Choose your language

13 September 2021

// // Subscribe YOUTUBE Channel

It is about concerns

 



ഇന്നത്തെ വിഷയം ആകുലതകൾ സംബന്ധിച്ചാണ്.....

 

ആകുലതകൾ ഇല്ലാത്ത മനുഷ്യരില്ല....

ആകുലതകൾ മനുഷ്യരിൽ നെടുവിർപ്പുകൾ ആണ് പൊതുവെ സൃഷ്ടിക്കുന്നത്....

 

ആകുലതകൾ അകലണം എങ്കിൽ നമ്മുടെ മനസ്സ് വിചാരിക്കണം.....

ഭാവിയെക്കുറിച്ച് ആകുലതകൾ ഉണ്ടായിട്ട് എന്തെങ്കിലും കാര്യം ഉണ്ടോ...

 

പണ്ടുള്ളവർ പറയുന്നൊരു ചൊല്ലുണ്ട്..... വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന്.....

ആകുലതകൾ ഒഴിവാക്കാൻ പറ്റുക, കിട്ടുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തുന്നതിലാണ്.....

 

ആകുലതകൾക്ക് നമ്മുടെ ജീവിതത്തിൽ സ്ഥാനം കൊടുക്കരുത്, പകരം സമയം കൂടി നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം.....

 

എന്റെ കയ്യിൽ പണം ഇല്ലല്ലോ, എന്റെ കയ്യിൽ കഴിവ് ഇല്ലല്ലോ എന്ന് പറഞ്ഞു ആകുലതപെട്ടിരുന്നാലൊന്നും ആകുലത നമ്മളിൽ നിന്നും വിട്ടകലത്തില്ല.....

 

കിട്ടുന്ന സമയം വെറുതെ കളഞ്ഞാൽ പിന്നെ സമയത്തെക്കുറിച്ചു ആകുലതപ്പെടാനേ നേരം കാണുള്ളൂ......

ആകുലതകൾ നമ്മളായിട്ട് സൃഷ്ടിക്കുന്നതാണ്....

 

വ്യക്തമായ ലക്ഷ്യവും അതിനുവേണ്ടി നല്ലത് പോലെ പരിശ്രമിക്കാൻ കഴിയുന്നവർക്ക് ഒരു കാരണവശാലും ആകുലത്തപ്പെടേണ്ടി വരാറില്ല.

 

 പൊതുവെ....പിന്നെ എല്ലാ കാര്യങ്ങളും നമ്മളുടെ ജീവിതത്തിൽ നമ്മൾ വിചാരിക്കുന്നതുപോലെ നടക്കില്ലല്ലോ......

ആകുലതകൾ ആവശ്യത്തിൽ അധികം തലയിൽ ചുമന്നു കൊണ്ട് നടക്കരുത്......

കുറച്ചു എങ്കിലും ആകുലതകൾ നമ്മളിൽ ഉണ്ടെങ്കിലാണ് സമയത്തിന് നമ്മൾ വില കൽപ്പിക്കുള്ളു.......

 

നമ്മുടെ ചുറ്റിലും ഉള്ളവരുടെ ആകുലതകൾ നമ്മളെക്കൊണ്ട് പരിഹരിക്കാൻ പറ്റുന്നത് ആണെങ്കിൽ പരിഹരിച്ചുകൊടുക്കുക......

 

ഒരു വ്യക്തിക്ക് പണ്ട് അധ്യാപകൻ അദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്നും പഠിക്കാനുള്ള പുസ്തകം വാങ്ങിക്കാൻ സഹായിച്ചു, നാളുകൾ കഴിഞ്ഞപ്പോൾ സഹായം സ്വീകരിച്ച വ്യക്തി അധ്യാപകൻ ആയി.... ഇന്ന് അദ്ദേഹം, അദ്ദേഹത്തിന്റെ വിദ്യാർത്ഥികളെ സഹായിക്കാൻ കൂടുതൽ കൂടുതൽ ജോലി ചെയ്യാൻ തയ്യാറാകുന്നു..... കിട്ടുന്ന പണം കൊണ്ട് വിദ്യാർത്ഥികളെ സഹായിക്കാൻ മുന്നോട്ട് വരുന്നു..... ഇങ്ങനെയുള്ള അധ്യാപകൻ കൂടെയുള്ളപ്പോൾ അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾക്ക് ആകുലതപ്പെടേണ്ട കാര്യം ഇല്ല..... അദ്ദേഹത്തിന് പ്രചോദനം ആയത്, തന്നെ ഇതുപോലെ ഒരു അവസ്ഥയിൽ സഹായിക്കാൻ മുന്നോട്ട് വന്ന തന്റെ അധ്യാപകന്റെ നല്ല മനസ്സിന്റെ പ്രവർത്തിയാണ്......

 

എല്ലാവർക്കും ആകുലതകൾ വിട്ടകലാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു......

 

കുറിപ്പ്-ആകുലതകൾ എപ്പോഴും നമ്മുടെ കൂടെ കൊണ്ടുനടക്കേണ്ടതില്ല..... അങ്ങനെ കൊണ്ടുനടന്നാൽ നമ്മൾക്ക് ഒരിക്കൽ പോലും സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല.....

 

ആവശ്യത്തിൽ കൂടുതൽ നമ്മുടെ ജീവിതത്തിൽ ആകുലതകൾ ഉണ്ടാവാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം..... അതുപോലെ തന്നെ പറ്റുമെങ്കിൽ കൂടെയുള്ള വ്യക്തികളിലും.......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Everyday has the potential to be the greatest day of your life.-Lin Manuel Miranda

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN