Choose your language
20 June 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-246
നമ്മുടെ മുന്നോട്ടുള്ള ഓരോ പ്രവർത്തനവും നമ്മളിൽ കടന്നു വരുന്ന ചിന്തകളുടെ അടിസ്ഥാനത്തിലാണ്.
ചിന്തകൾ നെഗറ്റീവ് ആയാൽ നമ്മളുടെ പ്രവർത്തനങ്ങളെ വളരെ ദോഷകരമായി ബാധിച്ചേക്കാം.
നമ്മുടെ ഇന്നലെകളിൽ നമ്മൾക്കുണ്ടായ മോശം അനുഭവങ്ങൾക്ക് കാരണക്കാരായ വ്യക്തികളോട് സ്വഭാവികമായും ശത്രുത തോന്നിയേക്കാം.
പലരും നമ്മളോട് മോശമായി പെരുമാറുന്നതിനു കാരണം ഒരുപക്ഷെ അറിവില്ലായ്മയോ, അവർക്കുണ്ടായ വേദനകളുടെയോ,രോഗത്തിന്റെയോ ഭാഗമായിട്ടൊക്കെ ആയേക്കാം.
നമ്മൾക്ക് ആരോടെങ്കിലും ശത്രുത തോന്നിയാൽ നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തെ മോശമായി സ്വാധിനിച്ചേക്കാം.
നമ്മളെ വേദനിപ്പിക്കുന്ന, അപമാനിപ്പിക്കുന്ന വ്യക്തികളോട് പൊതുവെ നമ്മൾക്ക് ശത്രുതാമനോഭാവം ഉണ്ടായേക്കാം.
നമ്മളിലുള്ള ശത്രുത നമ്മളുടെ ചിന്തകളിൽ കൂടെ കൂടെ കടന്നു വന്നു നമ്മളെ അസ്വസ്ഥതപ്പെടുത്തിയേക്കാം.
ഇനിയുള്ള നാളുകളിൽ ശത്രുത ഒഴിവാക്കികൊണ്ട് മുന്നോട്ട് പോകുവാൻ കഴിയണം. നമ്മുടെ മനസ്സിനെ ശാന്തമാക്കാൻ ആരോടും ശത്രുത തോന്നാതിരിക്കണം.
ഈ ലോകത്തുള്ള ഓരോ മനുഷ്യരും വ്യത്യസ്തരാണ്. ഓരോരുത്തരും ഓരോ സാഹചര്യത്തോടും പ്രതികരിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്.
മറ്റുള്ളവരോട് ശത്രുത തോന്നിയാൽ ആ വ്യക്തികളുടെ നാശമായിരിക്കും നമ്മളിൽ പലരും ഒരുപക്ഷേ ആഗ്രഹിക്കുക.
നമ്മുടെ വിലപ്പെട്ട സമയങ്ങളാണ് മറ്റുള്ളവരെകുറിച്ച് അനാവശ്യമായി ചിന്തിച്ചു നഷ്ടപ്പെടുത്തി കളയുന്നത്.
മറ്റുള്ളവർ നമ്മളോട് ചെയ്യുന്ന ദ്രോഹങ്ങൾ നമ്മളിൽ അവരോടു ശത്രുത തോന്നിപ്പിച്ചേക്കാം.
മറ്റുള്ളവർ നമ്മളോട് ചെയ്ത ദ്രോഹങ്ങൾ തെറ്റായിരുന്നുവെന്ന് ചിന്ത അവരിൽ വരുമ്പോൾ നമ്മളോട് അവർ ഒരുപക്ഷെ മാപ്പ് ചോദിച്ചേക്കാം.
നമ്മൾക്കുണ്ടായ വേദനകൾ നമ്മൾക്കു എളുപ്പം മറക്കാൻ കഴിഞ്ഞെന്ന് വരില്ല. നമ്മൾക്കുണ്ടായ വേദനക്ക് പകരമാകാൻ മറ്റൊന്നിനും കഴിയില്ല.
നമ്മൾക്കുണ്ടായ വേദനകൾ നമ്മൾക്ക് മുന്നോട്ട് കുതിച്ചുയരാനുള്ള ശക്തിയായി മാറണം. മുന്നോട്ടു കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ നമ്മൾ കൂടുതൽ കരുത്തരാകേണ്ടതുണ്ട്.
നമ്മൾക്ക് ഉണ്ടായ വേദനകൾ മാറാൻ അതിന്റെതായ സമയം ആവശ്യമാണ്.
നമ്മൾക്കുണ്ടായ വേദനകളെ മാറ്റിയെടുക്കാൻ നമ്മൾക്ക് വേദന നൽകിയവരെ തിരിച്ചു വേദനിപ്പിക്കുകയല്ല വേണ്ടത്, മറിച്ചു നമ്മുടെ മുന്നോട്ടുള്ള നല്ല ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുകയാണ് വേണ്ടത്.
നമ്മുടെ കൊച്ചു ജീവിതത്തിൽ ചെയ്തു തീർക്കാൻ ഒത്തിരി കാര്യങ്ങളുണ്ട്. നമ്മുടെ മനസ്സിനെ തളർത്തുന്ന നെഗറ്റീവ് ചിന്തകൾക്ക് പിന്നാലെ പോകാതെ പോസിറ്റീവ് ചിന്തകളുമായി നമ്മുടെ കഴിവിൽ വിശ്വസിച്ചുകൊണ്ട് മുന്നേറാൻ കഴിയണം.
മറ്റുള്ളവരോട് ശത്രുത മനോഭാവം വെച്ചു കൊണ്ടിരുന്നാൽ നമ്മുടെ വിലപ്പെട്ട സമയവും, കഴിവും, സമ്പാദ്യവും നമ്മൾക്ക് ഒരുപക്ഷെ നഷ്ടപ്പെട്ടേക്കാം.
നമ്മൾക്ക് കിട്ടേണ്ട നേട്ടങ്ങൾ ഒരുപക്ഷെ നമ്മളിലെ ശത്രുത മനോഭാവം ഇല്ലാതാക്കിയേക്കാം.
ശത്രുതാമനോഭാവം നമ്മളിൽ നിന്നും അകറ്റിയെങ്കിൽ മാത്രമേ വിജയം നേടാൻ പല സാഹചര്യത്തിലും കഴിയുകയുള്ളു.
വിജയം നേടാൻ, വിജയത്തിനായി പരിശ്രമിക്കാൻ നമ്മളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്ന ശത്രുതാമനോഭാവം ഒഴിവാക്കാൻ ഇനിയെങ്കിലും കഴിയട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ offers അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവർക്കും ഓഫർ ഇല്ലാതെ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.