Choose your language

13 March 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-144

നമ്മൾ ഓരോരുത്തർക്കും ഒത്തിരിയേറെ കഴിവുകളുണ്ട്. നമ്മളിലെ കഴിവുകൾ തിരിച്ചറിയാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവണം.

മറ്റുള്ളവരിലേ കഴിവുകൾ കണ്ടു, അതുപോലെ കഴിവ് നമ്മൾക്ക് കിട്ടിയില്ലല്ലോയെന്നോർത്ത് നിരാശപ്പെട്ടിരിക്കാതെ നമ്മൾക്കുള്ള കഴിവുകളെ ശരിയായ വിധത്തിൽ വളർത്തികൊണ്ടുവരണം.

നമ്മൾ എത്രത്തോളം ശ്രമിക്കുന്നുവോ അതിനനുസരിച്ചു മാത്രമാണ് നമ്മൾ ഓരോരുത്തർക്കും വളർച്ച കൈവരിക്കാൻ സാധിക്കുകയുള്ളു.

ഓരോ വ്യക്തികളും വളർച്ച കൈവരിക്കുന്നത് അവരിലുള്ള നല്ല കഴിവുകളെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയതുകൊണ്ടാണ്.

നമ്മളിലെ കഴിവുകൾ നമ്മൾക്ക് മാത്രം സ്വന്തമാണ്. നമ്മളിലെ കഴിവുകൾ പുറത്തെടുക്കേണ്ടത് നമ്മൾ മാത്രമാണ്. നമ്മളിലെ കഴിവുകളെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ വരും നാളുകളിൽ ഒരുപക്ഷെ നിരാശപ്പെടേണ്ടി വന്നേക്കാം.

നമ്മൾക്ക് വിജയം നേടിയെടുക്കാൻ, സന്തോഷം, സമാധാനം കിട്ടുവാൻ നമ്മളിലെ കഴിവുകളെ വേണ്ടതുപോലെ ഉപയോഗിക്കാൻ പഠിക്കേണ്ടതുണ്ട്.

ഓരോ ദിവസവും നമ്മളിലെ കഴിവുകളെ വളർത്തിയെടുക്കാൻ സമയം കണ്ടെത്തണം.

മറ്റുള്ളവരുടെ കഴിവുകളുമായി നമ്മുടെ കഴിവുകളെ താരതമ്യം ചെയ്യരുത്. ഈ ലോകത്തുള്ള ഓരോ മനുഷ്യർക്കും വ്യത്യസ്തങ്ങളായ കഴിവുകളാണുള്ളത്.

നമ്മളിലെ കഴിവുകൾ കണ്ടെത്താൻ നമ്മൾ തന്നെ ശ്രമിക്കണം. നമ്മളിലെ കഴിവുകളെ എത്രത്തോളം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയുമോ അതിനനുസരിച്ചു ഉപയോഗപ്പെടുത്തുക.

നമ്മളിലെ കഴിവുകളെ ശരിയായ വിധത്തിൽ ഉപയോഗിക്കാൻ കഴിയണം. സമയത്തെ വേണ്ടതുപോലെ ഉപയോഗ പ്പെടുത്തണം.

ഇന്നലെകളിലെ നഷ്ടങ്ങളെയും, പരാജയങ്ങളെയും കുറിച്ചു ആലോചിച്ചു നിരാശപ്പെട്ടിരുന്നാൽ, അലസരായിരുന്നാൽ നമ്മൾക്ക് കിട്ടേണ്ട നേട്ടങ്ങൾ പലതും ഒരുപക്ഷെ നഷ്ടമായേക്കാം.

നമ്മളിലെ നല്ല കഴിവുകളെ നല്ലതുപോലെ വളർത്തികൊണ്ടുവരാൻ നിരന്തരം ശ്രമിക്കുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.




0 comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.