Choose your language

31 August 2021

// // Subscribe YOUTUBE Channel

It’s about whether you like to laugh



ഇന്നത്തെ വിഷയം ചിരിക്കാൻ ഇഷ്ടമാണോ എന്നതിനെക്കുറിച്ചാണ്...

ചിരിയും കരച്ചിലും മനുഷ്യർക്ക്ജന്മസഹചമാണ്.....

കുഞ്ഞു കൊച്ചുങ്ങൾ എന്നേ കാണുമ്പോൾ ചിരിക്കുന്നത് അവരെ ആരെങ്കിലും ചിരിക്കാൻ പഠിപ്പിച്ചിട്ടാണോ....

അല്ലെങ്കിലും എന്നേ കണ്ടാൽ ആരായാലും ചിരിച്ചു പോകും...... ചിരി നമ്മുടെ മെയിൻ ഐറ്റം ആണ്....

നമ്മൾക്ക് ചിരിക്കാൻ പറ്റിയില്ലെങ്കിൽ മറ്റുള്ളവരെ ചിരിപ്പിക്കാൻ പറ്റത്തില്ലല്ലോ.....

ചിരിക്കാൻ നമ്മൾക്ക് കഴിയണം എങ്കിൽ നമ്മുടെ ഉള്ളിൽ ആരോടും ദേഷ്യമോ വെറുപ്പോ വൈരാഗ്യമോ ഉണ്ടാകാൻ പാടില്ല..... വെറുതെ ചിരിക്കാൻ എല്ലാവർക്കും കഴിയും.... ആന്മാർഥമായി ചിരിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്....

ചിരിക്കുന്ന സമയത്തു മനസ്സ് തുറന്നു ചിരിക്കുക..... ചില ആളുകൾ പല്ലിളിച്ചു ചിരിക്കുന്നത് കണ്ടിട്ടില്ലേ......പല്ലില്ലാതെ ചിരിക്കുന്നതും കണ്ടിട്ടില്ലേ......

ഇപ്പോൾ മാസ്ക് ഉള്ളത് കൊണ്ട് ധൈര്യം ആയിട്ട് ചിരിക്കാം, ആർക്കും പല്ല് കാണാൻ പറ്റില്ലല്ലോ.... എന്നാലും എന്റെ കൂടെ ഉള്ളവർ എന്നോട് ചോദിക്കും എന്തിനാണ് ചിരിക്കുന്നത് എന്ന്, ഞാൻ അന്നേരം അവരോട് ചോദിക്കും എങ്ങനെ മനസ്സിലായി ഞാൻ ചിരിക്കുക ആണെന്ന്.... അന്നേരം അവർ പറയാറുണ്ട് അതു മനസ്സിൽ ആക്കാൻ കോമൺ സെൻസ് മതിയെന്ന്..... നമ്മുടെ കണ്ണിലേക്കു നോക്കിയാൽ അറിയാൻ കഴിയും.... ചിരി കൂടി കഴിയുമ്പോൾ കണ്ണ് നനയും സന്തോഷം കൊണ്ട്.....

ഞാൻ ആളുകളെ ചിരിപ്പിച്ചു കഴിയുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നത് കണ്ടിട്ടുണ്ട്.....

എനിക്ക് ഏതു നേരവും ചിരിച്ചു കൊണ്ടിരിക്കാൻ തലക്ക് ഓളം ഇല്ല....(കാണുന്നവർക്ക് ലിജോക്ക് തലക്ക് ഓളം ഉണ്ടെന്ന് കരുതുക ആണെങ്കിൽ ലിജോയെ തെറ്റുപറയാനും കഴിയില്ല....).

ഞാൻ ആളുകളെ ചിരിപ്പിക്കുന്നുണ്ടെന്ന് കരുതി എനിക്ക് ദുഃഖങ്ങളും സങ്കടങ്ങളും ഇല്ലായെന്ന് അർത്ഥം ഇല്ല.... അതെല്ലാം ആവശ്യത്തിൽ കൂടുതലുണ്ട്.... പിന്നെ അതിനൊന്നും വലിയ ഇമ്പോര്ടന്റ് (പ്രാധാന്യം) കൊടുക്കാറില്ല.

ചിരിച്ചാൽ എന്റെ മനസ്സ് നിറയും..... കരഞ്ഞാൽ എനിക്ക് നേട്ടങ്ങൾ ഒന്നും ഉണ്ടാകുന്നില്ല.... സൗന്ദര്യം വർധിക്കും എന്നല്ലാതെ....

ചിരിക്കുന്നതും കരയുന്നതും നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തിന് വളരെ അധികം ഗുണപ്രദമാണ്....

അതുകൊണ്ട് തന്നെ ഞാൻ എന്റെ ജീവിതത്തിൽ അതിനെല്ലാം ഒത്തിരി പ്രാധാന്യം കൊടുക്കാറുണ്ട്.....

ചിരി ഒരു മരുന്നാണ്.....

എനിക്ക് മരിച്ചു കിടക്കുമ്പോഴും ചിരിച്ചു കിടക്കണം എന്നാണ് ആഗ്രഹം.....(വല്ലാത്ത ആഗ്രഹം ആയിപോയി....)

ഏതെങ്കിലും മനുഷ്യൻ മരിച്ചു കിടക്കുമ്പോൾ ചിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ....

മനസ്സ് തുറന്നു ചിരിക്കാൻ ജീവിച്ചിരിക്കുമ്പോൾ ശ്രമിക്കുക.... നമ്മളിൽ വലിയൊരു മാറ്റം കാണാം....

എന്നേ കണ്ടാൽ പ്രായം തോന്നാത്തതിന് കാരണം ചിരിക്കാനുള്ള മരുന്ന് എന്റെ കൈവശം എപ്പോഴും കൊണ്ട് നടക്കുന്നത് കൊണ്ടാണ്(ബാഗിലാണോ ചാക്കിലാണോ അതോ തലയിലാണോ ചിരി കൊണ്ടു നടക്കുന്നത് ലിജോയെ) (ഞങ്ങൾ വിചാരിച്ചു പ്രായം ആകാത്തത് കൊണ്ടാണ് എന്ന്....).

ഇപ്പോഴുള്ള ഒരു പ്രായത്തിൽ ചിരിക്കണം, ഇനി ഇപ്പോൾ ഏതു പ്രായത്തിൽ കരയേണ്ടി വരും എന്ന് പറയാൻ കഴിയില്ലല്ലോ..... ഭാവി നമ്മുടെ കയ്യിൽ നിൽക്കുന്ന കാര്യം അല്ലല്ലോ.....

എല്ലാവർക്കും മനസ്സ് തുറന്നു ചിരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ് -ചിരിക്കാൻ പറ്റുന്നില്ലെങ്കിൽ ചിരിക്കേണ്ട..... മറ്റുള്ളവരുടെ മുൻപിൽ ചിരിച്ചു കാണിച്ചു അഭിനയിക്കേണ്ടതില്ല.....സ്വഭാവികമായി ചിരിച്ചാൽ മാത്രമേ അതുകൊണ്ട് നേട്ടങ്ങൾ ഉണ്ടാകുള്ളൂ.....

ഒരിക്കലും മറ്റുള്ളവരെ ആക്കി ചിരിക്കരുത്.....

നമ്മുടെ സുപ്പീരിയർ നമ്മളോട് മണ്ടത്തരം പറയുമ്പോൾ നമ്മളിൽ പലർക്കും ചിരി വരും, നമ്മൾ സുപ്പീരിയറിനു എന്ത് തോന്നും എന്ന് കരുതി ചിരി പിടിച്ചു വെക്കും....എനിക്ക് എന്തായാലും ചിരി പിടിച്ചു വെക്കാൻ കഴിയില്ല..... ജോലി പോകാണെങ്കിൽ പോകട്ടെ എന്ന് കരുതും....

മറ്റുള്ളവരെ കളിയാക്കികൊണ്ട് നമ്മൾ ഒരിക്കലും ചിരിക്കരുത് കേട്ടോ അതു മറ്റുള്ളവർക്ക് വളരെ അധികം മാനസിക വിഷമം ഉണ്ടാക്കും.....

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Even if you're on the right track,you'll get run over if you just sit there.-Will Rogers.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN