Choose your language

1 September 2021

// // Subscribe YOUTUBE Channel

It’s about rejecting

 


ഇന്നത്തെ വിഷയം നിരസിക്കുക എന്നതിനെക്കുറിച്ചാണ്...

നിങ്ങൾക്ക് വേണമെങ്കിൽ വിഷയം വായിക്കുന്നത് നിരസിക്കാം കേട്ടോ.....

അന്നേരം നിങ്ങൾക്ക് നഷ്ടമാകുന്നത് അറിവുകളാണ് (ചിലപ്പോൾ ലിജോയുടെ മണ്ടത്തരങ്ങളും ആകാം.....)

പലതരത്തിൽ നമ്മൾക്ക് നിരസിക്കാം....

സ്നേഹപൂർവം നിരസിക്കാം ദേഷ്യത്തോടെ നിരസിക്കാം.....

നമ്മൾക്ക് ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ നമ്മൾ പൊതുവെ ഉപേക്ഷിക്കാറുണ്ട്..

പ്രേമ അഭ്യർത്ഥന, വിവാഹ അഭ്യർത്ഥന അങ്ങനെ എത്രയോ കാര്യങ്ങൾ നമ്മൾ ഇതിനോടകം നിരസിച്ചിട്ടുണ്ട്....

നമ്മൾക്ക് ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ നിരസിക്കാതിരിക്കാൻ നമ്മൾക്ക് കഴിയില്ല.....(അതായത് നിരസിക്കും എന്ന്...)

നിരസിക്കാൻ ഒത്തിരി മാർഗങ്ങളുണ്ട് നമ്മുടെ കണ്മുന്നിൽ...

ഇപ്പോൾ വേണ്ട എന്ന് പറയാം, പിന്നീട് മതി എന്ന് പറയാം അങ്ങനെ അങ്ങനെ പോകും......

ചില ആളുകൾ അത്യാവശ്യ സന്ദർഭങ്ങളിൽ രാത്രിയും പകലും ജോലി ചെയ്യുന്നവരുണ്ട്, നിരസിക്കാൻ കഴിയാത്ത മനസ്സാണ് അതിനു കാരണം....

എന്നോട് ആരെങ്കിലും സഹായം ചോദിച്ചാൽ എനിക്ക് പെട്ടെന്ന് ഒന്നും നിരസിക്കാൻ കഴിയാറില്ല..... പിന്നെ ഒടുവിൽ ചോദിച്ചവർ തന്നെ എന്നേ സഹായം ചോദിക്കുന്നത് നിരസിച്ചോളും......(എന്നേ കൊണ്ട് സഹായിക്കാൻ കഴിയില്ല എന്ന് മനസ്സിലായി കഴിയുമ്പോൾ....)

സുഖമായി മൂടിപ്പുതച്ചു കിടക്കുന്ന സമയത്തു എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൽ നമ്മുടെ സുഖത്തിന് ഭംഗം വരുന്നത് കൊണ്ട് ചെയ്യാൻ നമ്മൾക്ക് മടിയായിരിക്കും......

നമ്മൾ എപ്പോഴും നമ്മുടെ സുഖസൗകര്യങ്ങളും നേട്ടങ്ങളുമാണ് നോക്കാറുള്ളത്....

വൈദ്യുതി ബില്ല് അടച്ചില്ലെങ്കിൽ വൈദ്യുതി നൽകുന്നത് നിരസിക്കേണ്ടി വരും......

ശമ്പളം നൽകിയില്ലെങ്കിൽ ജോലി നിരസിക്കേണ്ടി വരും.....

പണം നൽകിയില്ലെങ്കിൽ നമ്മൾക്ക് സാധനം നൽകുന്നത് കടക്കാരൻ നിരസിക്കേണ്ടി വരും....

ആർക്കെല്ലാം നമ്മളോട് എത്രയോക്കെ സ്നേഹം ഉണ്ടെന്ന് പറഞ്ഞാലും നമ്മൾക്ക് അതെല്ലാം ചിലപ്പോൾ സ്നേഹപൂർവം ഒഴിവാക്കേണ്ടി വരും....(ഒരാളെ സ്നേഹിക്കാൻ ആരുടെയും അനുവാദം വേണ്ട എങ്കിൽപോലും....)

എനിക്ക് പൊതുവിൽ ഒന്നും തന്നെ നിരസിക്കാൻ ഇഷ്ടം ഇല്ലാത്ത ആളാണ്.... പിന്നെ സാഹചര്യങ്ങൾ നല്ലത് അല്ലാത്തത് കൊണ്ട് ഞാൻ ഓരോ കാര്യങ്ങളും നിരസിക്കുകയാണ്...

അല്ലെങ്കിൽ തന്നെ ആളുകൾക്ക് പറയാൻ ഇതുംകൂടെ ബാക്കി ഉള്ളു.....

വഴിയേ പോയ വയ്യാ വേലി ലിജോ തോളത്തു ഇട്ടേന്ന്..... (ഇങ്ങനെ തന്നെയാണോ പറയുന്നത് എന്നറിയില്ല......)

നമ്മൾ വരുന്നത് വരുന്നിടത്തു വെച്ചു കാണാം എന്നുള്ള ചിന്തയിൽ ആണെങ്കിൽ എന്തും ചെയ്യാൻ തയ്യാറാകും.... അല്ലാത്തപക്ഷം നമ്മൾ സ്വയം ചുരുങ്ങും എല്ലാകാര്യങ്ങളും നിരസിച്ചുകൊണ്ടിരിക്കും.....

എനിക്ക് ഇഷ്ടമില്ലാത്ത ഭക്ഷണസാധനങ്ങൾ ഞാൻ നിരസിക്കാറുണ്ട്...... പിന്നെ ആരെങ്കിലും അവരുടെ സന്തോഷത്തിനുവേണ്ടി തരുമ്പോൾ നിരസിക്കാറില്ല, സ്വീകരിച്ചിട്ടു മറ്റു ആർക്കെങ്കിലും കൊടുക്കും.... ഇല്ലെങ്കിൽ എന്റെ ശരിരം ശാരീരിക ക്ഷമത നൽകുന്നത് നിരസിക്കും.....

എനിക്ക് മധുരസാധനങ്ങൾ കഴിച്ചാൽ പെട്ടെന്ന് ഷുഗർ കൂടും..... എനിക്ക് ഭക്ഷണം കഴിക്കാതെ തന്നെ ഷുഗർ കൂടുതൽ ആണെന്നാണ് എല്ലാവരും പറയാറുള്ളത്...... അതിൽ വാസ്തവം ഉണ്ടോ ഇല്ലയോ എന്നൊന്നും ഞാൻ തിരക്കാറില്ല.... എനിക്ക് എപ്പോഴും പോയി ഷുഗർ ലെവൽ നോക്കാൻ പറ്റില്ലല്ലോ......

എല്ലാവർക്കും ആവശ്യമില്ലാത്ത കാര്യങ്ങൾ നിരസിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ് -മറ്റുള്ളവർക്ക് നിരസം (ഇഷ്ടക്കേട്) തോന്നാത്ത രീതിയിൽ നിരസിക്കാൻ പഠിക്കണം.....

ഓരോ നിരസിക്കലും നമ്മളെ മുന്നോട്ട് നയിക്കുന്നത് ആകണം....നമ്മളെ തളർത്തുന്നത് ആകരുത്....

6വർഷം പരിശ്രമിച്ചിട്ടാണ് എനിക്ക് ഗൂഗിളിന്റെ പരസ്യം കിട്ടിയത്....

പലരും പറയുന്നത് കേൾക്കാം കിട്ടാത്ത മുന്തിരി പുളിക്കുമെന്ന്.....

നമ്മൾ അതിയായി പരിശ്രമിച്ചാൽ നമ്മൾക്ക് ഉള്ളത് ആണെങ്കിൽ നമ്മളിലേക്ക് വരുക തന്നെ ചെയ്യും എത്ര നാൾ കഴിഞ്ഞിട്ട് ആയാലും......(വ്യക്തിബന്ധങ്ങളുടെ കാര്യം എനിക്ക് അറിയില്ല, അതു ഓരോരുത്തരുടെയും കയ്യിലിരിപ്പ് പോലെ ഇരിക്കും....)

നമ്മൾ ഇഷ്ടപ്പെട്ട ഒരാൾ നമ്മുടെ അഭ്യർത്ഥന നിരസിച്ചാൽ അതിനേക്കാൾ നല്ലൊരാൾ നമ്മൾക്ക് കിട്ടും എന്ന് പ്രതീക്ഷിക്കണം.... അല്ലാതെ വിഷമിച്ചുകൊണ്ടിരിക്കരുത്.....

നിരസിക്കൽ ഏതെങ്കിലും വ്യക്തിയിൽ വിഷമം ഉളവാക്കുന്നത് ആണെങ്കിലും അതെല്ലാം നാളെ നമ്മുടെ നല്ലതിന് ആയിരുന്നു എന്ന് ചിന്തിക്കാൻ ശ്രമിക്കുക.....

ജീവിതം തന്നെ നിരസിക്കാൻ പലർക്കും ജീവന് തുല്യം സ്നേഹിച്ചവരുടെ ഭാഗത്തു നിന്നുള്ള വേദനിപ്പിക്കുന്ന അനുഭവങ്ങളാണ്..., ഓരോ മനുഷ്യന്റെയും സാഹചര്യങ്ങളാണ് നിരസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്......

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

2 comments:

  1. Failure is not the opposite of success,it's part of success.-Arianna Huffington

    ReplyDelete
  2. Failure is not the opposite of success,it's part of success.-Arianna Huffington

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN