Choose your language

27 August 2021

// // Subscribe YOUTUBE Channel

It's about consent

 


ഇന്നത്തെ വിഷയം സമ്മതമാണോ എന്നതിനെക്കുറിച്ചാണ്.

പലപ്പോഴും നമ്മുടെ ജീവിതത്തിൽ സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കണം എങ്കിൽ നമ്മുടെ മനസ്സിന്റെ സമ്മതം ആവശ്യമാണ്..

നമ്മുടെ സമ്മതം ഇല്ലാതെ നമ്മുടെ വസ്തുവകകൾ മറ്റൊരു വ്യക്തി ഉപയോഗിച്ചാൽ നമ്മൾക്ക് സ്വഭാവികമായി ദേഷ്യം വരാനുള്ള സാധ്യതയുണ്ട്.... (മറ്റൊരു വ്യക്തി ആരാണ് എന്നതിനെയും സാഹചര്യത്തിനെയും അനുസരിച്ചിരിക്കും ദേഷ്യം വരുന്നതും പോകുന്നതും).

സമ്മതം ഇല്ലാതെ ചെയ്യുന്നത് എന്തും നമ്മൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയുള്ളൂ.....

പലരും പറയുന്നത് കേൾക്കാറുണ്ട് മൗനം സമ്മതം ആണെന്ന്.....

ഞാൻ കോഴിയോട് സമ്മതം ചോദിച്ചിട്ടല്ല കോഴി കറി കഴിക്കുന്നത്....

സൂര്യൻ എന്നോട് സമ്മതം ചോദിച്ചിട്ടല്ല രാത്രിയിൽ അസ്തമിക്കുന്നത്....

സമയം എന്നോട് അനുവാദം ചോദിച്ചിട്ടല്ല മുന്നോട്ട് പോകുന്നത്.....

എനിക്ക് അധികാരപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ എന്റെ സമ്മതത്തിന് വിലയുള്ളു.....

എനിക്ക് സമ്മതം കൊടുത്താൽ ഒരു പക്ഷെ നേട്ടങ്ങൾ ഉണ്ടാകുമായിരിക്കും.... പക്ഷെ ഞാൻ എന്റെ നേട്ടത്തിനേക്കാൾ മറ്റുള്ളവർക്ക് ദോഷകരമാകുമോ എന്ന് ഒരു വട്ടം ആലോചിക്കും.....

നമ്മളെ ഒരു അധികാരം ഏൽപ്പിക്കുന്നത്, നമ്മൾ അധികാരം നല്ല രീതിയിൽ വിനിയോഗിക്കും എന്നുള്ള വിശ്വാസം കൊണ്ടാണ്....

പലരും അവസരം മുതലാക്കി സമ്മതം കൊടുക്കുന്നത് കണ്ടിട്ടുണ്ട്....

കൈക്കൂലി എന്ന് പറയുന്നത് ഒരു തരത്തിൽ അനുമതി ലഭിക്കുന്നതല്ലേ....

എത്രയോ സത്യസന്ധരായ ഉദ്യോഗസ്ഥർ നമ്മുടെ ചുറ്റിലും ഉണ്ട്.... അവർക്ക് ചെയ്യുന്ന ജോലിയുടെ ഉത്തരവാദിത്തം നല്ലത് പോലെ അറിയാം.... ഒത്തിരി കഷ്ടപ്പെട്ടിട്ടായിരിക്കും അവരെല്ലാം ജോലി നേടിയെടുത്തത്....

നമ്മൾ സ്വയം തീരുമാനിക്കണം എനിക്ക് ഭാവിയിൽ എന്ത് തരത്തിലുള്ള ജോലി ചെയ്യണം എന്ന്... ജോലിക്ക് വേണ്ടി കഷ്ടപ്പെടാൻ നമ്മൾ സ്വയം സമ്മതിക്കണം.... ഏത് ജോലിയും സന്തോഷത്തോടെയും സംതൃപ്തിയുടെയും ചെയ്യണം...

ഒരു കർഷകൻ, താൻ ചെയ്യുന്ന കൃഷിയിൽ മുഴുവൻ ശ്രദ്ധ കൊടുക്കുന്നതുപോലെ നമ്മളെ ഏൽപ്പിച്ചിരിക്കുന്ന ജോലികൾ നമ്മൾ ശ്രദ്ധിക്കണം, എങ്കിലേ നമ്മുടെ കൂടെയുള്ളവർക്ക് നമ്മളെ മുന്നോട്ട് പോകുന്നതിൽ സമ്മതം നൽകാൻ കഴിയുകയുള്ളു.....

എന്റെ മുൻപിൽ ഒത്തിരി ആളുകൾ തോൽവി സമ്മതിച്ചു തരാറുണ്ട്....

ഞാൻ അവരുടെ മുൻപിൽ തോൽവി സമ്മതിക്കാറുണ്ട്.....

തെറ്റ് ചെയ്താൽ, ചെയ്തത് തെറ്റാണെന്നു ഞാൻ സമ്മതിക്കാറുണ്ട്....

ചെയ്യാത്ത തെറ്റ് ഞാൻ സമ്മതിക്കാറില്ല... എനിക്ക് അങ്ങനെ സമ്മതിക്കേണ്ട കാര്യം ഇല്ല.....

എന്റെ തള്ള് കേട്ട് ആളുകൾ എന്നോട് പലപ്പോഴും ചോദിക്കാറുണ്ട് ഇന്ന് ഗുളിക നേരത്തിനു കഴിച്ചില്ല അല്ലേ എന്ന്, ഞാൻ അന്നേരം പറയാറുണ്ട് ഗുളിക സമയത്തിന് കഴിച്ചില്ല എന്ന് സമ്മതിക്കാറുണ്ട്....

അവർക്ക് അതൊരു ആശ്വാസം ആണെങ്കിൽ പിന്നെ എനിക്ക് അങ്ങനെ സമ്മതിക്കാൻ ആണ് ഇഷ്ടം.....

എന്നേ ആരു കൊച്ചാക്കിയാലും കുഞ്ഞുവാവ ആക്കിയാലും എനിക്ക് കുഴപ്പം ഇല്ല..... ഞാൻ അതെല്ലാം സന്തോഷത്തോടെ സമ്മതിക്കും....

നമ്മൾ ഇന്ന് നൽകുന്ന സമ്മതം ശരിയാണോ അല്ലയോ എന്ന് വിണ്ടുവിചാരം നമ്മൾക്ക് എപ്പോഴും ഉണ്ടാകണം....

ഒരു സ്ഥലം വിൽക്കുമ്പോൾ പരമാവധി 1മാസം സമ്മതം നമ്മൾക്ക് ഗവണ്മെന്റ് തരാറുണ്ട്, കരാർ റദാക്കാൻ തക്കതായ കാരണം ഉണ്ടെങ്കിൽ....

സമ്മതം എത്ര വിലപ്പെട്ടതാണ് എന്ന് നമ്മൾ ഓരോരുത്തരും തീരുമാനിക്കേണ്ട സമയമാണ്....

നിങ്ങൾ അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ സമ്മതം ഞാൻ വാങ്ങിച്ചുകഴിഞ്ഞു, അതുകൊണ്ടാണ് നിങ്ങൾ ഇവിടെ വരെ വായിക്കാൻ എത്തിയത്....

ഇനി എന്നേ കൂടുതൽ എഴുതിക്കാൻ നിങ്ങൾ സമ്മതിക്കില്ല എന്ന് അറിയാം..... അല്ലെങ്കിലും നിങ്ങളുടെ സമ്മതം ലിജോക്ക് എന്തിനാ അല്ലേ...... എന്നാലും അങ്ങനെ അല്ലല്ലോ നിങ്ങളുടെ സന്തോഷം ആണല്ലോ ലിജോക്ക് വലുത്.... അപ്പോൾ നിങ്ങളുടെ ഇഷ്ടം കൂടെ ലിജോ നോക്കേണ്ടത് ഉണ്ടല്ലോ....

എല്ലാവർക്കും നല്ല കാര്യങ്ങൾ സമ്മതിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ്-മറ്റുള്ളവരുടെ വാക്ക്കേട്ട് സമ്മതം കൊടുക്കരുത്, നാളെ നമ്മൾ ആയിരിക്കും അതിന്റെ ദുഷ്യവശങ്ങൾ അനുഭവിക്കേണ്ടവർ.....

സ്വയം ആലോചന നടത്തി മാത്രം എന്തുകാര്യത്തിനും സമ്മതം കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.....

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The Only Way To Do Great Work Is To Love What You Do.If You Haven't Found It Yet,Keep Looking.Don't Settle.-Steve Jobs.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN