Choose your language

11 September 2021

// // Subscribe YOUTUBE Channel

It’s about fighting.

 



ഇന്നത്തെ വിഷയം പോരാടുക എന്നതിനെക്കുറിച്ചാണ്.

നമ്മളിൽ എല്ലാവരിലും ഉറങ്ങി കിടക്കുന്ന പോരാളി ഉണ്ട് (അത് അവിടെ തന്നെ സുഖമായി കിടന്നോട്ടെ ലിജോയെ, നമ്മളായിട്ട് ശല്യപ്പെടുത്താൻ നിൽക്കണ്ട....).

 

ഇന്ന് വരെ ആരെങ്കിലും പോരാടാതെ വിജയം കണ്ടെത്തിയിട്ടുണ്ടോ.....(ലിജോക്ക് അക്കാര്യത്തിൽ സംശയമാണ്.....)

 

പല ജീവിത സാഹചര്യങ്ങളെയും അതിജിവിച്ചു മുന്നേറുന്നവരാണ് നാം എല്ലാവരും.....

 

ഇത്രയും കാലത്തിനിടയിൽ എന്തെല്ലാം പ്രതിസന്ധികളെ നാം അഭിമുഖികരിച്ചു.... പലപ്പോഴും നമ്മൾക്ക് നേരിടാൻ കഴിയാത്തവിധം പലതരത്തിലുള്ള പ്രശ്നങ്ങളും നമ്മുടെ മുൻപിൽ കുറച്ചു സമയത്തേക്ക് എങ്കിലും പ്രത്യക്ഷപ്പെടാം......

 

നമ്മൾ ശരിയായി പൊരുതിയാൽ മാത്രമേ പല പ്രശ്നങ്ങളും നമ്മളിൽ നിന്നും അപ്രതീക്ഷിതമായി മാറുകയുള്ളൂ....

 

നമ്മളിലെ പ്രശ്നങ്ങൾ എല്ലാം നമ്മളെക്കൊണ്ട് ഒറ്റക്ക് പരിഹരിക്കാൻ എപ്പോഴും കഴിഞ്ഞെന്ന് വരില്ല.....

 

മനുഷ്യർക്ക് പലസന്ദർഭങ്ങളിലും പരസ്പരസഹായം ആവശ്യമുണ്ട്......

 

കഴിഞ്ഞ ദിവസം എനിക്ക് ഒരു മദ്യപാനിയുടെ കാൽ പിടിക്കേണ്ടി വന്നു...... (ക്ഷമ ചോദിക്കാൻ വേണ്ടിയല്ല കേട്ടോ.....).അയാൾക്ക് നേരെ സുബോധത്തോടെ കട്ടിലിൽ കിടക്കാൻ വയ്യാത്തത് കൊണ്ട്....

അവസാനം അയാൾ എന്നോട് പറഞ്ഞു, അയാളുടെ കാൽ ഇങ്ങനെ പിടിക്കല്ലേ എന്ന്, അതുകൊണ്ട് അയാളെ കട്ടിലിൽ കിടത്താതെ തറയിൽ കിടത്താനെ എനിക്കും എന്റെ കൂടെ ഉണ്ടായവർക്കും കഴിഞ്ഞുള്ളു.....

 

മദ്യത്തിനോടുള്ള അടിമത്തമാണ് അയാളെ അവസ്ഥയിൽ എത്തിച്ചത്....

 

എന്നേ അദ്ദേഹം സുബോധം ഉള്ളപ്പോൾ(ലിജോക്ക് അതിനു സുബോധം ഉണ്ടോ) കണ്ട സമയത്ത് ചോദിച്ച ഒരു ചോദ്യം ഉണ്ട്, ഒത്തിരി നാളായല്ലോ കണ്ടിട്ട് എന്ന്, അപ്പോൾ എനിക്ക് പറയാൻ ഒരു ഉത്തരം ഉണ്ടായില്ല..... ഇനി അങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ എനിക്ക് ധൈര്യം ആയിട്ട് ഉത്തരം പറയാൻ കഴിയും, താങ്കളുടെ അവസ്ഥ കണ്ടു പാഠം പഠിച്ചിട്ടാണ് എന്ന്.....

 

നമ്മൾക്ക് പണവും അധികാരവും പ്രശസ്തിയും ഉണ്ടാകുമ്പോൾ നമ്മളുടെ ചുറ്റിലും ഇഷ്ടം പോലെ ആളുകൾ ഉണ്ടാകും.....പക്ഷെ എങ്കിൽ നമ്മൾക്ക് ഒരു കഷ്ടകാലം വരുമ്പോൾ നമ്മൾക്ക് കൂട്ടിനു ഉണ്ടാകുന്നത് വീട്ടുകാർ ആയിരിക്കും(ഒരു പക്ഷെ, വീട്ടുകാർ പോലും ഉണ്ടായെന്നു വരില്ല).

 

അയാൾക്ക് എന്നെങ്കിലും തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുകയാണ്.....

 

പ്രശ്നം ഗുരുതരമായി കഴിയുന്നതിലും നല്ലത് അല്ലേ, പ്രശ്നത്തെ നേരായ രീതിയിൽ നേരിടുക എന്ന് പറയുന്നത്.....

 

നമ്മുടെ ജീവിതത്തിൽ ദുസ്വഭാവങ്ങൾ ഒത്തിരി ഉണ്ടാകും, ചിലതൊക്കെ നമ്മൾ തന്നെ വിചാരിച്ചാൽ മാറിക്കൊള്ളും..... ചിലതൊക്കെ നാട്ടുകാരും വീട്ടുകാരും നിയമപാലകരും വിചാരിച്ചാൽ മാറിക്കൊള്ളും..... മറ്റു ചിലത് ട്രീറ്റ്മെന്റ് വഴിയാണ് മാറുകയുള്ളൂ......

 

ഞാൻ പറഞ്ഞു വരുന്നത് മലയാളം തന്നെയാണ്,(ആർക്കും മനസ്സിൽ ആവാതെ ഇരിക്കുന്നില്ലല്ലോ അല്ലേ ), ഞാൻ ഇതൊക്കെ എഴുതുന്നതിനിടയിൽ അടുത്ത് വന്നിരുന്ന യാത്രക്കാരൻ എന്നോട് ചോദിക്കുകയാണ് ഗാഡി മേം ഉദർ അത്തേ ഹേ എന്ന്, ഞാൻ പെട്ടെന്ന് , എന്ന് പറഞ്ഞു..... പിന്നെ അയാൾ, അയാൾക്ക് പോകേണ്ട സ്ഥലം പറഞ്ഞു, അന്നേരം ഞാൻ ടിക്കേ എന്ന് പറഞ്ഞു...... ഇനിയിപ്പം ഹിന്ദി ഭാഷ എനിക്ക് പഠിച്ചെടുക്കേണ്ടി വരും...... ഒത്തിരി നാളായി ടച്ച്വിട്ടിട്ട്.....ഹിന്ദി ഭാഷ പഠിക്കാൻ ഇനി എനിക്ക് ഒന്നും കൂടെ ഹിന്ദി പുസ്തകം എടുത്തു പോരാടേണ്ടി വരും......

 

കഴിഞ്ഞ ദിവസം ഒരാള് പുഴയിൽ ചാടിയപ്പോൾ, അതിലെ വന്ന മറ്റൊരാൾ പുഴയിലേക്ക് മറ്റൊന്നും നോക്കാതെ എടുത്തു ചാടിയത്, അയാളിൽ പോരാടാനുള്ള മനസ്സ് ഉള്ളത് കൊണ്ടാണ്..... അയാൾക്ക് വേണമെങ്കിൽ സ്വന്തം ജീവൻ ഓർത്തു പിന്തിരിയാമായിരുന്നു, പക്ഷെ അദ്ദേഹത്തെ പിന്നിടുള്ള ജീവിതം കുറ്റബോധം വേട്ടയാടും(ഒരു പക്ഷെ), ഇന്ന് അദ്ദേഹത്തിന് അയാളെ രക്ഷിച്ചത് ഓർത്തു ആന്മാഭിമാനം കൊള്ളാം....

 

ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് നമ്മുടെയൊക്കെ ജീവിതത്തിന്റെ അർത്ഥം എന്താണ് എന്ന്..... മടിയോടു ആഗാധമായ സ്നേഹം ഉള്ളത് കൊണ്ട് ഇത് വരെ  അർത്ഥം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല....ജീവൻ നിലനിർത്താൻ കഷ്ടപ്പാട് സഹിക്കുന്നവരെ കാണുമ്പോൾ ഒരു പക്ഷെ അർത്ഥം മനസ്സിൽ ആകുമായിരിക്കും.....

 

എന്റെ ഉള്ളിൽ പോരാടാനുള്ള മനുഷ്യൻ ഉണ്ടെന്ന് ഞാൻ തിരിച്ചറിയാൻ വൈകിപ്പോയി..., പലരും എന്നോട് അവരുടെ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ള വീഡിയോസ് കാണാൻ അഭ്യർത്ഥിക്കാറുണ്ട്, അതെല്ലാം കാണാൻ എനിക്ക് കിട്ടുന്ന സമയവുമായി പോരാടണം.....

 

പല വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഞാൻ ലെഫ്റ്റ് ആയി പോയത് എനിക്ക് ഗ്രൂപ്പിൽ ഉള്ളവരുടെ വാക്കുകളുമായി പോരാടാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ടാണ്....

 

ഞാൻ എന്നും എപ്പോഴും പോരാടേണ്ടത് എന്റെ നല്ലതിന് വേണ്ടിയായിരിക്കണം എന്നുള്ള ബോധം ഉള്ളത് കൊണ്ട് എനിക്ക് ഇപ്പോൾ കുറെ അധികം സമയം ലാഭമുണ്ട്......(ആവശ്യമില്ലാത്ത കാര്യങ്ങളിൽ പോരാടുന്നത് ഒഴിവാക്കിയതുകൊണ്ട്).

 

മറ്റുള്ളവർ പറയുന്ന നല്ല കാര്യങ്ങൾ ഉൾക്കൊള്ളണം, ഇല്ലെങ്കിൽ നമ്മൾക്ക് മറ്റു പലതിനോടും പോരാടേണ്ടി വരും.....

ഇന്ന് എനിക്ക് ഒരു വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു കാരണം ഇന്നലെകളിലെ എന്റെ സമയം വേണ്ട വിധം പ്രയോജനപ്പെടുത്താൻ എനിക്ക് കഴിയാത്തത് കൊണ്ടാണ്........

 

എത്രയോ ആതുരസേവകർ നമ്മൾക്ക് വേണ്ടി സ്വന്തം ജീവൻ ജീവത്യാഗം ചെയ്തിട്ടുണ്ട്.....(അവരുടെ നല്ല മനസ്സിനെ നന്ദിയോടെ ഓർക്കുന്നു....)

 

പോരാടാൻ മനസ്സുള്ളവർ വലിയ വലിയ റിസ്ക് എടുക്കാൻ തയ്യാറാവർ ആണ്..... ഇന്നത്തെ കഷ്ടപ്പാടും ദുരിതവും വല്ലായ്മകളും ഇല്ലായ്മകളും നമ്മളെ വിട്ടുപോകണം എങ്കിൽ സാഹചര്യങ്ങളോട് വേണ്ട രീതിയിൽ പോരാടിയെ മതിയാകുള്ളൂ.....

 

എല്ലാവർക്കും നല്ല കാര്യങ്ങൾക്കായി പോരാടാനുള്ള മനസ്സ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.......

 

കുറിപ്പ് -എല്ലാ മനുഷ്യരും മരണം വരെ പോരാടികൊണ്ടിരുക്കുകയാണ്....

ഓരോ പോരാട്ടത്തിനും ഓരോ ലക്ഷ്യമുണ്ട്..

 

വിശപ്പ് മാറ്റാൻ, ദുഃഖം മാറ്റാൻ, സ്നേഹം ലഭിക്കാൻ, തണൽ നൽകാൻ, ആശ്വാസം നൽകാൻ അങ്ങനെ ഓരോ കാര്യങ്ങളും എടുത്തു പറയാൻ ആണെങ്കിൽ എനിക്ക് വായനക്കാരുമായി പോരാടേണ്ടി വരും.....(എനിക്ക് മനോധൈര്യവും ആന്മവിശ്വാസവും ലേശം കുറവാണ്......)

 

 തല്ക്കാലം ഞാൻ ഇവിടെ എന്റെ പോരാട്ട ചരിത്രം ചുരുക്കുകയാണ്.... ഇനി നിങ്ങളുടെ പോരാട്ടവിര്യം കേൾക്കാൻ ഞാൻ കാതോർത്തിരിക്കുകയാണ്...  നിങ്ങൾ പോരാട്ടത്തിലൂടെ നേടിയെടുത്തെ അനുഭവങ്ങൾ സമയം കിട്ടുന്നത് പോലെ ഇവിടെ കംമെന്റിലൂടെ പറഞ്ഞോളൂ

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The will to succeed is important,but what's more important is the will to prepare.-Bobby Knight.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN