Choose your language

19 June 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-216

നമ്മളെക്കാൾ സാമ്പത്തികം, കഴിവ് കുറഞ്ഞവരെ വില കുറച്ച് കാണാനായിരിക്കും നമ്മളിൽ പലർക്കും ഒരുപക്ഷെ ആഗ്രഹം കാണുക.

നമ്മൾ സുഖസൗകര്യത്തിൽ ഇന്നിപ്പോൾ കഴിയുന്നുണ്ടെങ്കിൽ അതിനുപിന്നിൽ ഒത്തിരി പേരുടെ കഷ്ടപ്പാട് ഉണ്ടെന്നുള്ള തിരിച്ചറിവ് നമ്മൾക്കു വേണം. നമ്മൾ നല്ലതുപോലെ കഷ്ടപ്പെട്ടാൽ മാത്രമാണ് നേട്ടങ്ങൾ നമ്മളിലേക്ക് എത്തിച്ചേരുക.

നേട്ടങ്ങൾ എല്ലാവർക്കും എല്ലായ്‌പോഴും ഉണ്ടാവണമെന്നില്ലല്ലോ. വീഴ്ചകൾ, പരാജയങ്ങൾ എല്ലാം പലപ്പോഴും ഒരുപക്ഷെ നമ്മളിൽ പലർക്കും നേരിടേണ്ടി വന്നേക്കാം.

ഇന്ന് വിലയില്ലാത്ത പലതിനും നാളെകളിൽ വിലയുണ്ടാകും. ഇന്ന് വിലയുള്ള പലതിനും നാളെകളിൽ വിലയില്ലാണ്ടാകും.

നാളെകളിൽ നമ്മൾക്ക് ഒരാവശ്യം വന്നു കഴിയുമ്പോൾ ഒരുപക്ഷെ നമ്മളെ സഹായിക്കുക നമ്മൾക്ക് മുൻപരിചയം പോലുമില്ലാത്ത ആളുകൾ ആയിരിക്കും.

ഇന്നലെകളിൽ സാമ്പത്തികമില്ലാത്ത അവസ്ഥകൾ നമ്മളിൽ പലർക്കും നേരിടേണ്ടി വന്നിട്ടുണ്ടാകാം, നാളെകളിൽ സാമ്പത്തികമില്ലാത്ത അവസ്ഥകൾ നമ്മളിൽ പലർക്കും നേരിടേണ്ടി വന്നേക്കാം.

അടുത്ത നിമിഷത്തിൽ എന്തെല്ലാമാണ് സംഭവിക്കുകയെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല.

നമ്മൾക്ക് ഒരാവശ്യം വന്നുകഴിഞ്ഞാൽ നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരെ കാണുള്ളൂ.

ഇന്ന് നമ്മൾക്ക് ചുറ്റിലും നേട്ടങ്ങൾ കൈവരിച്ച പലരുടെയും ജീവിതസാഹചര്യം വളരെയേറെ മോശമായിരുന്നു, അതിൽ നിന്നെല്ലാം അവർ വളർച്ച നേടിയെടുത്തത് മോശം സാഹചര്യങ്ങൾക്കെതിരെ പൊരുതാൻ തയ്യാറായതുകൊണ്ടാണ്.

നമ്മൾ ഓരോരുത്തർക്കും മുന്നോട്ട് നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് പ്രവർത്തിക്കാൻ കഴിയട്ടെ.

കഷ്ടപ്പെടാൻ തയ്യാറായാൽ ആർക്കും നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചേക്കും.

ഇപ്പോഴുള്ളത് മോശം സാഹചര്യം ആണെന്ന് കരുതി നിരാശയിൽ കഴിയാതെ നല്ലതുപോലെ അധ്വാനിക്കാൻ സാധിക്കണം.

ഓരോ മനുഷ്യർക്കും അവരുടേതായ കുറവുകളും കഴിവുകളുമുണ്ട്. ഈ ലോകത്തിൽ ആരും തന്നെ എല്ലാം തികഞ്ഞവരായിട്ടില്ല.

ഉയർച്ചയും താഴ്ചയും ജീവിതത്തിന്റെ ഭാഗമാണ്.

നമ്മളുടെ മോശം അവസ്ഥയിൽ നമ്മളെ പലരും ഒഴിവാക്കിയേക്കാം, കുറ്റപ്പെടുത്തിയേക്കാം, കളിയാക്കിയേക്കാം.

നമ്മൾക്ക് ഉയർച്ചകൾ നേടണമെങ്കിൽ മോശം സാഹചര്യത്തേക്കുറിച്ച് ആലോചിച്ചുകൊണ്ടു നിരാശപ്പെട്ടിരിക്കാതെ നല്ലതുപോലെ നേട്ടങ്ങൾക്കായി അധ്വാനിക്കാൻ കഴിയണം.

ഇനിയുള്ള നാളുകളിൽ ആരെയും വിലകുറച്ച് കാണാതിരിക്കാൻ കഴിയട്ടെ.

0 comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ offers അവസാനിച്ചിരിക്കുന്നു. ഇനി എല്ലാവർക്കും ഓഫർ ഇല്ലാതെ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.