Choose your language

22 September 2021

// // Subscribe YOUTUBE Channel

Please

 



ഇന്നത്തെ വിഷയം ദയവ് ചെയ്തു എന്നതിനെക്കുറിച്ചാണ്.....

 

ആർക്കും എന്നോട് ദയവ് ചെയ്ത് ഒന്നും തോന്നല്ലേ കേട്ടോ.......

 

ദയവ് ചെയ്തു കാര്യങ്ങൾ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുക....

 

പൊതുവെ ദയവു ചെയ്തു ഉപദ്രവിക്കല്ലേ എന്നാണ് നമ്മളിൽ പലരും പറയാറുള്ളത്.....

 

അല്ലെങ്കിൽ പിന്നെ ദയവുചെയ്തു ക്ഷമിക്കുക എന്നായിരിക്കും.....

എന്തുകാര്യത്തിലും ദയവു തോന്നണം ആർക്കായാലും......

 

ദയവു ചെയ്യാൻ നല്ല മനസ്സുള്ളവർക്കേ സാധിക്കുള്ളു...... (ചില സാഹചര്യങ്ങളിൽ....).

അർഹതയില്ലാത്തവർക്ക് ദയവ് ചെയ്തു കൊടുത്താൽ അത് ഭാവിയിൽ അപകടകരം ആയേക്കാം.....

 

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്നടത്തി, കമ്പിയിൽ പോയി ഇടിച്ചവർക്ക് ലൈസൻസ് നൽകിയാൽ നാളെ റോഡിലൂടെ സഞ്ചരിക്കുമ്പോൾ മറ്റു പല വാഹനങ്ങളിലും തട്ടാൻ (ഇടിക്കാൻ, കൂട്ടിമൂട്ടാൻ) സാധ്യതയുണ്ട് (വണ്ടിയാകുമ്പോൾ തട്ടിയെന്നും മുട്ടിയെന്നും ഇരിക്കും എന്നത് വേറെ കാര്യം......).

 

പണം കൊടുത്ത് വ്യാജസർട്ടിഫിക്കറ്റ് സമ്പാദിച്ചു വ്യാജഡോക്ടർ ആയിട്ട് പലരെയും കുറച്ചു നാളുകൾക്കു മുൻപ് പിടിക്കപ്പെട്ടതായി വാർത്ത കേൾക്കാൻ കഴിഞ്ഞു..... പല ആളുകളും ഒരു പക്ഷെ അയാൾ ഇങ്ങനെ ഒരിക്കലും ചെയ്യില്ല എന്ന് പ്രതീക്ഷിച്ചിട്ടായിരിക്കും ചികിത്സ തേടിപോയത്......

കഴിഞ്ഞ ദിവസം ഒരു വ്യാജ പ്രോഡക്റ്റ് പിടിച്ചു, അതിൽ ഒറിജിനൽ കമ്പനി സ്റ്റിക്കർ ആണ് പതിപ്പിച്ചിരുന്നത്....

 

ഒറിജിനൽ കമ്പനി അധികൃതർ വന്നു പരിശോധിച്ച്, പ്രോഡക്റ്റ് വ്യാജം ആണെന്ന് തിരിച്ചറിയുക ഉണ്ടായി.....

ഇങ്ങനെ ചെയ്യുന്നത് മൂലം എത്ര എത്ര ആളുകളുടെ ജീവനും ആരോഗ്യവുമാണ് ദിനംപ്രതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്....

 

ദയവു ചെയ്തു നമ്മൾ ആരും മറ്റുള്ളവരുടെ വിലയേറിയ സമയം നഷ്ടപ്പെടുത്താതെ ഇരിക്കുക.....

ഞാൻ ആരോട് സംസാരിച്ചാലും (ചാറ്റിൽ) ദയവു ചെയ്തു ചിരിക്കാൻ അഭ്യർത്ഥിക്കാറുണ്ട്......

ദയവ് ചെയ്ത് ചിരിക്കാനുള്ള ഒരു അവസരവും പാഴാക്കാതെ ഇരിക്കുക.....

 

വിലപ്പെട്ട സമയം ഏത് നേരം ചിരിക്കണം എന്നല്ല കേട്ടോ ഉദേശിച്ചത്‌..... പഠിക്കേണ്ട സമയത്ത് പഠിക്കുക തന്നെ വേണം, അന്നേരം കോമഡി പ്രോഗ്രാം കണ്ടു ചിരിച്ചുകൊണ്ടിരുന്നാൽ പരീക്ഷക്ക് മാർക്ക് കൂടുതലൊന്നും കിട്ടാൻ പോകുന്നില്ല....

 

പഠിച്ചൊരു ജോലി വാങ്ങിയിട്ട് ആവശ്യം പോലെ ചിരിക്കാം, എന്തും അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ, നമ്മുടെ ജീവിതത്തിൽ സന്തോഷം എങ്ങനെ ഏത് രീതിയിൽ വേണം എന്നത് നമ്മളാണ് തീരുമാനിക്കേണ്ടത്.....

 

വെറുതെ ഇരുന്നു സമയം കളഞ്ഞാൽ നമ്മൾക്ക് അതുകൊണ്ട് യാതൊരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല....

 

അതുകൊണ്ട് എനിക്ക് എല്ലാവരോടും പറയുവാനുള്ളത് ദയവുചെയ്ത് ഇനിയുള്ള സമയം ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി സമയം പാഴാക്കരുത് എന്നതാണ്......(ലിജോയുടെ എഴുത്ത് കണ്ടാൽ പാഴായി തോന്നുമെങ്കിൽ അതും ഒഴിവാക്കേണ്ടതാണ്.......).

 

എല്ലാവർക്കും ദയവ് ചെയ്തു സംസാരിക്കാൻ അവസരം കൊടുക്കണം.... അവരുടെ ഉള്ളിലുള്ള കഴിവുകളെ പുറത്തു കൊണ്ടുവരണം....

സമ്പന്നൻ എന്നോ പാവപ്പെട്ടവൻ എന്നോ വേർതിരിവ് കാണിക്കരുത്....

 

നമ്മൾ എല്ലാവരും മനുഷ്യരാണ്.... സാമൂഹിക ജീവിയാണ്.....

നമ്മൾക്ക് ഒരു ആപത്തു വരുമ്പോൾ താങ്ങാകാൻ, സഹായിക്കാൻ നമ്മുടെ ചുറ്റിലുമുള്ള മനുഷ്യർക്കേ സാധിക്കുള്ളു......

 

എല്ലാവർക്കും ദയവു ചെയ്തു കാര്യങ്ങൾ മനസ്സിൽ ആക്കാൻ എളുപ്പം സാധിക്കട്ടെ(ഞാൻ പറയുന്നത് മനസ്സിൽ ആയില്ലെങ്കിലും കുഴപ്പമില്ല.....)എന്ന് ആശംസിക്കുന്നു......

 

കുറിപ്പ് -ദയവു ചെയ്തു എന്ന് പറയുമ്പോൾ അതിനു പല അർത്ഥവും വരും, എല്ലാ അർത്ഥങ്ങളും എനിക്ക് ഇവിടെ വിശദമാക്കാൻ പരിമിതികൾ ഉള്ളതിനാൽ എല്ലാവരും എന്നോട് ദയവ് ചെയ്തു ക്ഷമിക്കുമല്ലോ.....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Don't be afraid to give up the good to go for the great.-John D.Rockefeller.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN