Choose your language

6 September 2021

// // Subscribe YOUTUBE Channel

It's about a change

 


ഇന്നത്തെ വിഷയം ഒരു മാറ്റം എന്നത് സംബന്ധിച്ചാണ്....

നമ്മൾ പലരും ജീവിതത്തിൽ ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരാണ്, പക്ഷെ കുഴപ്പം എവിടെയാണെന്ന് വെച്ചാൽ മാറ്റത്തിനായി നമ്മൾ പരിശ്രമിക്കാറില്ല എന്നതാണ്....

കഴിഞ്ഞ ദിവസം ഒരു ന്യൂസ്കണ്ടു അദ്ദേഹം ജീവിക്കാൻ വേണ്ടി കൂലിപ്പണി ചെയ്തു, പലപ്പോഴും ജോലി സ്ഥലത്തു നിന്നും ശകാര വാക്കുകൾ കേട്ട് അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്, അദ്ദേഹം അന്നെടുത്ത ഒരു തീരുമാനത്തിന്റെ ഫലമെന്നോണം ഇന്ന് അദ്ദേഹം പിഎച്ച്ഡി നേടിയിട്ടുണ്ട്.....

ഒരു മാറ്റം വേണമെന്ന് അതിയായി അദ്ദേഹം ആഗ്രഹിച്ചു, അതിനുവേണ്ടി പരിശ്രമിച്ചു.....ഒടുവിൽ അദ്ദേഹം നേട്ടം സ്വന്തമാക്കി.....

ഞാൻ പലപ്പോഴും മാറ്റം വേണമെന്ന് ആഗ്രഹിക്കും എന്നല്ലാതെ എനിക്ക് മാറ്റമൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല.....(എന്നിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടാകും, ഞാൻ ഒരു പക്ഷേ മാറ്റങ്ങൾ തിരിച്ചറിയാത്തത് കൊണ്ടായിരിക്കും....)

ഒരാളോട് ഇടപഴുകുമ്പോൾ അയാളിൽ മാറ്റം ഒന്നും സംഭവിക്കില്ല എന്ന് ഏകദേശം ഉറപ്പാണ് എങ്കിൽ നമ്മളിൽ പലരും പിന്നെ കൂടുതൽ മാറ്റത്തിനായി പരിശ്രമിക്കാൻ പോകത്തില്ല....

എന്റെ കൂട്ടുകാരന്റെ ഫോൺ എനിക്ക് വിൽക്കാൻ ഏല്പിച്ചു, ഞാൻ അത് വേറൊരു ആൾക്ക് കൊടുത്തു അയാൾ പകരം എനിക്ക് മറ്റൊരു ഫോൺ തന്നു, ഫോൺ തന്ന വ്യക്തിക്ക് ഫോൺ പകരം വേണ്ട പണം മതിയെന്ന് പറഞ്ഞു, പണം വാങ്ങിക്കാൻ ഞാൻ ഒത്തിരി തവണ അയാളുടെ(എന്റെ പക്കൽ നിന്നും പണം തരാം എന്നും പറഞ്ഞു ഫോൺ വാങ്ങിച്ച വ്യക്തിയുടെ) വിട്ടിൽ പോയി.....

പിന്നെ പിന്നെ പതിയെ എനിക്ക് മനസ്സിലായി ഒരു കാര്യവും നടക്കില്ല എന്ന്.പിന്നെ ഞാൻ പണം കടം വാങ്ങിച്ചു എന്റെ കൂട്ടുകാരന് കൊടുക്കേണ്ടി വന്നു...... അതെനിക്ക് ഒരു മാറ്റത്തിനു കാരണമായി, അതിൽ പിന്നെ ഒരാളെയും സഹായിക്കാൻ ഞാൻ പോയിട്ടില്ല.....

ഞാൻ ഒരു പഴയ വാഹനം വാങ്ങിക്കാൻ സഹായിക്കാമോ എന്ന് ചോദിച്ചു എനിക്ക് അറിയാവുന്ന വർക്ഷോപ്പ് ആളുകളുടെ അടുത്ത് ചെല്ലുമ്പോൾ അവർ, അവർക്കുണ്ടായ അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്.... സഹായിക്കാൻ പോയതിനേക്കാൾ കൂടുതൽ അവർക്ക് പഴി കേൾക്കേണ്ടി വരുന്ന അവസ്ഥ....

(ഓരോരുത്തെയും സഹായിക്കണ്ട എന്ന് ഞാൻ പറയുന്നില്ല കേട്ടോ...).

പുതിയൊരു മാറ്റത്തിനെ എല്ലാവർക്കും അംഗീകരിക്കാൻ ഒരു പോലെ കഴിയണം എന്നില്ല.....

കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞു നിന്നൊരു സംഭവം ആയിരുന്നു.... ഒരു മാറ്റം കൊണ്ടുവരുന്നതിനെ എതിർത്തു കൊണ്ടുള്ള പ്രതിഷേധം.....

ലിജോ ഇങ്ങനെയേ പറയാവു, ഇങ്ങനെയേ എഴുതാവു എന്ന് എവിടെയും എഴുതിവെച്ചിട്ടില്ല..... ഓരോ വ്യക്തിക്കും വ്യക്തിസ്വാതന്ത്ര്യം ഉണ്ട്....അതൊരിക്കലും മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നത് ആകരുത് എന്ന് മാത്രം...

കഴിഞ്ഞ ദിവസം ഒരു വാർത്ത വന്നു, വാർത്ത പിന്നീട് തെറ്റാണെന്നു തെളിഞ്ഞു, തെറ്റാണെന്നു ശാസ്ത്രീയമായി തെളിയിക്കാൻ ദിവസങ്ങൾ വേണ്ടി വന്നു.... അതുവരെ നിരപരാധി ആയ ആൾ ശിക്ഷ അനുഭവിക്കേണ്ടി വന്നു, അവരുടെ ജീവിതത്തിൽ എത്രത്തോളം വേദനാജനകമായ അനുഭവം ആയിരിക്കും അതെല്ലാം....ഇതിൽ നിന്നെല്ലാം മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..... നിയമത്തിന്റെ പഴുതുകൾ മുതലാക്കുന്നവരും ഈക്കൂട്ടത്തിൽ കാണും....

ഒരു റോഡ് പണിയുമ്പോൾ ശാസ്ത്രീയമായി പണിയണം, ഒരു അപകടം സംഭവിച്ചിട്ട് റോഡിന്റെ ശാസ്ത്രീയത വിലയിരുത്തുന്നതിൽ അർത്ഥം ഇല്ല..... എത്രയോ ജീവനുകൾ ഇതിനോടകം റോഡിൽ പൊലിഞ്ഞു തീർന്നിട്ടുണ്ട്..... (കാരണങ്ങൾ പലതാകാം"ഓവർ സ്പീഡ്, ഡ്രൈവറുടെ അശ്രദ്ധ കുറവ്").

എന്റെ നാട്ടിൽ റോഡിലെ കുഴിയിൽ ബൈക്ക് ചാടി പിന്നിൽ ഇരുന്ന യാത്രക്കാരൻ തെറിച്ചു പോയി മറ്റൊരു വാഹനത്തിന്റെ അടിയിൽ പോയി മരിച്ചുപോയ സംഭവം ഉണ്ടായിട്ടുണ്ട്.......

അപകടസുചനകൾ മുൻകൂട്ടി കാണാൻ പഠിക്കണം ഇനിയെങ്കിലും......

ഞാൻ പല അപകടസുചനകളും കാണുന്നുണ്ട്..... ഇത് എഴുതിയ സ്ഥിതിക്ക് എനിക്ക് അപകട സൂചന അറിയിക്കേണ്ട ചുമതലയുണ്ട്.....

ഞാൻ എന്റെ പ്രിയപ്പെട്ടവരോട് പലപ്പോഴും അപകടസുചനകൾ പറഞ്ഞു കൊടുക്കുമ്പോൾ അവർ സ്വീകരിക്കാറില്ല, അപ്രിയ സത്യങ്ങൾ ഇഷ്ടം അല്ല അവർക്ക്.....

അന്നേരം ഞാൻ ആലോചിക്കും എനിക്ക് എന്റെ കാര്യം മാത്രം നോക്കിയാൽ പോരേ എന്ന്....

നമ്മൾ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞു കൊടുക്കും (എല്ലാ കാര്യങ്ങളും എനിക്ക് അനുഭവിച്ചിട്ട് പറഞ്ഞു കൊടുക്കാൻ സാധിക്കില്ലല്ലോ.....).

അറിയാത്ത പിള്ള ചൊറിയുമ്പോൾ പഠിച്ചോളും...... ഇപ്പോൾ എനിക്ക് പഠിക്കാനുള്ള സമയം ആയി എന്ന് തോന്നുന്നു.... അതുകൊണ്ട് തന്നെ ആരെയും പ്രീതിപ്പെടുത്തി സംസാരിക്കാൻ ഞാൻ ഇനി മുതൽ ശ്രമിക്കുന്നതല്ല....

എന്നിൽ ഒരു മാറ്റം വേണം എന്ന് ഞാൻ അവസരത്തിൽ തിരിച്ചറിഞ്ഞു......

സമയത്തിന് ഒത്തിരി വിലയുണ്ടെന്ന് തിരിച്ചറിയാൻ ഞാൻ വളരെ വൈകിപോയി.....

എന്നിൽ ഒരു മാറ്റവും കൊണ്ട് വരാതെ മാറ്റത്തെകുറിച്ചു ഘോരമായി പ്രസംഗിച്ചതുകൊണ്ടോ എഴുതിയതുകൊണ്ടോ കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.....

സ്കൂളിന്റെ അടുത്ത് എത്തുമ്പോൾ സ്പീഡ് ലിമിറ്റ് ചെയ്യണം എന്നുള്ള ബോർഡ്കാണാം, കാരണം റോഡിലൂടെ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന പാതയാണ്......

എല്ലാവർക്കും നല്ലൊരു മാറ്റവും നല്ലൊരു ലോകവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.....

കുറിപ്പ്-നമ്മുടെ ജീവിതത്തിൽ സമയം നമ്മൾക്ക് തിരിച്ചറിവ് നൽകുന്നൊരു കാലം ഉണ്ട്.....

ഇനിയെങ്കിലും നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുക, മറ്റുള്ളവർ ആരും മാറുന്നില്ലല്ലോ പിന്നെ ഞാൻ എന്തിനു മാറണം എന്ന് ചിന്തിച്ചിരുന്നാൽ ഒരു മാറ്റവും നമ്മുടെ ഭാവിജീവിതത്തിൽ എന്നല്ല, ഇപ്പോഴുള്ള ജീവിതത്തിലും സംഭവിക്കില്ല....

നമ്മൾ തിരിച്ചറിയാൻ ശ്രമിക്കണം ഓരോ വ്യക്തികൾക്കും ഓരോ കാര്യത്തിലും ഇഷ്ടവും ഇഷ്ടക്കേടും ഉണ്ടെന്ന്....

സ്നേഹം സത്യം ആയിരിക്കും എപ്പോഴും..... പക്ഷെ ഇന്നുള്ള പല സ്നേഹബന്ധങ്ങളും സത്യമാണോ മിഥ്യയാണോ എന്ന് നമ്മൾക്കു തിരിച്ചറിയാൻ കഴിയാതെ പോകുന്നു....

നമ്മൾ നമ്മുടെ മനസാക്ഷിയോട് ചോദിക്കുക(മനസാക്ഷി എവിടെയാണ് ഇരിക്കുന്നത് ലിജോയെ ചോദിക്കാൻ ആയിട്ട്...ലിജോക്ക് ഉത്തരം പറഞ്ഞു തരാൻ അറിയില്ല).... എപ്പോഴും നല്ലത് ചെയ്യാൻ ശ്രമിക്കുക... തീർച്ചയായും ഫലം ലഭിക്കുക തന്നെ ചെയ്യും.....

അപ്പോൾ പിന്നെ ശരി നല്ലൊരു മാറ്റം നമ്മളിൽ ഓരോരുത്തരിലും ഉണ്ടാകട്ടെ, അതിനായി പരിശ്രമിക്കാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.....

Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. A somebody was once a nobody who wanted to and di.-John Burroughs

    ReplyDelete

Dear Valuable Candidates,
Thanks for your valuable review of our Android application. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN