Choose your language
20 June 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-245
ക്ഷമിക്കാൻ കഴിയാത്തതാണ് പല പ്രശ്നങ്ങളും നമ്മളെ ഇപ്പോഴും വിട്ടകലാത്തതിനു കാരണമായിട്ടുള്ളത്.
ക്ഷമയുടെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നമ്മൾ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ നമ്മളിൽ പലരും ഒരുപക്ഷെ ക്ഷമിക്കാൻ തയ്യാറായേക്കാം.
ക്ഷമ നൽകുന്നതിലൂടെ നമ്മുടെ ഉള്ളിൽ നിന്നും വലിയൊരു ഭാരം തന്നെയാണ് ഇറങ്ങിപോകുന്നത്.
മറ്റുള്ളവരുടെ നാശം നമ്മൾ ഒരിക്കലും ആഗ്രഹിക്കരുത്. മറ്റുള്ളവരെ വേദനിപ്പിക്കാൻ ശ്രമിക്കരുത്. മറ്റുള്ളവർക്ക് നല്ലത് മാത്രം വരാൻ ആഗ്രഹിക്കുക, നല്ലതിനായി മാത്രം പ്രവർത്തിക്കുക.
മറ്റുള്ളവരെപറ്റി മോശമായി ചിന്തിക്കാതിരിക്കുക. മറ്റുള്ളവർ നൽകിയ വേദനകൾ മറക്കുക.
ഓരോ വ്യക്തികളും കടന്നു വരുന്ന സാഹചര്യം വ്യത്യസ്തമാണ്, അവരിൽ നിന്നും എപ്പോഴും നല്ല പെരുമാറ്റം മാത്രമായിരിക്കില്ല നമ്മൾക്ക് ഒരുപക്ഷെ നേരിടേണ്ടി വരിക.
ആരെയും ശത്രുതാമനോഭാവത്തോടെ കാണാതെ നമ്മുടെ ഭാവി ലക്ഷ്യമാക്കി മുന്നോട്ടു പോകുക.
ക്ഷമിക്കാനുള്ള കഴിവ് ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകും. പല കാര്യത്തിലും നേട്ടങ്ങൾ ഉണ്ടാവണമെങ്കിൽ ക്ഷമയോടെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്.
നാളുകളായി പലരോടും ക്ഷമിക്കാൻ കഴിയാതെ ശത്രുതയിൽ കഴിയുന്ന മനുഷ്യരും നമ്മൾക്കിടയിൽ ഉണ്ടായേക്കാം.
വലിയ മനസ്സുള്ളവർക്കാണ് എളുപ്പം ക്ഷമിക്കാൻ ഒരുപക്ഷെ കഴിയാറുള്ളു. ക്ഷമ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു തരും.
നമ്മളിൽ പലർക്കും തെറ്റുകൾ സംഭവിക്കാം. നമ്മുടെ ഭാഗത്തുനിന്നും വന്നിട്ടുള്ള തെറ്റുകൾ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കേണ്ട ഉത്തരവാദിത്തം നമ്മൾക്കുണ്ട്.
ക്ഷമ കൊടുക്കാനും സ്വീകരിക്കാനും നമ്മൾക്ക് സാഹചര്യം അനുസരിച്ചു കഴിയേണ്ടതുണ്ട്.
ക്ഷമ നൽകാൻ കഴിയാത്ത സാഹചര്യം ഉള്ളിടത്തോളം നമ്മുടെ മനസ്സിൽ ആ സാഹചര്യത്തെ പറ്റിയുള്ള ഓർമ്മകൾ വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം.
മറ്റുള്ളവരിൽ നിന്നും നമ്മൾക്ക് ഒരുപക്ഷെ മോശമായ അനുഭവം ഉണ്ടായേക്കാം, അവരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള തെറ്റുകൾ നമ്മളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചേക്കാം, ശരീരത്തെ തളർത്തിയേക്കാം.
നമ്മളെ ദ്രോഹിച്ചവരോട് നാളുകൾ കഴിയുന്തോറും നമ്മളിൽ പ്രതികാരചിന്ത ഉണ്ടായെന്നു വന്നേക്കാം. മറ്റുള്ളവരുടെ അറിവില്ലായ്മയിൽ അവർ ചെയ്ത തെറ്റുകളാണ് അവയെല്ലാം എന്നത് നാം മനസ്സിലാക്കണം.പ്രതികാരചിന്ത ഒഴിവാക്കി ക്ഷമിക്കാൻ കഴിയണം.
തെറ്റുകൾ ആരു ചെയ്താലും തെറ്റ് തെറ്റല്ലാതെയാകുന്നില്ല. തെറ്റുകൾക്ക് എത്ര വൈകിയാലും ശിക്ഷ കിട്ടിയേക്കാം.
നമ്മുടെ ഉള്ളിൽ നമ്മളെ അസ്വസ്ഥതപ്പെടുത്തുന്ന ചിന്തകൾ നമ്മളെ വിട്ടകലാൻ ആ അനുഭവങ്ങളെ മറക്കാൻ കഴിയണം. നമ്മൾ ആർക്കും തന്നെ നമ്മളെ വേദനിപ്പിച്ച അനുഭവങ്ങളെയോ, വ്യക്തികളെയോ, സാഹചര്യങ്ങളെയോ എളുപ്പം മറക്കാൻ കഴിയണമെന്നില്ല.
ഇന്ന് നമ്മളിലേക്ക് കടന്നു വരുന്ന ചിന്തകളിൽ ഭൂരിഭാഗവും നമ്മൾക്ക് ഉണ്ടായിട്ടുള്ള ദുരനുഭവങ്ങളെ കുറിച്ചും, നഷ്ടങ്ങളെകുറിച്ചുമായിരിക്കും.
വേദനിപ്പിച്ച സാഹചര്യങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നാൽ നമ്മൾക്ക് ഭാവിയിൽ ഒന്നും തന്നെ നേടാൻ കഴിയില്ല.
നമ്മൾക്ക് മുന്നോട്ടു നേട്ടങ്ങൾ സ്വന്തമാക്കണമെങ്കിൽ ഭാവിയെ ലക്ഷ്യമാക്കി ഇപ്പോൾ തന്നെ പ്രവർത്തിക്കാൻ തയ്യാറാവേണ്ടതുണ്ട്
ഇന്നലെകൾ കടന്നുപോയി, ഇന്നലെകൾ നമ്മൾക്ക് നൽകിയ വേദനകൾ നമ്മളെ എളുപ്പം വിട്ടൊഴിയണമെന്നില്ല, നമ്മൾ നിരന്തരം നല്ല മാറ്റങ്ങൾക്കായി ശ്രമിച്ചുകൊണ്ടിരിക്കണം.
ഭാവിയിൽ നല്ല നേട്ടങ്ങൾ നേടണമെങ്കിൽ ഇന്നലെകളെപറ്റി ചിന്തിച്ചുകൊണ്ട് സമയം നഷ്ടപ്പെടുത്തിയിട്ട് കാര്യമില്ല.
ഓരോ ദിവസം കഴിയുന്തോറും നമ്മളുടെ ആയുസ്സ് കുറഞ്ഞു വരികയാണ്. നമ്മൾ ആരും തന്നെ ഈ ലോകത്തിൽ സ്ഥിരമായി താമസിക്കാൻ വന്നവരല്ല.
നമ്മുടെ ജീവിതത്തിനു അർത്ഥം കണ്ടെത്താൻ, നമ്മുടെ പ്രവർത്തികൾ ഓരോന്നും മറ്റുള്ളവർക്ക് ഉപകാരപ്രദമാകാൻ നമ്മൾ ഓരോരുത്തരും നിരന്തരം പരിശ്രമിക്കണം.
നമ്മുടെ മനസ്സിനെ പഴയ കാര്യങ്ങളിൽ നിന്നും മാറ്റികൊണ്ട് പുതിയ ലക്ഷ്യം നേടുന്നതിനുവേണ്ടി ശ്രമിക്കാനുള്ള കരുത്ത് നൽകുക.
മറ്റുള്ളവരോട് ദേഷ്യവും, പ്രതികാരചിന്തയുമായി മുന്നോട്ടു പോയാൽ നമ്മുടെ വിലപ്പെട്ട സമയങ്ങളായിരിക്കും നഷ്ടപ്പെടുക എന്നത് തിരിച്ചറിയുക.
ഈ ലോകത്തിൽ നമ്മൾ എത്രയൊക്കെ നേടിയാലും ആരും ഈ ലോകത്തിൽ നിന്നും ഒന്നും തന്നെ കൊണ്ടുപോകുന്നില്ല എന്ന തിരിച്ചറിവ് നമ്മൾക്ക് ഉണ്ടാവണം.
കാലം മാറുന്നത് അനുസരിച്ചു നമ്മളിൽ മാറ്റങ്ങൾ ഉണ്ടാവും. ഏതു മുറിവും ഉണങ്ങാൻ അതിന്റെതായ സമയം ആവശ്യമാണ്.
മറ്റുള്ളവരോട് ശത്രുത മനോഭാവം വച്ചു പൂലർത്താതെ നമ്മുടെ മുന്നോട്ടുള്ള നല്ല ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുക.
നമ്മുടെ ശ്രദ്ധ എപ്പോഴും ഭാവിയിൽ നേടേണ്ട ലക്ഷ്യങ്ങളെപറ്റിയാകണം. നമ്മൾക്ക് ഉണ്ടായിട്ടുള്ള ഓരോ മോശപ്പെട്ട അനുഭവങ്ങളെയും കുറിച്ച് ആലോചിച്ചിരുന്നാൽ ഇന്നിന്റെ വിലപ്പെട്ട സമയങ്ങളാണ് നഷ്ടപ്പെടുക.
നാളെ നമ്മൾ എല്ലാവരും ഈ മണ്ണിൽ അലിഞ്ഞു ഇല്ലാതാകും ആരും ഒന്നും ഇവിടെ നിന്ന് കൊണ്ടുപോകുന്നില്ലായെന്ന സത്യം തിരിച്ചറിയുക.
ഇനി ഉള്ള കാലം ആരോടും വെറുപ്പും, പ്രതികാരചിന്തയുമില്ലാതെ ഉള്ളിന്റെ ഉള്ളിൽ ക്ഷമ നൽകികൊണ്ട് സന്തോഷത്തോടെ, സമാധാനത്തോടെ കഴിയാൻ എല്ലാവർക്കും സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ offers അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവർക്കും ഓഫർ ഇല്ലാതെ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.