Choose your language

20 June 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-241

സ്നേഹം ആഗ്രഹിക്കാത്തവരായിട്ട് ആരുമില്ല. സ്നേഹം എത്ര ആഗ്രഹിച്ചാലും കിട്ടണമെന്നില്ല.

സ്നേഹം പ്രതീക്ഷിച്ചു നമ്മൾ പലരെയും സഹായിക്കും പക്ഷെ എങ്കിൽ അവരിൽ നിന്നൊന്നും തിരികെ സ്നേഹം കിട്ടണമെന്നില്ല.

സ്നേഹം പ്രതീക്ഷിച്ചതുപോലെ കിട്ടിയില്ലെങ്കിൽ നിരാശ കടന്നു വന്നേക്കാം.

തിരികെ കിട്ടുമെന്ന് പ്രതിക്ഷയില്ലാതെ സ്നേഹിക്കുന്നവരുമുണ്ടാകാം.

സ്നേഹം അർഹതപ്പെട്ടവർക്ക് കൊടുക്കാൻ നമ്മൾ ഓരോരുത്തരും പഠിക്കണം.

സ്നേഹം കിട്ടേണ്ട സമയത്ത് കിട്ടിയില്ലെങ്കിൽ വളരെയേറെ വിഷമങ്ങൾ നമ്മൾക്ക് നേരിടേണ്ടി വന്നേക്കാം.

വേണ്ടപ്പെട്ടവരിൽ നിന്നുള്ള സ്നേഹത്തിന്റെ പോരായ്മകൾ നമ്മുടെ സ്വഭാവത്തിലും ഒരുപക്ഷെ കടന്നു വന്നേക്കാം.

നമ്മൾക്ക് സ്നേഹം കിട്ടിയാലേ മറ്റുള്ളവരെയും ഒരു പരിധിവരെയെങ്കിലും സ്നേഹിക്കാൻ കഴിയുകയുള്ളു.

ഇന്ന് നമ്മൾ ഒരാളെ സ്നേഹിച്ചുവെന്ന് കരുതി, നാളെയും ആ വ്യക്തിയെ അതേപോലെ സ്നേഹിക്കാൻ കഴിയണമെന്നില്ല.

പല കാരണങ്ങൾകൊണ്ടും പരസ്പരമുള്ള സ്നേഹം നഷ്ടപ്പെട്ടേക്കാം.

പണം കൊടുത്ത് സ്നേഹം വാങ്ങാൻ കിട്ടില്ല. നമ്മൾ ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കിൽ ആ വ്യക്തിക്ക് അതിനുള്ള അർഹത ഉണ്ടെന്നുള്ള തോന്നൽ നമ്മൾക്ക് ഉള്ളതുകൊണ്ടാണ്.

ഒരാളെ സ്നേഹിക്കണമെങ്കിൽ നമ്മൾക്ക് വേണ്ടത് ആ വ്യക്തിക്കായി ചിലവഴിക്കാനുള്ള നമ്മുടെ സമയമാണ്.

ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയേണ്ടതുണ്ട്. ആത്മാർത്ഥമല്ലാത്ത സ്നേഹം അധികകാലം നിലനിൽക്കില്ല.

സ്നേഹം നില നിർത്താൻ വിട്ടുവിഴ്ച്ച മനോഭാവം വേണ്ടിവന്നേക്കാം, ക്ഷമിക്കേണ്ടി വന്നേക്കാം.

നമ്മൾ ആഗ്രഹിക്കുന്നതുപോലെ നമ്മളെ സ്നേഹിക്കാൻ നമ്മൾക്ക് അല്ലാതെ മറ്റൊരാൾക്കും സാധിക്കണമെന്നില്ല.

പണവും സുഖസൗകര്യങ്ങളും പ്രതീക്ഷിച്ചു സ്നേഹം അഭിനയിക്കാൻ തയ്യാറുള്ളവർ നമ്മൾക്ക് ചുറ്റിലും ഉണ്ടായേക്കാം.

സ്നേഹം നമ്മൾ എത്ര ആഗ്രഹിച്ചാലും കിട്ടികൊള്ളണമെന്നില്ല.

ചില മനുഷ്യർക്ക് സ്നേഹം പുറമെ കാണിക്കാൻ കഴിഞ്ഞെന്ന് വരില്ല.

സ്നേഹത്തിൽ എപ്പോൾ വേണമെങ്കിലും വിള്ളലുകളും അകൽച്ചകളും ഉണ്ടായെന്ന് വരാം.

നമ്മൾ മറ്റുള്ളവരെ സ്നേഹിക്കുന്നതുപോലെ, മറ്റുള്ളവരും നമ്മളെ സ്നേഹിക്കുമെന്ന് പ്രതീക്ഷിക്കരുത്.

മറ്റുള്ളവർക്ക് നമ്മളെ സ്നേഹിക്കാനും,നമ്മൾക്ക് മറ്റുള്ളവരെ സ്നേഹിക്കാനും പല സാഹചര്യത്തിലും അതിന്റെതായ പരിമിതികളുണ്ട്.

നമ്മൾ, നമ്മളെ തന്നെ സ്നേഹിക്കാൻ തുടങ്ങുക, എങ്കിൽ മാത്രമാണ് ഏതു സാഹചര്യത്തിലായാലും നിരാശപ്പെടാതെ മുന്നോട്ടു പോകുവാൻ കഴിയുകയുള്ളു.

നമ്മളുടെ കുറവുകൾ മറ്റുള്ളവർ തിരിച്ചറിയുമ്പോൾ ഒരുപക്ഷെ നമ്മളെ ഒറ്റപ്പെടുത്തിയെന്ന് വന്നേക്കാം, നമ്മളോടുള്ള സ്നേഹം നഷ്ടപ്പെടുത്തിയെന്ന് വന്നേക്കാം.

പല കാര്യങ്ങളും ശരിയാണെങ്കിൽ മാത്രമേ സ്നേഹം പങ്കുവെക്കാൻ കഴിയുകയുള്ളു.

അപരിചിതരായവരോട് ആദ്യം കാണുമ്പോൾ തന്നെ സ്നേഹം തോന്നണമെന്നില്ല.

മറ്റുള്ളവർക്ക് നമ്മളോടുള്ള സംസാരവും,പെരുമാറ്റവുമായിരിക്കാം ഒരുപക്ഷെ നമ്മൾക്ക് അവരെ സ്നേഹിക്കാൻ തോന്നിയിട്ടുണ്ടാവുക.

തെറ്റായ സ്നേഹവും ശരിയായ സ്നേഹവും തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്.

തെറ്റായ സ്നേഹത്തിന്റെ പിന്നാലെ പോയാൽ നഷ്ടങ്ങൾ ധാരാളം നേരിടേണ്ടി വന്നേക്കാം.

ഓരോരുത്തരുടെയും കുറവുകൾ മനസ്സിലാക്കി സ്നേഹിക്കാൻ കഴിയണം.

തെറ്റിദ്ധാരണ പലരെയും സ്നേഹബന്ധത്തിൽ നിന്നും അകറ്റിയേക്കാം.

സ്നേഹം കിട്ടാത്തതിന്റെ പേരിൽ വിഷമിച്ചിരിക്കാതെ മുന്നോട്ടു നേടേണ്ട ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാൻ നമ്മൾക്ക് കഴിയണം.

കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ചു നമ്മുടെ ചുറ്റിലും മാറ്റങ്ങൾ സംഭവിച്ചേക്കാം.

പരസ്പരം കണ്ടുമുട്ടി പരിചയപ്പെട്ട നാളിൽ സ്നേഹിച്ചതുപോലെ എല്ലാ കാലവും എല്ലാവർക്കും സ്നേഹം നിലനിർത്തികൊണ്ട് പോകാൻ ഒരുപക്ഷെ കഴിഞ്ഞെന്ന് വരില്ല.

മറ്റുള്ളവരെ സ്നേഹിക്കാൻ അവരെ വേണ്ട വിധത്തിൽ പരിഗണിക്കേണ്ടതുണ്ട്.

നമ്മൾ ആഗ്രഹിച്ചതുപോലെ സ്നേഹിക്കാൻ ഈ ലോകത്ത് ആരും തന്നെ ഉണ്ടായികൊള്ളണമെന്നില്ല എന്നുള്ള യാഥാർഥ്യം ഉൾകൊള്ളാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

എല്ലാ മനുഷ്യർക്കും അവരുടേതായ കുറവുകളുണ്ട്, ആ കുറവുകളിൽ നിന്നുകൊണ്ട് മാത്രമേ ആരെയും സ്നേഹിക്കാൻ കഴിയുള്ളു.

സ്നേഹം നൽകുന്തോറും മാത്രമാണ് സ്നേഹം നിലനിർത്താനും വളർച്ച പ്രാപിക്കാനും ഒരുപക്ഷെ കഴിയുകയുള്ളു.

സ്നേഹം ഉള്ളിടത്തെ സമാധാനം ലഭിക്കുകയുള്ളു. സ്നേഹിക്കാൻ ഒരാൾ എങ്കിലും നമ്മൾക്ക് ഉണ്ടെന്നുള്ളത് വളരെ വലിയ ആശ്വാസമാണ് നൽകുന്നത്.

നമ്മളുടെ മനസ്സിനിണങ്ങിയ ആളെയാണ് ആർക്കും ഒരു പരിധിവരെ സ്നേഹിക്കാൻ ഒരുപക്ഷെ കഴിയുകയുള്ളു.

സ്നേഹത്തിനുവേണ്ടി യാചിക്കാം പക്ഷെ കിട്ടികൊള്ളണമെന്നില്ല.

നമ്മളെ സ്നേഹിക്കാൻ, നമ്മൾക്ക് സ്നേഹിക്കാൻ ഈ ഭൂമിയിൽ ആരെങ്കിലും ഉണ്ടാവാൻ നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കുക.

സ്നേഹത്തിന് പകരം മറ്റെന്തു കിട്ടിയാലും കാര്യമില്ല. കിട്ടേണ്ട സ്നേഹം കിട്ടേണ്ടവരിൽ നിന്നും കിട്ടാതെ പോകുന്നത് മാനസിക വളർച്ചയിൽ ഒരുപക്ഷെ വലിയൊരു തടസ്സമായേക്കാം.

നമ്മളെ സ്നേഹിക്കാൻ, നമ്മൾക്ക് സ്നേഹിക്കാൻ ഈ ലോകത്ത് നിരവധി മനുഷ്യരുണ്ട്.

സ്വന്തം മക്കളെ, മാതാപിതാക്കളെ, സഹോദരി,സഹോദരങ്ങളെ, ഭാര്യയെ, ഭർത്താവിനെ അങ്ങനെ തുടങ്ങി ഒത്തിരി മനുഷ്യർ നമ്മൾക്ക് ചുറ്റിലുമുണ്ട് നമ്മുടെ സ്നേഹത്തിനായി കാത്തിരിക്കുന്നവർ.

നമ്മളെ ആരും സ്നേഹിച്ചില്ലെങ്കിൽ പോലും നമ്മുടെ കഴിവിന്റെ പരമാവധിയിൽ നമ്മുടെ വേണ്ടപ്പെട്ടവരെയെങ്കിലും സ്നേഹിക്കാൻ ഇനിയുള്ള കാലം സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ offers അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവർക്കും ഓഫർ ഇല്ലാതെ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.