Choose your language

20 June 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-244

വരവ് എത്രത്തോളം ഉണ്ടെന്നുള്ളത് തിരിച്ചറിഞ്ഞിട്ട് വേണം ചിലവഴിക്കാൻ.

വരവ് ഇല്ലാതെ ചിലവുകൾ മാത്രമാകുമ്പോൾ നമ്മൾക്ക് സാമ്പത്തികമായി ഒന്നും ഇല്ലാത്ത അവസ്ഥ ഉണ്ടായേക്കാം.

ചിലവുകളെക്കാൾ അധികമായി വരവ് ഉണ്ടാവാൻ നമ്മൾ ഓരോരുത്തരും ആത്മാർത്ഥമായി പരിശ്രമിക്കണം.

അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്.

വരവ് കൂടുമ്പോൾ സ്വഭാവികമായി അതിനനുസരിച്ചുള്ള ചിലവുകളും കൂടും.

ഭാവിയിലെ ചിലവുകൾ മുൻകുട്ടി കണ്ടുകൊണ്ട് പണം കരുതൽവെക്കാൻ പരിശ്രമിക്കണം.

കിട്ടുന്നതെല്ലാം ധുർത്തടിച്ചു ചിലവഴിച്ചാൽ പിന്നെ നമ്മളുടെ പക്കൽ ഒന്നും തന്നെ ബാക്കി കാണില്ല.

ദുഃശ്ശിലങ്ങൾക്ക് അടിമപ്പെടാതെ, പണം പാഴാക്കാതെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ സാധിക്കേണ്ടതുണ്ട്.

ഇപ്പൊഴത്തെ വരവ് നിത്യചിലവിന് തികയുന്നില്ല എന്നുകണ്ടാൽ മറ്റു വരുമാനമാർഗങ്ങൾ തേടേണ്ടത് വളരെ ആവശ്യമാണ്.

മുന്നോട്ടുള്ള യാത്രയിൽ നമ്മൾക്ക് ഒഴിവാക്കാൻ കഴിയാത്ത ചിലവുകൾ ഉണ്ടായെന്നു വന്നേക്കാം.

മറ്റുള്ളവർ ആരും തന്നെ നമ്മൾക്ക് ചിലവിന് സാമ്പത്തികം നൽകി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നത് നാളെകളിൽ കിട്ടാതെയാകുമ്പോൾ നമ്മൾക്ക് ഒരുപക്ഷെ നിരാശകൾക്ക് കാരണമായേക്കാം.

നമ്മൾക്ക് അവസാനം വരെ നമ്മൾ മാത്രമേ കാണുള്ളൂ എന്ന ചിന്തയിൽ നേട്ടങ്ങൾക്കായി പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.

മറ്റുള്ളവരുടെ കളിയാക്കലുകളിൽ, കുറ്റപ്പെടുത്തലുകളിൽ നമ്മൾ തളർന്നിരുന്നാൽ നമ്മൾക്ക് തന്നെയാണ് നഷ്ടം സംഭവിക്കുക എന്നുള്ള തിരിച്ചറിവ് ഉണ്ടാവണം.

ചിലവുകൾ വരവിനെക്കാൾ അധികമാകുമ്പോൾ സ്വഭാവികമായി മാനസിക ബുദ്ധിമുട്ട് നമ്മളെ ഒരുപക്ഷെ അലട്ടിയേക്കാം.

പണം നേടാൻ ശരിയായ വഴികൾ തിരഞ്ഞെടുക്കുക. നമ്മൾ എത്രത്തോളം കഷ്ടപ്പെടാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാത്രമേ നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുകയുള്ളു.

നമ്മുടെ അറിവും, കഴിവും, സമ്പത്തും, സൗകര്യങ്ങളും, സമയവുമെല്ലാം വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ കഴിയണം.

നേട്ടങ്ങൾ കൈവരിക്കാൻ എല്ലായ്‌പോഴും സാധിച്ചെന്ന് വരില്ല. നഷ്ടങ്ങളും, പ്രതിസന്ധികളും, പരാജയങ്ങളും ഉണ്ടാകുമ്പോൾ തളരാതെ മുന്നേറാൻ കഴിയേണ്ടതുണ്ട്.

സാമ്പത്തിക അച്ചടക്കം ഉണ്ടായാൽ മാത്രമേ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ഒരുപക്ഷെ സാധിക്കുകയുള്ളു.

വരവറിഞ്ഞുവേണം ചിലവഴിക്കാൻ. വരവ് അറിയാതെ ചിലവഴിച്ചാൽ സാമ്പത്തികഭാരം കൂടിയേക്കാം.

വരവ് വർധിപ്പിക്കാൻ നമ്മൾ ഓരോരുത്തരും നിരന്തരം ശ്രമിക്കേണ്ടതുണ്ട്. മുന്നോട്ടു പോകുന്തോറും നമ്മൾക്കുള്ള ആവശ്യങ്ങളും വർധിക്കുകയാണ്.

നമ്മളുടെ കഠിനാധ്വാനം എത്രത്തോളമുണ്ടെന്നത് അനുസരിച്ചിരിക്കും മുന്നോട്ടുള്ള ഓരോ വളർച്ചയും.

സാമ്പത്തികമായി വളർച്ച നേടേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്. സാമ്പത്തികമായി നേട്ടങ്ങൾ കൈവരിക്കാനുള്ള വഴികൾ നമ്മൾ തന്നെ കണ്ടെത്തേണ്ടതുണ്ട്.

അലസത കൈവെടിഞ്ഞുകൊണ്ട് ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.

നമ്മുടെ സമയം വെറുതെ നഷ്ടപ്പെടുത്തി കളയാതിരിക്കുക.

എത്രത്തോളം സാമ്പത്തികനേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്നുവോ അത്രത്തോളം നേട്ടങ്ങൾ സ്വന്തമാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുക.

വരവ് അറിയാതെ ചിലവഴിച്ചാൽ നാളെകളിൽ ദുഃഖിക്കേണ്ടി വന്നേക്കാം.

നമ്മൾക്ക് പലതും സ്വന്തമാക്കാൻ ആഗ്രഹമുണ്ടാകും പക്ഷെ എങ്കിൽ നമ്മുടെ ഇപ്പൊഴത്തെ മോശം സാഹചര്യം അതിന് അനുവദിക്കുന്നുണ്ടാകില്ല.നാളെകളിൽ നമ്മൾ ആഗ്രഹിച്ചത് നേടാൻ കഴിയുമെന്നുള്ള ഉറച്ചവിശ്വാസത്തോടെ പരിശ്രമിക്കാൻ കഴിയട്ടെ.

നമ്മുടെ ഇപ്പൊഴത്തെ മോശം സാഹചര്യമോർത്തു ദുഃഖിച്ചിരിക്കാതെ മുന്നോട്ടു നല്ലതുപോലെ പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.

മുന്നോട്ടു വരവ് അറിഞ്ഞു ചിലവഴിക്കാൻ ശ്രദ്ധിക്കുക.

നമ്മുടെ കഴിവിൽ വിശ്വസിച്ചുകൊണ്ട് മുന്നോട്ടു നേട്ടങ്ങൾക്കായി പരിശ്രമിക്കാൻ നമ്മൾക്ക് കഴിയട്ടെ.

0 comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ offers അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവർക്കും ഓഫർ ഇല്ലാതെ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.