Choose your language

19 June 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-228

വെറുപ്പ് നമ്മൾക്ക് പല കാരണങ്ങൾ കൊണ്ട് ഉണ്ടാവാം. വെറുപ്പ് നമ്മളിൽ ഉണ്ടെങ്കിൽ ഒരുപക്ഷെ സ്നേഹിക്കാൻ കഴിയില്ല.വെറുപ്പ് ഉണ്ടെങ്കിൽ നമ്മളിൽ നിന്നും സന്തോഷവും സമാധാനവും അകന്നുപോയേക്കാം.വെറുപ്പിനെ അകറ്റിനിർത്താൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.മറ്റുള്ളവരുടെ ഭാഗത്തു നിന്നുമുള്ള തെറ്റുകളാണ് നമ്മൾക്ക് അവരോട് വെറുപ്പ് തോന്നാനുള്ള പ്രധാന കാരണം.വെറുപ്പ് നമ്മളുടെ മാനസിക ശാരീരിക ആരോഗ്യത്തെ ഒരുപക്ഷെ കാര്യമായി സ്വാധിനിച്ചേക്കാം.ചിലരോടുള്ള വെറുപ്പുകൾ ഒരുപക്ഷെ ദിർഘനാൾ ഉള്ളിൽ കൊണ്ടു നടന്നേക്കാം.വെറുപ്പുകൾ അകറ്റിയാൽ മാത്രമേ സ്നേഹം കടന്നു വരികയുള്ളു.എപ്പോഴായാലും വെറുപ്പ് നമ്മളിൽ ഉണ്ടാവാതെ നോക്കേണ്ടതുണ്ട്.ചില വെറുപ്പുകൾ തെറ്റിദ്ധാരണയുടെ പുറത്തു സംഭവിക്കുന്നതായിരിക്കാം.വെറുപ്പുകൾ കൊണ്ട് ദോഷങ്ങൾ അല്ലാതെ നേട്ടങ്ങൾ ഒന്നും തന്നെ കിട്ടാൻ പോകുന്നില്ല.വെറുപ്പ് കൂടുതൽ കാലം കൊണ്ട് നടന്നാൽ ഒത്തിരിയേറെ നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം.മുന്നോട്ടു പല കാര്യങ്ങളും നേടണമെങ്കിൽ വെറുപ്പിനെ അകറ്റിയാൽ മാത്രമേ സാധിക്കുകയുള്ളൂ.വെറുപ്പ് കൊണ്ടുള്ള ദോഷങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ നമ്മളിൽ പലരും വെറുപ്പിനെ ഒരു പരിധിവരെയെങ്കിലും അകറ്റി നിർത്തിയേനെ.വെറുപ്പ് കൊണ്ട് ആർക്കും യാതൊരുവിധ ഉപകാരവുമില്ല. മുൻകാല ദുരനുഭവങ്ങളാണ് പലർക്കും പിൽകാലത്തും വെറുപ്പ് പലതിനോടും തോന്നാൻ കാരണം.വെറുപ്പിനെ അകറ്റുക തന്നെ വേണം. വെറുപ്പിനെ അകറ്റിയാൽ മാത്രമേ നമ്മൾക്ക് പല കാര്യത്തിലും ഉയർച്ചകൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.തോൽവികൾക്ക് പ്രധാന കാരണം നമ്മൾക്ക് ആ കാര്യത്തോട് ഒരുപക്ഷെ വെറുപ്പ് ഉള്ളതുകൊണ്ടാകാം.വെറുപ്പിനെ തോൽപ്പിക്കാൻ ക്ഷമിക്കാനുള്ള കഴിവ് വേണം.വെറുപ്പ് നമ്മളിൽ ഉണ്ടെങ്കിൽ നമ്മളുടെ വിലപ്പെട്ട സമയങ്ങൾ വെറുപ്പിനെ കുറിച്ച് ചിന്തിക്കുന്നതുവഴിയായി നഷ്ടപ്പെട്ടേക്കാം.പരാജയങ്ങൾക്കുള്ള പ്രധാന കാരണങ്ങൾ വെറുപ്പിനെ അകറ്റി നിർത്താൻ കഴിയാത്തതുകൊണ്ടാണ്.നമ്മളിൽ വെറുപ്പ് സൃഷ്ടിക്കാൻ പലരും ഒരുപക്ഷെ ശ്രമിച്ചെന്നിരിക്കും.വെറുപ്പ് ഉള്ളിടത്തേക്ക് ആരും അടുക്കാൻ ശ്രമിക്കില്ലല്ലോ.ബന്ധങ്ങൾ അകലാനുള്ള കാരണം വെറുപ്പ് കടന്നു വരുന്നതുകൊണ്ടാണ്.കുഞ്ഞുനാളിൽ ഉണ്ടായ വെറുപ്പ് കാരണം പിൽകാലത്ത് പലതും ഉപേക്ഷിച്ചവർ നിരവധിയാണ്.വെറുപ്പ് വേണ്ട രീതിയിൽ പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.വെറുപ്പ് കൊണ്ട് ഉണ്ടാവുന്ന ദോഷങ്ങൾ അനവധിയാണ്.നമ്മൾ ആർക്കും തന്നെ വെറുപ്പിനെ ഒരുപക്ഷെ എളുപ്പം അകറ്റാൻ സാധിച്ചെന്ന് വരില്ല, എങ്കിൽ പോലും വെറുപ്പിനെ പരമാവധി അകറ്റി നിർത്താനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നും നിരന്തരം ഉണ്ടാവണം.നമ്മൾക്ക് ഉണ്ടായിട്ടുള്ള ദുരനുഭവങ്ങളിൽ നിന്നും ഒരുപക്ഷെ നമ്മളിൽ ഉണ്ടായിട്ടുള്ള വെറുപ്പുകൾ ശരിയായ വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്. വെറുപ്പിനെ വേണ്ടതുപോലെ അകറ്റിയില്ലെങ്കിൽ ഭാവി ജീവിതത്തെ മോശമായി ഒരുപക്ഷെ ബാധിച്ചേക്കാം.ചെറിയ കാരണങ്ങൾ മതി ആരിലും വെറുപ്പ് ഉണ്ടാകുവാനായിട്ട്.ഇന്നത്തെ വെറുപ്പ് നാളെകളിൽ സ്നേഹമായി മാറിയേക്കാം. ഇന്നത്തെ നാളെകളിൽ വെറുപ്പായി മാറിയേക്കാം.തെറ്റുകൾ ആർക്കും സംഭവിക്കാം. തെറ്റുകൾ തിരുത്തി മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്. നമ്മൾ ആരും തന്നെ എല്ലാം തികഞ്ഞവരല്ലല്ലോ.നമ്മളുടെ കുറവുകൾ മനസ്സിലാക്കി മുന്നോട്ടു പോകുവാൻ തയ്യാറാകുക. മറ്റുള്ളവരെ വെറുപ്പിക്കാതെയും വെറുക്കാതെയും മുന്നോട്ടു പോകുവാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ offers അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവർക്കും ഓഫർ ഇല്ലാതെ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.