Choose your language

19 June 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-220

നമ്മൾക്ക് വളർച്ച നേടണമെങ്കിൽ അതിനുള്ള നല്ല ചുറ്റുപാട് നമ്മൾക്ക് ഉണ്ടാവേണ്ടതുണ്ട്.


നമ്മളുടെ ഭാഗത്ത്‌ നിന്നും നല്ലതുപോലെ പരിശ്രമം ഉണ്ടെങ്കിൽ മാത്രമേ നല്ല ചുറ്റുപാട് സൃഷ്ടിക്കാൻ കഴിയുകയുള്ളു.


നല്ല ചുറ്റുപാടിൽ ജീവിക്കാനാണ് എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.


പലപ്പോഴും മോശം ചുറ്റുപാടുകൾ നേരിടേണ്ടി വന്നേക്കാം. മോശം ചുറ്റുപാടുകളെ അതിജീവിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവണം.


നല്ല ചുറ്റുപാടിൽ നിന്നും മോശം ചുറ്റുപാടിലേക്ക് കടക്കാതിരിക്കാൻ നമ്മൾ ഓരോരുത്തരും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം.


മോശം ചുറ്റുപാടിൽ ആയതുകൊണ്ട് നിരാശപ്പെട്ടിരിക്കാതെ അലസത ഒഴിവാക്കികൊണ്ട് നല്ല ചുറ്റുപാടിനായി നല്ലതുപോലെ പരിശ്രമിക്കണം.


നമ്മളുടെ ഭാഗത്തുനിന്നുള്ള ശ്രമങ്ങൾ എത്രത്തോളമുണ്ടോ അത്രത്തോളം ആയിരിക്കും നമ്മൾക്ക് നല്ല ചുറ്റുപാട് നേടാൻ കഴിയുക.


നല്ലതുപോലെ കഠിനാധ്വാനം ചെയ്തെങ്കിൽ മാത്രമേ നല്ല ചുറ്റുപാട് സൃഷ്ടിക്കാൻ കഴിയുകയുള്ളു.


നല്ല ചുറ്റുപാട് നിലനിർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നല്ല ചുറ്റുപാട് കഷ്ടപ്പെടാൻ തയ്യാറുള്ള ആർക്കും നേടാൻ കഴിയുന്ന ഒന്നാണ്.


നല്ല ചുറ്റുപാട് നേടാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക. എത്ര നേരത്തെ പരിശ്രമിക്കാൻ തയ്യാറാകുന്നുവോ അത്രത്തോളം നേരത്തെ തന്നെ നല്ല ചുറ്റുപാട് നേടിയെടുക്കാൻ ഒരുപക്ഷെ കഴിഞ്ഞേക്കും.


മനുഷ്യർക്ക് തെറ്റുകൾ പറ്റാം, വിഴ്ചകൾ ഉണ്ടാവാം. നമ്മൾക്കുണ്ടായിരുന്ന നല്ല ചുറ്റുപാട് ഒരുപക്ഷെ നഷ്ടപ്പെട്ടെന്ന് വരാം, എങ്കിൽ പോലും തളരാതെ ഉയർച്ചക്കുവേണ്ടി, നല്ല ചുറ്റുപാടിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക.


അലസതയെ ഉപേക്ഷിച്ചുകൊണ്ടു നല്ല ചുറ്റുപാട് സൃഷ്ടിക്കുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-219

നാളെകൾ എല്ലാവരുടെയും പ്രതിക്ഷകളാണ്. നമ്മൾ ഓരോ കാര്യവും ചെയ്യുന്നതിന് പിന്നിൽ ഒത്തിരിയേറെ പ്രതീക്ഷകൾ ഉള്ളതുകൊണ്ടാണ്.

നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ എല്ലാം നടന്നെന്നു വരില്ല.നമ്മൾ ആഗ്രഹിക്കാത്ത പലതും നമ്മൾക്ക് ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.

നല്ലതുപോലെ അധ്വാനിച്ചാലേ നേട്ടങ്ങൾ പ്രതീക്ഷിക്കുന്നതിൽ അർത്ഥമുള്ളു.

ഇന്നിന്റെ പരാജയങ്ങളിൽ തളരാതെ വിജയത്തിനായി പോരാടുവാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

നല്ലതിനായി പ്രതീക്ഷിക്കണം, നല്ലതിനായി കഷ്ടപ്പെടണം.

ഇന്ന് നമ്മൾ മോശം സാഹചര്യത്തിലൂടെ ആയിരിക്കാം ഒരുപക്ഷെ കടന്നു പോയികൊണ്ടിരിക്കുക, ഇന്നിന്റെ മോശം അവസ്ഥകൾ നാളെകളിൽ മാറുമെന്ന് നമ്മൾ ഓരോരുത്തർക്കും പ്രതിക്ഷയുണ്ടാവണം.

നമ്മൾ എത്രത്തോളം കഷ്ടപ്പെടാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചാണ് നമ്മൾക്ക് മുന്നേറാൻ കഴിയുകയുള്ളു.

നമ്മുടെ വാക്കുകളും പ്രവർത്തികളും മറ്റുള്ളവർക്കും പ്രചോദനമാകണം.

നല്ല കാര്യങ്ങൾ ചെയ്താൽ മാത്രമേ നല്ലത് പ്രതീക്ഷിക്കുന്നതിൽ അർത്ഥമുള്ളു.

ഒന്നും പ്രതിക്ഷയില്ലാത്തിടത്തുപോലും പല അത്ഭുതങ്ങളും ഒരുപക്ഷെ ഉണ്ടായെന്നു വരാം.

നമ്മൾക്ക് വളർച്ച കൈവരിക്കണമെങ്കിൽ നല്ലതുപോലെ പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.

ചുറ്റിലുമുള്ളവരിൽ നിന്നും നെഗറ്റീവ് വാക്കുകൾ കേൾക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. നമ്മൾക്ക് നമ്മളിൽ തന്നെ വിശ്വാസം ഉണ്ടാവേണ്ടതുണ്ട്.

നമ്മുടെ പ്രതീക്ഷകൾ എല്ലാം സഫലമാകണമെന്നില്ല, എങ്കിൽ പോലും മുന്നോട്ടു നല്ലതുപോലെ പരിശ്രമിക്കുക.

എല്ലാവരും മുന്നോട്ടു സഞ്ചരിക്കുന്നത് നല്ലൊരു നാളെകൾ പ്രതീക്ഷിച്ചുകൊണ്ടാണ്.

നല്ല നാളെ പ്രതീക്ഷിക്കാൻ നമ്മൾ ഓരോരുത്തർക്കും സമയം പാഴാക്കാതെ നല്ലതുപോലെ പരിശ്രമിക്കാൻ കഴിയട്ടെ.

Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-218

ഓരോരുത്തർക്കും അവരുടേതായ വിഷമങ്ങൾ ഉണ്ടാവാം. നമ്മൾക്കുണ്ടാകുന്ന പല വിഷമങ്ങൾക്കും പ്രധാന കാരണമെന്നത് നമ്മുടെ അലസതയാണ്.

ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്തില്ലെങ്കിൽ വേണ്ടപ്പെട്ട പലതും നമ്മൾക്ക് നഷ്ടപ്പെട്ടേക്കാം.

ഈ ലോകത്ത് ഒന്നും തന്നെ സ്ഥിരമല്ല. മാറ്റങ്ങൾ ഒത്തിരി ഓരോ നിമിഷവും നമ്മുടെ ചുറ്റിലും ഉണ്ടായികൊണ്ടിരിക്കുകയാണ്.

ഓരോ കാലഘട്ടത്തിലും വ്യത്യസ്തങ്ങളായ കാര്യങ്ങളായിരിക്കും നമ്മളെയൊക്കെ വിഷമിപ്പിക്കുക.

ഏതൊരു വിഷമവും കാലങ്ങൾ കൊണ്ടാണ് സുഖപ്പെടുക.

നമ്മുടെ വിഷമങ്ങൾക്കുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

ഈ ലോകത്ത് എല്ലാം നേടാൻ എല്ലാവർക്കും കഴിയില്ല. എല്ലാവർക്കും അവരുടേതായ പരിമിതികളുണ്ട്.

നമ്മൾ ആഗ്രഹിച്ചതുപോലെ തന്നെ എല്ലാ കാര്യവും നടക്കണമെന്നില്ല.

നമ്മുടെ ചുറ്റിലും നിരവധി മനുഷ്യർ വിഷമങ്ങൾ ഉള്ളിലൊതുക്കി കഴിയുന്നുണ്ടാകാം. ഏതു തരത്തിലുള്ള വിഷമങ്ങൾ ആണെങ്കിലും നമ്മൾ പരിശ്രമിച്ചാൽ മാത്രമാണ് അകറ്റാൻ കഴിയുകയുള്ളു.

നമ്മളിലെ വിഷമങ്ങൾ എല്ലാവരോടും പറയണമെന്നില്ല. നമ്മൾക്ക് വിശ്വാസം ഉള്ളവരോട് പറയാൻ കഴിയുമെങ്കിൽ പറയുക.

മറ്റുള്ളവരുടെ നല്ല വാക്കുകൾ, നല്ല പ്രവർത്തികളൊക്കെ ഒരുപക്ഷെ നമ്മുടെയൊക്കെ വിഷമസമയങ്ങളിൽ വളരെയേറെ ആശ്വാസം നൽകിയേക്കാം.

പരസ്പരം ഉള്ള സഹായങ്ങൾ കൊണ്ടാണ് പലരുടെയും വിഷമങ്ങൾക്ക് അൽപ്പമെങ്കിലും ആശ്വാസം ലഭിക്കുന്നത്.

നമ്മൾക്കുണ്ടാകുന്ന വിഷമങ്ങൾക്ക് പരിഹാരം കണ്ടെത്തുക വഴി അതേ വിഷമത്തിലൂടെ കടന്നുപോകുന്നവർക്ക് കൂടി ഒരു പരിധി വരെ ഒരുപക്ഷെ ആശ്വാസം കിട്ടിയേക്കും.

നാളെകൾക്കായി പ്രവർത്തിക്കാൻ നമ്മൾക്ക് ഊർജം നൽകുക ഇന്നിന്റെ വിഷമങ്ങൾ ഇല്ലാതാക്കാനുള്ള അതിയായ ആഗ്രഹങ്ങൾ ആയിരിക്കാം.

വിഷമങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ പല കണ്ടെത്തലുകളും ഉണ്ടാകുമായിരുന്നില്ല. നമ്മൾക്കുണ്ടാകുന്ന വിഷമം നമ്മളെക്കാൾ അധികമായി മറ്റൊരാൾക്കും മനസ്സിലാക്കാൻ സാധിക്കില്ല.

നമ്മളിലേക്ക് വിഷമം കടന്നുവരാനുള്ള സാഹചര്യം ഒരുക്കാതിരിക്കുക. തെറ്റായ ദുഃശ്ശിലങ്ങൾ വഴി നമ്മൾക്കുണ്ടാകുന്ന സുഖങ്ങൾ എല്ലാം തന്നെ നാളെകളിൽ ഒരുപക്ഷെ വേദനകളായി മാറിയേക്കാം.

അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ പഠിക്കേണ്ടതുണ്ട്.

പ്രതീക്ഷിക്കാത്ത പലതും നമ്മൾക്ക് ഉണ്ടായേക്കാം.

പണം എത്ര ഉണ്ടെങ്കിൽ പോലും എല്ലാ വിഷമങ്ങൾക്കും പണം പരിഹാരമാവില്ല.

പണം ഇല്ലാത്തതാണ് ഏറ്റവും കൂടുതൽ മനുഷ്യരെ പൊതുവിൽ വിഷമിപ്പിക്കുന്നത്. പണം ആവശ്യത്തിന് ഉണ്ടായിരുന്നെങ്കിൽ പലർക്കും പലതും നഷ്ടപ്പെടില്ലായിരുന്നു.

പണത്തിന്റെ അഭാവം നികത്താനാണ് നമ്മൾ ഓരോരുത്തരും രാപകൽ ഇല്ലാതെ കഷ്ടപ്പെടുന്നത്.

ഇന്നലെകളിലെ വിഷമങ്ങൾ അകറ്റാനായി കഠിനമായി അധ്വാനിച്ചതിന്റെ ഫലമാണ് പലർക്കും ഇന്നിപ്പോൾ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളത്.

നല്ല ജോലി ലഭിക്കാൻ, നല്ല വരുമാനം നേടാൻ വേണ്ടിയാണ് കഷ്ടപ്പാട് സഹിച്ചു ആണെങ്കിലും പഠിക്കാൻ ശ്രമിക്കുന്നത്.

നമ്മുടെയും നമ്മുടെയും ചുറ്റിലുമുള്ളവരുടെയും വിഷമങ്ങൾ പരിഹരിക്കാൻ നമ്മൾക്ക് ചെയ്യാൻ കഴിയുന്നത് നല്ല കാര്യങ്ങൾക്കായി നല്ലതുപ്പോലെ അധ്വാനിക്കുക എന്നതാണ്.

ഒരിടത്തു സുഖം ലഭിക്കുന്നുണ്ടെങ്കിൽ മറുഭാഗത്ത്‌ നല്ലതുപോലെ വിഷമങ്ങൾ നേരിടുന്നവരുണ്ട് എന്നത് മറക്കാതിരിക്കുക.

നമ്മൾ ഈ ഭൂമിയിലേക്ക് ജനിച്ചു വീണതിന് കാരണം തന്നെ നമ്മുടെ അമ്മ നമ്മളെ വയറ്റിൽ പൊന്നുപോലെ സംരക്ഷണം നൽകിയതുകൊണ്ടാണ്.

നമ്മൾക്കുണ്ടാകുന്ന വിഷമങ്ങൾ എല്ലാം നമ്മൾക്ക് നൽകുന്ന തിരിച്ചറിവുകൾ വേണ്ട വിധത്തിൽ ഉൾകൊള്ളാൻ പഠിക്കേണ്ടതുണ്ട്.

ഈ നിമിഷം കടന്നുപോകും, നാളെകൾ നമ്മൾക്ക് ഉയരങ്ങൾ കിഴടക്കാൻ കഴിയണമെങ്കിൽ ഇപ്പോൾ തന്നെ നമ്മൾക്ക് കിട്ടിയ സമയത്തെ പാഴാക്കാതെ നോക്കേണ്ടതുണ്ട്.

