Choose your language

21 September 2021

// // Subscribe YOUTUBE Channel

It is about famine

 



ഇന്നത്തെ വിഷയം ക്ഷാമം എന്നതിനെക്കുറിച്ചാണ്....

 

ക്ഷാമം എന്നു കേൾക്കുമ്പോൾ നമ്മളിൽ പലരുടെയും നെറ്റിചുളിയും (അതെന്താ ലിജോയെ നെറ്റിയിൽ എങ്ങാനും ആണോ ക്ഷാമം ഇരിക്കുന്നത്....).

നമ്മൾക്ക് ക്ഷാമം വന്നാൽ സന്തോഷിക്കാൻ ആവില്ല....(ഒരു പക്ഷെ...).

 

പേനക്ക് ക്ഷാമം വന്നാൽ എഴുതുവാൻ പെൻസിലിനെ ആശ്രയിക്കേണ്ടി വരും... അതുപോലെ ഇന്നിപ്പോൾ നമ്മൾക്ക് പല കാര്യത്തിലും ക്ഷാമം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്...

 

അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞാൽ വൈദ്യുതിക്ക് ക്ഷാമം നേരിടും.....

 

എന്നോട് സംസാരിക്കുന്ന പലരും പറയാറുണ്ട് ഇവന് യാതൊരു കുറവും ഇല്ലല്ലോ എന്ന് (അവർ ഉദേശിച്ചത്ഞാൻ വിവരക്കേട് അവരോട് പറയുന്ന കാര്യം ആണെന്നത് വേറൊരു കാര്യം....).

ക്ഷാമം തീർക്കാൻ നമ്മൾ തന്നെ മുന്നിട്ടിറങ്ങണം....

 

എനിക്ക് ക്ഷാമം വരുമ്പോൾ ഞാൻ പലപ്പോഴും സങ്കടപ്പെടും അന്നേരം എന്റെ മുൻപിൽ അതിനുള്ള പരിഹാരവും വരും....

 

പണ്ടൊരിക്കൽ ഞാൻ കുപ്പിയിൽ പെട്രോൾ അടിച്ചു ബൈക്കിൽ സൂക്ഷിക്കുമായിരുന്നു..... ചില സമയങ്ങളിൽ ബൈക്കിൽ പെട്രോൾ അടിച്ചാലും വിചാരിക്കുന്നത് പോലെ കിലോമീറ്റർ ഓടുന്നില്ല..... അതിൽ പിന്നെ പമ്പുകാരുടെ കുഴപ്പം ആണോ ബൈക്കിന്റെ കുഴപ്പം ആണോ എന്നറിയാൻ ഞാൻ കുപ്പിയിൽ നിറച്ചു നോക്കി, കുപ്പിയിൽ നിറക്കുമ്പോൾ കുഴപ്പം ഇല്ല..... അതില്പിന്നെ പമ്പ് മാറ്റിയെ പെട്രോൾ അടിക്കാറുള്ളു....

 

എന്റെ കയ്യിൽ ആകെ നുറു രൂപ ഉള്ളു എങ്കിൽ രൂപക്ക് ഏറ്റവും കൂടുതൽ സാധനങ്ങൾ കിട്ടുന്നിടത്ത്ചെന്ന് സാധനങ്ങൾ വാങ്ങിക്കാനെ നോക്കുള്ളു.....

 

ഞാൻ ഒരു ബുക്ക്വാങ്ങിക്കാൻ നോക്കിയിട്ട് ഇന്ന് വരെ നടന്നിട്ടില്ല, കാര്യം സ്റ്റോക്ക് ഇല്ല ബുക്ക്അവൈലബിൾ അല്ല എന്നാണ് കാണിക്കുന്നത്(കളിക്കുടുക്ക, ബാലരമ ഒന്നും അല്ല കേട്ടോ..... കാർ മാന്വൽ പുസ്തകം ആണ് ഉദേശിച്ചത്‌...).

 

ഇന്നിപ്പോൾ ഞാൻ ഉപയോഗിക്കുന്ന കാറിന്റെ പല ഭാഗങ്ങളും കമ്പനി പ്രൊഡക്ഷൻ നിർത്തി.... കഴിഞ്ഞ ദിവസം കാറിന്റെ ഹാൻഡ്ബ്രേക്ക് പൊട്ടിപ്പോയി...... അതുമാറ്റിവെക്കാൻ ഒത്തിരി കടകളിൽ കയറി ഇറങ്ങി.... എങ്ങും കിട്ടുന്നില്ല.... ഒടുവിൽ വേറൊരു കമ്പനിയുടെ ഹാൻഡ്ബ്രേക്ക് വാങ്ങിപോരേണ്ടി വന്നു..... (ഒറിജിനൽ കമ്പനി പ്രോഡക്റ്റ് അല്ലെങ്കിൽ അതിന്റെതായ കുറവുകൾ ഉണ്ടാകും......).

 

നമ്മൾ പലരും പലപ്പോഴും പറയുന്നൊരു കാര്യം ആണ് ദാരിദ്ര്യം എന്ന് അവസാനിക്കും എന്ന്... അതിനൊന്നും ഒരു പക്ഷെ എളുപ്പം ഉത്തരം ലഭിച്ചെന്നു വരില്ല.....

 

നമ്മൾ എപ്പോഴെങ്കിലും ദാരിദ്രം അനുഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെതായ വില നമ്മൾക്ക് അറിയാൻ കഴിയും......

ചെറുപ്പത്തിൽ പട്ടിണിയും ദാരിദ്രവും അനുഭവിച്ചവർ കയ്യിൽ വരുന്ന പണം സൂക്ഷിച്ചും കണ്ടും മാത്രമേ ചിലവഴിക്കുള്ളു......

 

എല്ലാവരുടെയും ക്ഷാമം എത്രയും പെട്ടെന്ന് മാറുവാൻ പരിശ്രമിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..... ഒരു ക്ഷാമവും ഇന്നേവരെ തനിയെ മാറിനിന്നിട്ടുണ്ടാവില്ല.....

 

കുറിപ്പ് -ക്ഷാമം അനുഭവിക്കുന്നവരെ ഒരിക്കലും കളിയാക്കുകയോ പരിഹസിക്കുകയോ ചെയ്യരുത്....

 

നമ്മൾക്ക് ഇന്ന് ക്ഷാമം ഇല്ലാതെ കഴിയുന്നതിൽ നന്ദിയുള്ളവരാകുക, അതിൽ അഹങ്കരിക്കാതിരിക്കുക.....

 

ക്ഷാമം കൂടുമ്പോഴാണ് പലരുടെയും സമനില തെറ്റുന്നത്.... (ഒരു പക്ഷെ....)

ഒരു പക്ഷെ സ്നേഹം കിട്ടാത്തത് ആകാം, പരിഗണന കിട്ടാത്തത് ആകാം, സമ്പത്തു ഇല്ലാത്തത് ആകാം, സമാധാനം ഇല്ലാത്തത് ആകാം.....

 

നമ്മൾ ശരിയായ രീതിയിൽ അധ്വാനിച്ചാൽ ക്ഷാമം ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും..... 

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Change your life today.Don't gamble on the future,act now,without delay.-Simone de Beauvoir.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN