Choose your language
13 March 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-137
നല്ല അവസരങ്ങൾ എപ്പോഴും നമ്മൾക്ക് മുന്നിലേക്ക് കടന്നുവരണമെന്നില്ല. നമ്മൾ, നമ്മൾക്ക് കിട്ടിയ ഓരോ നല്ല അവസരങ്ങളെയും വേണ്ടതുപോലെ ഉപയോഗപ്പെടുത്തണം.
നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ട് വിഷമിച്ചിരിക്കുന്നതിൽ അർത്ഥമില്ല. നല്ല അവസരങ്ങൾക്കായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക.
നമ്മൾ എത്രത്തോളം ശ്രമിക്കുന്നുവോ അതിനനുസരിച്ചു മാത്രമേ നല്ല അവസരങ്ങളും, അതിലുടെ നേട്ടങ്ങളും നമ്മൾക്ക് ലഭിക്കുകയുള്ളു.
ഇന്നലെകൾ കടന്നുപോയി, ഇനിയുള്ള നാളുകൾ അലസമായി ചിലവഴിക്കാതെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കുക.
അവസരങ്ങളെ വേണ്ടതുപോലെ ഉപയോഗിച്ചതുകൊണ്ടാണ് നമ്മളിൽ പലർക്കും നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളത്.
അവസരങ്ങൾ എപ്പോഴാണ് ഉണ്ടാവുകയെന്നൊന്നും ആർക്കും ഉറപ്പ് പറയാൻ കഴിയില്ല. കിട്ടുന്ന ഓരോ നല്ല അവസരവും വേണ്ടതുപോലെ ഉപയോഗപ്പെടുത്തുക.
നമ്മളിലേക്ക് ആരും നല്ല അവസരം എപ്പോഴും കൊണ്ടു വന്നു തരില്ല, നമ്മളായിട്ട് അന്വേഷിച്ചു കണ്ടെത്തണം.
നല്ല അവസരങ്ങൾ വേണ്ടതുപോലെ ഉപയോഗിച്ചാൽ മാത്രമേ ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയുകയുള്ളു.
നമ്മുടെ ചുറ്റുപാടും ഓരോ നിമിഷവും പുതിയ സാധ്യതകൾ തുറന്നുകിടപ്പുണ്ട്. ആ സാധ്യതകൾ കണ്ടെത്തികൊണ്ട് ഉപയോഗപ്പെടുത്താൻ സാധിക്കണം.
നമ്മൾ സാഹചര്യം അനുസരിച്ചു മാറ്റങ്ങൾ ഉൾകൊള്ളാൻ തയ്യാറാവണം. ഇന്നലെകളിൽ ഉണ്ടായിരുന്ന പലതും ഇന്നിപ്പോൾ ഓർമ്മകൾ മാത്രമായി. കാലഘട്ടത്തിന്റെ മാറ്റം ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ നമ്മൾ പലയിടത്തുനിന്നും ഒഴിവായിപോകും.
നല്ല അവസരങ്ങൾ കിട്ടുമ്പോൾ അതൊക്കെ വേണ്ടതുപോലെ ഉപയോഗിക്കാൻ കഴിയണം.
കിട്ടുന്ന അവസരങ്ങൾ നല്ലതാണോ മോശമാണോയെന്ന് പരിശോധിക്കണം. മോശപ്പെട്ട അവസരങ്ങളെ ഒഴിവാക്കണം.
മറ്റുള്ളവരെ കുറ്റപ്പെടുത്തിയും, സാഹചര്യത്തെ കുറ്റം പറഞ്ഞുമിരുന്നാൽ നമ്മൾ എവിടെയും എത്തുകയില്ല.
ഇന്നലെകളിലെ പരാജയങ്ങളെയും, നഷ്ടങ്ങളെയും, ഒറ്റപ്പെടുത്തലുകളെയും, കുറ്റപ്പെടുത്തലുകളെയും കുറിച്ചു ആലോചിച്ചു നിരാശപ്പെട്ടിരുന്നാൽ നമ്മുടെ വിലപ്പെട്ട സമയങ്ങളാണ് നഷ്ടപ്പെടുകയെന്നത് തിരിച്ചറിയുക.
നമ്മൾ നേട്ടങ്ങൾ സ്വന്തമാക്കാനായി നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവുക.നല്ല അവസരങ്ങൾ നമ്മളിലേക്ക് എത്തിച്ചേരുമ്പോൾ, കിട്ടുന്ന നല്ല അവസരത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ ഇനിയെങ്കിലും സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.