Choose your language

31 May 2021

// // Subscribe YOUTUBE Channel

Beloved, today's a little more straightforward to look at the topic of the positive side



 പ്രിയരേ ഇന്ന് നല്ല വശം കാണുക എന്ന വിഷയത്തെ കുറിച്ച് കാണുകയാണ് കുറച്ചു നേരെത്തേക്ക്. എപ്പോഴും നമ്മൾ ഒരു കാര്യം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ നല്ല വശം മാത്രമാണ് പൊതുവെ ചിന്തിക്കുന്നത്, ഏതു കാര്യം എടുത്തു നോക്കിയാലും വേണമെങ്കിൽ നമ്മൾക്ക് മോശം വശവും ചിന്തിക്കാം (അതിനു കാടുകയറി ചിന്തിക്കണം എന്ന് മാത്രം).

ഓരോ യാത്രയും നമ്മൾക്ക് ഓരോ അനുഭവങ്ങളാണ് നൽകുന്നത്. യാത്രയിൽ എന്തും സംഭവിക്കാം ചിലപ്പോൾ നല്ലതും, ചിലപ്പോൾ മോശമായതും.
ഇന്നലെ വരെ നോക്കുമ്പോൾ ഞാൻ ഒരു മാസത്തോളം വീടിനു വെളിയിൽ ഇറങ്ങാതെ കഴിച്ചു കൂട്ടി....
ഒരു മാസം ആരെയും കാണാൻ ഇല്ലാത്തതു കൊണ്ട് മീശയും താടിയും വളർന്നു, അത് കണ്ടു ആരും ഇനി എന്നോട് കുറ്റം, കുറവ് പറയാൻ വരില്ലല്ലോ(ഇപ്പോൾ അത് എന്റെ നല്ല വശം ആണെങ്കിൽ നാളെ ആളുകളെ കാണാൻ തുടങ്ങുമ്പോൾ അത് എന്റെ മോശം വശമായി മാറും ആളുകളുടെ സംസാരത്തിൽ നിന്നും).
പലർക്കും ഇപ്പോൾ ജോലിയില്ല, വരുമാനം ഇല്ല, അതെല്ലാം സങ്കടപ്പെടുത്തുന്ന കാര്യമാണ്.... അതിന്റെ നല്ല വശങ്ങൾ കാണാൻ പഠിക്കുക.... നമ്മളിലെ കഴിവുകളെ വളർത്താൻ ഒരു വഴിയായി എടുക്കുക, കഴിഞ്ഞ കാലത്തിലെ തെറ്റുകൾ ഒഴിവാക്കാൻ ഉള്ള അവസരം ആയി കാണുക.....
പണം കൊണ്ട് നല്ലതും മോശമായ കാര്യങ്ങളും ചെയ്യാം...... (പണത്തിനു ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ, പണം കൈകാര്യം ചെയ്യാൻ ആരെങ്കിലും വേണ്ടേ ).
നമ്മൾ എത്ര നല്ല നല്ല കാര്യങ്ങൾ ചെയ്താലും അതിൽ മോശം കാര്യങ്ങൾ ചിന്തിക്കുന്നവരും പറയുന്നവരും ഉണ്ടാകും......
പ്രേമിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെട്ടവർ ധാരാളം ഉണ്ട്, പക്ഷെ അവർ(കാമുകി കാമുകന്മാർ) ഒരിക്കൽ പോലും അങ്ങനെ ചിന്തിച്ചിരുന്നില്ല, സ്വന്തം വിട്ടിൽ നിന്നും ഇത്തരത്തിൽ ഉള്ള പ്രവൃത്തികൾ ഉണ്ടാകുമെന്നു.....
പണ്ടൊരിക്കൽ ഞാൻ സൈക്കിളിൽ പോകുകയാണ് ഒരു വളവ് എത്തിയപ്പോൾ എതിരെ നിന്നും ഒരു സൈക്കിൾ വരുന്നുണ്ടായിരുന്നു (ഞങ്ങൾ രണ്ടാൾക്കും പരസ്പരം കാണാൻ കഴിയില്ല ), എന്റെ എതിരെ വരുന്നവന് എതിരെ വേറെ റോഡിൽ നിന്നും വണ്ടി വരുന്നത് കണ്ടപ്പോൾ ആ വണ്ടിയെ മറികടക്കാൻ ഞാൻ വന്നു കൊണ്ടിരുന്ന റോഡിലേക്ക് സ്പീഡിൽ ചവിട്ടി, അവനു എത്രയും പെട്ടെന്ന് എതിരെ വരുന്ന വാഹനം റോഡിൽ പ്രേവേശിക്കും മുൻപ് അവനു പോകേണ്ട വഴിയിലേക്ക് പ്രേവേശിക്കണം,ആ തത്രപ്പാടിനുള്ളിൽ എതിരെ ഏതെങ്കിലും വണ്ടി വരുന്നുണ്ടോ(അതായത് ഞാൻ വന്നു കൊണ്ടിരിക്കുന്ന റോഡ്) എന്നൊന്നും അവന്റെ മനസ്സിലേക്ക് പോയില്ല, അവൻ നല്ല സ്പീഡിൽ വന്നു എന്റെ സൈക്കിളിൽ ഇടിച്ചു മറിഞ്ഞു വീണു കൈക്ക് പരിക്ക് പറ്റി, പിന്നീട് അവന്റെ അച്ഛൻ എന്റെ പേരിൽ കേസ് കൊടുക്കും എന്നൊക്കെ പറയുന്നുണ്ടായിരുന്നു...... എന്താ സത്യത്തിൽ സംഭവിച്ചത് എന്ന് സൈക്കിൾ മറിഞ്ഞു പരിക്ക് പറ്റിയവന് അറിയാം.....
എല്ലാത്തിനും നല്ല വശം കാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്......
നല്ല വശം എപ്പോഴും ചിന്തിക്കുക എങ്കിൽ പതിയെ പതിയെ നമ്മളിൽ നിന്നും മോശം വശങ്ങൾ കുറഞ്ഞു വരിക തന്നെ ചെയ്യും.....
ഞാൻ പണ്ട് ഹോസ്പിറ്റലിൽ പോകുമായിരുന്നു എന്നേ ചികിൽസിക്കാൻ(സത്യത്തിൽ അസുഖം എന്താ എന്ന് പോലും അന്ന് എനിക്ക് അറിയില്ലായിരുന്നു), അമ്മക്ക് എന്നേ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നിർബന്ധം ആയിരുന്നു, ഞാൻ അമ്മയുടെ കൂടെ പോകാൻ ഏക കാരണം എനിക്ക് അവിടെ ഉള്ള ഹോട്ടലിൽ നിന്നും മസാലദോശ കിട്ടും എന്നുള്ള ചിന്ത ഉണ്ടായിരുന്നു എന്നത് കൊണ്ടാണ് ...... ആ ഒരു യാത്രയിൽ ആണ് എനിക്കും ശരിക്കും പലപ്പോഴും നന്നായി പഠിക്കണം എന്ന് തോന്നാറുള്ളത് (ഒത്തിരി പിള്ളേർ പഠിക്കാൻ പോകുന്നത് കാണുമ്പോൾ ).
അവസാനം ഡോക്ടർ ഇനി ഇൻജെക്ഷൻ എടുക്കാം എന്ന് പറഞ്ഞപ്പോൾ ആണ് ഞാൻ പരിപാടി നിർത്തിക്കോളാൻ പറഞ്ഞത്....... ഡോക്ടർക്ക് നല്ല വശ എനിക്ക് ഇൻജെക്ഷൻ നൽകുന്നത് ആണെങ്കിൽ, എനിക്ക് നല്ല വശം ഇൻജെക്ഷൻ എടുക്കാതെ പോകുന്നതാണ്.......(ചെറുപ്പം തൊട്ട് നല്ല വശം കാണാൻ പഠിച്ചവനാണ് ഞാൻ, ഇത് എന്റെ കാര്യം ആണ് പറഞ്ഞത്, എല്ലാവരും ഇതൊന്നും അനുകരിക്കേണ്ട കേട്ടോ, എനിക്ക് ഇൻജെക്ഷൻ എടുക്കാൻ ഉള്ള അസുഖം ഇല്ല എന്ന് നല്ല ബോധ്യം ഉള്ളത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്).
ഞാൻ, അപ്പൻ അറിവില്ലാതെ ചെയ്ത തെറ്റിന് മറ്റൊരാളാട് മാപ്പ് പറഞ്ഞിട്ടുണ്ട്, കാരണം അപ്പന്റെ ഭാഗത്തു തെറ്റ് ഉള്ളത് കൊണ്ട്.... തെറ്റ് ആരുടെ ഭാഗത്തും ഉണ്ടാകാം എന്ന് പറയാൻ വേണ്ടിയാണ് പറഞ്ഞത് കേട്ടോ(നേരെ തിരിച്ചും വരാം, ഞാൻ പറഞ്ഞ തെറ്റിന് അപ്പൻ എനിക്ക് വേണ്ടിയും മാപ്പ് ചോദിച്ചേക്കാം മറ്റുള്ളവരോട്)...... എല്ലാവർക്കും എല്ലാ കാര്യത്തിലും അറിവ് ഉണ്ടാകണം എന്നില്ലല്ലോ..... നമ്മൾ എപ്പോഴും നല്ല വശത്തു നിൽക്കാൻ പഠിക്കണം......
ജീവിതത്തിൽ നിങ്ങൾ എല്ലാവർക്കും നല്ല
വശം കാണാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു......
കുറിപ്പ്-ഈ കുറിപ്പ് വായിക്കുമ്പോൾ എങ്കിലും ഞാൻ പറഞ്ഞതിന്റെ ഉദ്ദേശിച്ചത് (ഉദ്ദേശശുദ്ധി) നല്ല വശത്തോടുകൂടി മനസ്സിൽ ആക്കേണ്ടതാണ്.....എന്ന് വിനിതമായി അഭ്യർത്ഥിക്കുന്നു....



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. When everything seems to be going against you,remember that the airplane takes off against the wind,not with it.-Henry Ford.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email