Choose your language

12 September 2021

// // Subscribe YOUTUBE Channel

About stabilizing .....

 



ഇന്നത്തെ വിഷയം നിലയുറപ്പിക്കുക എന്നത് സംബന്ധിച്ചാണ്.....

 

മനുഷ്യൻ എപ്പോഴും നിലയുറച്ചു നിൽക്കാൻ ആഗ്രഹിക്കുന്നവനാണ്.....

 

മനുഷ്യന് നിലനിൽക്കാൻ എന്തെല്ലാം കാര്യങ്ങൾ ആവശ്യമാണ്......

 

ഭക്ഷണം,വസ്ത്രം, പാർപ്പിടം, സാമ്പത്തിക അടിത്തറ, സൽപ്പേര്, അഭിമാനം, മാനസികമായി തളരാത്ത മനസ്സ് അങ്ങനെ നിരവധി കാര്യങ്ങൾ വേണം ഒരു മനുഷ്യന് എവിടെയും നിലയുറച്ചു നിൽക്കാൻ ആവശ്യമായിട്ട്....

 

എനിക്ക് ഇന്ന് വരെ രണ്ടു കാലിൽ നിൽക്കാൻ പറ്റിയിട്ടില്ല...... (സ്വന്തം കാലിൽ നിൽക്കാൻ പറ്റിയിട്ടില്ല എന്നാണ് ഉദേശിച്ചത്‌...... അതെന്താ ലിജോയെ സ്വന്തം കാൽ ഓട്ടം പോയേക്കാണോ നിലത്തു നിൽക്കാൻ കിട്ടാതിരിക്കാൻ.......).

 

നമ്മുടെ ചുറ്റിലും ഉള്ളവർ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക എന്ന് നമ്മളോട് പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, പരമാവധി കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിയുന്നതിനെപ്പറ്റിയാണ്.....അല്ലാതെ സ്വന്തം കാലിൽ തന്നെയാണോ നിൽക്കുന്നത് എന്ന് അവർക്ക് സംശയം ഉണ്ടായിട്ട് അല്ല.....

 

ഒരു വിട് പണിയുമ്പോൾ അതിന്റെ അടിത്തറ വളരെ അധികം പ്രാധാന്യം അർഹിക്കുന്നു.....

 

 മറ്റുള്ളവർ കാണുന്നത് ഭൂമിയിലെ മണ്ണിനു മുകളിലുള്ള ഭാഗങ്ങളാണ്....... ഒരു വൻവൃക്ഷം എടുത്തുകഴിഞ്ഞാൽ (കയ്യിൽ എടുക്കുന്ന കാര്യം അല്ല കേട്ടോ ഉദേശിച്ചത്‌) അതിന്റെ വേരുകൾ ഒത്തിരി ആഴത്തിൽ പോയിരിക്കുന്നത് കാണാം....വൻവൃക്ഷം വളരണം എങ്കിൽ ഒത്തിരി ആഴത്തിൽ നിന്നും വേരുകൾ വഴി വെള്ളവും ലവണവും സ്വീകരിക്കേണ്ടതുണ്ട്......

 

മനുഷ്യർക്ക് ഭക്ഷണം കഴിക്കാൻ നിർബന്ധം ഉള്ളത് ജീവൻ നിലനിർത്താൻ മറ്റു വഴികൾ ഇല്ലാത്തത് കൊണ്ടല്ലേ......

 

ഇന്നിപ്പോൾ നമ്മുടെ ചുറ്റിലും ഉള്ളവർ ഭക്ഷണം കഴിക്കാൻ നെട്ടോട്ടം ഓടുകയാണ്..... വിശപ്പിന്റെ വില അറിയുന്നവർ ഒരിക്കലും ഭക്ഷണം നശിപ്പിച്ചു കളയില്ല.....

പട്ടിണി ഇല്ലാതെ ജീവിക്കാൻ അധ്വാനിക്കേണ്ടി ഇരിക്കുന്നു....

 

നമ്മുടെ ചുറ്റിലും എത്രയോ ഭക്ഷണസാധനങ്ങളാണ് ദിനംപ്രതി നശിപ്പിച്ചു(ഉപയോഗശുന്യമായി നശിച്ചു )കൊണ്ടിരിക്കുന്നത്.....

 

ചില ഭക്ഷണസാധനങ്ങളിൽ കെമിക്കൽ കലർത്തി കൂറേ നാൾ കേടാവാതിരിക്കാൻ നോക്കുന്നു.....

 

നമ്മൾക്ക് ത്രിവമായ ആഗ്രഹവും പ്രതീക്ഷയും വേണം നിലയുറച്ചു നിൽക്കാനായിട്ട്..... നമ്മൾക്ക് എത്ര കഴിവുണ്ടായാലും ഒരു പക്ഷെ നിലയുറപ്പിച്ചു നിൽക്കാൻ കഴിഞ്ഞെന്ന് വരില്ല..... അടിതെറ്റിയാൽ ആനയും വീഴും എന്ന് കേട്ടിട്ടില്ലേ......

 

നിലയുറപ്പിക്കാൻ നമ്മുടെ മനസ്സ് ശക്തിപ്രാപിക്കണം.....

 

നമ്മുടെ ചുറ്റിലും എത്രയോ ആളുകൾ ജീവിത സാഹചര്യങ്ങളോട് പൊരുതി, തോൽവികളെയും വെല്ലുവിളികളെയും നേരിട്ടു വിജയങ്ങൾ നേടിക്കൊണ്ട് ജീവിക്കുന്നു....

 

നമ്മൾക്ക് ലഭിച്ചിട്ടുള്ള സുഖസൗകര്യങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലാത്ത എത്രയോ വ്യക്തികൾ നമ്മൾക്ക് ചുറ്റിലുമുണ്ട്....

 

ലോകത്ത് ഒരു മനുഷ്യന് സംതൃപ്തി ലഭിക്കുന്നത്, സ്വന്തം ആയിട്ട് എന്തെങ്കിലും കഷ്ടപ്പെട്ട് നേടിയെടുക്കുമ്പോഴാണ്......

 

നമ്മുടെ ചുറ്റിലും ഉള്ളവർക്ക് വേണ്ടി നന്മയുടെ തിരി തെളിയിക്കാൻ നമ്മൾക്ക് കഴിയണം.....

 

സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ നമ്മൾക്കു എവിടെയും നിലയുറപ്പിക്കാൻ കഴിയും......

 

അടിത്തറ ശക്തമാക്കുകയാണ് നമ്മളുടെ ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ കൊണ്ട് നേടിയെടുക്കേണ്ടത്.....

 

എല്ലാവർക്കും സ്വന്തമായി നിലയുറപ്പിച്ചു നിൽക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു......

 

കുറിപ്പ് -എല്ലാവർക്കും ഒരു പോലെ കഴിവുകൾ ഉണ്ടായെന്നു വരില്ല....

 

നമ്മളുടെ പരിശ്രമം എത്രത്തോളമുണ്ട് എന്നത് അനുസരിച്ചിരിക്കും നമ്മൾക്ക് സ്വന്തം കാലിൽ നിലയുറപ്പിച്ചു നിൽക്കാൻ സാധിക്കുക.....

 

നമ്മൾക്ക് എത്ര അധികം കഴിവുണ്ടായാലും നമ്മൾ എടുക്കുന്ന മണ്ടത്തരങ്ങൾ വഴി നമ്മൾക്ക് നിലയുറപ്പിക്കാൻ കഴിയാതെ വരും....

 

കഴിഞ്ഞ ദിവസം ഞാൻ മുട്ട പൊരിച്ചത് വെളിച്ചെണ്ണക്ക് പകരം ചൊറുക്കാ ഉപയോഗിച്ചാണ്.... ചൊറുക്കാ കണ്ടാൽ ശരിക്കും വെളിച്ചെണ്ണ പോലെയിരിക്കും....

മുട്ട പൊരിച്ചു കഴിച്ചു നോക്കാൻ ഞാൻ നിന്നില്ല.... വീട്ടുകാർ പറഞ്ഞു ഞാൻ ഉപയോഗിച്ചത് വെളിച്ചെണ്ണ അല്ലെന്ന്.....

(വെളിച്ചെണ്ണ കുപ്പിയിലെ വെളിച്ചെണ്ണ തീർന്നപ്പോൾ, വെളിച്ചെണ്ണ കുപ്പി പോലെ അടുത്ത കുപ്പി കണ്ടു എടുത്തതാണ്.....  ചട്ടിയിൽ നേരത്തെ ഉണ്ടായ കുറച്ചു വെളിച്ചെണ്ണ ഉള്ളത് കൊണ്ടായിരിക്കും മുട്ട ശരിക്കും കരിയാതെ ഇരുന്നത്.)എനിക്ക് വിശ്വാസം വന്നില്ല അങ്ങനെ വരാൻ സാധ്യത ഇല്ല എന്നൊക്കെ പറഞ്ഞു, ഒടുവിൽ അവർ പറഞ്ഞു മണത്തു നോക്കാൻ, അന്നേരം കുറച്ചു എടുത്തു മണത്ത് നോക്കിയപ്പോൾ മനസ്സിൽ ആയി എനിക്ക് പറ്റിയത് മണ്ടത്തരം ആണെന്ന്..... അങ്ങനെ എന്റെ നിലതെറ്റി"നിലപാട് തെറ്റി"..... (ലിജോന്റെ സമനില തെറ്റിയെന്നല്ല കേട്ടോ ഉദ്ദേശിച്ചത്......)

 

നമ്മളുടെ അതീവമായ ശ്രദ്ധയും ജാഗ്രതയും എപ്പോഴും നമ്മുടെ ചുറ്റിലും നടക്കുന്ന കാര്യങ്ങളിൽ ഉണ്ടാകണം..... എങ്കിൽ മാത്രമെ നമ്മൾക്ക് അടിതെറ്റാതെ നിലയുറച്ചു നിൽക്കാൻ കഴിയുള്ളു......

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. No such thing as spare time,no such thing as free time,no such thing as down time,All you Got is life time.-Henry Rollins.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN