Choose your language

6 December 2024

// // Our Youtube channel

motivation-10

ഉന്മേഷത്തോടെ പ്രവർത്തിക്കാൻ നമ്മൾക്ക് സാധിക്കാറുണ്ടോ?. ചെറുപ്പത്തിൽ ഉണ്ടായിരുന്ന ഉന്മേഷം എല്ലാം പ്രായത്തിന്റെ കടന്നുപോക്കിൽ നമ്മളിൽ നിന്നും നഷ്ടപ്പെട്ടുപോയിട്ടുണ്ടോ.

ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളും, ദുരിതങ്ങളും, പരാജയങ്ങളും, നഷ്ടങ്ങളും, ദുഃഖങ്ങളും, വെല്ലുവിളികളുമെല്ലാം നമ്മളെ ഉന്മേഷത്തോടെ പ്രവർത്തിക്കുന്നതിൽ നിന്നും പിന്നോട്ട് ആക്കിയേക്കാം.

നമ്മളുടെ ജീവിതത്തിൽ ഉന്മേഷം കിട്ടാൻ മറ്റാരും തന്നെ വിചാരിച്ചിട്ട് കാര്യം ഇല്ല, നമ്മൾ തന്നെ വിചാരിക്കണം.

ഓരോ വ്യക്തികൾക്കും ഉന്മേഷം ഉണ്ടാവാനും, ഉന്മേഷം നഷ്ടപ്പെടാനും ഓരോരോ കാരണങ്ങൾ ഉണ്ടാവും.

മനസ്സിനെയും ശരീരത്തെയും വേണ്ട രീതിയിൽ പരിപാലിച്ചില്ല എങ്കിൽ ഉന്മേഷം നഷ്ടപ്പെടാനുള്ള സാധ്യതകൾ കൂടുതലാണ്.

കാലങ്ങൾ ഒത്തിരി കഴിയുമ്പോഴായിരിക്കും നമ്മളിൽ പലർക്കും ഇന്നലെകളിൽ പല കാര്യത്തിലും ഉന്മേഷം ഉണ്ടാവാതിരുന്നതുമൂലം ഉണ്ടായിട്ടുള്ള നഷ്ടങ്ങൾ വഴിയായി ദുഃഖങ്ങൾ സമ്മാനിക്കുന്നത്.

ഓരോ സമയത്തും നമ്മൾക്ക് ലഭിക്കേണ്ട അറിവുകൾ ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഉന്മേഷം നഷ്ടപ്പെടില്ലായിരുന്നിരിക്കാം.

കഴിഞ്ഞതുകഴിഞ്ഞു ഇനിയിപ്പോൾ അതെക്കുറിച്ചു സങ്കടപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല, ഇപ്പോൾ ഈ നിമിഷം തൊട്ട് ഉന്മേഷത്തോടെ നല്ല കാര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുക. നമ്മളുടെ ജീവിതത്തിൽ സന്തോഷം നിറയാൻ, വിജയം നേടാൻ നമ്മൾ ഓരോരുത്തരും ഉന്മേഷത്തോടെ ശ്രദ്ധയോടെ പ്രവർത്തിക്കേണ്ടതുണ്ട്.

തെറ്റായ കൂട്ടുകെട്ടും, തെറ്റായ ശീലങ്ങളും നമ്മുടെയൊക്കെ ഉന്മേഷത്തെ ഒരുപക്ഷെ ഇല്ലാതാക്കിയേക്കാം.

ഉന്മേഷം ഉണ്ടാവണമെങ്കിൽ തെറ്റായ ജീവിതരീതികൾ ഉപേക്ഷിക്കേണ്ടതുണ്ട്.

നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ഓരോ ചിന്തകളും നമ്മുടെ മുന്നോട്ടുള്ള പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്, ആയതുകൊണ്ട് 
ഉന്മേഷം നഷ്ടപ്പെടാതിരിക്കാൻ നെഗറ്റീവ് ചിന്തകളെ ഉപേക്ഷിക്കാൻ പഠിക്കേണ്ടതുണ്ട്.

നമ്മൾ ഓരോ കാര്യവും ചെയ്യുമ്പോഴും നമ്മളെ തളർത്താൻ മറ്റുള്ളവർ ഒരുപക്ഷെ ശ്രമിച്ചെന്നു വരാം, നമ്മൾ എപ്പോഴും നമ്മുടെ ലക്ഷ്യത്തിന് പ്രാധാന്യം കൊടുക്കുക. മറ്റുള്ളവരുടെ വിമർശനങ്ങളും, കുറ്റപ്പെടുത്തലുകളും,കളിയാക്കലുകളും, നിരുത്സാഹപ്പെടുത്തലുകളും കണ്ടുകൊണ്ട് നമ്മൾ, നമ്മളുടെ നല്ല ലക്ഷ്യങ്ങളിൽ നിന്നും അകന്നു കഴിഞ്ഞാൽ നഷ്ടം സംഭവിക്കുക നമ്മൾക്ക് മാത്രമായിരിക്കും എന്നത് മറക്കാതിരിക്കുക.

നമ്മുടെയൊക്കെ മുന്നോട്ടുള്ള ജീവിതത്തിൽ ഓരോ നല്ല ലക്ഷ്യങ്ങൾ ഉണ്ടാവേണ്ടതുണ്ട്. നമ്മുടെ ചുറ്റിലും വിജയം നേടിയിട്ടുള്ള എത്ര അധികം ആളുകളാണ് ഉള്ളത്, അവരൊക്കെ തന്നെ ലക്ഷ്യം നേടാൻ വേണ്ടി നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറായതുകൊണ്ടാണ് അവർക്കൊക്കെ വിജയം നേടാൻ കഴിഞ്ഞത്.

നമ്മൾക്ക് വിജയം നേടണോ,എങ്കിൽ മടി വിചാരിക്കാതെ ഉന്മേഷത്തോടെ നല്ല കാര്യങ്ങൾക്കായി പ്രവർത്തിക്കാൻ നമ്മൾക്ക് കഴിയണം.

നമ്മൾ ആത്മാർഥമായി പരിശ്രമിച്ചാൽ മാത്രമാണ് ഏതു രംഗത്ത് ആയാലും ഉയർച്ച കൈവരിക്കാൻ കഴിയുകയുള്ളു.

നാളെകളിൽ സങ്കടപ്പെടാതിരിക്കാൻ ഇന്ന് ഇപ്പോൾ മുതൽ ഉന്മേഷത്തോടെ നല്ല കാര്യങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കുക.

ഉന്മേഷം നഷ്ടപ്പെടുത്തുന്ന നിരവധി കാര്യങ്ങൾ ഉണ്ടായേക്കാം അതെല്ലാം ഒഴിവാക്കി മുന്നേറാൻ കഴിയണം.

പരീക്ഷയിലെ തോൽവി, നഷ്ടങ്ങൾ, പ്രണയപരാജയം, ദാമ്പത്യത്തിലെ സ്വരചേർച്ച ഇല്ലായ്മകൾ,ഒറ്റപ്പെടുത്തൽ, സാമ്പത്തിക ബുദ്ധിമുട്ട് , രോഗങ്ങൾ, മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങി ഒട്ടനവധി കാരണങ്ങൾ നമ്മുടെയൊക്കെ ഉന്മേഷത്തെ ഒരുപക്ഷെ തടസ്സപ്പെടുത്തിയേക്കാം,എങ്കിൽ പോലും ഉന്മേഷത്തോടെ പ്രവർത്തിക്കാൻ അതിനെയെല്ലാം ശരിയായ വിധത്തിൽ അതിജീവിക്കാൻ കഴിയേണ്ടതുണ്ട്.


നമ്മൾ ഉന്മേഷത്തോടെ നല്ല കാര്യങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ട് വിജയം കൈവരിച്ചുകഴിഞ്ഞാൽ അതു ഒത്തിരി ആളുകൾക്ക് ഉന്മേഷത്തോടെ പ്രവർത്തിക്കുന്നതിനു കാരണമായേക്കും.

വേദനകളും, സങ്കടങ്ങളും, നിരാശചിന്തകളുമൊക്കെ മാറി മാറി നമ്മുടെയൊക്കെ മനസ്സിലേക്ക് കടന്നുവന്നാൽ പോലും പോസിറ്റീവ് ചിന്തകളെ മനസ്സിലേക്ക് കൊണ്ടുവന്നു മുന്നോട്ടു ഉന്മേഷത്തോടെ പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

ഇന്നലെകളിലെ നഷ്ടങ്ങൾ ഒന്നും തന്നെ ഇന്ന് ഉന്മേഷത്തോടെ പ്രവർത്തിക്കുന്നതിനു തടസ്സം ആകാതിരിക്കട്ടെ. ഇനിയുള്ള നാളുകളിൽ എല്ലാവർക്കും ഉന്മേഷത്തോടെ നല്ല കാര്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ട് ജീവിതം കൂടുതൽ മനോഹരം ആക്കാൻ സാധിക്കട്ടെ.

0 comments:

Post a Comment

Examchoices പുറത്തിറക്കിയ ഓരോ മോട്ടിവേഷൻ ebook കളും ആമസോൺ kindle വഴി ആണെങ്കിൽ
ഇപ്പോൾ 50/- രൂപക്ക്
വാങ്ങിക്കാൻ സാധിക്കും,Google books വഴി ആണെങ്കിൽ ഓരോ ebook കളും 10/- രൂപക്ക്
വാങ്ങിക്കാൻ സാധിക്കും.വേഗമാകട്ടെ ഇന്ന് തന്നെ വാങ്ങി ONLINE വായന ആരംഭിക്കു, ഈ ഓഫർ പരിമിതകാലം മാത്രം ലഭിക്കുകയുള്ളു.ഡിജിറ്റൽ ബുക്ക്‌ വാങ്ങി സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും ഒത്തിരി നന്ദി.Buy now.
Book 5 Chapters Read now.
Book 4 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.