Choose your language

16 September 2021

// // Subscribe YOUTUBE Channel

Coming is about to come ....

 



ഇന്നത്തെ വിഷയം വരുന്നത് വരട്ടെ എന്നതിനെക്കുറിച്ചാണ്....

 

നമ്മുടെ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ഓരോ ദിവസവും വന്നും പോയിക്കൊണ്ടും ഇരിക്കുന്നത്....

 

പരിക്ഷ വരാൻ പോകുന്നു, പരീക്ഷക്ക് ചോദ്യങ്ങൾ വരുന്നത് വരട്ടെ എന്നുള്ള ചിന്തയിലാണ് (പരീക്ഷയിൽ പിന്നെ ചോദ്യങ്ങൾ അല്ലാതെ ഉത്തരങ്ങൾ മാത്രം ആയിട്ട് വരില്ലല്ലോ ലിജോയെ) നമ്മളിൽ പലരും പരിക്ഷ എഴുതുന്നത്....

 

ഞാനൊക്കെ പുസ്തകം മുഴുവൻ പഠിച്ചാലും അതിൽ നിന്നും ഒരു ചോദ്യം പോലും പരീക്ഷക്ക് ഉണ്ടാവില്ല(അതെന്താ പരിക്ഷ തന്നെ അല്ലേ ലിജോ എഴുതുന്നത്....)ചിലപ്പോഴൊക്കെ......

 

ഡ്രൈവിംഗ് ടെസ്റ്റ്കംപ്യൂട്ടർ എക്സാം ഞാൻ ആദ്യതവണ ഫെയിൽ ആയിപോയി, പിന്നീട് അവിടെയുള്ള കമ്പ്യൂട്ടറിൽ ചെന്നിരുന്നു പഠിച്ചു പരിശീലിച്ചു പരിക്ഷ എഴുതിയപ്പോളാണ് പരിക്ഷ പാസ്സായത്.....

 

നമ്മുടെ ഭാവിയിൽ നല്ലതും മോശമായതും സംഭവിക്കാം, എല്ലാം വരുന്നത് വരട്ടെ എന്ന് നമ്മളിൽ എത്ര പേർക്ക് പറയാൻ കഴിയും.....ചിന്തിക്കാൻ കഴിയും.....

 

ഒരു ചുണ്ടയിൽ ഇരയെകോർത്തു കൊണ്ട് മീൻ പിടിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾക്ക് പറയാൻ കഴിയില്ല, ഏതു തരം മീൻ ആയിരിക്കും ലഭിക്കുമെന്ന്.......ചിലപ്പോൾ മീൻ കിട്ടിയില്ല എന്നും വരാം.....

 

ഞാൻ ഭൂരിഭാഗം സമയങ്ങളിലും വരുന്നത് വരട്ടെ എന്നു ചിന്തിച്ചു പോകുന്ന വ്യക്തിയല്ല, നമ്മളെക്കൊണ്ട് ചിന്തിക്കാൻ പറ്റാത്ത കാര്യത്തിൽ മാത്രമാണ് വരുന്നത് വരട്ടെ എന്ന് ഞാൻ ആലോചിക്കുകയുള്ളു.....

 

എനിക്ക് ഒരാളോട് പ്രേമ അഭ്യർത്ഥന നടത്താൻ ഉണ്ടായിരുന്നു.., വരുന്നത് വരട്ടെ എന്ന് ചിന്തിച്ചെങ്കിൽ പണ്ടേക്ക് പണ്ടേ ഞാൻ പ്രേമ അഭ്യർത്ഥന കൊടുത്തു റിസൾട്ട്വാങ്ങിച്ചു ഇരുന്നേനെ....

(പണ്ടൊരുത്തി പറഞ്ഞതിന്റെ ക്ഷീണം മാറാത്തത് കൊണ്ട് ഇപ്പോൾ എനിക്ക് വരുന്നത് വരട്ടെ എന്ന് ചിന്തിക്കാൻ മേലാ......)

 

എനിക്ക് എന്തോ വരും വരായ്മകൾ ഓർക്കുമ്പോൾ പലപ്പോഴും വരുന്നത് വരട്ടെ എന്നോർത്തു മുന്നോട്ട് പോകാൻ സാധിക്കാറില്ല.....(എന്റെ കുറവായിരിക്കും ഒരു പക്ഷെ....).

 

എല്ലാവരും പറയും ഭൂമിയിൽ നമ്മൾക്ക് ഒരു ജീവിതം അല്ലേ ഉള്ളു അടിച്ചുപൊളിച്ചു ജീവിച്ചുകൂടെ എന്ന്.....

 

ലിജോന്റെ കയ്യിൽ പണം ഇല്ലെങ്കിൽ ആരും ലിജോന്റെ കൂടെ വെറും കയ്യോടെ വരില്ലല്ലോ..... ജീവിക്കാൻ പണം തന്നെ വേണം അല്ലോ.....

 

വരുന്നത് വരട്ടെ എന്ന് പറഞ്ഞിരുന്നാൽ ആരും നമ്മൾക്ക് വേണ്ടി ഭക്ഷണം വാരി തരില്ലല്ലോ..... നമ്മൾ സ്വയം കണ്ടെത്തണം......

 

നമ്മൾ അന്വേഷിച്ചാൽ, അധ്വാനിക്കാനുള്ള മനസ്സ് ഉണ്ടായാൽ, നമ്മൾക്കു മുന്നിൽ പുതിയ പുതിയ വാതായാനങ്ങൾ തുറന്നു കിട്ടും.......

 

വരുന്നത് വരട്ടെ എന്ന് ചിന്തിക്കാതെ നമ്മൾക്ക് ചെയ്യാൻ സാധിക്കുന്നതിന്റെ പൂർണ്ണതയിൽ എല്ലാം ചെയ്യുക.....

കാലന് വഴിതെറ്റാറില്ലല്ലോ, സമയം ആകുമ്പോൾ കാലൻ വരും......അതോർത്തു ഇപ്പോഴേ ദുഖിക്കേണ്ട കാര്യം ഇല്ലല്ലോ.....

ജനിച്ചാൽ ഒരു നാൾ മരണം ഉണ്ട്.....

 

നമ്മളിൽ പലരും എഴുതാൻ മടിക്കുന്നത്, പാടാൻ മടിക്കുന്നത്, ഡാൻസ് ചെയ്യാൻ മടിക്കുന്നത് മറ്റുള്ളവർ എന്ത് വിചാരിക്കും, നമ്മളെക്കുറിച്ച് എന്ത് പറയും എന്നൊക്കെ ചിന്തിച്ചിരിക്കുന്നത് കൊണ്ടാണ്..... ഇങ്ങനെ ചിന്തിച്ചിരുന്നാൽ നമ്മൾ ഒരിക്കലും എവിടെയും എത്താൻ പോകുന്നില്ല....

 

ഞാനൊന്നും ജനിച്ചപ്പോഴേ എഴുതാൻ പഠിച്ചവൻ അല്ല..... ഒത്തിരി നാളുകൾകൊണ്ട് പഠിച്ചെടുത്തതാണ്.....ഇപ്പോഴുള്ള എന്റെ എഴുത്തുകണ്ടാൽ എനിക്ക് തന്നെ വായിക്കാൻ കഴിയില്ല(കയ്യെഴുത്തിന്റെ കാര്യം ആണ് പറഞ്ഞത്.......തലയിൽ എഴുത്തിന്റെ കാര്യം അല്ല......).

 

എന്റെ എഴുത്തു എനിക്ക് വായിക്കണം എങ്കിൽ ഞാൻ തന്നെ എന്തെങ്കിലും എഴുതണ്ടേ......

 

നമ്മുടെ ജീവിതത്തിൽ തെറ്റുകൾ ഉണ്ടാവും, കുറവുകൾ ഉണ്ടാവും, അതിനെയെല്ലാം അതിജീവിക്കുവാൻ പഠിക്കണം......

 

ആദ്യമായി ബിസിനസ് ചെയ്യുമ്പോൾ പല കാര്യങ്ങളും പതിയെയാണ് പഠിക്കുക..... അങ്ങനെയേ മുന്നേറാൻ കഴിയുള്ളു......

 

ഞാൻ വണ്ടി വാങ്ങിച്ചപ്പോൾ എന്തും വരട്ടെ എന്ന് കരുതി തന്നെയാണ് വാങ്ങിച്ചത്, പക്ഷെ ഞാൻ വിചാരിക്കാത്ത പലതും സംഭവിച്ചു.....(അതു പിന്നെ എന്തും വരട്ടെ എന്ന് ചിന്തിച്ചാൽ എന്തും വരുമല്ലോ സ്വഭാവികമായിട്ട്.....)

 

അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് എന്തും ചെയ്യാനുള്ള മനസ്സ് ആണ് നമ്മൾക്ക് വേണ്ടത്......

 

എന്നേ ആരൊക്കെ എത്രയൊക്കെ കളിയാക്കിയാലും വിമർശിച്ചാലും ഞാൻ മുന്നോട്ട് തന്നെയാണ് നിങ്ങുകയുള്ളു എന്ന് തീരുമാനിച്ചാൽ പിന്നെ മുന്നോട്ട് തന്നെയാണ് പോകുകയുള്ളു....

 

പരാജയങ്ങൾ അനുഭവിച്ചവന് പിന്നെ പരാജയം എന്താണ് എന്ന് വിണ്ടും വിണ്ടും പഠിപ്പിച്ചു കൊടുക്കേണ്ടതില്ലല്ലോ.....

 

നമ്മുടെ മുന്നിൽ എപ്പോഴും അപകടവും പരാജയവും ഒളിഞ്ഞിരുപ്പുണ്ട്..... നമ്മൾ വിചാരിക്കണം അവയെ തരണം ചെയ്യാൻ എന്തൊക്കെ നമ്മളെ കൊണ്ട് ചെയ്യാൻ സാധിക്കുമെന്ന്.....

 

നിങ്ങളുടെ കഴിവുകൾ പുറംലോകം അറിയണം എങ്കിൽ നിങ്ങൾ തന്നെ വിചാരിക്കണം..... അല്ലാതെ ഉഗാണ്ടയിൽ കിടക്കുന്ന ലിജോ വിചാരിച്ചിട്ട് കാര്യം ഇല്ല എന്ന് സാരം..... (സത്യത്തിൽ ഉഗാണ്ട എവിടെയാണ് എന്നു പോലും ലിജോക്ക് അറിവില്ല....ലിജോക്ക് ലോകപരിജ്ഞാനം കുറവാണ്).

 

എല്ലാവർക്കും വരുന്നത് വരട്ടെ എന്നതിനെക്കുറിച്ച്നല്ലത് മാത്രം ചിന്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....

 

കുറിപ്പ്-നമ്മൾ ലോകത്ത് എത്ര നാൾ ഉണ്ടാകും എന്ന് ഒരു ഉറപ്പും ഇല്ല..... നാളത്തെ പ്രഭാതം കാണാൻ കഴിയുമോ എന്നറിഞ്ഞുകൂടാ....

 

നമ്മൾ കെട്ടിപ്പൊക്കിയ എല്ലാം വേണമെങ്കിൽ നിമിഷനേരം കൊണ്ട് ഇല്ലാതെ ആയേക്കാം.....

 

മോശമായത് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ.....

 

കപ്പൽ നിർമിച്ചിരിക്കുന്നത് തിരത്തു പാർക്ക്ചെയ്യാൻ വേണ്ടിയല്ലല്ലോ.....

 

തിരമാലകളെ (അതെന്തു തരം മാ ലയാണെന്ന് ആരും ചോദിക്കില്ലല്ലോ അല്ലേ ) അതിജീവിച്ചു കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ വേണ്ടിയല്ലേ.....

 

ഒരു പക്ഷെ നമ്മളുടെ ഒരു പ്രവർത്തി ആയിരിക്കാം മറ്റുള്ളവർക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സഹായകം ആയിതിരുന്നത്......

 

മറ്റുള്ളവരിൽ നിന്നും ഒരു പക്ഷെ നല്ലതല്ലാത്ത പലതും കേൾക്കേണ്ടി വന്നേക്കാം.....

 

നമ്മൾ ഇന്നലെ വരെ ചെയ്തുകൊടുത്ത സഹായങ്ങൾ പലതും മറന്നു പെരുമാറുന്നവരും കണ്ടേക്കാം....

 

നമ്മൾ ചെയ്യുന്ന പ്രവർത്തി നുറുശതമാനം സത്യസന്ധതയുടെയും ആന്മാർത്ഥതയോടെയും ചെയ്യാൻ ശ്രമിക്കുക......

 

ഇന്ന് നമ്മളെ കുറ്റപ്പെടുത്തുന്നവർ, നാളെ നമ്മളെ കണ്ടു അഭിമാനിക്കുന്നത് നമ്മൾക്ക് കാണാൻ കഴിയും...... (വരുന്നത് വരട്ടെ...... എന്ന് പറഞ്ഞു കൊണ്ട് ഞാൻ തല്ക്കാലം നിറുത്തുന്നു.....)

 

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Talent win games,but teamwork and intelligence win championship.-Michael Jordan.

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN