Choose your language

17 September 2021

// // Subscribe YOUTUBE Channel

It's all about doing everything honestly

 



ഇന്നത്തെ വിഷയം എല്ലാം സത്യമായി മാത്രം ചെയ്യുക എന്നതിനെക്കുറിച്ചാണ്.....

 

സത്യത്തിൽ സത്യത്തിനൊന്നും യാതൊരു വിലയുമില്ലേ.....

സത്യത്തിന് അന്നും ഇന്നും വിലയുണ്ട്.... അതിന്റെ വില തിരിച്ചറിയാൻ കാലതാമസം എടുക്കുമെന്നതാണ്......

 

ഒട്ടു മിക്കവാറും ആളുകൾക്കും സത്യം പറയാൻ ഇഷ്ടം അല്ല.....

 

ഞാൻ പല സത്യങ്ങളും പറയുമ്പോൾ ആളുകൾ പറയാറുണ്ട്, ലിജോയെ ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയല്ലേ എന്ന്..... ഞാൻ എന്റെ വ്യക്തിജീവിതത്തിലെ സത്യങ്ങളെ പറയാറുള്ളൂ......

 

പ്രായപൂർത്തിയായ പുരുഷനും പ്രായപൂർത്തിയായ ഒരു സ്ത്രിയും ഒരു റൂമിൽ കയറിയാൽ, പിന്നെ അവിടെ എന്താണ് സത്യത്തിൽ സംഭവിക്കുക, എന്താ നടക്കുന്നത് എന്ന് അവർക്ക് ഒരു പക്ഷെ പുറത്തു പറയാൻ കഴിഞ്ഞെന്ന് വരില്ല...... കാരണം അവർ എത്ര സത്യങ്ങൾ വിളിച്ചു പറഞ്ഞാലും അതൊന്നും ആർക്കും വിശ്വാസത്തിൽ എടുക്കാൻ കഴിയത്തില്ല....

 

രാത്രിയിൽ കാമുകിയുടെ വീട്ടിൽ മതിൽ ചാടി റൂമിൽ വന്നിട്ട്, ആരെങ്കിലും ചോദിച്ചാൽ പുസ്തകം കൊടുക്കാൻ വന്നതാണെന്ന് പറഞ്ഞാൽ സത്യത്തിൽ ആരെങ്കിലും വിശ്വസിക്കുമോ......

 

ഓരോന്നിനും ഓരോ സമയവും കാലവും ഉണ്ടെന്നല്ലേ ചൊല്ല് ......

 

കഴിഞ്ഞ ദിവസം ജയിൽ ശിക്ഷ കഴിഞ്ഞു വന്ന വ്യക്തിയുടെ ഇന്റർവ്യൂ കാണുവാൻ ഇടയായി.... അതിൽ അദ്ദേഹം പറയുന്നുണ്ട് സത്യത്തിൽ ഇല്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ പറഞ്ഞു പരത്തിയത് എന്ന്..... ജയിൽ ശിക്ഷ വെറുതെ കിട്ടുന്നതല്ല, അത് തെറ്റ് ചെയ്തിട്ട് തന്നെയാണ്, അതിൽ കുറ്റസമ്മതം നടത്തുന്നുണ്ട് അയാൾ , പക്ഷെ കൂട്ടത്തിൽ വ്യക്തിയുടെ ജീവിതത്തിൽ നടക്കാത്ത കാര്യങ്ങൾ വരെ ചില മാധ്യമങ്ങൾ പറഞ്ഞു എന്ന് വ്യക്തി പറയുന്നുണ്ട്.....

 

ഒരു പെണ്ണിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ ആണിനോട് അവിടെയുള്ള ആളുകൾ ചോദിച്ചില്ലേ നിങ്ങൾ കാമുകികാമുകന്മാരാണോ എന്ന്, സത്യത്തിൽ എന്താ സംഭവിച്ചത് എന്ന് പെൺകുട്ടിയുടെ ബന്ധു വന്നു പറഞ്ഞപ്പോളാണ് നാട്ടുകാർക്ക് വിശ്വാസം ആയത്.......

 

ഞാൻ പണ്ട് ജോലി ചെയ്തിരുന്നപ്പോൾ അവിടെ ഒരു സ്റ്റാഫ്തന്റെ തെറ്റ് മറച്ചുവെക്കാൻ, തെറ്റ് വേറെ ഒരാളുടെ (സഹപ്രവർത്തകയുടെ) തെറ്റ് ആയി മറ്റുള്ളവരുടെ മുൻപിൽ കാണിച്ചു കൊടുത്തു....പക്ഷെ ദൈവം ഒരു തെളിവ് അവശേഷിപ്പിച്ചു, സഹപ്രവർത്തക തെറ്റുകാരി അല്ലെന്ന് മേലാധികാരിക്ക് ബോധ്യം വന്നു.....

 

സ്വന്തം തെറ്റുകൾ മറ്റുള്ളവരുടെ മേൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നവർ ഇഷ്ടം പോലെയുണ്ട്.....

 

പണ്ടൊരിക്കൽ ജോലിചെയ്യുന്നതിനിടയിൽ സഹപ്രവർത്തക സണ്ണിലിയോണിന്റെ കാര്യം പൊതുവിൽ പറഞ്ഞു, ഞാൻ അവരോട് ചോദിച്ചു ആരാണ് സണ്ണിലിയോൺ എന്ന്, അന്നേരം അവർക്ക് വിശ്വാസം വന്നില്ല എനിക്ക് സണ്ണിലിയോണിനെ അറിയില്ല എന്ന് പറഞ്ഞപ്പോൾ.....

 

സത്യത്തിൽ എനിക്ക് അറിയാത്ത എത്രയോ കാര്യങ്ങൾ ലോകത്ത് നടക്കുന്നുണ്ട്, അതെല്ലാം എനിക്ക് നേരിട്ട് കണ്ടു ബോധ്യപ്പെടുന്നത് സത്യത്തിൽ നടക്കുന്ന കാര്യം അല്ല....

 

എനിക്ക് ആകെ ഒരു ദിവസം കിട്ടുന്നത് 24മണിക്കൂറാണ്(എല്ലാവർക്കും അങ്ങനെ തന്നെ), അതിൽ 17 മണിക്കൂറും പഠിക്കാൻ വേണ്ടി മാറ്റിവെക്കുന്ന വ്യക്തികളും നമ്മുടെ ചുറ്റിലുമുണ്ട്,പിന്നെ ബാക്കി ഉറക്കത്തിനായി കിട്ടുന്നത് വെറും 7മണിക്കൂറാണ്.....

 

നമ്മളെക്കൊണ്ട് 17മണിക്കൂർ പോയിട്ട് 10മണിക്കൂർ എങ്കിലും ഒരു ദിവസം പഠിക്കാൻ വേണ്ടി മാറ്റിവെക്കാൻ കഴിയുന്നുണ്ടോ......

 

കഴിഞ്ഞ ദിവസം ഒരു വാർത്ത കേട്ടു 10വർഷം ഒരു മുറിയിൽ കാമുകി കാമുകന്മാരായി ജീവിച്ചു എന്നുള്ള വാർത്ത..... എനിക്കും എന്റെ കൂടെയുള്ളവർക്കും അതെല്ലാം അവിശ്വസനീയം ആയിട്ടാണ് തോന്നിയിട്ടുള്ളത്, കാരണം വിട്ടിൽ തന്നെ അടച്ചു പൂട്ടി ഒത്തിരി നാളുകൾ ഇരിക്കാൻ കഴിയാത്തവരാണ് നമ്മളിൽ പലരും.....

 

ചുറ്റിലും നടക്കുന്നതിലെ സത്യാവസ്ഥകൾ കണ്ടെത്താൻ കാലതാമസം എടുത്താലും എന്നെങ്കിലും ഒരിക്കൽ സത്യം പുറത്തു വരിക തന്നെ ചെയ്യും....

 

പല പ്രമാദമായ കേസുകളിലും നീണ്ട വർഷങ്ങൾക്ക് ശേഷം കുറ്റവാളികളെ ശിക്ഷിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്....

 

സത്യത്തിനു ഒത്തിരി നാളൊന്നും മറഞ്ഞിരിക്കാൻ കഴിയില്ല.....

 

സത്യത്തെ കുറിച്ചു പറഞ്ഞു കൊണ്ടിരുന്നാൽ സത്യത്തിൽ എനിക്ക് ഇവിടെ വെച്ചു നിറുത്താൻ കഴിയില്ല.....

 

സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നൊരു ചോദ്യം ഇപ്പോൾ ചോദിക്കണം എന്നുണ്ട്...... പക്ഷെ ഉത്തരം നമ്മളിൽ പലരുടെയും സത്യം ആവണം എന്നില്ല......

 

എല്ലാ വ്യക്തികൾക്കും അവരുടെ വ്യക്തി സ്വാതന്ത്ര്യം കാത്തുസുക്ഷിക്കണം എന്ന് അതിയായി ആഗ്രഹം ഉണ്ട്.....

 

സത്യം തുറന്നു പറഞ്ഞാൽ ആശ്വാസം ലഭിക്കാൻ എളുപ്പം ഉണ്ട്..... (പല സന്ദർഭങ്ങളിലും....).

 

സത്യമായി ഞാൻ ഒരു കാര്യം ഇവിടെ പറയാൻ ആഗ്രഹിക്കുന്നു,ഞാൻ എവിടെയൊക്കെ പരാജയപ്പെട്ടിട്ടുണ്ടോ അതിനെല്ലാം ഉത്തരവാദി ഞാൻ തന്നെയാണ്, എന്റെ ഭാഗത്ത്നിന്നുള്ള പരിശ്രമം ഇല്ലായ്മയാണ് അതിനു കാരണം.....

 

എല്ലാവർക്കും സത്യങ്ങൾ എന്നെങ്കിലും തുറന്നു പറയുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.....

 

കുറിപ്പ്-നമ്മളിൽ പലരും നമ്മുടെ വേണ്ടപ്പെട്ടവരെ രക്ഷിക്കാൻ സത്യം മൂടിവെക്കും.....

 

സത്യം ഒരു നാൾ പുറത്തു വരും അതിന് എത്ര കാലം കഴിഞ്ഞാൽ പോലും പുറത്ത് വരാതിരിക്കാൻ കഴിയത്തില്ല.....

 

തെളിവ് ഇല്ലാത്തതായിരിക്കും പല സത്യങ്ങളും തിരിച്ചറിയാൻ വൈകുന്നതിനു കാരണം..... എങ്കിൽ പോലും സത്യം ലോകത്ത് എപ്പോഴെങ്കിലും മറ നിക്കി പുറത്തു വരും.....

 

പ്രപഞ്ചസത്യങ്ങൾ അന്വേഷിക്കാൻ തുടങ്ങിയാൽ എണ്ണിയാൽ ഒടുങ്ങാത്ത സത്യങ്ങൾ (കാര്യങ്ങൾ) നമ്മൾക്ക് ബോധ്യമാവും എന്ന് ഓർമ്മിപ്പിക്കുന്നു.....

 

ലോകത്തെ നിങ്ങൾ സ്നേഹിച്ചു നോക്കു, നിങ്ങളെ തിരിച്ചു ലോകം സ്നേഹിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും തീർച്ച.......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Perseverance is not a long race;it is many short races one after the other.-Walter Elliot.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN