Choose your language
19 June 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-231
നമ്മൾ ഓരോരുത്തർക്കും എന്തെങ്കിലുമൊക്കെ കഴിവുകളുണ്ടാകും. നമ്മളിലെ കഴിവുകളെ വേണ്ട രീതിയിൽ വളർത്തിയെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
നമ്മൾ വേണ്ടതുപോലെ പരിശ്രമിച്ചില്ലെങ്കിൽ നമ്മളുടെ കഴിവുകൾ വളർത്താൻ കഴിയില്ല.
നമ്മളുടെ കഴിവുകൾ നമ്മൾക്ക് മാത്രം കിട്ടുന്ന ഒന്നാണ്. നമ്മൾ എത്രത്തോളം നമ്മളുടെ കഴിവുകൾക്ക് പ്രാധാന്യം കൊടുക്കുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും നമ്മൾക്ക് കഴിവുകളെ മികച്ചതാക്കാൻ കഴിയുള്ളു.
കഴിവുകൾ വളർത്തിയെടുക്കാൻ നിരന്തരം പരിശീലനം ചെയ്യേണ്ടതുണ്ട്.
മറ്റുള്ളവരുടെ കഴിവുകൾ കണ്ടുകൊണ്ട്, അവരെപോലെ നമ്മൾക്ക് കഴിവില്ലല്ലോ എന്നോർത്തു വിഷമിക്കാതെ മുന്നോട്ടു പോകാൻ കഴിയണം.
ഏതൊരാൾക്കും അവരുടെ കഴിവിൽ മുൻപന്തിയിൽ എത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ നല്ലതുപോലെ കഠിനാധ്വാനം ഉണ്ടായിട്ടുണ്ട്.
പരിശ്രമിക്കാൻ മടിയുള്ളവർക്കൊന്നും കഴിവുകളെ വേണ്ടതുപോലെ മികച്ചതാക്കാൻ കഴിയില്ല.
എല്ലാവർക്കും കഴിവുകൾ ഒരുപോലെ ഉണ്ടാവില്ല. നമ്മളിലെ കഴിവുകളും കുറവുകളും തിരിച്ചറിയാൻ നമ്മൾ ശ്രമിക്കണം.
നമ്മൾ വളരാൻ ആഗ്രഹിക്കുന്നുവെങ്കിൽ നമ്മളുടെ കഴിവുകളെ വേണ്ടതുപോലെ വളർത്തിയെടുക്കാൻ കഴിയേണ്ടതുണ്ട്.
വേണ്ടപ്പെട്ട കാര്യങ്ങളിൽ കഴിവ് ഉണ്ടായില്ലായെന്ന് പറഞ്ഞുകൊണ്ട് വിഷമിച്ചിരിക്കാതെ നമ്മൾക്കുള്ള കഴിവുകളെ വേണ്ടതുപോലെ വളർത്തിയെടുക്കുക.
പരാജയങ്ങളെയും, പ്രതിസന്ധികളെയും, നഷ്ടങ്ങളെയും, ദുരിതങ്ങളെയുമെല്ലാം നേരിടേണ്ടി വന്നേക്കാം അവിടെയെല്ലാം ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുവാൻ സാധിക്കേണ്ടതുണ്ട്.
നമ്മുടെ കഴിവില്ലായ്മയിൽ പലരും നമ്മളെ കുറ്റപ്പെടുത്തിയേക്കാം, കളിയാക്കിയേക്കാം, അപമാനിച്ചേക്കാം അപ്പോഴൊക്കെ തളരാതെ സ്വന്തം കഴിവിൽ വിശ്വസിച്ചുകൊണ്ട് പോരാടാൻ സാധിക്കേണ്ടതുണ്ട്.
നമ്മുടെ കഴിവുകളെ നല്ലതുപോലെ മിനുക്കിയെടുക്കുക, എങ്കിൽ മാത്രമാണ് കിട്ടുന്ന അവസരങ്ങളിലെല്ലാം വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ കഴിയുകയുള്ളു.
കഴിവുകൾ വളർത്തിയെടുക്കേണ്ട ചുമതല അവരവർക്കാണ്. ഓരോരുത്തരും നല്ലതുപോലെ കഷ്ടപ്പെട്ടുകൊണ്ടാണ് അവരുടെ കഴിവുകൾ വളർത്തിയെടുക്കുന്നത്.
എത്രത്തോളം കഷ്ടപ്പെടാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും നമ്മൾക്ക് നേട്ടങ്ങൾ കൈവരിക്കാൻ കഴിയുക.
നെഗറ്റീവ് വാക്കുകൾക്ക് പരിഗണന കൊടുക്കാതെ സ്വന്തം കഴിവുകൾ തിരിച്ചറിയാൻ ശ്രമിക്കണം. നമ്മൾ കഷ്ടപ്പെട്ടാൽ മാത്രമേ നമ്മളിലെ കഴിവുകളെ വേണ്ടതുപോലെ പുറത്തെടുക്കാൻ കഴിയുകയുള്ളു.
മറ്റുള്ളവരുടെ കഴിവുകളുമായി താരതമ്യം ചെയ്യാതിരിക്കുക.ഓരോരുത്തർക്കും വ്യത്യസ്തങ്ങളായ കഴിവുകളാണുള്ളതെന്നു തിരിച്ചറിയുക.
നമ്മുടെ കഴിവുകളെ വേണ്ട രീതിയിൽ വളർത്തികൊണ്ടുവരാനും അതിലുടെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാനും സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ offers അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവർക്കും ഓഫർ ഇല്ലാതെ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.