Choose your language
19 June 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-214
എല്ലാവരും പരിശ്രമിക്കുന്നത് പണം സമ്പാദിക്കാനാണ്. പണം സമ്പാദിച്ചാൽ മാത്രമേ നമ്മുടെ ഓരോരോ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുകയുള്ളു.
പണം സമ്പാദിക്കാൻ ഒത്തിരിയേറെ നല്ല വഴികളുണ്ട്. നമ്മൾ തിരഞ്ഞെടുക്കുന്ന വഴികൾ തെറ്റിയാൽ ഒത്തിരി നഷ്ടങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഒത്തിരിയേറെ കഷ്ടപ്പെട്ടാൽ മാത്രമാണ് പണം നമ്മളിലേക്ക് എത്തിച്ചേരുകയുള്ളു.
നല്ല മാർഗത്തിലൂടെ മാത്രമേ പണം സമ്പാദിക്കാൻ ശ്രമിക്കാവു.
അറിവ് വർധിപ്പിച്ചാൽ മാത്രമേ കൂടുതൽ എളുപ്പത്തിൽ പണം നേടാൻ കഴിയുള്ളു.
പണം ആവശ്യത്തിന് നമ്മുടെ പക്കൽ ഇല്ലെങ്കിൽ ദുഃഖിക്കേണ്ടി വന്നേക്കാം.
നമ്മൾ അലസരായിരുന്നാൽ പണം നേടിയെടുക്കാൻ കഴിയുകയില്ല. നമ്മൾ ഓരോ നിമിഷവും പാഴാക്കാതെ അധ്വാനിക്കാൻ തയ്യാറാവണം.
നമ്മൾക്കുണ്ടായ പരാജയങ്ങളെയും നഷ്ടങ്ങളെയും കുറിച്ച് ആലോചിച്ചു നിരാശപ്പെട്ടിരുന്നാൽ നമ്മൾ തളർന്നുപോയേക്കാം.
നമ്മളുടെ മാത്രം ആവശ്യമാണ് നേട്ടങ്ങൾ കൈവരിക്കുക എന്നത്. നമ്മൾക്ക് എത്രത്തോളം കഷ്ടപ്പെടാൻ കഴിയുമോ അത്രത്തോളം നമ്മൾക്ക് നേട്ടത്തിലേക്ക് കൂടുതലായി എത്തിച്ചേരാൻ സാധിച്ചേക്കും.
നമ്മൾക്കുണ്ടായിട്ടുള്ള തെറ്റുകൾ തിരുത്തിയാൽ മാത്രമേ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.
പണം പാഴാക്കാതിരിക്കാൻ പഠിക്കേണ്ടതുണ്ട്.പണത്തിന്റെ വില മനസ്സിലാക്കുന്നവർ ഒരിക്കലും പണം അനാവശ്യ കാര്യങ്ങൾക്കായി ചിലവഴിക്കില്ല.
നമ്മൾക്ക് ഈ ലോകത്ത് എത്ര വേണമെങ്കിലും സമ്പാദിക്കാൻ കഴിയും. പണസമ്പാദനത്തിനായി മുന്നിട്ടിറങ്ങുമ്പോൾ പല വിധത്തിലുള്ള തടസ്സങ്ങൾ നേരിട്ടേക്കാം.
ക്ഷമയോടെ നേട്ടങ്ങൾക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുക. നമ്മൾ പരാജയങ്ങളിലും നഷ്ടങ്ങളിലും പ്രതിസന്ധികളിലും തളരാതെ മുന്നേറിയാൽ മാത്രമേ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.
നമ്മുടെ കഴിവുകളും കുറവുകളും മനസ്സിലാക്കി വേണം മുന്നോട്ടു ഓരോ ചുവടുകളും വയ്ക്കുവാൻ.
മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യരുത്. മറ്റുള്ളവരുടെ ജീവിതസാഹചര്യവും നമ്മുടെ ജീവിതസാഹചര്യവും വളരെ വ്യത്യസ്തമാണ്.
പണം സമ്പാദിക്കുന്നതിനായി ത്യാഗങ്ങൾ സഹിക്കേണ്ടതായിട്ട് വന്നേക്കാം. പണം സമ്പാദിക്കാനായി വേണ്ടപ്പെട്ടവരിൽ നിന്നും കുറച്ചു കാലത്തെക്ക് എങ്കിലും ഒരുപക്ഷെ അകലേണ്ടി വന്നേക്കാം.
സമ്പാദ്യം നല്ലതുപോലെ വളർത്താൻ ശ്രമിക്കണം.നമ്മുടെ ദിവസവുമുള്ള വരവ് ചിലവുകൾ കണക്കാക്കി പാഴ്ചിലവുകൾ ഒഴിവാക്കാൻ കഴിയേണ്ടതുണ്ട്.
പണം നേടാൻ എല്ലാവർക്കും ആഗ്രഹമുണ്ട്, എന്നാൽ പണത്തിനായി കഷ്ടപ്പെടാൻ നമ്മളിൽ പലരും ഒരുക്കമല്ല.
നമ്മൾക്ക് പണം അത്രമേൽ ആവശ്യം വരുന്ന സന്ദർഭങ്ങളിലെല്ലാം നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവും.
പണം നേടാനുള്ള സാധ്യതകളെ നമ്മൾ സ്വയം അന്വേഷിച്ചു കണ്ടെത്തണം.
പണം നേടാനുള്ള മാർഗമൊന്നും എല്ലാവരും പറഞ്ഞു തന്നെന്നു വരില്ല.
അവരവരുടെ കഴിവുകളെ സ്വന്തം പരിശ്രമത്താൽ വളർത്തിയെടുക്കുക.
സ്വന്തം കഴിവുകളെ വേണ്ട രീതിയിൽ വളർത്തിയെടുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
ഒരാൾ പണം കണ്ടെത്താൻ സ്വീകരിച്ച മാർഗത്തിലൂടെ മറ്റൊരാൾ സ്വീകരിച്ചാൽ ഒരുപക്ഷെ പണം കണ്ടെത്തുന്ന വ്യക്തിയെപ്പോലെ പണം സമ്പാദിക്കാൻ കഴിഞ്ഞെന്നു വരില്ല.
പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും പണം നമ്മളിലേക്ക് എത്തിച്ചേരാൻ. പണം വേണ്ട കാര്യങ്ങൾക്കായി ചിലവഴിച്ചാൽ മാത്രമേ അതിലുടെ ചുറ്റിലുമുള്ളവർക്ക് ഉപയോഗപ്രദമാകുള്ളൂ.
നമ്മളാരും ഈ ലോകം വിട്ടുപോകുമ്പോൾ പണം കൊണ്ടുപോകുന്നില്ല. നമ്മൾക്ക് ലഭിക്കുന്ന പണം ഈ ലോകത്തിൽ തന്നെ ചിലവഴിക്കാനേ കഴിയുള്ളു. പണം വേണ്ടതുപോലെ ഉപയോഗപ്പെടുത്തുമ്പോഴാണ് നമ്മൾക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കുക.
പണം വേണ്ടതുപോലെ ഉപയോഗിച്ചാൽ മാത്രമാണ് പണം വർധിപ്പിക്കാൻ കഴിയുകയുള്ളു.
തെറ്റായ മാർഗത്തിലൂടെ പണം സമ്പാദിക്കാതിരിക്കുക. തെറ്റായ മാർഗത്തിലൂടെ നേടുന്നതെല്ലാം നമ്മൾക്ക് നാളെകളിൽ വലിയ നഷ്ടങ്ങൾക്കും ദുഃഖങ്ങൾക്കും കാരണമാകുമെന്ന് തിരിച്ചറിയുക.
നിമിഷസുഖങ്ങൾക്കുവേണ്ടി സ്വന്തം ആരോഗ്യം നഷ്ടപ്പെടുത്തിയാൽ പണം നേടാൻ അധ്വാനിക്കാൻ കഴിയാതെയാവും.
സ്വന്തം ആരോഗ്യം സംരക്ഷിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തമാണ്. നമ്മുടെ ചുറ്റിലുമുള്ള നല്ല വഴികൾ മാത്രം തിരഞ്ഞെടുക്കുക.
ഇനിയുള്ള നാളുകളിൽ നമ്മൾ ഓരോരുത്തർക്കും നല്ല രീതിയിൽ സമ്പാദിക്കാൻ പഠിക്കാൻ കഴിയട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ offers അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവർക്കും ഓഫർ ഇല്ലാതെ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.