Choose your language
20 June 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-240
ഏതൊരു വിജയത്തിന് പിന്നിലും ഒത്തിരിയേറെ കഷ്ടപ്പാടുകളുണ്ട്. വെറുതെയിരുന്നാൽ ആർക്കും തന്നെ ഒന്നും നേടാൻ കഴിയില്ല. എല്ലാം തികഞ്ഞിട്ട് ചെയ്യാമെന്ന് കരുതിയാൽ ഒരുപാട് സമയം നമ്മൾക്ക് നഷ്ടപ്പെട്ടേക്കാം.
നമ്മുടെ പരിമിതികളിൽ നിന്നുകൊണ്ട് കഴിവിന്റെ പരമാവധി ചെയ്യാൻ ശ്രമിക്കുക, പതിയെ പതിയെ നേട്ടങ്ങൾ സ്വന്തമാക്കികൊണ്ട് മുന്നോട്ടു പോകുക.
നമ്മളെ പ്രോത്സാഹിപ്പിക്കാനോ, സഹായിക്കാനോ ഒരുപക്ഷെ ആരും ഉണ്ടായെന്നു വരില്ല. മുന്നോട്ട് വളർച്ച നേടാൻ അവരവർ തന്നെ നല്ലതുപോലെ പരിശ്രമിച്ചേ മതിയാകുള്ളൂ.
മറ്റുള്ളവരുടെ വളർച്ച കണ്ടു നമ്മൾക്കും അതുപോലെ വളർച്ച കൈവരിക്കാൻ കഴിഞ്ഞില്ലായെന്നോർത്തു ദുഃഖിച്ചിരുന്നാൽ നഷ്ടം നമ്മൾക്ക് മാത്രമാണ്.
കുറ്റപ്പെടുത്തലുകളിൽ, കളിയാക്കലുകളിൽ നമ്മൾ തളർന്നിരുന്നാൽ നഷ്ടം നമ്മൾക്ക് തന്നെയാണ്.
നമ്മൾക്ക് നേരിടേണ്ടി വരുന്ന തോൽവികളിൽ, നഷ്ടങ്ങളിൽ, പ്രതിസന്ധികളിൽ തളരാതെ മുന്നേറാൻ കഴിയേണ്ടതുണ്ട്.
നമ്മളുടെ വളർച്ചക്ക് പിന്നിൽ നമ്മളുടെ കഷ്ടപ്പാടുകളാണ്. കഷ്ടപ്പാടുകൾ നേരിടാൻ തയ്യാറല്ലെങ്കിൽ വളർച്ച കൈവരിക്കാൻ സാധിക്കണമെന്നില്ല.
നല്ല നാളെക്കായി ഇന്നിപ്പോൾ മുതൽ നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാകുക.
അലസത നമ്മുടെ ജീവിതത്തിൽ നഷ്ടങ്ങളും തോൽവികളുമാണ് എപ്പോഴും സമ്മാനിക്കുക, അലസതയെ എത്ര നേരത്തെ ഒഴിവാക്കുന്നുവോ അത്ര നേരത്തെ വിജയം നേടാൻ ഒരുപക്ഷെ കഴിഞ്ഞേക്കും.
ഇന്നിന്റെ ആവശ്യങ്ങൾ അല്ല നാളെകളിൽ നമ്മൾക്ക് അഭിമുഖികരിക്കേണ്ടി വരിക. നമ്മളെ നിരാശപ്പെടുത്തുന്ന ചിന്തകളെ പൂർണ്ണമായി ഒഴിവാക്കുക.
നെഗറ്റീവ് മാത്രം പറയുന്നവരിൽ നിന്നും വേണ്ടത്ര അകൽച്ച പാലിക്കുക.
നമ്മൾക്കുണ്ടാകുന്ന ഓരോ പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾകൊള്ളാൻ കഴിയേണ്ടതുണ്ട്. നമ്മളുടെ നേട്ടങ്ങൾ നമ്മൾ എത്രത്തോളം പരിശ്രമിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.
നമ്മൾ എത്ര അധ്വാനിക്കുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുക.
ഇന്നിന്റെ മോശപ്പെട്ട അവസ്ഥയോർത്ത് ദുഃഖിച്ചിരിക്കാതെ നല്ല നാളെകൾ നമ്മൾക്കുണ്ടാകുമെന്നുള്ള ശുഭപ്രതീക്ഷയിൽ നേട്ടങ്ങൾക്കായി നല്ലതുപോലെ പരിശ്രമിക്കാൻ കഴിയട്ടെ.
സ്വന്തം കഴിവിൽ വിശ്വസിച്ചുകൊണ്ട് നേട്ടങ്ങൾക്കായി നല്ലതുപോലെ കഷ്ടപ്പെടാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
നമ്മുടെ സമയത്തിന് വില നൽകാൻ പഠിക്കുക. സമയം വെറുതെ നഷ്ടപ്പെടുത്തി കളയാതിരിക്കുക.
നമ്മളിൽ നല്ല മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ നമ്മുടെ ഭാഗത്ത് നിന്നും നല്ലതുപോലെ അധ്വാനം ഉണ്ടായേ തിരുള്ളൂ.
വിജയം നേടുവാനായി തെറ്റുകൾ ആവർത്തിക്കാതിരിക്കാനും, തെറ്റുകൾക്ക് പിന്നാലെ പോകാതിരിക്കാനും വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
നമ്മളുടെ ജീവിതത്തിൽ എന്തെങ്കിലും തരത്തിൽ ഉയർച്ച ഉണ്ടാവണമെങ്കിൽ നമ്മൾ അത്രത്തോളം പരിശ്രമിക്കേണ്ടിയിരിക്കുന്നു.
മറ്റുള്ളവരെപോലെ കഴിവോ, നല്ല സാഹചര്യങ്ങളോ ഒന്നും തന്നെ നമ്മൾക്ക് ഇല്ലെങ്കിൽ പോലും അതേകുറിച്ച് ആലോചിച്ചു നിരാശപ്പെട്ടിരിക്കാതെ നമ്മളുടെ കഴിവുകൾ തിരിച്ചറിഞ്ഞുകൊണ്ട് മുന്നേറാൻ സാധിക്കേണ്ടതുണ്ട്.
നമ്മൾ കഷ്ടപ്പെട്ടാൽ മാത്രമാണ് നമ്മൾക്ക് വളരാൻ കഴിയുള്ളുവെന്ന ചിന്ത നമ്മളിൽ ഉണ്ടാവട്ടെ.
നല്ല നാളെക്കായി ഇന്നിന്റെ വിലപ്പെട്ട സമയങ്ങളെ വേണ്ടതുപോലെ ഉപയോഗിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ offers അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവർക്കും ഓഫർ ഇല്ലാതെ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.