Choose your language

6 January 2024

// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 6

 


പ്രണയത്തിന്റെ കാലഘട്ടത്തിൽ നമ്മൾ ഓരോരുത്തരും വല്ലാത്തൊരു സന്തോഷനിർവൃതിയിൽ ആകാറുണ്ട്.
പ്രണയിക്കാൻ ആരെയും കിട്ടാതെ വിഷമിക്കുന്നവരും, ഒത്തിരി ആളുകളുടെ പ്രണയ അപേക്ഷകൾ ഏറ്റുവാങ്ങേണ്ടവരുടെ അവസ്ഥയും നമ്മളുടെ ചുറ്റിലുമുണ്ട്.

പ്രണയിനിയോടൊപ്പം പാർക്കിൽ പോയിരുന്നു സല്ലപിക്കാനും, രുചികരമായ ഭക്ഷണം കഴിക്കാനും, യാത്ര ചെയ്യാനും, എന്തിനേറെ പറയുന്നു അവളോടൊത്തു ഒരു പാട്ട് വെച്ച് അഭിനയിച്ചുകൊണ്ടുള്ള വീഡിയോ ആയി ചെയ്യാൻ വരെ ഞാൻ വളരെയേറെ ആഗ്രഹിച്ചിരുന്നു, എല്ലാം പക്ഷെ വെള്ളത്തിൽ വരച്ച വര പോലെ ആയിപോയി.

ഞാൻ ഇനി കുറച്ചു നേരം സ്വപ്നം കാണട്ടെ .
ആഹാ സുന്ദരമായ കടൽ, തിരമാലകൾ തിരത്തേക്ക് ആഞ്ഞടിക്കുന്നു, കുറെ ആളുകൾ അതാ കടലിൽ ഇറങ്ങി കുളിക്കുന്നു.എത്ര പ്രശാന്തമായ സായാഹ്നം, അവധി ദിവസം ആയതിനാൽ കടൽ കാണാൻ വരുന്ന ആളുകളുടെ തിരക്ക് വർധിച്ചുവരുന്നു. തോളോട് തോൾ കൈയിട്ടുകൊണ്ട് കമിതാക്കൾ ചുറ്റുപാടും മറന്നു തമാശകൾ പറഞ്ഞു ചിരിച്ചുകൊണ്ടു നടപ്പാതയിലൂടെ നടന്നു പോകുന്നു.ഞാൻ കുറച്ചു മുന്നോട്ട് നടന്നു ചെന്ന് അവിടെ കണ്ട കാഴ്ച ഒരു കുടക്കു കിഴിൽ ആയിട്ട് ഒരു ആണും പെണ്ണും സംസാരിച്ചിരിക്കുന്നു. കുറച്ചു കൂടി നടന്നു മുന്നോട്ട് ചെന്നപ്പോൾ അവിടെ കണ്ടത് പുതപ്പിനുള്ളിൽ ഒരു ആണും പെണ്ണും ഇരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സെക്യൂരിറ്റി വന്നു അവരെ ഉപദേശിക്കുന്നുണ്ടായിരുന്നു, അന്നാണ് ഞാൻ ആദ്യമായി ലോകത്തിൽ പ്രണയിനികൾ ഇങ്ങനെയൊക്കെ ഒത്തുകൂടുന്നതൊക്ക നേരിട്ട് കാണുന്നത്, അവരുടെ സന്തോഷം നമ്മളായിട്ട് എന്തിനു നഷ്ടപ്പെടുത്തികളയണം.കിട്ടാത്ത മുന്തിരി പുളിക്കും എന്നൊക്കെ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. ആയ കാലത്തു പ്രണയിക്കാൻ പറ്റിയില്ല,പ്രണയിക്കാൻ ആഗ്രഹിച്ചതോ കിട്ടിയതുമില്ല എന്ന അവസ്ഥയാണല്ലോ എനിക്ക് ഉള്ളത് എന്ന് ഞാൻ കുറച്ചു നേരം ഓർത്തുപോയി.

നമ്മളൊക്കെ മനുഷ്യരാണ്, പ്രണയിക്കുന്നത് തെറ്റല്ല, പക്ഷെ നമ്മുടെ ചുറ്റുപാടുകൾ ഒത്തിരി വിലക്കുകൾ ഏർപ്പെടുത്തിയിട്ടുള്ളത് പലപ്പോഴും പ്രണയത്തെ നമ്മളിൽ നിന്നും എന്നന്നേക്കുമായി ഇല്ലാതെയാക്കുന്ന അവസ്ഥയാണുള്ളത്.

പ്രണയവിവാഹം ഇന്ന് മാത്രമല്ല, പണ്ടും ഉണ്ടായിട്ടുണ്ട്.
ഞാൻ നിന്നെ സ്നേഹിക്കുന്നു മാൻ കിടാവേ, തേനേ, ചക്കരെ എന്നെല്ലാം പ്രണയത്തിന്റെ ആദ്യകാലമൊക്കെ കാമുകി കാമുകൻ തമ്മിൽ അഭിസംബോധന ചെയ്തെന്നു വന്നേക്കാം.

ആഴത്തിലുള്ള ഒത്തിരി പ്രണയബന്ധങ്ങൾ ഇന്നും നമ്മൾക്കിടയിലുണ്ട്.

ഇഷ്ടം തോന്നാതെ ഒരാളെ ജീവിതത്തിലേക്ക് ക്ഷണിച്ചാൽ, ആ ജീവിതം സന്തോഷകരമായി അധികകാലം മുന്നോട്ടു പോകണമെന്നില്ല.
ഇന്നും എത്രയെത്ര ഒളിച്ചോട്ടം ആണ് നടന്നുകൊണ്ടിരിക്കുന്നത്.
നിയന്ത്രണം ഒന്നും ഇല്ലാതെ ഫ്രീ ആയി പറക്കാൻ കഴിയുന്ന കാലം ഞാൻ ഇനി സ്വപ്നം കാണുകയാണ്. എന്റെ കാമുകിയുടെ കൈപിടിച്ച് ബീച്ചിലൂടെ നടന്നു നടന്നു ഒടുവിൽ ഹെലികോപ്റ്ററിൽ കയറി ആകാശത്തുകൂടെ പറക്കണം, എന്നിട്ട് ഏതെങ്കിലും പ്രകൃതി രമണിയമായ സ്ഥലത്തുപോയി ഹെലികോപ്റ്റർ ഇറക്കി, അവിടെയുള്ള ഏതെങ്കിലും മുറിയെടുത്തു പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് രണ്ടു ദിവസം താമസിക്കണം.

പരസ്പരം ഉള്ള പ്രണയം പുറമെ ആർക്കും തന്നെ മനസിലാവാത്ത രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നവരുമുണ്ട്.

പ്രണയത്തെ പല കാരണം കൊണ്ട് എതിർക്കേണ്ടി വരാറുണ്ട്, പ്രണയിക്കുന്നവരുടെ മനസ്സ് ആരു അറിയാൻ ശ്രമിക്കുന്നു.

ശരിക്കും പറഞ്ഞാൽ പ്രശ്നം ചുറ്റിലും ഉള്ളവർക്കാണ്. പ്രണയത്തെ എന്തോ വലിയൊരു തെറ്റായ സങ്കല്പം ആയി കാണുന്ന തലമുറ, മനുഷ്യരുടെ പരസ്പരം ഉള്ള ഇഷ്ടത്തിന് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നു.

സ്നേഹം നഷ്ടപ്പെടുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാൻ ആവില്ല. ഇനി എന്ന് നമ്മൾക്ക് സ്വാതന്ത്ര്യത്തോടെ നമ്മൾക്ക് ഇഷ്ടമുള്ള വ്യക്തിയെ പ്രണയിക്കാൻ കഴിയും. മനുഷ്യരെ വേർതിരിച്ചു കാണാതെ എങ്ങനെ മുന്നോട്ടു പോകാൻ കഴിയുമെന്നാണ് നമ്മൾ ഓരോരുത്തരും ആലോചിക്കേണ്ടത്.ഏതൊരു മനുഷ്യനും ജീവൻ നിലനിർത്താൻ വേണ്ടത് വായുവും വെള്ളവും ഭക്ഷണവുമാണ്.എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ കഴിഞ്ഞാൽ ഈ ലോകം എത്ര സുന്ദരം ആയേനെ.

തത്കാലം ഞാൻ സ്വപ്നത്തിൽ നിന്നും പുറത്തു കടക്കട്ടെ.

ഒരു ദിവസം ബസിൽ യാത്ര പോയപ്പോൾ തൊട്ടടുത്തു കൂടെ കാറിൽ പോയ യാത്രക്കാരിൽ ഒരാളായ ഒരു ചെറിയ കുട്ടി ബസിലെ യാത്രക്കാരെ നോക്കി കൈ വീശി കാണിച്ചു, ആദ്യ വട്ടം ആ കുട്ടി കൈവിശി കാണിച്ചു പോയതിനുശേഷം രണ്ടാമതും ബസും കാറും അടുത്തടുത്തു ആയപ്പോൾ ആ കുട്ടി വീണ്ടും കൈ ഉയർത്തി കാട്ടി, ഞാൻ അന്നേരം ആ കുട്ടിയെ നോക്കി പുഞ്ചിരിച്ചു, ഇന്ന് ആ കുട്ടി തീരെ ചെറുപ്പമാണ്, ആ കുട്ടി വളർന്നു കഴിയുമ്പോൾ ഇതുപോലെ ആരെയും കൈ വീശി കാണിക്കാൻ സാധ്യതയില്ല, കാരണം അപ്പോഴേക്കും ആ കുട്ടിക്ക് നമ്മളുടെ ചുറ്റുപാടുകളെപറ്റി പല തരത്തിലുള്ള ധാരണ ആയിട്ടുണ്ടാകും. ഓരോരുത്തരും അവരവരുടെ സ്വാർത്ഥ താല്പര്യത്തിനുവേണ്ടി മറ്റുള്ളവരെ തെറ്റായ കാര്യങ്ങൾ പഠിപ്പിച്ചു വെച്ചേക്കുകയാണ്.സ്വന്തം യുക്തി ഉപയോഗിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക.

ഈ ലോകത്ത് ഇന്ന് നമ്മോടൊപ്പം ഉണ്ടാകേണ്ട എത്ര ജീവിതങ്ങളാണ് പ്രണയത്തിന്റെ പേരിൽ ഇല്ലാതെയായികൊണ്ടിരിക്കുന്നത്. തെറ്റും ശരിയും തിരിച്ചറിയാൻ ഇനിയുള്ള തലമുറ ശ്രദ്ധിക്കേണ്ടതുണ്ട്.

പണത്തിനു, സൗന്ദര്യത്തിന്, കഴിവുകൾക്ക് വില കൊടുക്കുന്നിടത്തു പല പ്രണയങ്ങളും പരാജയപ്പെട്ടേക്കാം, പക്ഷെ എന്നേ ഇന്നും അതിശയിപ്പിക്കുന്നത് തന്റെ ഭാവി ജീവിതപങ്കാളിക്ക് എത്ര കുറവ് ഉണ്ടായിട്ടുകൂടി, ആ കുറവിനെ അതിജീവിക്കാൻ എല്ലാവിധ സഹായം നൽകികൊണ്ട് അവരെ കൈവിടാതെ ചേർത്തുപിടിച്ചു ജീവിക്കുന്നവരെ കാണുമ്പോഴാണ്.

പ്രണയജോഡികളായി എല്ലാവരും സന്തോഷത്തിൽ കഴിഞ്ഞാൽ ഈ ലോകം തന്നെ സ്വർഗമാകും.

പ്രണയം പലപ്പോഴും ഒരു മഴ പെയ്യുമ്പോൾ ഉള്ള അനുഭവമാണ് നൽകുക. മഴ ചില നേരത്തു നമ്മൾക്ക് അനുഗ്രഹം ആണെങ്കിൽ ചില സമയത്തു ബുദ്ധിമുട്ട് നിറഞ്ഞതുമാകും.

പ്രണയിക്കാൻ വെമ്പുന്ന എത്രയെത്ര മനുഷ്യരെ ഈ ലോകത്തിൽ കാണാൻ കഴിയും.

എവിടെയും പ്രണയത്തിന്റെ സ്പന്ദനം നമ്മൾക്ക് തിരിച്ചറിയാൻ കഴിയും.

പല പ്രണയങ്ങളും അധികം വൈകാതെ ഇല്ലാതെ ആകാറുണ്ട്. അതിൽ മിക്കവാറും കാരണം നമ്മൾ പ്രതീക്ഷിച്ച വ്യക്തിത്വം അല്ല മറ്റൊരാൾക്ക്‌ എന്നതാണ്.

പ്രണയത്തിനെ നേരംപോക്ക് മാത്രമായി കാണുന്നവരും കാര്യമായി കാണുന്നവരുമുണ്ട്.

അനുഭവപാഠങ്ങൾ ഒത്തിരി തിരിച്ചറിവുകൾ നൽകുന്നുണ്ട്.പ്രണയിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ കാണും.

പ്രണയം അതൊരു വല്ലാത്ത അനുഭവം തന്നെയാണ്. പ്രണയം നമ്മൾക്കു നൽകുന്ന ഉന്മേഷം അതു എത്ര പറഞ്ഞാലും തിരുക ഇല്ല.
പ്രണയിക്കുന്ന വ്യക്തിയെ കാണാൻ മനസ്സ് എപ്പോഴും കൊതിച്ചെന്നിരിക്കും.

രണ്ടു വർഷത്തിനുശേഷമുള്ള റോസ്മോളുമായുള്ള എന്റെ കൂടി കാഴ്ച എന്നിൽ വളരെയേറെ സന്തോഷം നിറച്ചെങ്കിൽ കൂടിയും, എന്നിൽ വളരെയേറെ സങ്കടം ജനിപ്പിക്കുന്ന കാര്യമാണ് എന്റെ ജീവിതത്തിൽ നടന്നുകഴിഞ്ഞത്. കഴിഞ്ഞ രണ്ടുവർഷക്കാലം ഞാൻ ആത്മാർത്ഥമായി പ്രണയിച്ച ഒരുവൾ മറ്റൊരുവന്റെ ഭാര്യ ആണെന്ന് അറിയുമ്പോൾ ഒരുപക്ഷെ ആ നിമിഷം എല്ലാവർക്കും എളുപ്പം തരണം ചെയ്യാൻ കഴിഞ്ഞെന്നു വരില്ല.

ഒരുപക്ഷെ എന്നിലെ പ്രണയത്തെക്കാൾ ഒരുപക്ഷെ അവൾ ആഗ്രഹിച്ചുകാണുക തന്റെ പിതാവിന്റെ ആഗ്രഹം ആയിരിക്കാം. അവളെ ഞാൻ ഒരിക്കലും കുറ്റം പറയുന്നില്ല, കാരണം എന്നേ കാണാൻ കഴിയുമെന്നോ, ഞാൻ തിരിച്ചുവരുമെന്നോ യാതൊരു ഉറപ്പും ഇല്ലെങ്കിൽ പിന്നെ അവൾ എനിക്ക് വേണ്ടി കാത്തിരിക്കുന്നതിൽ അർത്ഥം ഇല്ലല്ലോ.

സാരമില്ല, ജീവിതം നമ്മൾ കരുതുന്നതുപോലെ മുന്നോട്ടു സഞ്ചരിക്കുകയില്ല, അവളെക്കാൾ നല്ലൊരുവളെ ഒരുപക്ഷെ ഈശ്വരൻ എനിക്കായി എവിടെയെങ്കിലും കണ്ടെത്തിവെച്ചിട്ടുണ്ടാകും, സമയം ആകുമ്പോൾ എന്റെ കൺമുൻപിൽ എത്തിച്ചു തരാനായിട്ട് എന്ന് ആശ്വസിക്കാം.

ലോകം ഓരോ ദിവസവും വളർന്നു കൊണ്ടിരിക്കുകയാണ്, ഇന്നലെകളിൽ നമ്മളുടെ ജീവിതത്തിൽ സംഭവിച്ചതിനെപറ്റി തളർന്നിരിക്കാതെ നല്ലൊരു നാളെക്കായി പരിശ്രമിക്കുകയാണ് വേണ്ടത്.

നമ്മളുടെ ജീവിതത്തിൽ നിന്നും പോയത് പോയി, അവൾ ഇന്നിപ്പോൾ മറ്റൊരുവന്റെ ഭാര്യയാണ്, അവളെ എന്നിൽ നിന്നും സ്വാതന്ത്ര്യമാക്കുക. കുറച്ചു നാൾ അതൊക്കെ ഉൾകൊള്ളാൻ കുറച്ചു പ്രയാസം ഉണ്ടായെന്നു വരും, സാരമില്ല കുറച്ചു നാൾ കൊണ്ടു കൂടുതൽ കരുത്തോടെ ഞാൻ ജീവിതത്തിലേക്ക് സാധാരണ മനുഷ്യനായി കടന്നുവരും.ഒരു മനുഷ്യന്റെ ജീവിതത്തിൽ പ്രണയം എത്രത്തോളം സ്വാധിനിക്കുന്നുവെന്ന് ഞാൻ എന്റെ പ്രണയത്തിലൂടെ തിരിച്ചറിഞ്ഞു. ഇനി എനിക്ക് ധൈര്യമായി മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ കഴിയും, കാരണം ഞാനും ആ വേദന തിരിച്ചറിഞ്ഞവനാണ്.

കഴിഞ്ഞകാല പ്രണയം എത്രയേറെ പ്രയാസങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ സംഭാവന ചെയ്താൽ പോലും നമ്മൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കണം, കാരണം നല്ലൊരു ജീവിതപങ്കാളി നമ്മൾക്കുവേണ്ടി എവിടെയോ കാത്തിരിക്കുന്നുണ്ട്.

പ്രണയം അതു ഒരു പക്ഷെ ഒത്തിരി പരാജയം നമ്മൾക്ക് സമ്മാനിച്ചെന്നിരിക്കാം, എങ്കിലും മുന്നോട്ടു നമ്മൾ ഒരിക്കലും പ്രണയത്തെ വിട്ടുഉപേക്ഷിക്കാതിരിക്കുക. പ്രണയം നമ്മുടെ കൂടെ എപ്പോഴും കൂട്ടണം.

പ്രണയം നമ്മുടെ ജീവിതം കൂടുതൽ മനോഹരമാക്കും. എല്ലാം മറന്നു പ്രണയിക്കുന്നവർ ഉണ്ടായേക്കാം.

സ്വന്തം ജീവിതപങ്കാളിയെ പ്രണയിക്കാൻ കിട്ടുന്ന സാഹചര്യം പാഴാക്കാതിരിക്കുക, പ്രണയത്തിന്റെ പേരിൽ ആരെയും ഉപദ്രവിക്കാതിരിക്കുക.

പ്രണയം ഉണ്ടെങ്കിൽ അവിടെ സന്തോഷം, സ്നേഹം എല്ലാം ഒത്തുചേരും.

പ്രണയത്തിനു പലപ്പോഴും ഒന്നും തന്നെ തടസ്സം ആവണമെന്നില്ല. ആത്മാർത്ഥമായി പ്രണയിക്കാനുള്ള മനസ്സുണ്ടായാൽ മാത്രം മതി.ഇന്നിപ്പോൾ പ്രണയം പലരിലും നൽകുക ദുരിതം നിറഞ്ഞ അനുഭവങ്ങളാണ്. പ്രണയത്തിന്റെ പവിത്രത ഇന്നിപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ. വളരെയേറെ വേദന നിറക്കുന്ന അനുഭവങ്ങളാണ് അടുത്തിടെ അറിയാൻ കഴിയുന്നത്. പ്രണയം നിരസിക്കുന്നത് ഓരോരുത്തരുടെയും വ്യക്തി താല്പര്യമാണ്, അത് അംഗീകരിക്കുകയാണ് വേണ്ടത്, ഒരുപക്ഷെ നാളുകൾ കഴിഞ്ഞു നമ്മുടെ ആത്മാർത്ഥമായ സ്നേഹം തിരിച്ചറിഞ്ഞു നമ്മളോട് അടുപ്പം ആയെന്നും വന്നേക്കാം അതിനെല്ലാം ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നേക്കാം.

മരണം വരെ ഒരുമിച്ചു ജീവിക്കാൻ പറ്റിയില്ലെങ്കിലും ഹൃദയത്തിൽ കൊണ്ടുനടക്കാൻ പ്രണയം നമ്മളോടൊപ്പം ഉണ്ടാവേണ്ടതുണ്ട്.

മനസ്സുകൾ തമ്മിൽ അടുപ്പം ഉണ്ടായാലേ ആ പ്രണയം ഒരുപക്ഷെ വിജയിക്കുകയുള്ളു. ഒരുമിച്ചു ജീവിക്കുന്നവർക്കിടയിൽ പ്രണയം രുപപ്പെടണം എന്ന് യാതൊരു നിർബന്ധവും ഇല്ലല്ലോ.

നമ്മുടെ മകനോ മകളോ ഒരാളുമായി പ്രണയത്തിൽ ആയാൽ ആ നിമിഷം ഒരുപക്ഷെ നമ്മളിൽ ചിലരെങ്കിലും അതൊരു വലിയൊരു തെറ്റായി കണ്ട് അവരെ ശാസിച്ചേക്കാം, കൗമാര പ്രായത്തിൽ എതിർലിംഗത്തിൽ പെട്ടവരോട് ആകർഷണവും പ്രണയവും തോന്നുക ഓരോ മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യമാണ്.

നമ്മൾക്ക് ആ പ്രായത്തിൽ പ്രണയിക്കാൻ പറ്റിയില്ലായിരിക്കാം എങ്കിൽ പോലും മറ്റുള്ളവർക്ക് ഉണ്ടാവുന്ന പ്രണയം നമ്മളായിട്ട് തടസ്സപ്പെടുത്തേണ്ടതുണ്ടോ. ശരിയായ തിരിച്ചറിവുകൾ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതുണ്ട്, ഒരിക്കലും പ്രണയത്തെപറ്റി അതൊരു മോശം കാര്യം ആണെന്നുള്ള തെറ്റായ അറിവ് പങ്ക് വെക്കരുത്.

കൗമാര പ്രായത്തിൽ പ്രണയത്തിൽ അകപ്പെട്ടതിന്റെ പേരിൽ പഠനത്തിൽ ഉഴപ്പ് ഉണ്ടാവുകയും പിന്നീട് പരീക്ഷകളിൽ വൻപരാജയം നേടേണ്ടി വരുന്നതും വളരെ ദുഃഖകരമായ കാര്യമാണ്, പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ അവരെ കൂടെ കൂടെ നിർദ്ദേശിച്ചുകൊണ്ടിരിക്കണം.

ജീവൻ നിലനിർത്താൻ ഭക്ഷണത്തിനു എന്തുമാത്രം പങ്കുണ്ടോ അതുപോലെ മുന്നോട്ട് വിജയം നേടിയെടുക്കാൻ ഒത്തിരി കാര്യങ്ങളിൽ പരിഗണന കൊടുക്കേണ്ടതുണ്ട്.

ചില പ്രണയങ്ങൾ ഒരുപക്ഷെ നിമിഷനേരം കൊണ്ടു തന്നെ ഇല്ലാതെ ആയേക്കാം. ആർക്കും പ്രണയത്തിന്റെ കാര്യത്തിൽ ഉറപ്പു പറയാൻ കഴിയില്ല. സാഹചര്യം നമ്മുടെയൊക്കെ തീരുമാനത്തിൽ മാറ്റത്തിനു കാരണമായേക്കാം.

പ്രണയം അതൊരിക്കലും അവസാനിക്കുകയില്ല. തലമുറകളിൽ നിന്നും തലമുറകളിലേക്ക് ഒഴുകികൊണ്ടിരിക്കും. പ്രണയത്തിലൂടെ ഒന്നായവർ പിന്നീട് കലഹിക്കുന്നത് കാണുന്ന മക്കൾ ഒരുപക്ഷെ പ്രണയത്തിനോട് താല്പര്യം പ്രകടിപ്പിക്കാതെ വരികയും ചെയ്തെന്നു വരാം.

ജീവിതം ആകുമ്പോൾ എപ്പോഴും മധുരം നിറഞ്ഞത് മാത്രമാകില്ല. പലരും അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങൾ പറയുമ്പോൾ പറയുന്ന കാര്യം ഞങ്ങൾ തമ്മിൽ ഇടയ്ക്കിടെ പിണങ്ങും എങ്കിലേ കൂടുതൽ സ്നേഹിക്കാൻ, ജീവിക്കാൻ രസം കിട്ടുക എന്ന്.

നമ്മുടെ കൂടെ കഴിയുന്ന വ്യക്തിയുടെ കഴിവുകളും കുറവുകളും മനസ്സിലാക്കി മുന്നോട്ട് പോകുവാൻ കഴിയട്ടെ. എന്തിനും ഏതിനും കുറ്റപ്പെടുത്തി മാത്രം സംസാരിക്കാതെ, കൂടെ ചേർത്തുനിർത്തി പരസ്പരം താങ്ങായി ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയട്ടെ.

പ്രണയം നമ്മുടെ ജീവിതത്തിൽ കൂടുതൽ മനോഹരങ്ങളായ മുഹൂർത്തങ്ങൾ സമ്മാനിക്കട്ടെ.

നമ്മുടെ കൊച്ചുജീവിതം വളരെയേറെ സന്തോഷകരമായി മുന്നോട്ടു പോകുവാൻ നമ്മൾക്ക് കഴിയട്ടെ.
എല്ലാവരുടെയും ജീവിതത്തിൽ പ്രണയം നല്ല ഓർമ്മകൾ സമ്മാനിക്കട്ടെ.

 

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.