Choose your language

18 September 2021

// // Subscribe YOUTUBE Channel

It's about not hesitating to say anything .....

 



ഇന്നത്തെ വിഷയം ഒന്നും പറയാൻ മടിക്കരുത് എന്നതിനെക്കുറിച്ചാണ്.....

 

എനിക്ക് പല കാര്യങ്ങളും പറയാൻ മടിയാണ്, അതുകൊണ്ട് തന്നെ എനിക്ക് എന്റെ കാമുകിയെ നഷ്ടപ്പെടുത്തേണ്ടി വന്നു..... (വൺവേ ആണെങ്കിലും അല്ലെങ്കിലും കാമുകിയെ കാമുകി എന്നു തന്നെയല്ലേ പറയുക......എനിക്ക് എന്റെ ഇഷ്ടം പറയാൻ പറ്റിയില്ല എന്ന് ചുരുക്കം"അതെന്തായാലും നന്നായി ഒരാൾ എങ്കിലും രക്ഷപ്പെട്ടല്ലോ അല്ലേ").

 

എനിക്ക് പല കാര്യങ്ങളോടും നോ പറയാൻ മടിയാണ്..... ആവശ്യം ഇല്ലാത്ത പലതിനോടും യെസ് പറയാൻ ഒരു മടിയുമില്ല....

 

മനസ്സ് പറയും കുറച്ചു നേരം കൂടി കിടക്കാം എന്ന്, ഞാൻ ശരി എന്ന് പറഞ്ഞു അൽപ്പം സമയം കൂടി കിടക്കാൻ എടുക്കും....

 

ഒടുവിൽ എനിക്ക് തന്നെയാണ് നഷ്ടം സംഭവിക്കുക എന്ന് തിരിച്ചറിയുമ്പോഴേക്കും എന്റെ വേണ്ടപ്പെട്ട പല സമയങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടാകും.....

 

ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആണെങ്കിൽ ഇഷ്ടം ഇല്ല എന്ന് തുറന്നു പറയണം.....

(മറ്റുള്ളവർ എന്ത് ചിന്തിക്കും, അവരോട് ഇഷ്ടം ഇല്ല എന്നു പറയുമ്പോൾ വിഷമം വരില്ലേ എന്നൊന്നും വിചാരിച്ചിട്ട് കാര്യം ഇല്ല.....).

 

എന്നേ മെസ്സേജ് അയക്കുന്നവരോട് ഞാൻ അവരുടെ പേർസണൽ കാര്യങ്ങൾ ചോദിക്കാറുണ്ട്, എനിക്ക് അത് അറിഞ്ഞിട്ട് വേണം അതെക്കുറിച്ചു സംസാരിക്കാൻ....... പലർക്കും അവരുടെ വ്യക്തിപരമായ കാര്യങ്ങൾ എന്നോട് ഷെയർ ചെയ്യാൻ ബുദ്ധിമുട്ടാണ്...... ഒരു കണക്കിന് അത് നല്ലതാണ്.... മനുഷ്യരുടെ കാര്യം അല്ലേ, വിശ്വാസം നഷ്ടപ്പെട്ടാൽ ഒരു പക്ഷെ വ്യക്തിപരമായ കാര്യങ്ങൾ ഷെയർ ചെയ്യുന്നത് ഒരു പക്ഷെ ദുഷ്യമായേക്കാം......

 

പലർക്കും ദുരഅനുഭവം ഉള്ളതുകൊണ്ടാണ് ഷെയർ ചെയ്യാൻ വിമുഖത കാണിക്കുന്നത്.....

 

എല്ലാകാര്യങ്ങളും നമ്മൾ മറ്റുള്ളവരോട് പങ്കുവെച്ചാൽ നമ്മുടെ ഉള്ളിലുള്ള ഉള്ള സന്തോഷം കൂടി ഇല്ലാതെ ആകും....(ഒരു പക്ഷെ....).

 

ഞാൻ പലപ്പോഴും വിചാരിക്കാറുണ്ട്, എന്റെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ മാത്രം അറിഞ്ഞാൽ പോരേ എന്തിനാണ് മറ്റുള്ളവരെ ചെണ്ട കൊട്ടി(ലിജോക്ക് അതിനു ചെണ്ട കൊട്ടാൻ അറിയാമോ) അറിയിക്കുന്നത് എന്ന്.....

 

നമ്മൾ ഒരു കാര്യം നല്ലൊരു ഉദ്ദേശത്തോടെ പറയുന്നത്, മറ്റുള്ളവർ ഒരു പക്ഷെ നല്ലൊരു അർത്ഥത്തിൽ കണ്ടെന്നു വരില്ല...... അവരെ ചില സാഹചര്യങ്ങളിൽ നമ്മൾക്ക് കുറ്റം പറയാനും കഴിയില്ല, അവർക്ക് അങ്ങനെയേ ചിന്തിക്കാൻ കഴിയുന്നുള്ളു എങ്കിൽ അതൊരിക്കലും നമ്മുടെ തെറ്റല്ലല്ലോ......

 

എല്ലാവർക്കും ആവശ്യമായ കാര്യങ്ങൾ പറയുവാൻ കഴിയട്ടെ(ആവശ്യമെങ്കിൽ ഒന്നും പറയാൻ മടിക്കരുത്)എന്ന് ആശംസിക്കുന്നു.....

 

കുറിപ്പ്-ഒന്നും പറയാൻ മടിക്കരുത് എന്നു ഞാൻ പറയുമെങ്കിലും രഹസ്യങ്ങൾ, രഹസ്യം ആയി തന്നെ ഇരുന്നോട്ടെ.....

 

നമ്മൾക്ക് അത്രയും(എത്രയും എന്ന് ചോദിക്കരുത്.....)വിശ്വാസവും, നമ്മൾക്ക് അത്രയും വേണ്ടപ്പെട്ടവരുടെയും മുന്നിൽ മാത്രം രഹസ്യം പറഞ്ഞാൽ മതി....(വേണമെങ്കിൽ...)

 

എന്നോട് ആർക്കെങ്കിലും ഇഷ്ടക്കുറവ് ഉണ്ടെങ്കിൽ പറയാൻ മടിക്കേണ്ട കേട്ടോ....

എന്നോട് ആർക്കെങ്കിലും ഇഷ്ടക്കൂടുതൽ ഉണ്ടെങ്കിലും പറയാൻ മടിക്കേണ്ട കേട്ടോ..... (ലിജോ ആർക്കും ലഡു, ജിലേബി ഒന്നും തല്ക്കാലം ഓഫർ ചെയ്യുന്നില്ല......അറിഞ്ഞിരിക്കാൻ വേണ്ടി മാത്രം ചോദിക്കുന്നതാണ്.....).

 

നമ്മുടെ ഇഷ്ടക്കേടും ഇഷ്ടങ്ങളും നമ്മുടെ വേണ്ടപ്പെട്ടവരെ അറിയിക്കുക എങ്കിൽ അവർക്ക് നമ്മളോട് അതനുസരിച്ചു പെരുമാറാൻ കഴിയും.....

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Opportunities are not offered.They must be wrested and worked for.And this calls for perseverance...and courage.-Indira Gandhi.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN