Choose your language

10 September 2021

// // Subscribe YOUTUBE Channel

It’s about turning back

 



ഇന്നത്തെ വിഷയം പിന്തിരിയുക എന്നതിനെക്കുറിച്ചാണ്....

 

ഓരോ മനുഷ്യരും അവരവർക്ക് ഉചിതമല്ലാത്ത സാഹചര്യം വരുമ്പോൾ പിന്തിരിയും...... എന്തിനാണ് പിന്തിരിയുന്നത് എന്ന് ചോദിച്ചാൽ, മനസ്സിൽ ആകുന്നവരോട് അല്ലേ പറഞ്ഞിട്ട് കാര്യം ഉള്ളു എന്ന് മിക്കവാറും ആളുകൾ പറയുന്നത് കേൾക്കാം....

 

എന്നാൽ സ്വന്തം കാര്യത്തിൽ നമ്മൾ പലപ്പോഴും പിന്തിരിയാൻ കാരണം മറ്റുള്ളവരുടെ അഭിപ്രായം നമ്മൾ കൂടുതൽ ആയി മുഖവിലക്ക് എടുക്കുന്നത് കൊണ്ടാണ്.....

 

ഞാൻ വളരെ ചെറുതായിരുന്നപ്പോൾ എന്നോട് എന്നേക്കാൾ മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ട് അവർക്കൊക്കെ കണക്ക് പഠിക്കാൻ വളരെ പ്രയാസം ആണെന്ന്, പക്ഷെ അന്ന് ഞാനും വിചാരിച്ചു കണക്ക് ഒരു കിറാമുട്ടി ആണെന്ന്.... പക്ഷെ പഠിച്ചു വന്നപ്പോൾ മനസ്സിൽ ആയി, കണക്ക് എനിക്ക് വലിയ വിഷയം അല്ലെന്ന്.....

 

കണക്കിലെ ചോദ്യങ്ങൾ ഇഷ്ടം പോലെ എളുപ്പത്തിൽ ഉത്തരം എഴുതാൻ എനിക്ക് അറിയാം (ലിജോയെ തള്ളി മറിച്ചത് മതി.....).

 

 പക്ഷെ എങ്കിൽ ഇപ്പോഴും മനകണക്ക് കൂട്ടാൻ അത്ര പോരാ.....

 നമ്മൾ അറിയില്ല എന്നോർത്ത് പിന്തിരിഞ്ഞാൽ പിന്നീട് ഒരിക്കലും കണക്ക് നമ്മൾക്ക് വശം ആകില്ല.....

കണക്ക് എന്നല്ല എന്തുകാര്യത്തിലും അത് ബാധകമാണ്......

 

ഭിരുക്കളാണ് എന്ത് കാര്യത്തിലും ഭയന്ന് പിന്മാറുന്നത്.....,

 

ഭയന്ന് പിന്മാറാത്ത ഒരു കാര്യം ഞാൻ കണ്ടിട്ടുള്ളത് സമയമാണ്.....

 

ആവശ്യസന്ദർഭങ്ങളിൽ നമ്മൾ പിന്തിരിയേണ്ടി വരും, ഇല്ലെങ്കിൽ നാട്ടുകാരും വീട്ടുകാരും, ബന്ധുക്കളും, സുഹൃത്തുക്കളും നമ്മൾ ചെയ്യുന്നത് നല്ലത് അല്ലെങ്കിൽ പിന്തിരിപ്പിക്കാൻ ശ്രമിക്കും.....

 

എനിക്ക് എന്തായാലും  പല കാര്യങ്ങളിൽ നിന്നും പിന്തിരിയേണ്ടി വന്നിട്ടുണ്ട്.... ഇന്ന് അതോക്കെ ഓർക്കുമ്പോൾ മനസ്സിന് സമാധാനമുണ്ട്.....

 

എല്ലാവർക്കും ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്നും പിന്തിരിയാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു....

 

കുറിപ്പ്-നമ്മുടെ പിന്തിരിയൽ നമ്മൾക്ക് നല്ലതാണോ അല്ലയോ എന്ന് നുറുവട്ടം ചിന്തിച്ചു എടുക്കേണ്ട തീരുമാനമാണ്....

 

നമ്മൾ തീരുമാനിക്കണം, നമ്മൾ പിന്തിരിഞ്ഞാൽ നമ്മൾക്ക് എന്തെങ്കിലും നഷ്ടപ്പെടാൻ ഉണ്ടോ എന്ന്....

 

ജയിക്കാൻ ആഗ്രഹിക്കുന്നവൻ ഒരിക്കലും പരിശ്രമത്തിൽ നിന്നും പിന്മാറാൻ പാടുള്ളതല്ല.....

 

ഓരോ പരാജയങ്ങളും സംഭവിക്കുമ്പോഴും അതിനെയെല്ലാം അതിജീവിച്ചു മുന്നോട്ട് പോകുക തന്നെ വേണം.....

 

എല്ലാ കാര്യത്തിൽ നിന്നും പിന്തിരിഞ്ഞു പിന്തിരിഞ്ഞു കഴിഞ്ഞാൽ പിന്നെ നമ്മളും നമ്മളുടെ നിഴലും മാത്രമേ കാണുള്ളൂ..... നിഴൽ പോലും എപ്പോഴും കൂടെ കാണില്ല........ നിഴലിനു വരെ പിന്മാറേണ്ടി വരും പ്രകാശം കടന്നു വരുമ്പോൾ......

 

പോസിറ്റീവ് ചിന്തകൾ നിറക്കുക എങ്കിൽ നെഗറ്റീവ് ചിന്തകൾ തനിയെ ഇല്ലാതെ ആയിക്കോള്ളും.....

 

നെഗറ്റീവ് ചിന്തകൾ ഇല്ലാതെ ആയാൽ തന്നെ ജീവിതം എത്ര സുന്ദരമാകും

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Happiness is not something you postpone for the future;it is something you design for the present.-Jim Rohn.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN