Choose your language
13 March 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-139
വളർച്ച നമ്മൾ കൈവരിക്കേണ്ടത് വളരെ ആവശ്യമാണ്. നമ്മുടെ വളർച്ചക്കായി ഒത്തിരി കാര്യങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ചെയ്യേണ്ടതുണ്ട്.
നമ്മൾ അലസമായി സമയം ചിലവഴിച്ചാൽ, നഷ്ടങ്ങളെക്കുറിച്ച് ആലോചിച്ചു നിരാശപ്പെട്ടിരുന്നാൽ ഒരിക്കലും വളർച്ച കൈവരിക്കാൻ കഴിയില്ല.
നമ്മുടെ കുറവുകൾ മനസ്സിലാക്കികൊണ്ട് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.
നമ്മുടെ കുറവുകളിൽ വിഷമിച്ചിരിക്കാതെ മുന്നോട്ടു നേട്ടങ്ങൾക്കായി നിരന്തരം പരിശ്രമിക്കുക. നമ്മൾക്ക് വളർച്ച നേടണമെങ്കിൽ മറ്റാരും വിചാരിച്ചിട്ടോ, പരിശ്രമിച്ചിട്ടോ കാര്യമില്ല അവരവർ തന്നെ വിചാരിക്കണം, പരിശ്രമിക്കണം.
വളർച്ചക്കുവേണ്ടിയുള്ള ശ്രമങ്ങൾക്കിടയിൽ തളർച്ചയും,തോൽവികളും, നഷ്ടങ്ങളുമൊക്കെ ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.
നമ്മൾക്കുണ്ടാകുന്ന സന്തോഷവും സമാധാനവും നാം നേടുന്ന വളർച്ചയുമായി വളരെയേറെ ബന്ധമുണ്ട്.
വളർച്ച നഷ്ടപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്നും അകന്നു നിൽക്കുക.
മറ്റുള്ളവരുടെ വളർച്ചകളെ നമ്മുടേതുമായി താരതമ്യം ചെയ്യരുത്. മറ്റുള്ളവരുടെ വളർച്ചക്ക് അവർ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അവർക്ക് മാത്രമാണ് അറിയുന്നത്.
നമ്മുടെ വളർച്ചക്കുവേണ്ടി നമ്മുടെ ചുറ്റിലുമുള്ള ആരും തന്നെ പിന്തുണയോ സഹായമോ നൽകിയില്ലെന്ന് വന്നേക്കാം, അതിലൊന്നും തളരാതെ മുന്നേറാൻ കഴിയണം.
നമ്മൾ ആഗ്രഹിച്ച സമയത്ത്, ആഗ്രഹിച്ചതുപോലെ വളർച്ച കൈവരിക്കാൻ സാധിച്ചെന്നു വരില്ല.
ഓരോ കാര്യത്തിനും വളർച്ച കൈവരിക്കാൻ അതിന്റെതായ സമയം ആവശ്യമാണ്. വളർച്ചക്കായി ക്ഷമയോടെ കാത്തിരുന്നേ പറ്റുള്ളൂ.
പെട്ടെന്ന് വളർച്ച എപ്പോഴും സാധ്യമാവില്ല എന്നുള്ള തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ട്.
ക്ഷമയോടെ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക വിജയം നേടിയെടുക്കാൻ.
എവിടെയായാലും വളർച്ച കൈവരിക്കാൻ നല്ലതുപോലെ കഷ്ടപ്പെടേണ്ടതുണ്ട്.
നമ്മൾ ഓരോരുത്തരും എത്രത്തോളം പരിശ്രമിക്കുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മൾക്കുണ്ടാകുന്ന നേട്ടങ്ങൾ.
നമ്മുടെ ശരീരത്തിന് വളർച്ച നേടാൻ ഭക്ഷണം ആവശ്യമാണ്. ഭക്ഷണത്തിന്റെ ലഭ്യത കുറവ് നമ്മുടെ ശരീരത്തിനു വളർച്ച കൈവരിക്കുന്നതിനു തടസ്സമായേക്കും.
മാനസികമായും ശാരീരികമായും വളർച്ച നേടാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.
വളർച്ച നേടിയെടുക്കുമെന്നുള്ള ദൃഢനിശ്ചയത്തോടെ മുന്നേറാൻ കഴിയണം.
നമ്മൾ നിരാശപ്പെട്ടിരുന്നാൽ നമ്മൾക്ക് ഒന്നും തന്നെ നേടാൻ കഴിയില്ല. നമ്മുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് വളർച്ച നമ്മൾക്ക് കൈവരിക്കാൻ സാധിക്കുക.
നമ്മുടെ ഉള്ളിൽ ശക്തമായ ആഗ്രഹങ്ങളുണ്ടാവണം വളർച്ച നേടിയെടുക്കണമെന്ന്.
ഇന്നലെകളിലെ നഷ്ടങ്ങളും, പരാജയങ്ങളും നൽകിയ വേദനകളെ ശരിയായ വിധത്തിൽ ഉൾകൊള്ളാൻ കഴിയേണ്ടതുണ്ട്.
മോശപ്പെട്ട സാഹചര്യത്തെയോ, മറ്റുള്ളവരെയോ കുറ്റപ്പെടുത്തികൊണ്ട് അലസമായിരുന്നാൽ നമ്മുടെ വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുകയെന്നത് തിരിച്ചറിയുക.
നഷ്ടപ്പെട്ട സമയങ്ങളെ എത്ര വിലകൊടുത്താലും തിരിച്ചെടുക്കാൻ കഴിയില്ല.
വളർച്ച നേടാൻ നല്ലതുപോലെ പരിശ്രമിക്കാൻ ഇനിയുള്ള കാലം സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.