Choose your language

2 September 2021

// // Subscribe YOUTUBE Channel

It’s about the shortcomings

 


ഇന്നത്തെ വിഷയം പോരായ്മകൾ എന്നതിനെക്കുറിച്ചാണ്....

ഓരോ മനുഷ്യർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പോരായ്മകൾ ഉണ്ടാകും......

എന്റെ പോരായ്മകൾ പറഞ്ഞാൽ ഒത്തിരി പറയാനുണ്ടാകും.....

എന്നാലും പറയു ലിജോയെ കേൾക്കട്ടെ....

എനിക്ക് രണ്ടു ചിറക് ഉണ്ടായിരുന്നു എങ്കിൽ പറക്കാമായിരുന്നു..... ചിറക് ഇല്ലാത്തത് ലിജോക്ക് വല്ലാത്ത പോരായ്മയാണ്...

ചിറക് ഉണ്ടായിരുന്നു എങ്കിൽ എനിക്ക് പറക്കാമായിരുന്നു, അപ്പോൾ പിന്നെ എനിക്ക് ഇന്ധനവിലയൊന്നും ഒരു പ്രശ്നം ആയിട്ട് തോന്നില്ലായിരുന്നു....

പണ്ടൊക്കെ വിറക് അടുപ്പ് ആയിരുന്നു അതുകൊണ്ട് തി കത്തിക്കുന്ന കാര്യത്തിൽ പോരായ്മകൾ തോന്നിയിരുന്നില്ല.... ഇന്നിപ്പോൾ ഗ്യാസ് അടുപ്പാണ്....വിട്ടിൽ ഗ്യാസ് കുറ്റിയില്ലെങ്കിൽ (കാലി കുറ്റി അല്ല, നിറ കുറ്റിയാണ് ഉദേശിച്ചത്‌....)

അതൊരു പോരായ്മ ആണ്.......

സാരമില്ല വിട്ടിൽ കുറച്ചു വിറക് കിടപ്പുണ്ട്(ലിജോയുടെ വിട്ടിൽ വിറക് വരെ കിടക്കാൻ തുടങ്ങിയോ), അതു ഉപയോഗിച്ച് പോരായ്മകൾ നികത്തണം.....

ഒന്ന് ഇല്ല എന്ന് കരുതി സങ്കടപ്പെട്ടിരിക്കാതെ മറ്റെന്തെങ്കിലും ഉപയോഗിച്ച് പകരം സംവിധാനം ഒരുക്കണം.

കഴിഞ്ഞ ദിവസം കാറിന്റെ മീറ്ററിൽ ലൈറ്റ് കത്താതതുകൊണ്ട് ഇലക്ട്രിക് വർക്ഷോപ്പിൽ പോയി.... അദ്ദേഹം മീറ്റർ നോക്കിയിട്ട് അത്ഭുതത്തോടെ ചോദിച്ചു മീറ്ററിൽ ലൈറ്റ് എങ്ങനെയാണ് കത്തികൊണ്ടിരുന്നത് എന്ന്....ഞാൻ പറഞ്ഞു ചേട്ടനെ കാണിക്കുന്നത് വരെ ലൈറ്റ് കത്തികൊണ്ടിരുന്നത് ആണെന്ന് (ചിലപ്പോൾ ലിജോന്റെ വണ്ടി ആയതു കൊണ്ടായിരിക്കും.....)..... മീറ്ററിൽ ലൈറ്റിനുള്ള കണക്ഷൻ വയർ കൊടുത്തിട്ടില്ലല്ലോ എന്ന്..... പിന്നെ അദ്ദേഹം പോയ ഫ്യൂസ് എല്ലാം ഒരു കമ്പി ഉപയോഗിച്ച് കെട്ടി വിണ്ടും ഉപയോഗിച്ച്.... ഞാൻ ആണെങ്കിൽ ഫ്യൂസ് അടിച്ചു പോയാൽ ഫ്യൂസ് മൊത്തത്തിൽ ഒഴിവാക്കാറാണ് പതിവ്....(എന്റെ ഫ്യൂസ് നേരെത്തെ അടിച്ചു പോയതാണ് എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാല്ലോ അല്ലേ.....)

അദ്ദേഹം നുൽ കമ്പി കെട്ടികൊണ്ട് ഫ്യൂസ് പോയ ഫ്യൂസ് വീണ്ടും ഉപയോഗിക്കും...... എനിക്ക് അങ്ങനെ അറിവില്ലാത്തത് ഒരു പോരായ്മയാണ്.....ഇന്നിപ്പോൾ ഞാൻ പോരായ്മ പരിഹരിച്ചു.....

കാറിൽ സി വർക്ക്ചെയ്യണം എങ്കിൽ നിസ്സാരമായി നമ്മൾക്ക് തോന്നുന്ന ഫ്യൂസ് നല്ലത് ആയിരിക്കണം......

നാലു ചക്ര വാഹനത്തിന് മൂന്നു ചക്രം ഉണ്ടായതു കൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ലല്ലോ..... എല്ലാത്തിനും പോരായ്മകൾ നികത്തിയെ മുന്നോട്ട് പോകാൻ കഴിയുള്ളു.....

മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോളാണ് നമ്മൾ പോരായ്മകൾ തിരിച്ചറിയുന്നത്......

എനിക്ക് ഇപ്പോഴും ഇംഗ്ലീഷിൽ എളുപ്പത്തിൽ സംസാരിക്കാൻ അറിയത്തില്ല......ഇംഗ്ലീഷിൽ സംസാരിക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലാത്തത് കൊണ്ട് എനിക്ക് ഇപ്പോൾ അതൊരു പോരായ്മ ആയിട്ട് തോന്നിയിട്ടില്ല.... പക്ഷെ മുന്നോട്ട് പോകുമ്പോൾ എനിക്ക് ഇംഗ്ലീഷിൽ സംസാരിക്കേണ്ടതുണ്ട്.....

ഇംഗ്ലീഷിലെ പോരായ്മകൾ നമ്മൾ വിചാരിച്ചാൽ പരിഹരിക്കാൻ കഴിയുന്നതാണ്... അതിനു വേണ്ടത് ഇംഗ്ലീഷ് ഭാഷ പഠിക്കാനുള്ള മനസ്സാണ്.....

ഒരു മല കയറാൻ ആഗ്രഹിക്കുന്നവർ, മല കയറാൻ വേണ്ട തയ്യാറെടുപ്പ് നടത്തും.... മല ഒരിക്കലും നമ്മുടെ അടുത്തേക്ക് വരില്ലല്ലോ നമ്മൾ അങ്ങോടു ചെല്ലേണ്ടിവരും.....

അംഗവൈകല്യം സംഭവിച്ചവർ വരെ വലിയ മലകൾ കയറിയെന്നത് എനിക്ക് അത്ഭുതത്തോടെയാണ് കാണാൻ കഴിഞ്ഞിട്ടുള്ളു.....

സൈക്കിളിൽ രാജ്യങ്ങൾ ചുറ്റാൻ ഇറങ്ങിയ വ്യക്തികളുണ്ട്..... അവരുടെ ധൈര്യം സമ്മതിക്കണം..... എന്തെല്ലാം വെല്ലുവിളികളെയാണ് അവർ അതിജീവിക്കേണ്ടത്..... തനിക്ക് സൈക്കിൾ മാത്രമേ ഉള്ളു എന്നത് അവർക്ക് ഒരിക്കലും ഒരു പോരായ്മ ആയിട്ട് കരുതാത്തത് ആണ് അവരുടെ കരുത്ത്....

നമ്മൾ എപ്പോഴും നമ്മുടെ കുറവുകളിലേക്കാണ് നോക്കി കൊണ്ടിരിക്കുന്നത്(ഇല്ലടാ ലിജോയെ ഇടയ്ക്കു ഇടയ്ക്കു സ്ക്രീൻ മാറ്റിപ്പിടിക്കാറുണ്ട്), അതുകൊണ്ട് എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാകുന്നുണ്ടോ ഇല്ല അല്ലേ (സമയം നഷ്ടം ആകുന്നത് ഒരിക്കലും നേട്ടം ആയിട്ട് ലിജോക്ക് കണക്ക്"ഇതൊക്കെ ഒരു കണക്കു ആണോ"ആക്കാൻ കഴിയില്ല......)...

നമ്മുടെ പോരായ്മകളുടെ വലിപ്പം, ചെറുപ്പം നമ്മൾ ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.....

