Choose your language

30 August 2021

// // Subscribe YOUTUBE Channel

It’s about being different



ഇന്നത്തെ വിഷയം വ്യത്യസ്തത എന്നതിനെക്കുറിച്ചാണ്....

എന്നെപോലെ വ്യത്യസ്തത പുലർത്തുന്ന ആളുകൾ വളരെ ചുരുക്കം മാത്രമേ ഞാൻ കണ്ടിട്ടുള്ളു...(ഇഷ്ടം പോലെ ആളുകൾ ഉണ്ട്.....)

വ്യത്യസ്തത നമ്മുടെ മനസ്സ് എപ്പോഴും ആഗ്രഹിക്കുന്നുണ്ട്...

കാലാകാലങ്ങളായി നമ്മൾ എന്നും ഒരു പോലെ അല്ലല്ലോ ഇരിക്കുന്നത് (കട്ടിലിലും സോഫയിലും ബെഡിലും ഇരിക്കുന്ന കാര്യം അല്ല കേട്ടോ) ഓരോ നാളുകൾ കഴിയുംതോറും നമ്മളിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടല്ലോ...

വ്യത്യസ്ത ചിന്താഗതി ആയിരിക്കും നമ്മിൽ പലരുടെയും.....

എന്തെല്ലാം കാര്യങ്ങളിലാണ് നമ്മൾ ഓരോരുത്തരും വ്യത്യസ്തർ ആയിരിക്കുന്നത്....

ഇന്ന് നമ്മളിൽ പലരും വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുമ്പോൾ, ചെയ്യാൻ ശ്രമിക്കുമ്പോൾ നമ്മുടെ കൂടെയുള്ള പലരും നമ്മളെ കളിയാക്കും....

എന്നേ കളിയാക്കാറുണ്ട് ലിജോ എന്ത്മണ്ടനാണ് എന്ന്.... അതിപ്പോൾ ഞാൻ കേട്ടു കേട്ടു എനിക്ക് ഒരു വ്യത്യാസം തോന്നാറില്ല.....

ഒരു പക്ഷെ കളിയാക്കിയവർ തന്നെ പിന്നീട് എപ്പോഴെങ്കിലും മാറ്റിപറഞ്ഞേക്കാം......

നമ്മളിൽ പലരും മറ്റുള്ളവരുടെ കളിയാക്കലുകളിൽ ഭയന്ന് നമ്മുടെ ശ്രമത്തിൽ നിന്നും പിന്തിരിഞ്ഞേക്കാം.....

എനിക്ക് ഇന്ന് ഒരു കാര്യം വ്യത്യസ്തമായി ചെയ്യണം എന്ന് തോന്നിയാൽ ഞാൻ അത് വ്യത്യസ്തമായി ചെയ്യും(മറ്റുള്ളവരെ ബാധിക്കുന്ന കാര്യം അല്ല കേട്ടോ ഉദേശിച്ചത്.....)

സാധാരണ കിടക്കുന്ന സമയത്തിൽ നിന്ന് അൽപ്പം കൂടുതൽ നേരം വൈകി കിടക്കുമ്പോൾ എനിക്ക് ഒരു വ്യത്യാസം ഉണ്ടാകുമല്ലോ.....

അതുപോലെ ജോലി സമയത്ത് അൽപ്പം വൈകി ചെല്ലുമ്പോൾ അതിനനുസരിച്ചു ശമ്പളത്തിൽ വ്യത്യാസം ഉണ്ടാകുമല്ലോ......

ഒടുവിൽ ജോലിയിൽ നിന്നും പിരിച്ചു വിടുമ്പോൾ എന്റെ ജീവിതത്തിൽ നല്ലൊരു വ്യത്യാസം ഉണ്ടാകുമല്ലോ.....

അല്ലെങ്കിലും ലിജോ ഇങ്ങനെയാണ്.... എല്ലാം തല തിരിഞ്ഞേ കേൾക്കുള്ളു..... തല തിരിഞ്ഞേ പറയത്തുള്ളൂ...... കേൾക്കുന്നവർക്ക് അതൊക്കെ മനസ്സിൽ ആക്കാൻ ഭാഗ്യം വേണമെന്ന് മാത്രം

......

ഒരു കാര്യം വ്യത്യസമായ രീതിയിൽ അവതരിപ്പിക്കാനാണ് എനിക്ക് ഇഷ്ടം.....

ഞാൻ ഇപ്പോൾ ഓരോരുത്തരോടും വ്യത്യാസത്തോടെയാണ് ചാറ്റ് ചെയ്യുന്നത്.....

അതുകൊണ്ട് തന്നെ അവരിൽ പലർക്കും എന്നേ മനസ്സിൽ ആക്കാൻ കഴിയുന്നില്ല.....

കുറച്ചു സമയം കഴിയുമ്പോൾ കാര്യങ്ങൾ കുറെ കൂടി വ്യക്തമാകും എന്ന് കരുതാം......

സാധാരണ ആളുകൾ ചെയ്യുന്നതുപോലെ ഞാൻ ഒരു കാര്യവും ചെയ്യാറില്ല..... (ലിജോ അപ്പോൾ അബ്നോർമൽ ആണല്ലേ....).

ഇനിയും വ്യത്യസ്തമായ കാര്യങ്ങൾ പറയാൻ ഉണ്ടെങ്കിലും സമയം എനിക്ക് വേണ്ടി വ്യത്യസ്തമായി മാറാത്തത് കൊണ്ട് തല്ക്കാലം നിറുത്തുന്നു.....

ഇപ്പോൾ എനിക്ക് ഒരു കാര്യം പിടികിട്ടി.... എല്ലാവരും വ്യത്യസ്തമായിട്ടാണ് ചിന്തിക്കുന്നത് എന്ന്....

ഇത്രയും വായിച്ചപ്പോൾ നിങ്ങളുടെ മനസ്സിലേക്ക് കൊണ്ടുവന്ന കാര്യങ്ങളിൽ പലതും നിങ്ങളുടെ സ്വന്തം ജീവിതത്തിൽ കൊണ്ടുവന്ന കാര്യങ്ങളാണ്, അനുഭവിച്ച കാര്യങ്ങളാണ്.....

നിങ്ങൾക്ക് ഒരു അബദ്ധം പറ്റിയാൽ, മണ്ടത്തരം പറ്റിയാൽ മിണ്ടാതിരിക്കും, ഞാൻ അങ്ങനെയല്ല മിണ്ടികൊണ്ടിരിക്കും (അല്ലെങ്കിൽ തന്നെ ലിജോ ചെയ്യുന്നതെല്ലാം മണ്ടത്തരങ്ങൾ അല്ലേ....).

എല്ലാവർക്കും വ്യത്യസമായി സമൂഹത്തിന് ഗുണപ്രദമായ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-എല്ലാവരും നമ്മളെപ്പോലെ ആവണം എന്ന് ചിന്തിക്കരുത്, ഓരോരുത്തരും വ്യത്യസ്തരാണ്.... ഓരോരുത്തർക്കുമുള്ള കഴിവുകളും വ്യത്യാസമാണ്.....




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. If everyone is moving forward together,then success take care of itself-Henry Ford.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN