Choose your language

8 December 2024

// // Our Youtube channel

motivation-12

ലക്ഷ്യത്തിനുവേണ്ടി പിന്തിരിയാതെ പരിശ്രമിക്കുന്നവർക്കാണ് എന്നും വിജയം നേടാൻ കഴിയുക.

നമ്മുടെ ചുറ്റുപാടിലുമുള്ള ഏതൊരു വിജയത്തിനുപിന്നിലും അഹോരാത്രം കഷ്ടപ്പെട്ടതിന്റെ കഥകൾ പറയാൻ വിജയിച്ചവർക്ക് ഉണ്ടാകും.

നമ്മൾ ലക്ഷ്യത്തിനുവേണ്ടി ആത്മാർത്ഥതയോടെ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നാൽ ഒരുനാൾ നമ്മൾ ഓരോരുത്തരും സ്വപ്നം കണ്ട ലക്ഷ്യം നേടിയെടുക്കാൻ സാധിച്ചേക്കാം.

നമ്മളുടെ ലക്ഷ്യം പൂർത്തിയാക്കാൻ നമ്മൾ തന്നെ മുന്നിട്ടിറങ്ങണം.പ്രതിസന്ധികൾ,പോരായ്മകൾ എല്ലാം നമ്മളുടെ ലക്ഷ്യം നേടുന്നതിനു തടസ്സമായി ഒരുപക്ഷെ വന്നേക്കാം. അവിടെയെല്ലാം ആത്‍മവിശ്വാസത്തോടെ, കരുത്തോടെ പ്രവർത്തിക്കാൻ നമ്മൾക്ക് ആകണം.

നമ്മളുടെ ലക്ഷ്യം പൂർത്തിയാക്കാൻ മറ്റുള്ളവർ വിചാരിച്ചിട്ട് കാര്യം ഇല്ല, നമ്മൾ തന്നെ പ്രവർത്തിച്ചേ മതിയാകുള്ളൂ.

നമ്മുടെ ലക്ഷ്യം നേടിയെടുക്കാൻ ആരും തന്നെ നമ്മളെ ആവശ്യസമയത്ത് സഹായിക്കണം എന്നില്ല.

നമ്മൾ, നമ്മുടെ നല്ല ലക്ഷ്യത്തിന് പുറകെ പോകുമ്പോൾ പലരും നമ്മളെ പിന്തിരിപ്പിക്കാനും, കളിയാക്കാനും, കുറ്റപ്പെടുത്താനുമൊക്കെ ശ്രമിച്ചെന്നിരിക്കാം, അവിടെയൊക്കെ തളരാതെ മുന്നേറാൻ നമ്മൾ ഓരോരുത്തരും ശ്രമിച്ചെങ്കിൽ മാത്രമേ വിജയം നേടാൻ നമ്മൾക്ക് സാധ്യമാവുള്ളു.

മടികൂടാതെ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക, പല വെല്ലുവിളികളും തടസ്സങ്ങളായി മുന്നിലേക്ക് കടന്നുവന്നേക്കാം.വെല്ലുവിളികളെ അതിജീവിച്ചു മുന്നേറിയാൽ മാത്രമാണ് വിജയം സാധ്യമാവുള്ളു.

ഇന്നത്തെ കഷ്ടപ്പാടുകളും, ദുരിതങ്ങളും നാളെകളിൽ നമ്മളിൽ നിന്നും അകലണമെങ്കിൽ നമ്മളുടെ ഭാഗത്തുനിന്നും പരിശ്രമം ആവശ്യമാണ്.

പലപ്പോഴും പരാജയങ്ങൾ നമ്മൾക്ക് മുൻപിൽ ഉണ്ടായെന്നു വന്നേക്കാം. അവിടെയൊക്കെ തളരാതെ പൊരുതാൻ കഴിയേണ്ടതുണ്ട്.

നമ്മളുടെ ഭാഗത്തുനിന്നുള്ള നിരന്തരശ്രമം ഒരുനാൾ നമ്മളെ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുപ്പിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക.

ഇന്നിന്റെ ദുഃഖങ്ങളിൽ തളർന്നിരിക്കാതെ മുന്നോട്ടു ശക്തമായി കുതിക്കാൻ നമ്മൾക്ക് ഓരോരുത്തർക്കും കഴിയട്ടെ.

നമ്മുടെ ഉള്ളിലെ നെഗറ്റീവ് ചിന്തകളെ ഒഴിവാക്കിയാൽ മാത്രമാണ് നമ്മൾ ഓരോരുത്തർക്കും സുഗമമായി മുന്നോട്ടു പോകുവാൻ കഴിയുകയുള്ളു.

നമ്മളുടെ ലക്ഷ്യം നേടിയെടുക്കുക എന്നത് മറ്റുള്ളവരേക്കാൾ അധികമായി നമ്മുടെ മാത്രം ആവശ്യമാണ്.

ലക്ഷ്യം ഒരിക്കലും കൈവെടിയാതെ, നിരന്തരം ലക്ഷ്യം നേടിയെടുക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുക.
നമ്മുടെ ഓരോരുത്തരുടെയും നല്ല ലക്ഷ്യത്തിനുവേണ്ടിയുള്ള കഷ്ടപ്പാടുകൾ ഒരിക്കൽ ഫലമണിയട്ടെ.ഇന്ന് ഈ നിമിഷം മാത്രമാണ് നമ്മുടെ മുന്നിലുള്ളൂ, ഈ നിമിഷം പാഴാക്കാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇന്നലെകളിലെ തോൽവികളും, നഷ്ടങ്ങളും, ദുരിതങ്ങളും നമ്മളുടെ ലക്ഷ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഒരിക്കൽപോലും തളർത്താതെയിരിക്കട്ടെ.

ഏതു വിജയത്തിനുപിന്നിലും ഒത്തിരിയേറെ കഷ്ടപ്പാടുകളുണ്ട്, കഷ്ടപ്പാടുകൾ സഹിക്കാൻ കഴിഞ്ഞാൽ മാത്രമാണ് വിജയം നമ്മുടെ അടുത്തേക്ക് കടന്നുവരുള്ളു. ഇന്നലെകളിൽ ഉണ്ടായ തോൽവികളിൽ നിന്നും , നഷ്ടങ്ങളിൽ നിന്നും തിരിച്ചറിവുകൾ നേടികൊണ്ട് മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.



0 comments:

Post a Comment

Examchoices പുറത്തിറക്കിയ ഓരോ മോട്ടിവേഷൻ ebook കളും ആമസോൺ kindle വഴി ആണെങ്കിൽ
ഇപ്പോൾ 50/- രൂപക്ക്
വാങ്ങിക്കാൻ സാധിക്കും,Google books വഴി ആണെങ്കിൽ ഓരോ ebook കളും 10/- രൂപക്ക്
വാങ്ങിക്കാൻ സാധിക്കും.വേഗമാകട്ടെ ഇന്ന് തന്നെ വാങ്ങി ONLINE വായന ആരംഭിക്കു, ഈ ഓഫർ പരിമിതകാലം മാത്രം ലഭിക്കുകയുള്ളു.ഡിജിറ്റൽ ബുക്ക്‌ വാങ്ങി സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും ഒത്തിരി നന്ദി.Buy now.
Book 5 Chapters Read now.
Book 4 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.