നമ്മുടെ ചുറ്റിലുമുള്ളവർ ഒരുപക്ഷെ നമ്മളോട് എപ്പോഴും നെഗറ്റീവ് ആയിരിക്കും സംസാരിക്കുക, അത്തരക്കാരെ വേണ്ടതുപോലെ അകറ്റി നിർത്തികൊണ്ട് നമ്മുടെ നല്ല ലക്ഷ്യം നേടിയെടുക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.

നമ്മുടെ വിഷമങ്ങൾ എല്ലാം തന്നെ എളുപ്പം നമ്മളെ വിട്ടകലുകയില്ല.

നമ്മൾ എത്രത്തോളം കഷ്ടപ്പെടാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാത്രമേ നമ്മളിലെ വിഷമങ്ങൾ ഒട്ടുമിക്കതും അകന്നുപോകുകയുള്ളു.

നമ്മൾക്ക് വിഷമം ഉണ്ടെന്ന് കരുതി നിരാശപ്പെട്ടു അലസതയിൽ കഴിഞ്ഞാൽ നമ്മുടെ വിഷമങ്ങൾ വർധിക്കുക മാത്രമാണ് ചെയ്യുക.

നമ്മുടെ തെറ്റായ ശീലങ്ങൾ ഉപേക്ഷിക്കാൻ ഇനിയെങ്കിലും തയ്യാറാവണം. നല്ല നാളെക്കായി ഇപ്പോൾ തന്നെ നല്ലതുപോലെ അധ്വാനിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-217

തെറ്റുകൾ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. തെറ്റുകൾ തിരുത്താൻ തയ്യാറാവുക എന്നത് വളരെയേറെ പ്രധാനപ്പെട്ടതാണ്.

നമ്മളുടെ തെറ്റുകൾ മൂലം ദുരിതങ്ങളും വേദനയും അനുഭവിക്കുന്ന നിരവധി മനുഷ്യർ ഒരുപക്ഷെ നമ്മുടെ ചുറ്റിലും കണ്ടേക്കാം.

നമ്മൾ ചെയ്യുന്ന തെറ്റിന്റെ ഫലം വർഷങ്ങൾക്കുശേഷമായിരിക്കും ഒരുപക്ഷെ അനുഭവത്തിൽ വരിക.

ചില തെറ്റുകളുടെ ഫലം ഉടനെ തന്നെ കിട്ടിയേക്കാം, ചില തെറ്റുകളുടെ ഫലം നാളുകൾ ഏറെ വേണ്ടി വന്നേക്കാം.

തെറ്റുകളിൽ തുടർന്നാൽ നമ്മുടെയൊക്കെ ജീവിതം ദുരിതങ്ങൾ നിറഞ്ഞതായി മാറിയേക്കാം.

തെറ്റുകളിൽ നിന്നും മോചനം നമ്മൾ ആഗ്രഹിക്കണം, മോചനത്തിനായി നല്ലതുപോലെ പരിശ്രമിക്കണം.

ചില തെറ്റുകൾ നമ്മൾക്ക് ഒഴിവാക്കാൻ സാധിക്കാത്തതിന് പിന്നിൽ ആ തെറ്റുകൾ നമ്മൾക്ക് വളരെയേറെ സന്തോഷവും സംതൃപ്തിയും നൽകുന്നത് കൊണ്ടായിരിക്കാം.

നമ്മളുടെ അറിവില്ലായ്മയാണ് നമ്മളുടെ ഭാഗത്തു നിന്നും തെറ്റുകൾ ഭൂരിഭാഗവും ഉണ്ടാവാനുള്ള പ്രധാന കാരണം.

നമ്മളുടെ ചുറ്റുപാടും വേണ്ടതുപോലെ നിരീക്ഷിച്ചാൽ ഒത്തിരിയേറെ തെറ്റുകൾ കണ്ടെത്താനും ആ തെറ്റുകൾ പരമാവധി ഒഴിവാക്കാനും കഴിയും.

തെറ്റുകൾ പറഞ്ഞു മനസ്സിലാക്കാൻ ആരും തന്നെ എപ്പോഴും ഉണ്ടാവണമെന്നില്ല.

തെറ്റുകളെ പരമാവധി അകറ്റി നിർത്താൻ കഴിയേണ്ടതുണ്ട്.

എത്ര മറച്ചാലും തെറ്റുകൾ ഒരിക്കൽ പുറത്തു വരിക തന്നെ ചെയ്യും.

എത്ര നേരത്തെ തെറ്റുകളിൽ നിന്നും അകലാൻ കഴിയുമോ അത്രത്തോളം ഉയർച്ച കൈവരിക്കാൻ കഴിയും.

തെറ്റുകളിൽ നിന്നുള്ള മോചനം എല്ലായ്‌പോഴും അത്ര എളുപ്പമല്ല.ശരിയായ മാർഗത്തിലൂടെ തെറ്റുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

തെറ്റുകൾ വരുത്താതിരിക്കാൻ വ്യക്തമായി ഓരോന്നിനെയും കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക.

തെറ്റുകൾ തിരുത്തി മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.



Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-216

നമ്മളെക്കാൾ സാമ്പത്തികം, കഴിവ് കുറഞ്ഞവരെ വില കുറച്ച് കാണാനായിരിക്കും നമ്മളിൽ പലർക്കും ഒരുപക്ഷെ ആഗ്രഹം കാണുക.

നമ്മൾ സുഖസൗകര്യത്തിൽ ഇന്നിപ്പോൾ കഴിയുന്നുണ്ടെങ്കിൽ അതിനുപിന്നിൽ ഒത്തിരി പേരുടെ കഷ്ടപ്പാട് ഉണ്ടെന്നുള്ള തിരിച്ചറിവ് നമ്മൾക്കു വേണം. നമ്മൾ നല്ലതുപോലെ കഷ്ടപ്പെട്ടാൽ മാത്രമാണ് നേട്ടങ്ങൾ നമ്മളിലേക്ക് എത്തിച്ചേരുക.

നേട്ടങ്ങൾ എല്ലാവർക്കും എല്ലായ്‌പോഴും ഉണ്ടാവണമെന്നില്ലല്ലോ. വീഴ്ചകൾ, പരാജയങ്ങൾ എല്ലാം പലപ്പോഴും ഒരുപക്ഷെ നമ്മളിൽ പലർക്കും നേരിടേണ്ടി വന്നേക്കാം.

ഇന്ന് വിലയില്ലാത്ത പലതിനും നാളെകളിൽ വിലയുണ്ടാകും. ഇന്ന് വിലയുള്ള പലതിനും നാളെകളിൽ വിലയില്ലാണ്ടാകും.

നാളെകളിൽ നമ്മൾക്ക് ഒരാവശ്യം വന്നു കഴിയുമ്പോൾ ഒരുപക്ഷെ നമ്മളെ സഹായിക്കുക നമ്മൾക്ക് മുൻപരിചയം പോലുമില്ലാത്ത ആളുകൾ ആയിരിക്കും.

ഇന്നലെകളിൽ സാമ്പത്തികമില്ലാത്ത അവസ്ഥകൾ നമ്മളിൽ പലർക്കും നേരിടേണ്ടി വന്നിട്ടുണ്ടാകാം, നാളെകളിൽ സാമ്പത്തികമില്ലാത്ത അവസ്ഥകൾ നമ്മളിൽ പലർക്കും നേരിടേണ്ടി വന്നേക്കാം.

അടുത്ത നിമിഷത്തിൽ എന്തെല്ലാമാണ് സംഭവിക്കുകയെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല.

നമ്മൾക്ക് ഒരാവശ്യം വന്നുകഴിഞ്ഞാൽ നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരെ കാണുള്ളൂ.

ഇന്ന് നമ്മൾക്ക് ചുറ്റിലും നേട്ടങ്ങൾ കൈവരിച്ച പലരുടെയും ജീവിതസാഹചര്യം വളരെയേറെ മോശമായിരുന്നു, അതിൽ നിന്നെല്ലാം അവർ വളർച്ച നേടിയെടുത്തത് മോശം സാഹചര്യങ്ങൾക്കെതിരെ പൊരുതാൻ തയ്യാറായതുകൊണ്ടാണ്.

നമ്മൾ ഓരോരുത്തർക്കും മുന്നോട്ട് നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് പ്രവർത്തിക്കാൻ കഴിയട്ടെ.

കഷ്ടപ്പെടാൻ തയ്യാറായാൽ ആർക്കും നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചേക്കും.

ഇപ്പോഴുള്ളത് മോശം സാഹചര്യം ആണെന്ന് കരുതി നിരാശയിൽ കഴിയാതെ നല്ലതുപോലെ അധ്വാനിക്കാൻ സാധിക്കണം.

ഓരോ മനുഷ്യർക്കും അവരുടേതായ കുറവുകളും കഴിവുകളുമുണ്ട്. ഈ ലോകത്തിൽ ആരും തന്നെ എല്ലാം തികഞ്ഞവരായിട്ടില്ല.

ഉയർച്ചയും താഴ്ചയും ജീവിതത്തിന്റെ ഭാഗമാണ്.

നമ്മളുടെ മോശം അവസ്ഥയിൽ നമ്മളെ പലരും ഒഴിവാക്കിയേക്കാം, കുറ്റപ്പെടുത്തിയേക്കാം, കളിയാക്കിയേക്കാം.

നമ്മൾക്ക് ഉയർച്ചകൾ നേടണമെങ്കിൽ മോശം സാഹചര്യത്തേക്കുറിച്ച് ആലോചിച്ചുകൊണ്ടു നിരാശപ്പെട്ടിരിക്കാതെ നല്ലതുപോലെ നേട്ടങ്ങൾക്കായി അധ്വാനിക്കാൻ കഴിയണം.

ഇനിയുള്ള നാളുകളിൽ ആരെയും വിലകുറച്ച് കാണാതിരിക്കാൻ കഴിയട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-215

പാഴ്ചെലവുകൾ കണ്ടെത്തി ഒഴിവാക്കേണ്ടത് നമ്മുടെ ആവശ്യമാണ്. നിരന്തരമായിട്ടുള്ള പരിശോധനകളിലൂടെയാണ് പാഴ്ചെലവുകൾ ഒരുപക്ഷെ നമ്മളിൽ പലർക്കും കണ്ടെത്താൻ കഴിയുക.

പാഴ്ചെലവുകൾ വേണ്ടതുപോലെ ഒഴിവാക്കിയില്ലെങ്കിൽ നമ്മൾക്ക് ഒത്തിരി നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം.
 
പാഴ്ചെലവുകളാണെന്ന് മനസ്സിലാക്കി മുൻകൂട്ടി ഒഴിവാക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല.

പ്രധാനപ്പെട്ട ചെലവുകളെയും പാഴ്ചെലവുകളെയും തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്.

ഓരോ കാലത്തിന് അനുസരിച്ചു നമ്മൾ ചിലവാക്കുന്ന കാര്യങ്ങൾ വളരെ വ്യത്യസ്തമാണ്.

കാലത്തിന് അനുസരിച്ചു വിലയിൽ കൂടുതലും കുറവും ഉണ്ടായേക്കാം.

പാഴ്ചെലവുകളെ എത്രമാത്രം ഒഴിവാക്കാൻ കഴിയുമോ അത്രത്തോളം നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞേക്കും.

നമ്മൾ ചിലവഴിക്കുന്ന ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണ്. നമ്മുടെ സമയം വെറുതെ പാഴാക്കി കളയാതിരിക്കുക.

നമ്മൾ പാഴാക്കി കളയുന്ന സമയങ്ങൾ ഒന്നും തന്നെ നമ്മൾക്ക് തിരികെ ലഭിക്കുന്നതല്ല.

നേട്ടത്തിനുവേണ്ടി ശ്രമിക്കുന്ന എല്ലാ കാര്യവും നമ്മൾക്ക് നേട്ടങ്ങൾ നൽകണമെന്നില്ല.

നമ്മൾ പ്രതീക്ഷിക്കാത്ത പലതും നമ്മുടെ ജീവിതത്തിൽ ഉണ്ടായേക്കാം.

നേട്ടങ്ങൾക്കുവേണ്ടി ശ്രമിച്ചാൽ പോലും ഒരുപക്ഷെ ചിലതെല്ലാം പാഴ്ചെലവുകളായി മാറിയേക്കാം.

പാഴ്ചെലവുകളെ നിയന്ത്രിച്ചു നിർത്താൻ പഠിക്കേണ്ടതുണ്ട്.

നമ്മൾക്ക് നമ്മൾ ചെയ്യുന്ന കാര്യത്തിൽ ആത്മവിശ്വാസം ഉണ്ടാവണം. മറ്റുള്ളവരുടെ വാക്കുകൾ കേട്ട് മാത്രം തീരുമാനമെടുത്താൽ പലതും നമ്മൾക്ക് പാഴ്ചെലവുകൾ ആയേക്കാം.

മറ്റുള്ളവർ ചിലവാക്കുന്നത് കണ്ടു നമ്മളും ചിലവഴിക്കാൻ നോക്കിയാൽ ഒരുപക്ഷെ നാളെകളിൽ വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം.

പാഴ്ചെലവുകൾ കൃത്യമായി മനസ്സിലാക്കികൊണ്ടു മുന്നോട്ടു ശരിയായ തീരുമാനം കൈകൊള്ളാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കേണ്ടതുണ്ട്.

നമ്മൾ വാങ്ങിക്കുന്ന ഓരോന്നും ഒരുപക്ഷെ നമ്മളിൽ പലരും കുറച്ചു ദിവസത്തേക്ക് ഉപയോഗിച്ചിട്ട് ഉപേക്ഷിക്കുകയാണ് പതിവ്. ആദ്യത്തെ കുറച്ചു ദിവസത്തേക്ക് മാത്രം താല്പര്യം കാണും പിന്നെ താല്പര്യം കുറഞ്ഞു തീരെ ഉപയോഗിക്കാതെ ഒരു വഴിക്ക് ഉപേക്ഷിക്കും.

നമ്മൾ ചെലവാക്കുന്ന എല്ലാത്തിനും കണക്ക് സൂക്ഷിക്കണം,എങ്കിലാണ് നാളെകളിൽ എവിടെയെല്ലാമാണ് വിഴ്ചകൾ ഉണ്ടാവാതെ നോക്കേണ്ടതെന്ന് തിരിച്ചറിയാൻ സാധിച്ചേക്കുക.

മോഹനവാഗ്ദാനം നൽകി പലരെയും പറ്റിക്കുന്നവർ നമ്മൾക്ക് ചുറ്റിലുമുണ്ട്. എത്രയോ മനുഷ്യരെയാണ് ഓരോരോ ആളുകൾ ദിവസേന പറ്റിച്ചുകൊണ്ടിരിക്കുന്നത്.

പാഴ്ചെലവുകളെ വേണ്ട രീതിയിൽ ഒഴിവാക്കുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.





Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-214

എല്ലാവരും പരിശ്രമിക്കുന്നത് പണം സമ്പാദിക്കാനാണ്. പണം സമ്പാദിച്ചാൽ മാത്രമേ നമ്മുടെ ഓരോരോ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുകയുള്ളു.

പണം സമ്പാദിക്കാൻ ഒത്തിരിയേറെ നല്ല വഴികളുണ്ട്. നമ്മൾ തിരഞ്ഞെടുക്കുന്ന വഴികൾ തെറ്റിയാൽ ഒത്തിരി നഷ്ടങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഒത്തിരിയേറെ കഷ്ടപ്പെട്ടാൽ മാത്രമാണ് പണം നമ്മളിലേക്ക് എത്തിച്ചേരുകയുള്ളു.
നല്ല മാർഗത്തിലൂടെ മാത്രമേ പണം സമ്പാദിക്കാൻ ശ്രമിക്കാവു.

അറിവ് വർധിപ്പിച്ചാൽ മാത്രമേ കൂടുതൽ എളുപ്പത്തിൽ പണം നേടാൻ കഴിയുള്ളു.
പണം ആവശ്യത്തിന് നമ്മുടെ പക്കൽ ഇല്ലെങ്കിൽ ദുഃഖിക്കേണ്ടി വന്നേക്കാം.

നമ്മൾ അലസരായിരുന്നാൽ പണം നേടിയെടുക്കാൻ കഴിയുകയില്ല. നമ്മൾ ഓരോ നിമിഷവും പാഴാക്കാതെ അധ്വാനിക്കാൻ തയ്യാറാവണം.

നമ്മൾക്കുണ്ടായ പരാജയങ്ങളെയും നഷ്ടങ്ങളെയും കുറിച്ച് ആലോചിച്ചു നിരാശപ്പെട്ടിരുന്നാൽ നമ്മൾ തളർന്നുപോയേക്കാം.

നമ്മളുടെ മാത്രം ആവശ്യമാണ് നേട്ടങ്ങൾ കൈവരിക്കുക എന്നത്. നമ്മൾക്ക് എത്രത്തോളം കഷ്ടപ്പെടാൻ കഴിയുമോ അത്രത്തോളം നമ്മൾക്ക് നേട്ടത്തിലേക്ക് കൂടുതലായി എത്തിച്ചേരാൻ സാധിച്ചേക്കും.

നമ്മൾക്കുണ്ടായിട്ടുള്ള തെറ്റുകൾ തിരുത്തിയാൽ മാത്രമേ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.

പണം പാഴാക്കാതിരിക്കാൻ പഠിക്കേണ്ടതുണ്ട്.പണത്തിന്റെ വില മനസ്സിലാക്കുന്നവർ ഒരിക്കലും പണം അനാവശ്യ കാര്യങ്ങൾക്കായി ചിലവഴിക്കില്ല.

നമ്മൾക്ക് ഈ ലോകത്ത് എത്ര വേണമെങ്കിലും സമ്പാദിക്കാൻ കഴിയും. പണസമ്പാദനത്തിനായി മുന്നിട്ടിറങ്ങുമ്പോൾ പല വിധത്തിലുള്ള തടസ്സങ്ങൾ നേരിട്ടേക്കാം.

ക്ഷമയോടെ നേട്ടങ്ങൾക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുക. നമ്മൾ പരാജയങ്ങളിലും നഷ്ടങ്ങളിലും പ്രതിസന്ധികളിലും തളരാതെ മുന്നേറിയാൽ മാത്രമേ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.

നമ്മുടെ കഴിവുകളും കുറവുകളും മനസ്സിലാക്കി വേണം മുന്നോട്ടു ഓരോ ചുവടുകളും വയ്ക്കുവാൻ.

മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യരുത്. മറ്റുള്ളവരുടെ ജീവിതസാഹചര്യവും നമ്മുടെ ജീവിതസാഹചര്യവും വളരെ വ്യത്യസ്തമാണ്.

പണം സമ്പാദിക്കുന്നതിനായി ത്യാഗങ്ങൾ സഹിക്കേണ്ടതായിട്ട് വന്നേക്കാം. പണം സമ്പാദിക്കാനായി വേണ്ടപ്പെട്ടവരിൽ നിന്നും കുറച്ചു കാലത്തെക്ക് എങ്കിലും ഒരുപക്ഷെ അകലേണ്ടി വന്നേക്കാം.

സമ്പാദ്യം നല്ലതുപോലെ വളർത്താൻ ശ്രമിക്കണം.നമ്മുടെ ദിവസവുമുള്ള വരവ് ചിലവുകൾ കണക്കാക്കി പാഴ്ചിലവുകൾ ഒഴിവാക്കാൻ കഴിയേണ്ടതുണ്ട്.

പണം നേടാൻ എല്ലാവർക്കും ആഗ്രഹമുണ്ട്, എന്നാൽ പണത്തിനായി കഷ്ടപ്പെടാൻ നമ്മളിൽ പലരും ഒരുക്കമല്ല.

നമ്മൾക്ക് പണം അത്രമേൽ ആവശ്യം വരുന്ന സന്ദർഭങ്ങളിലെല്ലാം നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവും.

പണം നേടാനുള്ള സാധ്യതകളെ നമ്മൾ സ്വയം അന്വേഷിച്ചു കണ്ടെത്തണം.

പണം നേടാനുള്ള മാർഗമൊന്നും എല്ലാവരും പറഞ്ഞു തന്നെന്നു വരില്ല.
അവരവരുടെ കഴിവുകളെ സ്വന്തം പരിശ്രമത്താൽ വളർത്തിയെടുക്കുക.
സ്വന്തം കഴിവുകളെ വേണ്ട രീതിയിൽ വളർത്തിയെടുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

ഒരാൾ പണം കണ്ടെത്താൻ സ്വീകരിച്ച മാർഗത്തിലൂടെ മറ്റൊരാൾ സ്വീകരിച്ചാൽ ഒരുപക്ഷെ പണം കണ്ടെത്തുന്ന വ്യക്തിയെപ്പോലെ പണം സമ്പാദിക്കാൻ കഴിഞ്ഞെന്നു വരില്ല.

പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും പണം നമ്മളിലേക്ക് എത്തിച്ചേരാൻ. പണം വേണ്ട കാര്യങ്ങൾക്കായി ചിലവഴിച്ചാൽ മാത്രമേ അതിലുടെ ചുറ്റിലുമുള്ളവർക്ക് ഉപയോഗപ്രദമാകുള്ളൂ.

നമ്മളാരും ഈ ലോകം വിട്ടുപോകുമ്പോൾ പണം കൊണ്ടുപോകുന്നില്ല. നമ്മൾക്ക് ലഭിക്കുന്ന പണം ഈ ലോകത്തിൽ തന്നെ ചിലവഴിക്കാനേ കഴിയുള്ളു. പണം വേണ്ടതുപോലെ ഉപയോഗപ്പെടുത്തുമ്പോഴാണ് നമ്മൾക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കുക.

പണം വേണ്ടതുപോലെ ഉപയോഗിച്ചാൽ മാത്രമാണ് പണം വർധിപ്പിക്കാൻ കഴിയുകയുള്ളു.

തെറ്റായ മാർഗത്തിലൂടെ പണം സമ്പാദിക്കാതിരിക്കുക. തെറ്റായ മാർഗത്തിലൂടെ നേടുന്നതെല്ലാം നമ്മൾക്ക് നാളെകളിൽ വലിയ നഷ്ടങ്ങൾക്കും ദുഃഖങ്ങൾക്കും കാരണമാകുമെന്ന് തിരിച്ചറിയുക.

നിമിഷസുഖങ്ങൾക്കുവേണ്ടി സ്വന്തം ആരോഗ്യം നഷ്ടപ്പെടുത്തിയാൽ പണം നേടാൻ അധ്വാനിക്കാൻ കഴിയാതെയാവും.

സ്വന്തം ആരോഗ്യം സംരക്ഷിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തമാണ്. നമ്മുടെ ചുറ്റിലുമുള്ള നല്ല വഴികൾ മാത്രം തിരഞ്ഞെടുക്കുക.

ഇനിയുള്ള നാളുകളിൽ നമ്മൾ ഓരോരുത്തർക്കും നല്ല രീതിയിൽ സമ്പാദിക്കാൻ പഠിക്കാൻ കഴിയട്ടെ.
Read More
// // Our Youtube channel

വായനാദിനാശംസകൾ

എല്ലാവർക്കും വായനയുടെ പുതിയ ലോകത്തിലേക്ക് സ്വാഗതം. വായന എന്നത് അറിവ് നേടലാണ്.

വളർച്ച നേടുക അറിവ് സമ്പാദിക്കുന്നതിലൂടെയാണ്. തെറ്റുകൾ ഒഴിവാക്കി മുന്നേറാൻ ശരിയായ അറിവുകൾ നേടാൻ എല്ലാവർക്കും സാധിക്കട്ടെ.
Read More

11 June 2026

// // Our Youtube channel

26 lakh pageviews

എല്ലാവർക്കും നന്ദി.
Read More

15 May 2026

// // Our Youtube channel

അഭിനന്ദനങ്ങൾ

Read More