Choose your language

4 September 2021

// // Subscribe YOUTUBE Channel

It is about calculations

 

ഇന്നത്തെ വിഷയം കണക്ക് കൂട്ടലുകൾ എന്നതിനെക്കുറിച്ചാണ്....

കണക്ക് എന്ന് പറയുന്നത് തന്നെ കൂട്ടലും കുറക്കലും ഹരിക്കലും ഗുണിക്കലും ആണല്ലോ.....(എനിക്ക് ശരിക്കും കണക്ക് വശം ഇല്ല...... എന്നേ കണക്ക് പഠിപ്പിച്ച ടീച്ചർക്ക് എന്നേക്കുറിച്ച് നല്ല മതിപ്പ് ആയിരുന്നു..... പക്ഷെ ടീച്ചർക്ക് എന്നേ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ തെറ്റിപ്പോയി.....)

നമ്മൾ എന്ത്കാര്യവും ചെയ്യുമ്പോൾ കണക്ക് കൂട്ടലുകൾ നടത്തേണ്ടതുണ്ട്.....

കണക്ക് കൂട്ടലുകൾ നടത്തിയാലും ചിലപ്പോൾ തെറ്റിപോയേക്കാം......(സ്വാഭാവികം)

കണക്ക് എല്ലാവർക്കും എപ്പോഴും ശരിയാവാറില്ല.....(ജീവിതത്തിൽ ആയാലും പരീക്ഷയിൽ ആയാലും....)

നമ്മൾ ഒരു പരിപാടി നടത്തുമ്പോൾ എത്ര രൂപ ചിലവ് വരും എന്ന് കണക്ക് കൂട്ടണം....

ചില ആളുകൾ വിട് പണിയുമ്പോൾ ബെൽറ്റ്ഇട്ടു(സീറ്റ്ബെൽറ്റ്അല്ല കേട്ടോ ഉദേശിച്ചത്‌, ലിജോ ആയത് കൊണ്ട് ചിലപ്പോൾ അങ്ങനെ ആണെന്ന് ചിന്തിച്ചേക്കാം ചിലരെങ്കിലും) തറ പണിയും, മറ്റു ചിലർ മുഴുവനായി പാറക്കല്ല് കൊണ്ട് തറ കെട്ടും മറ്റു ചിലർ പില്ലർ ഉപയോഗിച്ച് തറ കെട്ടും.... ഓരോ ഭൂമിയുടെ മണ്ണ് നോക്കിയാണ് തറ എങ്ങനെ പണിയണം എന്ന് തീരുമാനിക്കുന്നത്.....(ചിലവ് നോക്കാറില്ല ചിലർ...)

ഓരോ സാധനങ്ങൾക്കും ഓരോ ദിവസം കഴിയുന്തോറും വില വർധിക്കുന്നു, അതിനാൽ തന്നെ ഇന്ന് കണക്ക് കൂട്ടുന്നതുപോലെ നാളെ നമ്മൾക്ക് നമ്മൾ കണക്ക് കൂട്ടിയ സാധനം ലഭിച്ചെന്ന് വരില്ല....

കണക്ക് കൂട്ടലുകൾ തെറ്റി പോയി എന്ന് നിരവധി ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്....ഇനി എന്തെല്ലാം കണക്ക് കൂട്ടലുകൾ ആണ് തെറ്റാൻ കിടക്കുന്നത് (കണക്ക് കൂട്ടലുകൾക്ക് വരെ നേരെ ചൊവ്വിന് കിടക്കാൻ അറിയാം....).

ലിജോ കഴിഞ്ഞകാലം വരെ ഒരു കാര്യവും കണക്ക് കൂട്ടിയിട്ടില്ല, അതുകൊണ്ട് തന്നെ ഇത് വരെ തെറ്റിയിട്ടില്ല.....ലിജോ കണക്ക് കൂട്ടിയിരുന്നെങ്കിൽ പണ്ടേക്ക് പണ്ടേ തെറ്റിപോയേനെ...... പക്ഷെ എങ്കിൽ ലിജോക്ക് ഇന്ന് എല്ലാ കാര്യത്തിനും കണക്ക് ഉണ്ട്....

ഞാൻ സാധാരണ എനിക്ക് ചിലവാകുന്ന കണക്ക് എഴുതി വെക്കാറുണ്ട്, കഴിഞ്ഞ രണ്ട് ദിവസമായി എഴുതി വെക്കാൻ വിട്ടുപോയി..... കഴിഞ്ഞ ദിവസം ഫുഡ്കഴിച്ചു പണം കൊടുക്കാൻ നേരത്താണ് നിങ്ങളുടെ അക്കൗണ്ടിൽ ബാലൻസ് ഇല്ല എന്ന് ഫോണിൽ മെസ്സേജ് കണ്ടത്..... അതു കണ്ടിട്ട് എനിക്ക് ചമ്മൽ ഒന്നും വന്നില്ല..... ഞാൻ നേരത്തെ കണക്ക് കൂട്ടലുകൾ നടത്തിയിരുന്നു, ട്രാൻസാക്ഷൻ നടന്നില്ലെങ്കിൽ കടക്കാരന് കൊടുക്കാൻ പണം കൈവശം ഉണ്ടാകുമോ എന്ന്.....അതുകൊണ്ട് എനിക്ക് ഉപകാരപ്രദമായി, ഇല്ലെങ്കിൽ കടക്കാരനെ എനിക്ക് സോപ്പ് ഇടേണ്ടി വന്നേനെ(കുളിപ്പിക്കാൻ അല്ല കേട്ടോ....)

ചില ഹോട്ടലിൽ ചെന്ന് ഫുഡ്കഴിക്കുന്നതിനു മുൻപ് തന്നെ ഞാൻ വില ചോദിച്ചു വെക്കും, എങ്കിലേ എനിക്ക് മനസമാധാനത്തോടെ ഫൂഡ് കഴിക്കാൻ പറ്റത്തുള്ളൂ.....അവർ അന്നേരം പറയാറുണ്ട് വിലയൊക്കെ പിന്നെ അല്ലേ ആദ്യം വിശപ്പ് മാറട്ടെ എന്ന്......

നമ്മൾ അധികം ഒരാളിൽ നിന്നും പ്രതീക്ഷിക്കുമ്പോളാണ് പലപ്പോഴും കണക്ക് കൂട്ടലുകൾ തെറ്റുന്നത്.....

നമ്മൾ മറ്റുള്ളവരുമായി താരതമ്യം ചെയ്യും അന്നേരം നമ്മൾക്ക് മനസ്സിലാകും നമ്മുടെ കണക്ക് കൂട്ടലുകൾ തെറ്റി പോകുകയാണ് എന്ന്.....

മണ്ടൻ ആണെന്ന് പറഞ്ഞ ടീച്ചർക്ക് വരെ തെറ്റി....(എന്നേ അല്ല കേട്ടോ ഉദ്ദേശിച്ചത്.... എന്നേ മണ്ടൻ എന്ന് വിളിക്കുന്നത് കൂട്ടുകാരാണ്......ഇപ്പോൾ വായനക്കാരും)

ഇനി ഒരു ദിവസം പോലും ജീവിക്കില്ല എന്ന് പറഞ്ഞ ഡോക്ടർക്ക് തെറ്റി....

വർഷങ്ങളായി കുട്ടികൾ ഉണ്ടാവില്ല, അതുകൊണ്ട് ഇനി അവർക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല എന്ന് പറഞ്ഞിരുന്ന നാട്ടുകാർക്ക് വരെ തെറ്റി.....

മനുഷ്യൻ ആണോ തെറ്റുകൾ സംഭവിക്കാം......

നമ്മളെക്കുറിച്ച് മുകളിൽ ഇരിക്കുന്ന ആൾക്ക് ഒരു പ്ലാൻ ഉണ്ടെന്ന് അല്ലേ പറയാറുള്ളത്, മുപ്പർക്ക് ഇഷ്ടം ഉള്ളതാണ് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് എന്നും പറയാറുണ്ട്....

നമ്മളിൽ ഇന്നലെ വരെയുണ്ടായ എത്ര സൗഹൃദങ്ങൾ ഇപ്പോഴും നമ്മോടൊപ്പം ഇന്ന് ഉണ്ട്....

ജീവിതകാലം മുഴുവൻ നമ്മോടൊപ്പം ഉണ്ടാകും എന്ന് കരുതിയ ഭാര്യ, ഭർത്താവ് നമ്മുടെ ചുറ്റിലും എത്ര പേര് ഇന്നും സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കുന്നുണ്ട്.....

പ്രണയിച്ചു വിവാഹം കഴിച്ചവർ ആയിക്കോട്ടെ, അറേഞ്ച് വഴി വിവാഹം ചെയ്തവർ ആയിക്കോട്ടെ, ഓരോരുത്തരുടെയും മനസ്സ് മാറാൻ നിമിഷനേരം മതി......

നമ്മുടെ കണക്ക് കൂട്ടലുകൾ തെറ്റാം, അതോർത്തു ദുഖിക്കാതെ പരിഹാരം കണ്ടെത്തുക.....

ഞാൻ പണ്ടൊരിക്കൽ വയറിംഗ് പണിക്ക് പോയൊരു വിട്ടിൽ പഴയ വിട്ടുടമസ്ഥൻ വിട് കടം കൂടിയത് കൊണ്ട് വിറ്റു..... അയാൾക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു..... പക്ഷെ കടം പെരുകിയത് കൊണ്ട് അയാൾക്ക് വിട് വിൽക്കേണ്ടി വന്നു......

പുതിയ ആൾ (പുതിയ വിട്ടുടമസ്ഥൻ) വീടിന്റെ മുറികളുടെ സ്ഥാനം മൊത്തത്തിൽ മാറ്റി......

ആളുകൾ ചിലപ്പോൾ പറയുമായിരിക്കും വീടിന്റെ മുറികളുടെ സ്ഥാനം ശരി അല്ലാത്തത് കൊണ്ടാണ് അയാൾക്ക് വിട് വിൽക്കേണ്ടി വന്നത് എന്ന്..... അയാളുടെ ബുദ്ധിമുട്ട് അയാൾക്കേ അറിയുള്ളു, ആളുകൾക്ക് എന്ത് വേണമെങ്കിലും പറയാം.....

നമ്മൾക്ക് ഒരു ദുരിതം വരുമ്പോൾ അതിനെ വിധിയെന്നും, വിധിയെ തടുക്കാൻ മനുഷ്യർക്ക് കഴിയില്ല എന്നുമൊക്കെ നമ്മുടെ ചുറ്റിലും ഉള്ള ആളുകൾ പറയാറുണ്ട്.....

നമ്മൾ പരിശ്രമിക്കാതെ, നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്തതിന് വിധി എന്ന് പറയാൻ എനിക്ക് ആവില്ല......

നമ്മൾ ശരിയായ രീതിയിൽ കണക്ക് കൂട്ടലുകൾ നടത്തിയാൽ എല്ലാം ഒത്തുവന്നാൽ എന്നെങ്കിലും ഒരിക്കൽ എല്ലാം ശരിയാകും.....

ഞാൻ ഇനി അധികം കണക്ക് കൂട്ടലുകൾ പറയാൻ മുതിരുന്നില്ല.... ചിലപ്പോൾ ആർക്കെങ്കിലും എന്നേകുറിച്ചുള്ള കണക്ക് കൂട്ടലുകൾ തെറ്റിയാലോ......

എല്ലാവർക്കും കണക്ക് കൂട്ടലുകൾ തെറ്റാതെ, തെറ്റിക്കാതെ, തെറ്റിയാൽ തന്നെ പരിഹാരം കണ്ടെത്തി മുന്നോട്ട് പോകുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.......

കുറിപ്പ് -കണക്ക് കൂട്ടലുകൾ തെറ്റിയോ ഇല്ലയോ എന്ന് അവനവനു തന്നെ ശരിക്കും മനസ്സിൽ ആകുള്ളൂ.....

ഞാൻ പല ആളുകളുടെയും കണക്ക് കൂട്ടലുകൾ അടുത്തിടയായി കണ്ടിട്ടുണ്ട്.....

അവരുടെ മനസ്സിൽ അങ്ങനെയും ഒരു കണക്ക് കൂട്ടലുകൾ ഉണ്ടായി എന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.....

മനസ്സിൽ തോന്നുന്നത് എല്ലാം വിളിച്ചു പറയുക..... ആളുകളെ തെറ്റിദ്ധരിപ്പിക്കുക.... എന്തായാലും ആരു തെറ്റ് ചെയ്താലും സത്യം ഒരു നാൾ പുറത്തു വരുക തന്നെ ചെയ്യും




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. I don't believe you have to be better than everybody else.I believe you have to be better than you ever thought you could be.-ken Venturi.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN