Choose your language

25 May 2021

// // Subscribe YOUTUBE Channel

Now let's talk about do it right away



ഇനിയിപ്പോൾ ഉടനടി ചെയ്യുക എന്ന വിഷയത്തെ കുറിച്ച് സംസാരിക്കാം....
എല്ലാവരും ഉടനടി ചെയ്യുക എന്ന് പറയുമ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നവരാണ്. ഉടനടി ചെയ്യാൻ പറയുമ്പോൾ ഉടനടി ചെയ്തില്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്.
ഉടനടി കാര്യങ്ങൾ ചെയ്യാൻ നമ്മൾക്ക് തയ്യാറെടുപ്പ് നടത്താൻ ഒത്തിരി സമയം കിട്ടിയെന്ന് വരില്ല.
ലോകത്ത് എത്രയോ ദുരന്തങ്ങൾ ഒഴിയാൻ കാരണം ഉടനടി തീരുമാനങ്ങൾ എടുത്തത് കൊണ്ടാണ്.
കുറച്ചു നാളുകൾക്കു മുന്നേ എനിക്ക് ഇടയ്ക്കു ഇടയ്ക്കു നെഞ്ച് വേദന വരുമായിരുന്നു.... പിന്നെ തലകറക്കവും.... അങ്ങനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി അവിടെ നെഞ്ചിൽ ഉപകരണം വെച്ച് ഇ സി ആർ (നെഞ്ച് പരിശോധന )എടുത്തു നോക്കി അതിൽ കുഴപ്പം കണ്ടില്ല.... പിന്നെ കുറച്ചു ദിവസം കഴിഞ്ഞു നെഞ്ച് വേദന കുറയാത്തത് കൊണ്ട് വേറെ ആശുപത്രിയിൽ ചികിൽസിക്കാൻ പോയി, അവിടെ ചെന്ന് ഇ സി ആർ പരിശോധിച്ച് ഒരു കുഴപ്പം കണ്ടില്ല. പിന്നെ അവർ ബ്ലഡ്‌ പരിശോധിക്കാം എന്ന് പറഞ്ഞു പരിശോധിച്ച് റിസൾട്ട്‌ കിട്ടി കൊളെസ്ട്രോൾ കൂടി പോയതാണ്..... ഇത് അറിഞ്ഞതിനാൽ പിന്നെ എനിക്ക് ഉടനെ തന്നെ എന്റെ ഭക്ഷണക്രമം മാറ്റിയെടുക്കാൻ കഴിഞ്ഞു...... ഒരു പക്ഷെ കൊളെസ്ട്രോൾ ആണെന്ന് അറിഞ്ഞില്ലെങ്കിൽ ഞാൻ ഇപ്പോഴും എന്റെ പഴയ ഭക്ഷണരീതി തുടർന്നേനെ.....
ജീവിതത്തിൽ പലപ്പോഴും റെഡ് സിഗ്നൽ വരുമ്പോൾ ഉടനെ എന്തെങ്കിലും ചെയ്യണം. ബ്രേക്ക് ഉപയോഗിക്കണം അത്തരം സന്ദർഭങ്ങളിൽ(ജീവിതത്തിൽ ഒരു നിയന്ത്രണം വരുത്തണം എന്നാണ് കേട്ടോ ബ്രേക്ക് കൊണ്ട് ലിജോ ഉദേശിച്ചത്‌).
ഒരു ദിവസം എനിക്ക് പനി വന്നു അന്ന് ഞാൻ ഒരു ഗുളിക കഴിച്ചു, ഗുളിക കഴിക്കുന്നതിനു മുൻപ് ചോറ് ഉണ്ടിരുന്നു.എനിക്ക് ഭക്ഷണം കണ്ടാൽ പാഴാക്കുന്നത് ഇഷ്ടം അല്ല. ഞാൻ നോക്കിയപ്പോൾ മേശയിൽ വിളമ്പി വെച്ചിരുക്കുന്ന ചോറ് ആരും ഉണ്ടട്ടില്ല. ഞാൻ അതെടുത്തു കഴിച്ചു, പാഴാക്കണ്ടല്ലോ എന്ന് കരുതി, ആ ചോറ് തണുത്തത് ആയിരുന്നു. രാത്രിയിൽ ഞാൻ, ഉച്ചക്ക് കഴിച്ച ഭക്ഷണം മുഴുവൻ ശർദിച്ചു കൊണ്ടിരുന്നു, അത് കഴിഞ്ഞു പിന്നെ കട്ടിലിൽ പോയി കിടക്കും പിന്നെ വിണ്ടും വന്നു ശർദിക്കും, അങ്ങനെ 3-4 വട്ടം ശർദിച്ചു.പിന്നെ ടോയ്‌ലെറ്റിൽ പോയിട്ട് അവിടെ നിന്നും പുറത്തിറങ്ങിയതും എനിക്ക് ആകെ തലച്ചുറ്റി പോയി, നെറ്റി ചെന്ന് വീടിന്റെ വരാന്തയിൽ ഇടിക്കാൻ പോയി, ഞാൻ കിടന്നു കുടിയൻ ആടുന്നത് പോലെ ആടാൻ തുടങ്ങി,പിന്നെ ഒരു വിധം അകത്തു ചെന്നു കിടക്കാൻ പോയപ്പോഴേക്കും അവിടെയും വീണു, ഒരു കണക്കിന് ആണ് അന്ന് എനിക്ക് കട്ടിലിൽ കിടക്കാൻ കഴിഞ്ഞത്....ഉറങ്ങാൻ പറ്റാത്ത രാത്രി ആയിരുന്നു.
അന്ന് ഞാൻ ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചോളാം എന്ന് തീരുമാനം എടുത്തു..എനിക്ക് ജീവിതം തിരികെ കിട്ടിയാൽ എന്ന് ... പിന്നീട് എനിക്ക് എന്റെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ കൊണ്ടുവരാൻ അതുവഴി കഴിഞ്ഞു.
ഒരു പക്ഷെ എനിക്ക് അങ്ങനെ ഒരു ശർദിയും തലകറക്കവും വന്നില്ല എങ്കിൽ ഞാൻ ഇങ്ങനെ തീരുമാനം എടുക്കില്ലായിരുന്നു. എനിക്ക് മരിക്കുന്നതിന് മുൻപ് രണ്ടു കാര്യങ്ങൾ ചെയ്യണം എന്നുണ്ടായിരുന്നു ഒന്ന്- എല്ലാവരെയും മതി മറന്നു സ്നേഹിക്കാനും രണ്ട് -എന്തെങ്കിലും നല്ല കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കാനും.... എന്തായാലും അതെല്ലാം സാധിച്ചു.......
ജീവിതത്തിൽ ഞാൻ ഉടനടി എടുത്ത തീരുമാനം ഇന്ന് ഒത്തിരി അധികം ആളുകൾക്ക് പ്രചോദനം ആയി മാറി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് .... പല വിധ സോഷ്യൽ മാധ്യമങ്ങളിലും എന്റെ എഴുത്തുകൾ ഷെയർ ചെയ്യപ്പെടുന്നു.
പ്രിയമുള്ളവരേ ഞാൻ എന്റെ അനുഭവം നിങ്ങളുമായി ഇവിടെ പങ്കുവെച്ചത് ഇതിൽ നിന്നും എന്തെങ്കിലും പാഠങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പകർത്താൻ വേണ്ടിയാണ് (ഉപകാരപ്രദം ആകുമെങ്കിൽ).
എനിക്ക് ഒരു അപേക്ഷ ഉണ്ട് ആരും ഡോസ് കൂടിയ ഗുളിക കഴിക്കുമ്പോൾ, കഴിക്കുന്ന ചോറ് തിളപ്പിച്ച്‌ മാത്രമേ കഴിക്കാൻ പാടുള്ളു, ഇല്ലെങ്കിൽ എനിക്ക് സംഭവിച്ചത് പോലെ സംഭവിക്കും(ഞാൻ എനിക്ക് ആ അനുഭവം നല്ലത് എന്ന് പറഞ്ഞത് എന്റെ ഇന്നലകളിലെ തെറ്റുകൾ ഉടനടി മാറ്റാൻ സഹായിച്ചത് കൊണ്ടാണ്, എല്ലാവർക്കും അങ്ങനെ ആവണം എന്നില്ല)(ഡോക്ടറെ കാണാതെ, ഡോക്ടറുടെ നിർദ്ദേശം ലഭിക്കാതെ ഗുളിക കഴിക്കരുത് കേട്ടോ).
ഇനി എനിക്ക് പറയാനുള്ളത് ഞാൻ ഹോസ്പിറ്റലിൽ വയറിളക്കം ആയിട്ട് പോയതിനെ കുറിച്ചാണ്, അവിടെ ചെന്ന് ഡോക്ടർ മരുന്ന് തന്നു, കൂടെ ഡീഹൈഡ്രഷൻ ഉള്ള ലായനി ഉണ്ടാക്കാൻ ഉള്ള പൊടിയും തന്നു. എനിക്ക് ശിഖല്ലേ എന്നൊരു അസുഖം ആണെന്ന് ആണ് പറഞ്ഞത്.ഞാൻ ഗുളിക കഴിച്ചു, ലായനീയും കുടിച്ചു, എനിക്ക് അതിൽ പിന്നെ വായ്ക്ക് എന്തോ അസ്വസ്ഥത പോലെ തോന്നി ഞാൻ ലായനി കുടിക്കൽ നിർത്തി, പിന്നെ ഗുളിക കഴിക്കൽ നിർത്തി. അതിനുശേഷം ഡോക്ടറുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു,ഡോക്ടർ പറഞ്ഞു ഇപ്പോൾ കഴിക്കുന്ന ഗുളിക നിർത്തിക്കൊള്ളാൻ എന്നിട്ട് പകരം വേറെ ഗുളിക തന്നു അത് കഴിച്ചു നോക്കി അതിൽ പിന്നെ വീർത്ത ചുണ്ട് പൊട്ടാൻ തുടങ്ങി, ചുണ്ട് ശരിക്കും തുറക്കാൻ പറ്റാത്ത അവസ്ഥയായി, വിണ്ടും ഡോക്ടറുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു, ഡോക്ടർ പറഞ്ഞു രണ്ടാമതും തന്ന ഗുളികയും നിർത്താൻ, പിന്നെ വേറെ ഗുളിക ഒന്നും തന്നില്ല അസുഖത്തിന്, പിന്നെ നിര് മാറാനുള്ള ഗുളിക തന്നു..... ഞാൻ കുറെയധികം ആളുകളോട് സംശയം ചോദിച്ചു "ഗുളികയുടെ അലര്ജി മൂലം ഉണ്ടായിട്ടുള്ള ചുണ്ട് വിയർത്തത് തന്നെ മാറുമോ" എന്ന് പലരും മറുപടി പറഞ്ഞു മാറും എന്ന്, അന്ന് പിന്നെ മുഖത്തു മാസ്ക് ഉള്ളതിനാൽ ആരും കാണത്തില്ല. ഞാൻ മരുന്ന് കഴിച്ചു രണ്ടു ദിവസം കൊണ്ട് മാറി.... ഞാൻ ഗുളിക കഴിക്കാതെ ഇരുന്നെങ്കിൽ ചിലപ്പോൾ ഒരാഴ്ച പിടിച്ചേനെ ചുണ്ട് പഴയത് പോലെ മാറാൻ ......
വിട്ടിൽ അച്ചാർ ഇടാൻ മാങ്ങ അരിഞ്ഞപ്പോൾ എന്റെ ഒരു വിരൽ മുറിഞ്ഞു..... (അങ്ങനെ ലിജോയുടെ കൈ വിരൽ മുറിഞ്ഞു സുഹൃത്തുക്കളെ, ചോര പൊടിഞ്ഞു, ഞാൻ അത് കുടിച്ചു കൊണ്ടിരുന്നു... പിന്നെയും വരാൻ തുടങ്ങിയപ്പോൾ ഞാൻ തുണി വെച്ചു കെട്ടിവെച്ചു)
കുറച്ചു കഴിഞ്ഞു വിണ്ടും മാങ്ങ ചെത്തി വിണ്ടും വേറെ വിരൽ മുറിഞ്ഞു...
പലരും എന്റെ കൈ കെട്ടി വെച്ചിരിക്കുന്നത് കണ്ടപ്പോൾ "എന്ത് പറ്റിയത് ആണെന്ന്" ചോദിച്ചു, ഞാൻ പറഞ്ഞു "മാങ്ങ ചെത്തിയത് ആണെന്ന്", പിന്നെ രണ്ടു വിരലും അങ്ങനെ സംഭവിച്ചത് ആണെന്ന് അറിഞ്ഞപ്പോൾ അവർ ചോദിച്ചു "ലിജോയെ എന്ത് ചെത്ത് ആണ് ചെത്തിയത് എന്ന് രണ്ട് വിരൽ മുറിയാൻ മാത്രം എന്ന് ", "ഞാൻ അന്നേരം പറഞ്ഞു ലിജോക്ക് ഈ പ്രായത്തിൽ അല്ലേ ചെത്താൻ പറ്റുള്ളൂ എന്ന് ". പിന്നെ വിട്ടിൽ ചെന്ന് ആലോചിച്ചപ്പോൾ ഒരു ടി. ടി ഇൻജെക്ഷൻ എടുത്തേക്കാം എന്ന് കരുതി എടുത്തു,നാളെ മുറിവ് ഉള്ളിടത്ത് ഇൻഫെക്ഷൻ വന്നു പഴുത്താൽ ബാക്കിയുണ്ടാകുന്ന ഭവിഷ്യത്തും വേദനയും ഞാൻ തന്നെ സഹിക്കേണ്ടി വരും എന്നോർത്തുകൊണ്ട് ഇൻജെക്ഷൻ പെട്ടെന്ന് ചെന്ന് എടുത്തു... ഇനി മാങ്ങ ചെത്തുമ്പോൾ കയ്യിൽ ഉറ ഇടണം എന്നാണ് എന്റെ ആഗ്രഹം(ലിജോയുടെ ചെത്താൻ ഉള്ള പൂതി കണ്ടിട്ടാണോ എന്നറിയില്ല അതിൽ പിന്നെ ഒരു മാങ്ങയും വാങ്ങിക്കാൻ പറ്റിയിട്ടില്ല)(ഒരു പക്ഷെ നല്ലൊരു അവസരത്തിൽ ചെത്താൻ ആയിരിക്കും അത്, അതൊന്നും എനിക്ക് അറിയില്ല കേട്ടോ).
ഇത്രയും കാര്യങ്ങൾ ഞാൻ ഇവിടെ പറഞ്ഞത് എന്റെ ജീവിതത്തിൽ ഉടനെ കാര്യങ്ങൾ ചെയ്തത് കൊണ്ട് ഒത്തിരി ഒത്തിരി നേട്ടങ്ങൾ എനിക്ക് സ്വന്തം ആക്കാൻ പറ്റി എന്ന് നിങ്ങളോട് പറയാൻ വേണ്ടിയാണ്.
അപ്പോൾ ഇനി എല്ലാവർക്കും ഉടനടി കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....
കുറിപ്പ്-ഉടനടി ചെയ്ത് തീർക്കേണ്ട കാര്യങ്ങൾക്ക് മുൻഗണന നൽകുക.... ഉടനടി ചെയ്യേണ്ട കാര്യങ്ങൾ പ്രാധാന്യത്തോടെ ചെയ്തു തീർക്കാൻ ഉത്സാഹിക്കുക



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email