Choose your language

9 September 2021

// // Subscribe YOUTUBE Channel

It’s about relaxing

 


ഇന്നത്തെ വിഷയം വിശ്രമിക്കുക എന്നതിനെക്കുറിച്ചാണ്....

എന്നാൽ ശരി, ലിജോ പറഞ്ഞ സ്ഥിതിക്ക് വിശ്രമിച്ചേക്കാം.....

നമ്മൾ വിശ്രമിച്ചാലും നമ്മുടെ ശരിരം വിശ്രമിക്കത്തില്ല, അതിങ്ങനെ അതിന്റെ ജോലി ചെയ്തു കൊണ്ടിരിക്കും......

എവിടെ എങ്കിലും വെച്ചു ശരിരം വിശ്രമിക്കാൻ ശ്രമിച്ചാൽ നമ്മൾ തളരും....

മനസ്സ് കൊണ്ടും ശരീരം കൊണ്ടും തളരുന്നവർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യം വിശ്രമമാണ്....

ഞാൻ എനിക്ക് അറിയാവുന്ന പണി, മറ്റൊരാളെ പഠിപ്പിച്ചു കഴിഞ്ഞാൽ എനിക്ക് പകുതി സമാധാനവും കൂടുതൽ സമയവും വിശ്രമവും എടുക്കാം.....(അവനു പണി അറിയില്ലെങ്കിൽ പിന്നെ എനിക്ക് പണിഭാരം കൂടുകയും എന്റെ ഉള്ള വിശ്രമം കൂടി ഇല്ലാതാകുകയും ചെയ്തേക്കാം....)

ഞാൻ വിശ്രമത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ്....

(ഇപ്പോൾ ഞാൻ തറയിൽ കിടന്നു വിശ്രമിച്ചുകൊണ്ടാണ് എഴുതുന്നത്......എഴുതുന്നത് പണി ആണെങ്കിൽകൂടിയും.....)

നമ്മൾ വിശ്രമിക്കുന്നതിനു എടുക്കുന്ന സമയപരിധി കൂടി കഴിഞ്ഞാൽ നമ്മൾക്ക് ദോഷം ചെയ്യും.....

ഞാൻ കഴിഞ്ഞ ദിവസം ഇഡലി പാത്രവും ഇഡലിപൊടിയും വാങ്ങിച്ചു.....

തലേ ദിവസം ഇഡലി പൊടി വെള്ളത്തിൽ കലക്കി (കലക്കാൻ എനിക്ക് നന്നായിട്ട് അറിയാം.....)എടുത്തു വെച്ചു..... ആദ്യം ആയിട്ട് ചെയ്യുമ്പോൾ 30മിനിറ്റ് വേണ്ടി വന്നു ഇഡലി സെറ്റ് ആകാൻ,9എണ്ണത്തിന്റെ ഇഡലി പാത്രം ആയിരുന്നു ഞാൻ വാങ്ങിച്ചത്.... പിന്നെത്തെ പ്രാവശ്യം 10 മിനിറ്റ് വിതം സമയം മതിയായുള്ളു ഇഡലി തയ്യാറാകാൻ.... പിന്നത്തെ തവണ 10 മിനിറ്റ് ( പ്രാവശ്യം 4ഇഡലിക്കുള്ള മാവ് ഉണ്ടായുള്ളൂ).അരക്കിലോ ഇഡലി പൊടികൊണ്ട് അങ്ങനെ 22എണ്ണം ഇഡലി ഉണ്ടാക്കി.....ഇഡലി കഴിച്ചു ഞാൻ ഇപ്പോൾ വിശ്രമത്തിലാണ്.... (ചമ്മന്തി ഉണ്ടാക്കാൻ നേരം കിട്ടിയില്ല, അതിനു ലിജോക്ക് ഇനിയും സമയം വേണം.....),ഇനി ഇഡലി പാത്രം കഴുകി വെക്കണം..... ഇഡലി പാത്രം ഒരിക്കലും ലിജോ പാവമല്ലേ വിശ്രമിച്ചോട്ടെ എന്നു കരുതി സ്വയം വൃത്തിയാക്കില്ലല്ലോ...... നമ്മൾ തന്നെ കഴുകണം..... എന്തായാലും ഇഡലി റെഡി ആക്കാൻ 1മണിക്കൂർ എനിക്ക് ചിലവഴിക്കണം.....എന്റെ നിത്യം ഉള്ള ഉറക്കത്തിൽ നിന്നും ഒരു മണിക്കൂർ എടുത്താലേ ഇഡലി കഴിക്കണം എന്നുള്ള മോഹം എനിക്ക് പൂർത്തിയാക്കാൻ സാധിക്കുള്ളു.....

സ്കൂളിൽ പോകേണ്ടവർ, സമയത്തിന് എഴുന്നേറ്റു തയ്യാറെടുപ്പ് നടത്തിയില്ലെങ്കിൽ എങ്ങനെ ശരിയാകാൻ ആണ്, അതുപോലെ ജോലിക്ക് പോകുന്നവരും..... വിശ്രമം ആവശ്യത്തിന് വേണം എല്ലാവർക്കും.....

പലർക്കും റിട്ടയർമെന്റ് ലൈഫ് സന്തോഷകരമായ കാര്യം അല്ല.... ഇനി തങ്കളെ കൊണ്ട് ഒന്നും ചെയ്യാനില്ല എന്നൊരു തോന്നലാണ് അവരെ അങ്ങനെ ചിന്തിപ്പിക്കുന്നത്.... പക്ഷെ എത്രയോ വ്യക്തികൾ റിട്ടയർമെന്റ് ലൈഫ് ആനന്ദകരമാക്കുന്നുണ്ട്....

ചെടികൾ പരിപാലിച്ചും തങ്കൾക്കുള്ള കഴിവുകൾ വളർത്തിയെടുത്തും അവർ ഓരോരുത്തരും വിലപ്പെട്ട സമയം പാഴാക്കാതെ കൊണ്ട് പോകുന്നു....

100വയസ്സ് കഴിഞ്ഞവർ വരെ ആരോഗ്യത്തോടെ ജോലികൾ ചെയ്തു മുന്നോട്ട് പോകുന്നു.....

ഓരോ ദിവസവും നമ്മൾ വിശ്രമിക്കാൻ സമയം കണ്ടെത്തുന്നു..... ചില ആളുകൾക്ക് രാത്രിയിൽ ഉറങ്ങാൻ കഴിയാറില്ല.... ഉറക്കം നഷ്ടപ്പെട്ടു എന്ന് പറയാറുണ്ട്..... അവരുടെ മനസ്സിലെ ആകുലതകളാണ് അതിനു കാരണം....

മനസ്സിന്റെ ചിന്തകളെ നേർവഴിക്കു നയിക്കാൻ കഴിയണം.....

ദിവസങ്ങളോളം മാസങ്ങളോളം ഉറക്കത്തിൽ തന്നെ ആയിരിക്കുന്നവരുണ്ട്, അതെല്ലാം വളരെ അപ്പൂർവം ആയിട്ട് ചില ആളുകളിൽ ഉണ്ടാകുന്നതാണ്.....

ഓരോരുത്തരും അവരവർക്കു ഇഷ്ടമുള്ള സമയം വിശ്രമിക്കട്ടെ....

(ജോലി സ്ഥലത്തും പഠിക്കുന്ന സ്ഥലത്തും വിശ്രമത്തിനായി ആവശ്യത്തിന് സമയം അനുവദിച്ചിട്ടുണ്ട്.....).

കുഴിമാടങ്ങൾ, അന്ത്യവിശ്രമം കൂടികൊള്ളുന്ന സ്ഥലമാണ്.....

നമ്മൾ ആഗ്രഹിക്കുന്നത് ഇനി എന്നാണ് സന്തോഷത്തോടെയും സമാധാനത്തോടെയും വിശ്രമിക്കാൻ സാധിക്കുക എന്നതാണ്....

ലോകഅവസാനം ഉണ്ടോ എന്നറിയില്ല....

നമ്മൾ എന്നെങ്കിലും ഒരിക്കൽ മരിക്കും അതുവരെ വിശ്രമമില്ലാത്ത ജോലികൾ ചെയ്തു തീർക്കുവാനുണ്ട്....

നമ്മുടെ മനസ്സിനെ പോസിറ്റീവ് ചിന്തകൾ കൊണ്ട് നിറച്ചാൽ മാത്രമേ നമ്മൾക്ക് ചെയ്യാനുള്ള കാര്യങ്ങൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുള്ളൂ.... അല്ലാത്തപക്ഷം ഒന്നും ചെയ്യാൻ ഇല്ലാതെ മടി പിടിച്ചു, കൂടുതൽ കൂടുതൽ വിശ്രമിക്കാനുള്ള കാരണം കണ്ടെത്താൻ പോകും.....

ലോകത്തിലെ അതിസമ്പന്നർ വരെ ഓരോ നിമിഷത്തെയും വളരെ വിലപ്പെട്ടതായി കാണുന്നു.....

നിങ്ങളുടെയും എന്റെയും സമയങ്ങൾ വളരെ വിലപ്പെട്ടതാണ്, ആവശ്യത്തിന് മാത്രം വിശ്രമിച്ചു, നമ്മൾക്കും മറ്റുള്ളവർക്കും ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-ഓരോ മനുഷ്യനും പ്രായത്തിനു അനുസരിച്ചു വിശ്രമം വേണം ആവശ്യത്തിന്, ആവശ്യത്തിൽ കൂടുതൽ വിശ്രമം അനുവദിക്കാൻ പാടില്ല, അങ്ങനെ അനുവദിച്ചാൽ കാലക്രമേണ മടിയന്മാരായി മാറിയേക്കാം....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. A successful man is one who can lay a firm foundation with the bricks others have thrown at Him.-David Brinkley.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN