Choose your language
19 June 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-218
ഓരോരുത്തർക്കും അവരുടേതായ വിഷമങ്ങൾ ഉണ്ടാവാം. നമ്മൾക്കുണ്ടാകുന്ന പല വിഷമങ്ങൾക്കും പ്രധാന കാരണമെന്നത് നമ്മുടെ അലസതയാണ്.
ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്തില്ലെങ്കിൽ വേണ്ടപ്പെട്ട പലതും നമ്മൾക്ക് നഷ്ടപ്പെട്ടേക്കാം.
ഈ ലോകത്ത് ഒന്നും തന്നെ സ്ഥിരമല്ല. മാറ്റങ്ങൾ ഒത്തിരി ഓരോ നിമിഷവും നമ്മുടെ ചുറ്റിലും ഉണ്ടായികൊണ്ടിരിക്കുകയാണ്.
ഓരോ കാലഘട്ടത്തിലും വ്യത്യസ്തങ്ങളായ കാര്യങ്ങളായിരിക്കും നമ്മളെയൊക്കെ വിഷമിപ്പിക്കുക.
ഏതൊരു വിഷമവും കാലങ്ങൾ കൊണ്ടാണ് സുഖപ്പെടുക.
നമ്മുടെ വിഷമങ്ങൾക്കുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
ഈ ലോകത്ത് എല്ലാം നേടാൻ എല്ലാവർക്കും കഴിയില്ല. എല്ലാവർക്കും അവരുടേതായ പരിമിതികളുണ്ട്.
നമ്മൾ ആഗ്രഹിച്ചതുപോലെ തന്നെ എല്ലാ കാര്യവും നടക്കണമെന്നില്ല.
നമ്മുടെ ചുറ്റിലും നിരവധി മനുഷ്യർ വിഷമങ്ങൾ ഉള്ളിലൊതുക്കി കഴിയുന്നുണ്ടാകാം. ഏതു തരത്തിലുള്ള വിഷമങ്ങൾ ആണെങ്കിലും നമ്മൾ പരിശ്രമിച്ചാൽ മാത്രമാണ് അകറ്റാൻ കഴിയുകയുള്ളു.
നമ്മളിലെ വിഷമങ്ങൾ എല്ലാവരോടും പറയണമെന്നില്ല. നമ്മൾക്ക് വിശ്വാസം ഉള്ളവരോട് പറയാൻ കഴിയുമെങ്കിൽ പറയുക.
മറ്റുള്ളവരുടെ നല്ല വാക്കുകൾ, നല്ല പ്രവർത്തികളൊക്കെ ഒരുപക്ഷെ നമ്മുടെയൊക്കെ വിഷമസമയങ്ങളിൽ വളരെയേറെ ആശ്വാസം നൽകിയേക്കാം.
പരസ്പരം ഉള്ള സഹായങ്ങൾ കൊണ്ടാണ് പലരുടെയും വിഷമങ്ങൾക്ക് അൽപ്പമെങ്കിലും ആശ്വാസം ലഭിക്കുന്നത്.
നമ്മൾക്കുണ്ടാകുന്ന വിഷമങ്ങൾക്ക് പരിഹാരം കണ്ടെത്തുക വഴി അതേ വിഷമത്തിലൂടെ കടന്നുപോകുന്നവർക്ക് കൂടി ഒരു പരിധി വരെ ഒരുപക്ഷെ ആശ്വാസം കിട്ടിയേക്കും.
നാളെകൾക്കായി പ്രവർത്തിക്കാൻ നമ്മൾക്ക് ഊർജം നൽകുക ഇന്നിന്റെ വിഷമങ്ങൾ ഇല്ലാതാക്കാനുള്ള അതിയായ ആഗ്രഹങ്ങൾ ആയിരിക്കാം.
വിഷമങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ പല കണ്ടെത്തലുകളും ഉണ്ടാകുമായിരുന്നില്ല. നമ്മൾക്കുണ്ടാകുന്ന വിഷമം നമ്മളെക്കാൾ അധികമായി മറ്റൊരാൾക്കും മനസ്സിലാക്കാൻ സാധിക്കില്ല.
നമ്മളിലേക്ക് വിഷമം കടന്നുവരാനുള്ള സാഹചര്യം ഒരുക്കാതിരിക്കുക. തെറ്റായ ദുഃശ്ശിലങ്ങൾ വഴി നമ്മൾക്കുണ്ടാകുന്ന സുഖങ്ങൾ എല്ലാം തന്നെ നാളെകളിൽ ഒരുപക്ഷെ വേദനകളായി മാറിയേക്കാം.
അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ പഠിക്കേണ്ടതുണ്ട്.
പ്രതീക്ഷിക്കാത്ത പലതും നമ്മൾക്ക് ഉണ്ടായേക്കാം.
പണം എത്ര ഉണ്ടെങ്കിൽ പോലും എല്ലാ വിഷമങ്ങൾക്കും പണം പരിഹാരമാവില്ല.
പണം ഇല്ലാത്തതാണ് ഏറ്റവും കൂടുതൽ മനുഷ്യരെ പൊതുവിൽ വിഷമിപ്പിക്കുന്നത്. പണം ആവശ്യത്തിന് ഉണ്ടായിരുന്നെങ്കിൽ പലർക്കും പലതും നഷ്ടപ്പെടില്ലായിരുന്നു.
പണത്തിന്റെ അഭാവം നികത്താനാണ് നമ്മൾ ഓരോരുത്തരും രാപകൽ ഇല്ലാതെ കഷ്ടപ്പെടുന്നത്.
ഇന്നലെകളിലെ വിഷമങ്ങൾ അകറ്റാനായി കഠിനമായി അധ്വാനിച്ചതിന്റെ ഫലമാണ് പലർക്കും ഇന്നിപ്പോൾ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളത്.
നല്ല ജോലി ലഭിക്കാൻ, നല്ല വരുമാനം നേടാൻ വേണ്ടിയാണ് കഷ്ടപ്പാട് സഹിച്ചു ആണെങ്കിലും പഠിക്കാൻ ശ്രമിക്കുന്നത്.
നമ്മുടെയും നമ്മുടെയും ചുറ്റിലുമുള്ളവരുടെയും വിഷമങ്ങൾ പരിഹരിക്കാൻ നമ്മൾക്ക് ചെയ്യാൻ കഴിയുന്നത് നല്ല കാര്യങ്ങൾക്കായി നല്ലതുപ്പോലെ അധ്വാനിക്കുക എന്നതാണ്.
ഒരിടത്തു സുഖം ലഭിക്കുന്നുണ്ടെങ്കിൽ മറുഭാഗത്ത് നല്ലതുപോലെ വിഷമങ്ങൾ നേരിടുന്നവരുണ്ട് എന്നത് മറക്കാതിരിക്കുക.
നമ്മൾ ഈ ഭൂമിയിലേക്ക് ജനിച്ചു വീണതിന് കാരണം തന്നെ നമ്മുടെ അമ്മ നമ്മളെ വയറ്റിൽ പൊന്നുപോലെ സംരക്ഷണം നൽകിയതുകൊണ്ടാണ്.
നമ്മൾക്കുണ്ടാകുന്ന വിഷമങ്ങൾ എല്ലാം നമ്മൾക്ക് നൽകുന്ന തിരിച്ചറിവുകൾ വേണ്ട വിധത്തിൽ ഉൾകൊള്ളാൻ പഠിക്കേണ്ടതുണ്ട്.
ഈ നിമിഷം കടന്നുപോകും, നാളെകൾ നമ്മൾക്ക് ഉയരങ്ങൾ കിഴടക്കാൻ കഴിയണമെങ്കിൽ ഇപ്പോൾ തന്നെ നമ്മൾക്ക് കിട്ടിയ സമയത്തെ പാഴാക്കാതെ നോക്കേണ്ടതുണ്ട്.
നമ്മുടെ ചുറ്റിലുമുള്ളവർ ഒരുപക്ഷെ നമ്മളോട് എപ്പോഴും നെഗറ്റീവ് ആയിരിക്കും സംസാരിക്കുക, അത്തരക്കാരെ വേണ്ടതുപോലെ അകറ്റി നിർത്തികൊണ്ട് നമ്മുടെ നല്ല ലക്ഷ്യം നേടിയെടുക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.
നമ്മുടെ വിഷമങ്ങൾ എല്ലാം തന്നെ എളുപ്പം നമ്മളെ വിട്ടകലുകയില്ല.
നമ്മൾ എത്രത്തോളം കഷ്ടപ്പെടാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാത്രമേ നമ്മളിലെ വിഷമങ്ങൾ ഒട്ടുമിക്കതും അകന്നുപോകുകയുള്ളു.
നമ്മൾക്ക് വിഷമം ഉണ്ടെന്ന് കരുതി നിരാശപ്പെട്ടു അലസതയിൽ കഴിഞ്ഞാൽ നമ്മുടെ വിഷമങ്ങൾ വർധിക്കുക മാത്രമാണ് ചെയ്യുക.
നമ്മുടെ തെറ്റായ ശീലങ്ങൾ ഉപേക്ഷിക്കാൻ ഇനിയെങ്കിലും തയ്യാറാവണം. നല്ല നാളെക്കായി ഇപ്പോൾ തന്നെ നല്ലതുപോലെ അധ്വാനിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ offers അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവർക്കും ഓഫർ ഇല്ലാതെ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.