Choose your language

8 September 2021

// // Subscribe YOUTUBE Channel

It’s about fighting

 


ഇന്നത്തെ വിഷയം വഴക്കിടുക എന്നതിനെക്കുറിച്ചാണ്....

വിഷയം ഞാൻ എഴുതികഴിയുമ്പോൾ കൂറേ ആളുകൾ എന്നോട് വഴക്ക് അടിക്കാൻ വരും, അവർക്ക് അതൊരു രസം.....

പണ്ട് ഞാൻ വിട്ടിൽ എന്നും വഴക്ക് അടിക്കാറുണ്ട്.... അതിപ്പോൾ ഇന്ന ആൾ എന്നില്ല....

എന്തിനാ വഴക്ക് അടിക്കുന്നത് എന്ന് ചോദിച്ചാൽ കാര്യസാധ്യത്തിന്...

അന്ന് ഞാൻ എന്തെങ്കിലും മോശം വാക്ക്പറഞ്ഞാൽ തിരുത്തി തരാൻ ആളുണ്ടായിരുന്നു.......

എനിക്ക് വിഷമം വരുമ്പോൾ അമ്മയോട് വഴക്ക് ഇട്ടു കിണറ്റിലേക്ക് ചാടും എന്നും പറഞ്ഞു ഒറ്റ പോക്കാണ്.... പിന്നാലെ അമ്മ കരഞ്ഞു കൊണ്ട് വരും.....

അമ്മയുടെ സങ്കടം കാണുമ്പോൾ എന്റെ വാശിയും വഴക്കും എല്ലാം കെട്ടടങ്ങും.....

പിന്നെ സഹോദരനോടും സഹോദരിയോടും ബന്ധുക്കളോടും അയൽക്കാരോടും സുഹൃത്തുക്കളോടും ഉള്ളിന്റെ ഉള്ളിൽ വഴക്ക് കൂടും.....

ലിജോക്ക് ആകെ അറിയാവുന്ന പണി വഴക്ക് കൂടുന്നതാണ് എന്ന് തെറ്റിദ്ധരിക്കല്ലേ.....

ചിലർ വഴക്ക് കൂടുന്നത് കാണാൻ നല്ല ശെലാണ്(ഭംഗി ആണെന്നാണ് ഉദ്ദേശിച്ചത്.....).

ചിലർ വഴക്ക് കൂടുന്നത് കണ്ടാൽ പട്ടി കഞ്ഞി വെള്ളം കൂടിക്കില്ല.... (ലിജോന്റെ വീട്ടിലെ പട്ടി കഞ്ഞിവെള്ളം ആണോ കുടിക്കാറുള്ളത്..... എന്റെ വിട്ടിൽ ഇപ്പോൾ വേറെ പട്ടിയില്ല...... അതിനർത്ഥം ഞാൻ ഒരു പട്ടിയാണെന്ന് അല്ല കേട്ടോ..... ഉണ്ടായിരുന്ന പട്ടി ചത്തു പോയി.....).

ഓരോരുത്തരും വഴക്ക് ഇടുമ്പോൾ ഞാൻ അവരുടെ ഭാവങ്ങൾ മനസ്സിൽ ഒപ്പിയെടുക്കാറുണ്ട്, ഭാവിയിൽ ഞാൻ എങ്ങാനും എന്തെങ്കിലും ഷോർട്ട് ഫിലിം എടുത്താൽ അഭിനയിക്കാൻ വേറെ ആളെ നോക്കണ്ടല്ലോ.....

ചില ആളുകൾ വഴക്ക് ഇടുന്നത് കാണുമ്പോൾ, പുറമെ നിന്ന് നോക്കുന്നവർക്ക് വളരെ അധികം വിഷമം ഉണ്ടായാലും അവർക്കിടയിൽ അതെല്ലാം നിത്യാസംഭവം ആയിരിക്കും.

വഴക്ക് നല്ലത് ആണോ അല്ലയോ എന്നു ചോദിച്ചാൽ അതിനു സാഹചര്യം മനസ്സിൽ ആക്കിയിട്ടു വേണം നല്ലതാണോ നല്ലത് അല്ലയോ എന്ന് ഉത്തരം നൽകാൻ.... (ഇതെന്താ ലിജോക്ക് മറ്റുള്ളവരുടെ വഴക്ക് കണ്ടിട്ട് മാർക്ക് നൽകുന്ന പരിപാടി എങ്ങാനും ഉണ്ടോ...).

ഞാൻ ഇപ്പോൾ വഴക്ക് ഉണ്ടാക്കുന്ന ആളുകളുമായി സംസാരിക്കാൻ പോകാറില്ല.... നമ്മൾ ആയിട്ട് എന്തിനാണ് അവരുടെ വായിലെ വെള്ളം വറ്റിക്കുന്നത്...

എന്നോട് വഴക്ക് ഇട്ടു പോയവരെ തിരികെ ക്ഷണിച്ചു വഴക്ക് മാറ്റിയിട്ടു പോയാൽ മതി എന്നൊന്നും പറയാറില്ല.... എനിക്കിപ്പോൾ ആർ എന്നോട് വഴക്ക് ഇട്ടാലും കുഴപ്പം ഇല്ലാത്ത അവസ്ഥയിൽ എത്തി...

നമ്മുടെ ശരീരവും മനസ്സും വഴക്കിടാതിരുന്നാൽ മതിയായിരുന്നു.....

പലപ്പോഴും ഞാൻ തന്നെ ആലോചിക്കും അവർ എന്തിനാണ് എന്നോട് വഴക്ക് ഇട്ടു പോകുന്നത് എന്ന്...സാധാരണ എന്ത് വഴക്ക് ആയാലും എന്തെങ്കിലും കാരണം വേണ്ടേ..... അല്ല ലിജോ, ലിജോക്ക് എങ്ങനെ മനസ്സിലായി അവർ ലിജോയോട് വഴക്ക് ഇട്ടിരിക്കുകയാണ് എന്ന്, അവർ എന്നോട് പച്ചമലയാളത്തിൽ പറഞ്ഞു, ഞാൻ ഇനി ലിജോയോട് മിണ്ടില്ല, വഴക്കാണ് എന്ന്, ഞാൻ പൊട്ടൻ അല്ലാത്തത് കൊണ്ട് അതെനിക്ക് അപ്പോൾ തന്നെ മനസ്സിൽ ആയി....

ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ അവരുടെ വഴക്ക് തന്നെ മാറി.... വഴക്ക് എന്താണ് എന്നു പോലും അറിയാത്ത ആളോടാണ് വഴക്ക് ഇടാൻ പോയതെന്ന് അവർ പിന്നീട് ചിന്തിച്ചു കാണും.....

വഴക്കുകൾ എല്ലാം നിസ്സാരമായി തള്ളിക്കളയാൻ കഴിയില്ല ഇന്നത്തെ കാലത്ത്.... കാരണം അറിവ് കൂടുന്തോറും തിരിച്ചറിവുകൾ മനുഷ്യരിൽ ഉണ്ടാകുന്നില്ല....

ഞാൻ ഒന്ന് പറഞ്ഞാൽ അതേറ്റു പിടിച്ചു അടുത്തയാൾ എന്തെങ്കിലും പറയും അതേറ്റു പിടിച്ചു മറ്റൊരാൾ, ശരിക്കും മറ്റുള്ളവർ പറയുന്നതിലെ ശരി തെറ്റുകൾ അറിയാതെയാണ് നമ്മളിൽ പലരും വഴക്ക് കൂടുന്നത്.....

ചിലർക്ക് സ്നേഹം പ്രകടിപ്പിക്കാൻ വഴക്ക് കൂടേണ്ടി വരും....

പല കുടുംബബന്ധങ്ങളും ഇല്ലാതെ ആയിതിരുന്നത് വഴക്കുകൾ തുടർന്ന് കൊണ്ടേയിരിക്കുന്നത് കൊണ്ടാണ്....

തുണി അലക്കിയാൽ കുറ്റം, തുണി അലക്കിയില്ലെങ്കിൽ കുറ്റം, മുറ്റം അടിച്ചാൽ കുറ്റം, മുറ്റം അടിച്ചില്ലെങ്കിൽ കുറ്റം അങ്ങനെ നിരവധി അനവധി കാര്യങ്ങൾ ഉണ്ടാകുമല്ലോ ഓരോ മനുഷ്യരുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ...

നമ്മൾ ആരാണെന്നും നമ്മുടെ വ്യക്തിത്വം എന്താണെന്ന് ഉത്തമ ബോധ്യം ഉള്ളവർ ഒരിക്കലും ആവശ്യം ഇല്ലാത്ത കാര്യങ്ങൾ കണ്ടെത്തി വഴക്ക് അടിക്കാൻ പോകുന്നില്ല......

വഴക്ക് ഉണ്ടാകുന്നതിനു മുൻപ്, അതിന്റെ ലക്ഷണങ്ങൾ ഉണ്ടാകും, മഴ പെയ്യും മുൻപ് മഴക്കാർ ഉണ്ടാകുന്നത് പോലെ..,..

ഒരു മഴ തോർന്നതുപോലെ നമ്മുടെ വഴക്കുകൾ അവസാനിക്കട്ടെ എന്ന് ആശംസിക്കുന്നു....

കുറിപ്പ് -ഉള്ളിന്റെ ഉള്ളിൽ ആന്മസംഘർഷം ഉടലെടുക്കുന്നവർക്ക് വഴക്ക് ചിലപ്പോൾ എങ്കിലും ഒരു ഹരം ആയിരിക്കും, ഇന്നിപ്പോൾ ഒത്തിരി ആളുകൾ പ്രാങ്ക് വീഡിയോ ചെയ്യുന്നുണ്ട്........

തമാശക്ക് ഉണ്ടാക്കുന്ന വഴക്കുകൾ പിന്നീട് കാര്യമായ വഴക്ക് ഉണ്ടാക്കുന്നുണ്ട്.....

പരമാവധി വഴക്കിൽ നിന്നും ഒഴിവായി നിൽക്കുക...

രണ്ട് കൈ കൂട്ടിയടിച്ചാലേ ശബ്ദം കേൾക്കുള്ളു എന്ന് നമ്മൾക്ക് അറിയാം..... അപ്പോൾ നമ്മൾ എന്ത് ചെയ്യണം, മിണ്ടാതെ ഇരിക്കണം, അവരുടെ മനസ്സ് ചുടാറിയിട്ട് (ഇതെന്താണ് മനസ്സ് എന്ന് പറയുന്നത് കാറിന്റെ റേഡിയേറ്റർ എങ്ങാനും ആണോ, എൻജിനിലെ ചൂട് അറിയിട്ട് വെള്ളം ഒഴിക്കുന്നതുപോലെ )

പതുക്കെ മയത്തിൽ രമ്യതയോടെ സംസാരിച്ചു, കാര്യങ്ങൾ തിരക്കാം...... ഇനി അപ്പോൾ എല്ലാവരും വഴക്കടിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ......

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. While most are dreaming of success,Winners wake-up and work hard to achieve it-Unknown.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN