Choose your language

29 August 2021

// // Subscribe YOUTUBE Channel

It is about sacrifice

 


ഇന്നത്തെ വിഷയം ത്യാഗം സംബന്ധിച്ചാണ്..

എന്റെയും നിങ്ങളുടെയും ജീവിതത്തിൽ ഒത്തിരി കാര്യങ്ങൾ സഹിക്കുന്നതും പൊറുക്കുന്നതും ത്യാഗം സഹിച്ചിട്ടാണ്....

ഇതൊക്കെ വായിച്ചിട്ടു എന്നോട് ആരും പറയില്ലല്ലോ അല്ലേ ഇതിലും ഭേദം ത്യാഗം സഹിക്കുന്നതാണ് എന്ന്......

എത്രയോ ഭാര്യ ഭർത്താക്കന്മാർ നിത്യം പറയുന്ന കാര്യമാണ് എന്തൊരും ത്യാഗം സഹിച്ചിട്ടാണ് അവരുടെ ജീവിതം മുന്നോട്ട് പോകുന്നത് എന്ന്...

നമ്മൾ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ അവിടെ വരെ എത്തിച്ചേരാൻ എന്തെല്ലാം കഷ്ടപ്പാടുകൾ സഹിക്കണം....

ചില ആളുകൾ പലപ്പോഴും ഇഷ്ടഭക്ഷണം, ഇഷ്ടവിനോദം എല്ലാം ഉപേക്ഷിക്കും കാരണം അവർക്ക് അറിയാം ലക്ഷ്യം നേടാൻ അവർക്ക് നിലവിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന സുഖസൗകര്യങ്ങൾ ഉപേക്ഷിക്കണം എന്ന്.....

നമ്മൾ സഹിക്കുന്ന ത്യാഗങ്ങൾ നമ്മുടെ നല്ലതിന് ആയിരിക്കണം....

കഴിഞ്ഞ ദിവസങ്ങളിൽ ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെട്ട വ്യക്തികളുടെ വാർത്ത വായിക്കാൻ ഇടയായി....

സത്യത്തിൽ എന്തുമാത്രം ത്യാഗം സഹിച്ചുകാണും നിരപരാധികൾ......

സ്വന്തം അനുഭവം വരുമ്പോഴാണ് എത്രമാത്രം വിഷമം അനുഭവിക്കുന്നുണ്ടെന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കുള്ളു.......

മറ്റുള്ളവർ അവരുടെ വായിൽ ഇരിക്കുന്നത് മുഴുവനും എന്നോട് പറയുമ്പോൾ, ലിജോ എന്താണ് മറുത്തു ഒന്നും മിണ്ടാത്തത്, ലിജോന്റെ വായിൽ പഴം (പഴത്തിന്റെ പേര് ചോദിക്കരുത് ) കയറ്റി വെച്ചിരിക്കുകയാണോ എന്ന് എന്റെ കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ എന്നോട് ചോദിക്കാറുണ്ട്.....

ഞാൻ ത്യാഗം സഹിക്കുമ്പോൾ ആരോടും ഒന്നും മിണ്ടാറില്ല...... അതെല്ലാം കേട്ടുകൊണ്ടിരിക്കും......

മാസത്തിൽ ഒരു ദിവസം ഒരു നേരം ഞാൻ ഭക്ഷണം കഴിക്കാതിരിക്കും എന്റെ ചെറിയൊരു ത്യാഗം, ഇതുകണ്ട് ഇവിടെ പലരും പറയാൻ ഒരുങ്ങും ഇതൊക്കെ എന്ത് ഞങ്ങളൊക്കെ ദിവസങ്ങളോളം പച്ചവെള്ളവും ബ്രെഡും മാത്രം കഴിച്ചു ജീവിച്ചിട്ടുണ്ട് എന്ന്..... ശരിയാണ് നമ്മുടെ ചുറ്റിലും നോക്കിയാൽ എത്ര എത്ര ജീവിതങ്ങൾ ദുരിതങ്ങൾ സഹിച്ചും ദാരിദ്ര്യം അനുഭവിച്ചും ത്യാഗങ്ങൾ സഹിച്ചും മുന്നോട്ട് പോകുന്നു....

നമ്മൾക്ക് ചില്ലറ വിഷമങ്ങൾ വരുമ്പോഴേക്കും നമ്മൾ സ്വയം ഇല്ലാതെ ആയിതിരുന്നു പലപ്പോഴും.....

ത്യാഗങ്ങൾ സഹിക്കാനുള്ള കഴിവ് നമ്മൾ സ്വന്തമായി വളർത്തിയെടുക്കണം....

ഓരോ ദിവസവും ചെറിയ ചെറിയ ത്യാഗങ്ങൾ സഹിച്ചു നോക്കണം...

മറ്റുള്ളവർ നമ്മളെ വഴക്കുപറയുമ്പോൾ, നമ്മളെ ശകാരിക്കുമ്പോൾ, പരിഹസിക്കുമ്പോൾ എല്ലാം നമ്മൾ ശരിയായി ഉൾക്കൊള്ളാൻ പഠിക്കുക.....

നമ്മളുടെ കുറവുകളും പരിമിതികളും നമ്മൾ മനസിലാക്കുക....

മറ്റുള്ളവരെപ്പോലെ നമ്മൾക്ക് കഴിവുകൾ ഉണ്ടായി എന്ന് വരില്ല, മറ്റുള്ളവരെപ്പോലെ സമ്പത്തു നേടാൻ നമ്മൾക്ക് കഴിഞ്ഞെന്ന് വരില്ല..... എങ്കിൽ പോലും ഉള്ളതിൽ സന്തോഷിക്കാൻ നമ്മൾക്ക് ത്യാഗം സഹിക്കാനുള്ള കഴിവ് ഉണ്ടായേ പറ്റുള്ളൂ.....

പണ്ട് കാലങ്ങളിൽ പല മാതാപിതാക്കളും മക്കൾക്ക് വേണ്ടി അരി ഭക്ഷണം ഒഴിവാക്കി, കഞ്ഞിവെള്ളം മാത്രം കുടിച്ചു വിശപ്പ് അടക്കിയതായി കേട്ടിട്ടുണ്ട്.....

മദ്യപാനിയായ ഭർത്താവിന്റെ പക്കൽ നിന്നും മോശമായ വാക്കുകളും ഉപദ്രവങ്ങളും സഹിച്ചുകൊണ്ട്, ഭർത്താവിനെ നല്ല മനുഷ്യനാക്കാൻ ശ്രമിച്ചിട്ടുള്ള ഭാര്യമാരുണ്ട്, അവരുടെ ത്യാഗങ്ങൾ കണ്ടു വളരുന്ന മക്കൾ ജീവിതത്തിൽ ലഭിക്കുന്ന ഓരോ സങ്കടങ്ങളെയും ധൈര്യത്തോടെ നേരിടാൻ പഠിക്കും.....(ഒരുപക്ഷെ)

മറ്റുള്ളവരെ നന്മയിലേക്ക് നയിക്കുന്നതാവണം നമ്മുടെ ഓരോ ത്യാഗങ്ങളും.....

ഞാൻ എനിക്ക് കിട്ടിയ ജോലി മറ്റൊരാൾക്ക്വേണ്ടി നൽകാൻ തയ്യാറാകുമ്പോൾ എനിക്ക് മുന്നോട്ട് പോകാനുള്ള വഴി ഞാൻ തന്നെ കണ്ടെത്തേണ്ടതുണ്ട്, ഇല്ലെങ്കിൽ എന്റെ ത്യാഗം എന്നോട് തന്നെ ചെയ്യുന്ന തെറ്റാകും.....

മറ്റുള്ളവർ ആരും നമ്മൾക്ക് വേണ്ടി ത്യാഗങ്ങൾ സഹിക്കും എന്ന് വിചാരിക്കരുത്.....

ലക്ഷങ്ങൾ ശമ്പളം ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചു നിസ്സാര ശമ്പളം ലഭിക്കുന്ന ജോലി തെരഞ്ഞെടുക്കുന്നത് ഒരു പക്ഷെ കൂടുതൽ കൂടുതൽ ത്യാഗങ്ങൾ സഹിക്കാൻ കഴിയാത്തത് കൊണ്ടാകും....

അല്ലെങ്കിൽ മനസ്സിൽ കൊണ്ട് നടക്കുന്ന ലക്ഷ്യം നേടാൻ വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ മനസ്സ് പാകപെടുത്താൻ വേണ്ടിയാകും....

ലിജോക്ക് സമയം വേണമെങ്കിൽ സുഖമായി മൂടിപുതച്ചു കിടന്നുറങ്ങാമായിരുന്നു (മറ്റു ശല്യങ്ങൾ ഇല്ലെങ്കിൽ"കൊതുകിന്റെ മുളി പാട്ട് ഇല്ലെങ്കിൽ")..... പക്ഷെ എങ്കിൽ അതെല്ലാം ഒഴിവാക്കി ഞാൻ ഇവിടെ എഴുതാൻ സമയത്തു വന്നത് ത്യാഗം സഹിച്ചാൽ എന്തെല്ലാം നേട്ടങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും എന്ന് എനിക്ക് വ്യക്തത ഉള്ളത് കൊണ്ടാണ്.....

ത്യാഗം സഹിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

(അവനവന്റെ ഇഷ്ടം ആയിരിക്കണം ത്യാഗം സഹിക്കണോ വേണ്ടയോ എന്നത്....).

ലിജോക്ക് ത്യാഗം സഹിക്കാൻ മടിയായത് കൊണ്ട് ഒരാഴ്ച അലക്കാൻ ഉള്ള തുണി കുട്ടിയിട്ട് ഒറ്റ ദിവസം കൊണ്ട് അലക്കി, അവസാനം മഴ ചതിച്ചു.... ഇനി നാളെ ഉണങ്ങാൻ സാധ്യത കുറവ് ഉള്ള തുണി ധരിച്ചു പോകേണ്ടി വരും......സാരമില്ല തേപ്പ് പെട്ടി കുറച്ചു മിനക്കെടുത്തേണ്ടി വരും..... തേപ്പുപെട്ടി ഉപയോഗിക്കുമ്പോൾ കറണ്ട് ചാർജ് ആകും, കറന്റ്ചാർജ് അടക്കാൻ ഞാൻ കുറച്ചു അധികം ത്യാഗം സഹിക്കേണ്ടി വരും, എന്റെ നിത്യചിലവിൽ നിന്നും ഒരു തുക കറന്റ്ചാർജിനായി ചിലവഴിക്കേണ്ടി വരും.... ഇതിന്റെയൊന്നും ആവശ്യം വരില്ലായിരുന്നു സമയാസമയത്ത് അൽപ്പം ത്യാഗം സഹിച്ചിട്ടാണ് എങ്കിലും ഓരോ കാര്യങ്ങളും ചെയ്തു തിർത്തിരുന്നു എങ്കിൽ....

ലിജോ ഉണങ്ങാത്ത ഡ്രസ്സ് ധരിച്ചാൽ ലിജോയെക്കാൾ കൂടുതൽ ലിജോയുടെ കൂടെ യാത്ര ചെയ്യുന്ന യാത്രക്കാർ ത്യാഗം സഹിക്കേണ്ടി വരും.....

കുറിപ്പ്-മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യാൻ പാടില്ല....

എനിക്ക് ഒരു പക്ഷെ നിസ്സാര ത്യാഗം സഹിച്ചാൽ മതി ഒരു ലക്ഷ്യം നേടാൻ എങ്കിൽ മറ്റുള്ളവർക്ക് ഒരു പക്ഷെ ഒത്തിരി ത്യാഗം സഹിക്കേണ്ടിവരും..... (നേരെ തിരിച്ചും....).

നമ്മിൽ പലരും മറ്റുള്ളവർക്ക് വേണ്ടി ത്യാഗങ്ങൾ സഹിക്കുമ്പോൾ നമ്മൾക്ക് എന്ത് നേട്ടം കിട്ടും എന്ന് ചിന്തിക്കാറുണ്ട്.....

നേട്ടങ്ങൾ പ്രതീക്ഷിക്കാതെ ത്യാഗങ്ങൾ സഹിക്കുന്നവരുമുണ്ട്.......

നമ്മളിൽ പലരും കിഡ്നി, മറ്റു അവയവങ്ങൾ ദാനം ചെയ്യുന്നത് നമ്മൾ കണ്ടു കാണും, അവരുടെ ജീവിതം പരിശോധിച്ചാൽ അവർ ചെയ്യുന്ന പുണ്യം ഒരു ത്യാഗമാണ്....

എന്നേ സഹായിച്ചവർക്ക് ഞാൻ എന്തെങ്കിലും തിരിച്ചൊരു സഹായം ചെയ്യേണ്ടത് എന്റെ ഒരു കടമയായി ഞാൻ കാണുന്നു, അതിനുവേണ്ടി എന്ത് ത്യാഗവും നേരിടാൻ സമയം ഉണ്ടെങ്കിൽ, സമയം അനുവദിക്കുമെങ്കിൽ ഞാൻ തയ്യാറാണ്(നേരെ ചൊവ്വിന് ഉള്ളത് ആണെങ്കിൽ മാത്രം.....)

 
SOLVED PAPER AND EXAM PRACTICE REGISTERED USERS ONLYPlease Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Storms make trees take deeper roots.-Dolly Parton

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN