നടക്കുന്നവരുണ്ടാകാം. നമ്മൾ പരിശ്രമിച്ചാൽ മാത്രമാണ് നമ്മളിലെ സങ്കടങ്ങളെ ഒരു പരിധി വരെയെങ്കിലും അകറ്റാൻ കഴിയുകയുള്ളു.
സങ്കടങ്ങളെക്കുറിച്ച് ആലോചിച്ചുകൊണ്ട് നിരാശപ്പെട്ടിരുന്നാൽ, നഷ്ടപ്പെട്ട വിലപ്പെട്ട സമയങ്ങൾ ഒരിക്കലും തിരിച്ചു കിട്ടുകയില്ല.
ഏതൊരാൾക്കും സങ്കടം ഒരിക്കലും ഇനിയുള്ള നാളുകളിൽ ഉണ്ടാവില്ലായെന്നൊന്നും ഉറപ്പ് പറയാൻ കഴിയില്ല.
നമ്മൾക്കുണ്ടാകുന്ന സങ്കടങ്ങളെ വേണ്ട വിധത്തിൽ പരിഹരിക്കാനുള്ള ആത്മാർത്ഥമായ പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടായേ തിരുള്ളൂ.
നമ്മൾക്കുണ്ടായ ഓരോ സങ്കടങ്ങളും നാളേകളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി തീരട്ടെ.
നികത്താനാവാത്ത നഷ്ടങ്ങളെപറ്റി സങ്കടപ്പെട്ടിരിക്കുന്നതിൽ അർത്ഥമില്ല. ഇന്നലെകൾ നമ്മളിൽ നിന്നും കടന്നുപോയി ഇനി മുന്നിലുള്ള സമയം ഓരോന്നും വളരെയേറെ വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്,സങ്കടങ്ങളെ പരമാവധി അകറ്റി നിർത്തികൊണ്ട് ഉണർവോടെ പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.