എന്റെ ഭർത്താവിന് സ്നേഹിക്കാൻ അറിയില്ല എന്ന് ഭാര്യ പരാതി പറയുന്നത് കേട്ടിട്ടുണ്ട്(നേരെ തിരിച്ചും)....

മറ്റൊരു ആളുകൾക്ക് ആണെങ്കിൽ ഭർത്താവിന്റെ അമിതമായ സ്നേഹം വീർപ്പ്മുട്ടിക്കുന്നു..... (ഭാര്യയുടെ...).

എല്ലാ പോരായ്മകളും നമ്മൾ വിചാരിച്ചാൽ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും.....

എന്നേ പോലെ ചിറക് ഇല്ലാത്തത് പോരായ്മകൾ ആയി കാണുന്നവർക്ക് മാത്രം പരിഹാരം ഉണ്ടാവില്ലായിരിക്കും.....

എനിക്ക് ചിറക് ഇല്ലെങ്കിലും കുഴപ്പം ഇല്ല, പറന്നാൽ മതി..അതിനിപ്പോൾ തലക്ക് അകത്തു കുറച്ചു വിവരം ഉണ്ടായാൽ മതി എന്ന് തിരിച്ചറിഞ്ഞു.... ലിജോ ഉടനെ തന്നെ പറക്കുന്നത് ആയിരിക്കും....

അന്നേരം ലിജോക്ക് പറയാം പറക്കാൻ വേണ്ടിയായിരുന്നു, ലിജോയുടെ മുൻപിൽ ഇത്രയും കാലം ചിറക് ഇല്ല എന്നൊരു പോരായ്മ തോന്നിച്ചത് എന്ന്....

മറ്റുള്ളവരുടെ അത്രയും അറിവില്ല എന്നത് ഒരു പോരായ്മ ആയിട്ട് തോന്നുന്നവർക്ക് അല്ലേ അറിവ് നേടാൻ ഉത്സാഹം ഉണ്ടാകുള്ളൂ.....

ഇനി അപ്പോൾ കൂടുതൽ കൂടുതൽ പോരായ്മകൾ പറയാൻ നിൽക്കുന്നില്ല.....(ഒരു മനുഷ്യന് നിന്ന നിൽപ്പിൽ കൈകാലുകൾ അനക്കാതെ 25മിനിറ്റ് വരെ നിൽക്കാൻ കഴിയുള്ളു എന്നാണ് കെട്ടേക്കുന്നത്.... കൈകാലുകൾ അനക്കി കൊണ്ട് 5മണിക്കൂറും, പിന്നെ എല്ലാം ഓരോരുത്തരുടെയും ശാരീരിക ക്ഷമത അനുസരിച്ചിരിക്കും) അതെല്ലാം ഇവിടെ പറയാൻ കഴിയാത്തതും എന്റെ ഒരു പോരായ്മ ആയിട്ട് കൂട്ടിക്കോളൂ......

ലിജോക്ക് ഒരു എല്ലു കൂടുതലാണ് എന്നാണ് എല്ലാവരും പറയാറുള്ളത്.... എനിക്ക് ആവശ്യത്തിന് എല്ലു ഉള്ളു എന്നാണ് എന്റെ അറിവ്.... പേരിൽ ആണെങ്കിലും ഒരു എല്ലു ഉള്ളു..... എല്ലു ആവശ്യത്തിൽ കൂടുതൽ ഉണ്ടാവാത്തത് എനിക്ക് പോരായ്മ ആയിട്ട് തോന്നാത്തത് എന്റെ ഭാഗ്യം......

എല്ലാവർക്കും പോരായ്മകൾ പരിഹരിച്ചു മുന്നോട്ട് പോകുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ്-മറ്റുള്ളവരുടെ പോരായ്മകൾ ചുണ്ടി കാണിക്കാനാണ് നമ്മൾക്ക് എപ്പോഴും താല്പര്യം.....

ഞാൻ ഇപ്പോൾ മറ്റുള്ളവരുടെ പോരായ്മകൾ കണ്ടെത്തുന്നതിനേക്കാൾ സ്വയം പോരായ്മകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.....

പോരായ്മകൾ അതിജീവിച്ചു കഴിയുമ്പോൾ ധൈര്യം ആയിട്ട് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാമല്ലോ....

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Tributes to the true example of power of simplicity.-A.P.J.Abdul Kalam

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN