Choose your language

28 August 2021

// // Subscribe YOUTUBE Channel

It’s about what the purpose is

 


ഇന്നത്തെ വിഷയം എന്താ ഉദ്ദേശം എന്നതിനെക്കുറിച്ചാണ്.....

ഉദ്ദേശം എന്താണ് എന്ന് എല്ലാവർക്കും അറിയണം, എന്നാലേ ചിലർക്കെങ്കിലും കാര്യം പിടികിട്ടുകയുള്ളു.....

എന്റെ ഉദ്ദേശം എന്താണ് എന്ന് ഞാൻ പലരോടും വെട്ടി തുറന്നു പറഞ്ഞിട്ടുണ്ട്.....(ഇതെന്താ മരമാണോ വെട്ടി തുറക്കാൻ...).

ഒരിക്കൽ എനിക്ക് ഒരാൾ ലിഫ്റ്റ് തന്നു.... (ആണോ പെണ്ണോ ആരുമായി കൊള്ളട്ടെ....).

ഞാൻ അയാളെ വളഞ്ഞ വഴിയിലൂടെ മുന്നോട്ട് പോകാൻ പറഞ്ഞു, അയാൾ എന്നോട് ചോദിച്ചു നേരെ വഴിയുണ്ടല്ലോ പിന്നെന്തിനാണ് വളഞ്ഞ വഴിക്ക് പോകുന്നത് എന്ന്.... ഞാൻ പറഞ്ഞു തന്നോട് കുറച്ചു നേരം സംസാരിക്കാനാണ് എന്ന്..... അത് കേട്ടപ്പോൾ അവർക്ക് സമാധാനം ആയി....

അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ, അട്ട, അട്ടയുടെ വഴിക്ക് പോകും.... അട്ടക്ക് അറിയില്ലല്ലോ മെത്തയുടെ സുഖസൗകര്യങ്ങൾ.

എനിക്ക് പല പ്രോഗ്രാമിലും പങ്കെടുക്കാൻ കുട്ടുകാർ ക്ഷണിക്കാറുണ്ട്.... നീ ചുമ്മാ ഒന്ന് വന്നാൽ മതി എന്നൊക്കെ പറഞ്ഞാണ് പ്രോഗ്രാമിന് കൊണ്ട് പോകുന്നത്.... പ്രോഗ്രാമിൽ പങ്കെടുത്തു കഴിഞ്ഞു പിറ്റേന്ന് പ്രോഗ്രാം ലീഡർ വിട്ടിൽ വന്നു സംസാരിക്കാൻ തുടങ്ങി.... ഞാൻ ബിസിനസ്ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ..... അവരെ ഒഴിവാക്കി.....

എന്നേ സഹായിച്ചവർ അവരുടെ ഒരു ആവശ്യത്തിന് നമ്മളോട് സഹായം ചോദിക്കുമ്പോൾ നമ്മളെകൊണ്ട് പറ്റിയില്ലെങ്കിൽ പറയാൻ തുടങ്ങും നിന്നെയൊക്കെ പണ്ടൊക്കെ അവർ സഹായിച്ചതാണ് എന്ന്....

നമ്മളെ സഹായിച്ചവർ, പേരും പറഞ്ഞു കൊണ്ട് പിന്നീട് നമ്മളിൽ നിന്നും മുതലെടുപ്പ് എടുക്കാൻ ഉദ്ദേശിക്കും അങ്ങനെയുള്ളവരെ ഞാൻ ഇപ്പോൾ പരമാവധി അകറ്റി

നിർത്തിയിരിക്കുകയാണ്.....

നമ്മൾ സിനിമ കാണുന്നത് ആസ്വദിക്കാനാണ് എന്ന് നമ്മൾക്ക് നല്ലത് പോലെ അറിയാം.... അതെ സിനിമയുടെ നിർമാതാവിന് പടത്തിനുവേണ്ടി ചിലവായ പണം തിരികെ ലഭിക്കണം എന്നാണ് ഉദ്ദേശം.

ഞാൻ വിട്ടിൽ പണ്ട് ഗുഹഉണ്ടാക്കി മണ്ണിനടിയിലേക്ക് പോയി കൊണ്ടിരുന്നപ്പോൾ വീട്ടുകാർ എന്നോട് ചോദിച്ചു എന്താ നിന്റെ ഉദ്ദേശം എന്ന്....

ഞാൻ പറഞ്ഞു 4ആളുകൾക്ക് ഇരിക്കാൻ പറ്റുന്ന മുറി ഉണ്ടാക്കുകയാണ് ഉദ്ദേശം എന്ന്..... (അന്ന് എനിക്ക് എസി റൂം വേണം എന്നൊന്നും ഉദ്ദേശം ഉണ്ടായില്ല) പിന്നെ എനിക്ക് എന്റെ ഉദ്ദേശം പൂർത്തിയാക്കാൻ പറ്റിയില്ല..... ഒരു പക്ഷെ ഞാൻ മണ്ണിനടിയിൽ പെട്ട് പോയാലോ എന്ന് വിചാരിച്ചു കാണും വീട്ടുകാർ, അവരെ കുറ്റം പറയാനും പറ്റില്ല..... ഉറപ്പില്ലാത്ത മണ്ണ് ആണെങ്കിൽ ഇടിഞ്ഞു വിണെന്നും വരാം....

എനിക്ക് എന്ത് കാര്യം ചെയ്യുമ്പോഴും ഒരു ഉദ്ദേശം ഉണ്ടാകും....

ഉദേശിച്ചത്നടക്കില്ലെങ്കിലും ഞാൻ ഒറ്റക്ക് തെക്കു വടക്കു നോക്കി നടക്കും.....

നമ്മൾ ഡാൻസ് കളിക്കുന്നത്, പാട്ട് പാടുന്നത്, ചിത്രങ്ങൾ വരക്കുന്നത് എല്ലാം എന്തെങ്കിലും ഉദ്ദേശിച്ചിട്ടല്ലേ.....

പലരും നമ്മുടെ പെർഫോമൻസ് കണ്ടിട്ട് പറയാറില്ലേ അവർ ഉദേശിച്ചത്പോലെ ആയിട്ടില്ല എന്ന്.... അവർ ഉദ്ദേശിച്ചത് എന്താണ് എന്ന് പോലും നമ്മളിൽ പലർക്കും മനസ്സിൽ ആക്കാൻ കഴിഞ്ഞെന്ന് വരില്ല....

പല ആളുകൾക്കും പല തരത്തിലുള്ള ഉദ്ദേശങ്ങൾ കാണും....

ഈയിടെ ഒത്തിരി ആളുകൾ പ്രാങ്ക് വീഡിയോകൾ ചെയ്യാറുണ്ട്.... പല സാഹചര്യത്തിലും അവർ ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നടന്നു എന്ന് വരില്ല, അവർ സ്വപ്നത്തിൽ പോലും ഉദ്ദേശിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരാം.....

എന്റെ ഉദ്ദേശം എന്താണ് എന്ന് പറഞ്ഞു തുടങ്ങിയാൽ ഇന്ന് എഴുതി തിരില്ല......

അതുകൊണ്ട് തല്ക്കാലം ഞാൻ ഉദ്ദേശം നിറുത്തുകയാണ്....

ഉദേശിച്ചത്സമയം ആകുമ്പോൾ ഓരോരുത്തർക്കും മനസ്സിൽ ആയിക്കൊള്ളും.....

ചിലപ്പോൾ അതിനു കാലങ്ങൾ വേണ്ടി വന്നേക്കാം......

ഉദ്ദേശങ്ങൾ രണ്ട് രീതിയിൽ ഉണ്ട് 1. നല്ലത് 2. മോശം, ഇതിൽ ഏത് രീതിയിലുള്ള ഉദ്ദേശമാണ് നമ്മൾക്ക് വേണ്ടത് എന്ന് തീരുമാനിക്കുക, മുന്നോട്ട് പോകുക.....

മോശമായ ഉദ്ദേശം ആണെങ്കിൽ ആളുകൾ നമ്മളിൽ നിന്നും അകലാൻ തുടങ്ങും.....

നല്ല ഉദ്ദേശം ആണെങ്കിൽ സമയം എടുത്തിട്ടാണെങ്കിലും ആളുകൾ നമ്മളോട് അടുക്കാൻ തുടങ്ങും.....

എല്ലാവർക്കും നല്ല കാര്യങ്ങൾ ഉദ്ദേശിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ്-മറ്റുള്ളവരുടെ ഉദ്ദേശ്യം നമ്മൾക്കു ചിലപ്പോൾ ചോദ്യം ചെയ്യേണ്ടിവന്നേക്കാം....

ബ്രേക്ക് ഇല്ലാത്ത കാർ എനിക്ക് ഒടിക്കാൻ തന്നാൽ ഞാൻ തീർച്ചയായും ചോദിക്കും "എന്നേ കുഴിയിൽ വിഴിക്കാൻ ആണോ വണ്ടി തന്നേക്കുന്നത് എന്ന്,"മോർച്ചറിയിൽ കയറ്റാൻ ആണോ എന്ന് ഞാൻ ചോദിക്കാറില്ല".

അല്ലെങ്കിലും ലിജോയെപ്പോലെ മണ്ടന്മാർ (ലിജോയെപ്പോലെ വേറെ മണ്ടന്മാർ ഇല്ല എന്നത് വേറൊരു സത്യം) ആയിരിക്കുമല്ലോ ബ്രേക്ക് ഇല്ലാത്ത വാഹനം ഒടിക്കാൻ നോക്കുന്നത്......

കാള വാല് പൊക്കുമ്പോഴേ അറിയാം എന്തിനാണ് എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്......

നമ്മളുടെ ഭാഗത്തു നിന്നുള്ള ഓരോ പ്രവർത്തി കാണുമ്പോഴും നമ്മൾ പറയാതെ തന്നെ മറ്റുള്ളവർക്ക് അറിയാൻ കഴിയും നമ്മൾ എന്താണ് ഉദേശിച്ചത്എന്ന്....(പലപ്പോഴും ശരിയായി കൊള്ളണം എന്നില്ല)

ഇന്ന് ഇപ്പോൾ എഴുത്തിലും വരയിലും നമ്മൾ തുടക്കത്തിൽ ഉദേശിച്ചത്ആയിരിക്കില്ല ഒടുക്കം സംഭവിക്കുന്നത്, അതൊരു കഴിവാണ്.....

ഉദേശിച്ചത്മാറിപ്പോയി എന്ന് നമ്മളെകൊണ്ട് തന്നെ പറയിപ്പിക്കാനും വേണം ഒരു കഴിവ്.....

പലരും എന്നോട് പറയാറുണ്ട് ലിജോ അവർ ഉദ്ദേശിച്ച ആളല്ല എന്ന്.....

എന്തിനേറെ പറയുന്നു എനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട് ലിജോന്റെ ഉദ്ദേശം ശരിയല്ല എന്ന്....

ഞാൻ ഉദേശിച്ചത്എപ്പോഴും എല്ലാവർക്കും മനസ്സിൽ ആയി എന്ന് വരില്ലല്ലോ....

ഓരോ പ്രായത്തിനു അനുസരിച്ചു അവർ ഉദ്ദേശിക്കുന്ന രീതി വ്യത്യാസം വന്നു കൊണ്ടിരിക്കും.....അതുപോലെ ലിജോന്റെ ഉദ്ദേശവും....

ലിജോന്റെ ഉദ്ദേശം അരികലത്തിൽ തല്ക്കാലം വേവുല്ല..... അതുകൊണ്ട് മാറ്റിവെച്ചേക്കാം

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. You Don't Have To Be Great To Start,But You Have To Start To Be Great.-Zig Ziglar.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN