Choose your language

3 September 2021

// // Subscribe YOUTUBE Channel

It’s about being polite

 


ഇന്നത്തെ വിഷയം മര്യാദ പാലിക്കുക എന്നതിനെക്കുറിച്ചാണ്....

എന്താണ് മര്യാദ, എങ്ങനെയാണ് മര്യാദ പാലിക്കേണ്ടത്.....

ഒരാളുടെ അനുവാദം ഇല്ലാതെ അയാളുടെ വസ്തുക്കൾ ആയിക്കോട്ടെ മറ്റു എന്തുമായിക്കൊള്ളട്ടെ നമ്മൾ എടുത്തുകഴിഞ്ഞാൽ അതിനെ മര്യാദ ഇല്ലായ്മ എന്ന് വേണമെങ്കിൽ പറയാം.... (ലിജോ എന്തായാലും പറയും താനെന്ത്മര്യാദക്കേടാണ് കാണിച്ചത് എന്ന്....).

എന്റെ പോസ്റ്റുകൾ ഇഷ്ടം പോലെ ആളുകൾ ഷെയർ ചെയ്യുന്നുണ്ട്...... അതൊരിക്കലും എന്നോട് അനുവാദം ചോദിച്ചിട്ടല്ല എങ്കിൽ പോലും അതിൽ മര്യാദക്കേട് ഇല്ല..... ഷെയർ ഓപ്ഷൻ ഉള്ളത് കൊണ്ടാണല്ലോ ആളുകൾ ഷെയർ ചെയ്യുന്നത്......

എനിക്കിനി മര്യാദക്കേട് ആണെന്ന് പറയണം എങ്കിൽ ഒന്നുകിൽ എന്റെ പോസ്റ്റുകൾ ഓൺലൈൻ മീഡിയ എടുക്കരുത് എന്ന് പറയണം, രണ്ടാമത് ഷെയർ ഓപ്ഷൻ കൊടുക്കാതിരിക്കണം......

ഒരു വ്യക്തി ഡാൻസ് സ്റ്റേജിൽ കളിക്കുന്നത് ഡാൻസ് കാണാൻ ആളുകൾ ഉള്ളത് കൊണ്ടാണ്.....

ഞാൻ സോഷ്യൽ മീഡിയയിൽ എഴുതുന്നത് ആളുകൾ വായിക്കുന്നത് കൊണ്ടാണ് (ഒന്നും അല്ലെങ്കിൽ കൂടി എനിക്ക് ആയാലും ഇടക്കിടക്ക് വായിച്ചു നോക്കാമല്ലോ....).

ആളുകളുടെ മനസ്സ് അറിഞ്ഞിട്ട് വേണം എനിക്ക് എന്തെങ്കിലും വിഷയം അവതരിപ്പിക്കാൻ...... ഇല്ലെങ്കിൽ വഴിയേ പോകുന്നവർ വരെ എന്നോട് പറയത്തില്ലേ ലിജോ എന്ത്മര്യാദക്കേടാണ് ഞങ്ങളോട് കാണിച്ചത് എന്ന്.....

ഒരാൾ നമ്മളെ വിഷ് ചെയ്താൽ തിരിച്ചു നമ്മൾ അയാളെ വിഷ് ചെയ്യുന്നതാണ് മര്യാദ..... (അതിപ്പോൾ ലിജോക്ക് അറിയാൻ മേലെ.......)

മറ്റുള്ളവരെ സഹായിക്കുന്നത് മര്യാദ ആണെങ്കിലും നമ്മൾക്ക് അതൊക്കെ പാരയായി വരുമ്പോൾ പിന്നീട് നമ്മൾ ചിന്തിക്കും, നമ്മൾ എന്തിനു അവനെ അല്ലെങ്കിൽ അവളെ സഹായിക്കാൻ തയ്യാറാകണം എന്ന്.....

മനുഷ്യൻ ചെയ്യുന്ന ഓരോ പ്രവർത്തിയും മര്യാദ ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത്, അയാളെ ചുറ്റിപറ്റിയുള്ള സമൂഹമാണ്......(മറ്റുള്ളവരുടെ തീരുമാനം ശരിയായി കൊള്ളണം എന്നുമില്ല....)

എനിക്ക് എന്തായാലും ചില കാര്യത്തിൽ എങ്കിലും മര്യാദക്കേട് ഉണ്ട്....

ലിജോ ആരോടും മര്യാദവിട്ട് പെരുമാറാറില്ല..... അതുകൊണ്ട് തന്നെ ലിജോയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇഷ്ടം പോലെ ബ്ലോക്ക്ലിസ്റ്റ് ഉണ്ട്....

മര്യാദ കാത്തുസൂക്ഷിക്കാൻ നമ്മൾ ഇനി എങ്കിലും പഠിക്കണം..... മറ്റുള്ളവർ നമ്മളെ എന്തും പറഞ്ഞു കൊള്ളട്ടെ, അതിനെല്ലാം മറുപടി കൊടുത്തു കൊണ്ടിരുന്നാൽ നമ്മൾക്കു നമ്മളുടേതായ ജോലി ചെയ്യാൻ സമയം കാണത്തില്ല.....

എന്റെ കൂട്ടുകാരൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നുണ്ട് അവിടെ ഏതു രോഗി വന്നാലും അവരെ ഒന്ന് പൊട്ടിക്കും, അത് കേൾക്കുന്ന നമ്മൾക്ക് തോന്നും അവിടെയുള്ള സ്റ്റാഫ്എന്താണ് ഇങ്ങനെ രോഗികളോട് പെരുമാറുന്നത് എന്ന്, എന്നാൽ പിന്നീട് നമ്മൾ രോഗിയെക്കുറിച്ച് അന്വേഷിക്കുമ്പോൾ മനസ്സിലാകുന്നത്, അത്തരം രോഗികൾക്ക് ശരീരത്തിന്റെ പ്രതികരണം നഷ്ടപ്പെട്ട രോഗികൾ ആണെന്നാണ്...... അപ്പോൾ ഒരു ഭാഗം ചിന്തിക്കുമ്പോൾ മര്യാദക്കേടായി തോന്നുമെങ്കിൽ മറു ഭാഗത്തു നിന്ന് നോക്കുമ്പോൾ അവർ ചെയ്യുന്നത് അവരുടെ മര്യാദ ആണ്.....

എല്ലാവർക്കും മര്യാദ പാലിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-കൊള്ളരുതായ്മ ചെയ്തിട്ട് അത് മര്യാദ ആണെന്ന് പറഞ്ഞാൽ അതിനെ അംഗീകരിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല.....

മര്യാദ എല്ലാവർക്കും ഉണ്ടാവേണ്ട സ്വഭാവഗുണമാണ്.....

മര്യാദ പാലിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.......

എന്റെ ഭാഗത്ത്നിന്ന് നിങ്ങളിൽ ആർക്കെങ്കിലും മര്യാദക്കേട് ഉണ്ടായാൽ സദയം ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു......

 




SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Two things define you:your patience when you have nothing,and your attitude when you Have everything.-Unknown.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN