Choose your language

25 February 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-84

സമയം എല്ലാവർക്കും വളരെയേറെ വിലപ്പെട്ടതാണ്. നമ്മൾക്ക് എന്തു നേട്ടങ്ങൾ സ്വന്തമാക്കണമെങ്കിലും സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ കഴിയണം.

സമയം നഷ്ടപ്പെടുത്തിയിട്ട് അതേക്കുറിച്ച് ചിന്തിച്ചു വിഷമിക്കുന്നതിൽ അർത്ഥമില്ല. സമയത്തെ ഏതെല്ലാം രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നാണ് നോക്കേണ്ടത്.

സമയത്തിന് വേണ്ട പ്രാധാന്യം നമ്മൾ ഓരോരുത്തരും കൊടുക്കണം. നമ്മൾ ഓരോരുത്തർക്കും ഈ ഭൂമിയിൽ ജീവിച്ചിരിക്കാനുള്ള സമയം വളരെ പരിമിതമാണ്. 

പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ട് സമയത്തെ ഉപയോഗപ്പെടുത്തിയവരാണ് ഇന്നിപ്പോൾ നല്ലതുപോലെ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്.

സമയം വളരെ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കും, നമ്മളാണ് സമയത്തെ ഏതൊക്കെ രീതിയിൽ ഉപയോഗിക്കണമെന്ന് ആലോചിക്കേണ്ടത്.

ഏതൊരു മനുഷ്യനായാലും എല്ലായ്‌പോഴും സന്തോഷിക്കാനോ, സുഖത്തിൽ തന്നെ ആയിരിക്കാനോ സാധിക്കണമെന്നില്ല.

പണവും, നേട്ടങ്ങളും എപ്പോഴും നമ്മോടൊപ്പം ഉണ്ടാവണമെന്നില്ല.

ആരുടെയും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവാൻ ഒരു നിമിഷം മതി.

ഇന്നലെകളിൽ പല നഷ്ടങ്ങളും, ദുഃഖങ്ങളും ഉണ്ടായിട്ടുള്ളവരാകാം എന്നാൽ പോലും ഇന്നിപ്പോൾ നമ്മൾക്ക് സന്തോഷിക്കാനും നേട്ടങ്ങൾ കൈവരിക്കാനും അതൊന്നും തടസ്സമല്ല.

നമ്മുടെ ഓരോ നിമിഷവും എങ്ങനെയൊക്കെ പ്രയോജനപ്പെടുത്തി എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മൾ ഓരോരുത്തർക്കും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുക.

സമയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞവർ ആരും തന്നെ സമയത്തെ പാഴാക്കാൻ ആഗ്രഹിക്കുന്നവരല്ല.

ഈ ലോകത്ത് ആർക്കും തന്നെ നഷ്ടപ്പെട്ട സമയത്തെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ല.

ഓരോ കാര്യവും നേടുന്നതിനു അതിന്റെതായ സമയം ആവശ്യമാണ്, ഓരോ കാര്യത്തിനും അതിന്റെതായ സമയം ആകുന്നതുവരെ ക്ഷമയോടെ കാത്തിരുന്നേ മതിയാകുള്ളൂ.

ഇനിയെങ്കിലും സമയത്തെ വെറുതെ പാഴാക്കികളയാതെ, നല്ല കാര്യങ്ങൾ ചെയ്യുവാൻ ശ്രമിക്കുക.

ഇന്നിന്റെ നല്ല പ്രവർത്തികളാണ് നമ്മൾക്ക് നാളെകളിൽ വളരെയേറെ സന്തോഷം നൽകുന്നതിന് കാരണം ആയിതിരുക.

നല്ല നാളെകൾ ഈ ലോകത്തുണ്ടാവണമെങ്കിൽ നമ്മൾ ഓരോരുത്തരും നമ്മുടെയൊക്കെ സമയത്തെ നല്ലതുപോലെ നല്ല കാര്യങ്ങൾക്കായി ചിലവഴിക്കണം.

നമ്മുടെ സമയം വെറുതെ നഷ്ടപ്പെടുത്തി കളയാൻ അനുവദിക്കാതിരിക്കുക. ഇന്നലെകളിലെ സമയങ്ങൾ നഷ്ടപ്പെടുത്തി കളഞ്ഞതിനെയോർത്തു ദുഃഖിച്ചിരിക്കാതെ ഭാവി നേട്ടങ്ങൾക്കായി നല്ലതുപോലെ പ്രവർത്തിക്കുക.

സമയത്തിന്റെ വില തിരിച്ചറിയാൻ ശ്രമിക്കുക. ജീവൻ ലഭിക്കുന്നതും നഷ്ടപ്പെടുന്നതും ഓരോ നിമിഷത്തിലാണ്.

നമ്മൾ ഏതു സമയത്തു ജനിക്കുമെന്നോ ഏതു സമയത്ത് മരിക്കുമെന്നോ നമ്മൾക്കു ആർക്കും പറയാൻ കഴിയില്ല.

പണം മാത്രമാകരുത് നമ്മുടെ ലക്ഷ്യങ്ങൾ. പണത്തിന്റെ പിന്നാലെ മാത്രം ഓടുമ്പോൾ വിലപ്പെട്ട പലതും ഒരുപക്ഷെ നഷ്ടപ്പെട്ടേക്കാം.

ആരോഗ്യം നഷ്ടപ്പെടുത്തിയിട്ട് എത്ര സമ്പാദിച്ചാലും അതൊന്നും നമ്മൾക്ക് അധികകാലം സന്തോഷം നൽകണമെന്നില്ല.

നാളെകൾ ചെയ്യാമെന്ന് നീട്ടി വെച്ചുകഴിഞ്ഞാൽ പല കാര്യങ്ങളും സമയത്തിന് നേടിയെടുക്കാൻ കഴിയില്ല.

നമ്മൾ ആർക്കും തന്നെ തൊട്ടടുത്ത നിമിഷം ഈ ഭൂമിയിൽ ജീവൻ ഉണ്ടാവുമെന്ന് ഉറപ്പ് പറയാൻ കഴിയില്ല.

സമയത്തിന് വേണ്ട പരിഗണന കൊടുക്കാൻ ഇനിയുള്ള നാളുകളിൽ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

0 comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.