Choose your language

15 September 2021

// // Subscribe YOUTUBE Channel

This time is about to pass .....

 



ഇന്നത്തെ വിഷയം സമയവും കടന്നുപോകും എന്നതിനെക്കുറിച്ചാണ്.....

 

ലിജോ പറഞ്ഞില്ലെങ്കിലും സമയവും കടന്നുപോകും.... അതൊരു പ്രപഞ്ചസത്യമാണ്...... മനുഷ്യൻ അല്ലേ സമയം കണ്ടുപിടിച്ചത്.....

 

സമയം ഒരിക്കലും വിശ്രമിക്കുന്നില്ല.... സമയത്തിന് വേണ്ടി നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല...... സമയം നമ്മൾക്ക് വേണ്ടി പലതും ചെയ്തു തരുന്നു.....

 

ഇന്നിപ്പോൾ സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് ഞാൻ എഴുതുന്നു..... അത് നിങ്ങളിൽ പലരും വായിക്കുന്നു.....

 

വായനക്കിടയിൽ നിങ്ങളിൽ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളിൽ നിന്നും കമെന്റുകൾ ആയിട്ട് നിങ്ങളുടെ മനസ്സിലുള്ള വാക്കുകൾ പ്രത്യേക്ഷപ്പെടുന്നു.....

 

എന്റെ എഴുത്തു കണ്ടു പലരും എന്നേ കോൺടാക്ട് ചെയ്യാറുണ്ട്....... അവരുടെ ബിസിനസ്സിലേക്ക് എന്നേ പങ്കാളിയാക്കാൻ ശ്രമിച്ചുകൊണ്ട്..... ഞാൻ ഒരു ബിസിനസിലും പങ്കാളി ആകുവാൻ തത്കാലം ഉദ്ദേശിക്കുന്നില്ല......

 

എന്റെ സമയം വളരെ സ്പീഡിലാണ് കടന്നു പോകുന്നത്...... കഴിഞ്ഞ ഒത്തിരി വർഷങ്ങൾ ഞാൻ കടന്നു പോയത് അറിഞ്ഞതെ ഇല്ല.....

 

ഇപ്പോൾ ഞാൻ അറിഞ്ഞുതുടങ്ങി, കഴിഞ്ഞ കാലത്തിലെ തെറ്റുകളുടെ ഭവിഷത്തു എന്തെല്ലാം ആണെന്ന്..... ഇനിയുള്ള സമയങ്ങളിൽ എനിക്ക് എന്റെ കഴിഞ്ഞ കാല ജീവിതത്തിലെ തെറ്റുകൾ തിരുത്തേണ്ടതുണ്ട്..... ലിജോ തെറ്റ് ചെയ്തത് ലിജോയോട് തന്നെയാണ് അതും ലിജോയുടെ വിലപ്പെട്ട സമയം പാഴാക്കി കൊണ്ട്....

 

പണ്ട് ഉള്ളവർ പറയുന്നത് ഒരു സമയവും നമ്മൾക്ക് വേണ്ടി കാത്തിരിക്കില്ല എന്നാണ്..... ഞാൻ എന്റെ നല്ല സമയത്തിനായി കാത്തിരിക്കുകയാണ്.....(ലിജോയെ അങ്ങനെ നല്ല സമയം മോശം സമയം എന്നൊന്നുമില്ല"സമയത്തിന് വേർതിരിവ് ഒന്നും ഇല്ല".... നമ്മളുടെ മനോഭാവം ആണ് ഓരോ സമയത്തിന്റെയും റിസൾട്ട്നമ്മൾക്ക് നൽകുന്നത്......).

 

എല്ലാ മനുഷ്യരുടെയും സമയം കടന്നു പോകുന്നു...... സമയം നോക്കുന്നവർക്ക് സമയം കടന്നു പോകുന്നതായിട്ട് അനുഭവപ്പെടും.... അല്ലാത്തവർക്ക് എന്നത്തേയും പോലെ ഇന്നും കടന്നുപോകുന്നതായിട്ട് തോന്നും(ഒരു പക്ഷെ....ഓർമ്മകുറവ് ഉള്ളവർക്ക് സമയം ഓർത്തെടുക്കാൻ കഴിയില്ലല്ലോ....).

ജീവിതത്തിൽ സങ്കടം വരുമ്പോൾ നമ്മൾക്ക് കിട്ടുന്ന ഏറ്റവും വലിയ ആശ്വാസം സമയവും കടന്നു പോകും എന്നുള്ള വിശ്വാസമാണ്.....

 

ചെറുപ്പത്തിൽ ദാരിദ്രവും പട്ടിണിയിലും കഴിഞ്ഞ ഒത്തിരി ആളുകൾ ഇന്ന് നമ്മൾക്കിടയിൽ സമ്പന്നതയിൽ കഴിയുന്നുണ്ട്.... അതെല്ലാം അവരുടെ സമയത്തിനെ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയത് കൊണ്ടാണ്.... അവർ ഒരിക്കലും താങ്കളുടെ ദാരിദ്രത്തെയും പട്ടിണിയേയും കുറ്റപ്പെടുത്തിയില്ല.... എങ്ങനെ എങ്കിലും കുടുംബത്തിലെ പട്ടിണി അകറ്റണം, അതിനു വേണ്ടി എന്ത് ജോലി ചെയ്യുവാനും മനസ്സുകൊണ്ടും ശരീരം കൊണ്ടും തയ്യാറായി.....

 

ഒരു പക്ഷെ അവർ ഒരു നേരത്തിനായി ചെയ്ത ജോലികൾക്കിടയിൽ പലവിധത്തിലുള്ള കുറ്റപ്പെടുത്തലുകളും മുറിപ്പെടുത്തുന്ന വാക്കുകളും കേൾക്കേണ്ടി വന്നേക്കാം, അതെല്ലാം ക്ഷമയോടെ സഹിച്ചു കൊണ്ട് നല്ലൊരു നാളെ എനിക്കും ഉണ്ടാകും എന്നുള്ള വിശ്വാസത്തിൽ പണിയെടുത്തവരാണ്...

ഒരിക്കൽ പോലും നമ്മുടെ ഇന്നലെകളിലെ സങ്കടപ്പെടുത്തുന്ന ഓർമ്മകളെ താലോലിക്കരുത്.... അത് നമ്മളുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തളർത്തും....

 

നല്ലൊരു മനസ്സ് ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഉന്നതങ്ങളിൽ എത്താം...... (എന്നിട്ട് ലിജോ ഉന്നതത്തിൽ എത്തിയോ..... ലിജോന്റെ മനസ്സ് ഇപ്പോൾ റിപ്പയർ ചെയ്തു കൊണ്ടിരിക്കുകയാണ്......).

 

എല്ലാവർക്കും കിട്ടുന്ന സമയം വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയട്ടെ....

നമ്മളുടെ ഭാഗത്ത്നിന്നുള്ള പരിശ്രമം ഇല്ലാതെ സമയവും കടന്നു പോകും എന്ന് പറഞ്ഞുകൊണ്ടിരുന്നിട്ട് ഒരു കാര്യവും ഇല്ല.....

 

എല്ലാവർക്കും കിട്ടുന്ന സമയം നല്ല കാര്യത്തിന് വിനിയോഗിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു......

കുറിപ്പ്-മറ്റുള്ളവരുടെ വിലപ്പെട്ട സമയം നമ്മളായിട്ട് വെറുതെ നഷ്ടപ്പെടുത്തരുത്.....

 

ഓരോ സമയത്തിനും നമ്മൾ വളരെ അധികം വില കൊടുക്കേണ്ടത്.... നമ്മളിൽ നിന്നും ഓരോ നിമിഷവും അകന്ന് കൊണ്ടിരിക്കുന്ന സമയങ്ങൾ ഒരിക്കലും നമ്മൾക്ക് തിരികെ ലഭിക്കില്ല....

സമയത്തിന്റെ ഒരു കാര്യം പറഞ്ഞു പറഞ്ഞു ലിജോന്റെ സമയം പോയത് അറിഞ്ഞില്ല..... നിങ്ങൾ എങ്കിലും അറിയണം സമയം പോകുന്നത്......

 

മറ്റുള്ളവരെ കുറ്റപ്പെടുത്താനും മുറിപ്പെടുത്താനും കളിയാക്കാനും തളർത്താനും ഉപദ്രവിക്കാനും നമ്മൾ എത്ര സമയങ്ങളാണ് ആവശ്യം ഇല്ലാതെ ചിലവഴിച്ചതെന്ന്..... ചിന്തിക്കാൻ സമയമായി.....

 

ഓർക്കുക കഴിഞ്ഞുപോയ ഒരു സമയവും വിമാനമോ റോക്കറ്റോ പിടിച്ചാലൊന്നും തിരിച്ചു കിട്ടാൻ പോകുന്നില്ല.... നിമിഷം മുതൽ മനസ്സ് കൊണ്ട് സന്തോഷിക്കാൻ ശ്രമിച്ചു നോക്കു.... പതിയെ പതിയെ ശ്രമങ്ങൾ വിജയത്തിൽ എത്തുന്നത് കാണാൻ കഴിയും..... 

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. God used beautiful mathematics in creating the world.-Paul Dirac.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN