Choose your language

24 May 2021

// // Subscribe YOUTUBE Channel

Now let's talk about saving

 


ഇനിയിപ്പോൾ സൂക്ഷിക്കുക എന്ന വിഷയത്തെ കുറിച്ച് സംസാരിക്കാം. സൂക്ഷിച്ചു നോക്കണ്ട ഉണ്ണി ഇത് നാം തന്നെയാണ് ലിജോ. ഈ വിഷയം എനിക്ക് അൽപ്പം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടി വരും കാരണം ഈ പോസ്റ്റ്‌ സൂക്ഷിക്കാൻ ഉള്ളതാണല്ലോ. എവിടെ സൂക്ഷിക്കണം എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല......(ഇഷ്ടം ആണെങ്കിൽ മനസ്സിൽ സൂക്ഷിക്കാം).

എനിക്ക് സൂക്ഷിച്ചു വെക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.....
ഞാൻ ഇന്നും എന്റെ പഴയ ക്ലാസ്സിലെ പുസ്തകങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.....
വിട്ടിൽ അതുകൊണ്ട് വീട്ടിലെ അംഗങ്ങളെക്കാൾ കൂടുതൽ അലമാരകളാണ്.
പലരും അതുകണ്ടു പലതും പറയാറുണ്ട്, എന്തിനാ ഇങ്ങനെ കുട്ടി കുട്ടി അലമാരകൾ ഇട്ടിരിക്കുന്നത് എന്ന്, പുസ്തകങ്ങൾ വാങ്ങിക്കുന്നത് എന്ന്, എന്റെ വികാരം ആണ് പുസ്തകങ്ങൾ, അവർ ആണ് എനിക്ക് എന്നും കൂട്ട് ആയിട്ടുള്ളത്.
മരണം വരെ എന്റെ പുസ്തകങ്ങൾ എന്നോടൊപ്പം വേണമെന്ന് ആഗ്രഹിക്കുന്നു.... എന്റെ മരണശേഷം പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യണം എന്ന് ഞാൻ വീട്ടുകാരോട് പറഞ്ഞു വെച്ചിട്ടുണ്ട്...... കാരണം ഞാൻ ഇല്ലെങ്കിൽ എന്റെ ശേഖരത്തിൽ ഉള്ള പുസ്തകം ആരും വായിക്കില്ല.എല്ലാവരും വായിച്ചു വളരണം എന്നാണ് ആഗ്രഹം.
എന്റെ ജീവനായ പുസ്തകങ്ങൾ വായിക്കാൻ കൊണ്ടുപോകുന്നവർ അവരുടെ ശ്രദ്ധകുറവ് കൊണ്ട് ആ പുസ്തകം നഷ്ടപ്പെടുത്തും, ആയതുകൊണ്ട് ഞാൻ ആർക്കും ഇപ്പോൾ പുസ്തകം വായിക്കാൻ കൊടുക്കാറില്ല.... അവർക്ക് ഒരു പക്ഷെ എന്റെ പുസ്തകം ആയതു കൊണ്ട് വില ഉണ്ടാവില്ല, എന്നാൽ എനിക്ക് അങ്ങനെ അല്ലല്ലോ, ഞാൻ കഷ്ടപ്പാട് സഹിച്ചു വാങ്ങിച്ചതല്ലേ..(ലിജോക്ക് എല്ലാവരെയും പോലെ വാങ്ങിക്കാൻ കഴിയില്ലല്ലോ, സാമ്പത്തികം അതിനു അനുവദിക്കില്ലല്ലോ).(ലിജോ ഇത്രക്കും ദുഷ്ടൻ ആണോ അവരുടെ കയ്യിൽ വാങ്ങാൻ പണം ഇല്ലാഞ്ഞിട്ടല്ലേ എന്നൊക്കെ അല്ലേ നിങ്ങൾ പറഞ്ഞു വരുന്നത്, എനിക്ക് അങ്ങനെ ഒരു ഔദാര്യവും ഇക്കാര്യത്തിൽ കൊടുക്കാൻ ഇല്ല.... കാരണം പുസ്തകം എനിക്ക് ജീവനാണ്, ഇനി എന്തെങ്കിലും രീതിയിൽ നഷ്ടപ്പെട്ടാൽ എനിക്ക് പകരം വാങ്ങിക്കാൻ ഉള്ള വില തരുകയാണ് എങ്കിൽ പുസ്തകം വായിക്കാൻ ഞാൻ കൊടുക്കാം). (ലിജോക്ക് ആകെ സൂക്ഷിക്കാൻ അറിയുന്നത് പുസ്തകങ്ങളെ ആണ്, അതാകുമ്പോൾ ആദ്യം മുടക്കുന്ന ചിലവ് മാത്രം ഉള്ളു). ഞാൻ ഒത്തിരി പുസ്തകം എന്റെ അടുത്തുള്ള വായനശാലക്കും പ്രിയപ്പെട്ടവർക്കും സ്വന്തം ആയിട്ട് എടുക്കാൻ കൊടുത്തിട്ടുണ്ട്.
ഇനി ഇപ്പോൾ എന്റെ പുസ്തകങ്ങൾ എത്ര കാലം സൂക്ഷിച്ചു വെക്കാൻ കഴിയും എന്നറിയില്ല....
ദൈവം അനുവദിക്കുന്നിടത്തോളം കാലം സൂക്ഷിച്ചു വെക്കാൻ കഴിയട്ടെ എന്നാണ് എന്റെ പ്രാർത്ഥന......
പ്രകൃതി നമ്മളെ സൂക്ഷിച്ചു വെക്കാൻ പാടില്ലാത്ത ചില കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട്....
പക്ഷെ നമ്മൾക്ക് ആവശ്യം ഇല്ലാത്തത് മറ്റു ജീവികൾക്ക് ഉപകാരമാണ്.....
എന്റെ വീട്ടിൽ ഇഷ്ടം പോലെ പുല്ലു വന്നു കാടു പിടിച്ചു കിടപ്പുണ്ടായി...... ആരു കണ്ടാലും ഈ വിട്ടിൽ അടിക്കലും പരിസരം വൃത്തിയാക്കലും ഇല്ല, അല്ലേ എന്ന് പുറത്തു പറഞ്ഞില്ലെങ്കിലും പറയാൻ തോന്നി പോകും. കാര്യം ഒരു മരുന്ന് കൊടുത്താൽ എല്ലാ പുല്ലും നശിച്ചു പോയ്കൊള്ളും, അപ്പോഴാണ് അടുത്ത വീട്ടിലെ ചേട്ടൻ വന്നു പുല്ലു ചെത്തി കൊണ്ടുപോകുവാൻ തുടങ്ങിയത്.... നമ്മൾക്ക് ഉപകാരം ഇല്ലെങ്കിലും മൃഗങ്ങൾക്ക് ഉപകാരം ആയി....
വിട്ടിൽ ഞങ്ങളുടെ കടയിൽ നിന്നും വിൽക്കാൻ കഴിയാത്ത ഡാമേജ് ആയ സാധനങ്ങൾ കൊണ്ട് വരും, വിട്ടിൽ കൊണ്ട് വന്നു കളയാൻ ആയിട്ട്, വേസ്റ്റ് ഇട്ടു കഴിയുമ്പോൾ തൊട്ടടുത്ത വീട്ടിലെ കോഴികൾ വന്നു കൊത്തി തിന്നും പക്ഷികൾ വന്നു തിന്നും പൂച്ച വരും പട്ടി വരും എലി വരും പിന്നെ തിന്നാൻ ആയിട്ട് (എങ്കിൽ പിന്നെ എല്ലാവരും ഒരുമിച്ചു വരും എന്ന് പറഞ്ഞാൽ പോരേ ലിജോയെ ഇങ്ങനെ വരും വരും എന്ന് എടുത്തു എടുത്തു പറയണോ, അതുങ്ങൾക്ക് ഒരു സന്തോഷം ആയിക്കോട്ടെ എന്ന് കരുതിയാണ്)(കിണുങ്ങി കിണുങ്ങി ഉള്ള അതിങ്ങളുടെ വരവ് കണ്ടാൽ ഉണ്ടല്ലോ മാഷേ ചുറ്റിലും ഉള്ളത് ഒന്നും കാണാൻ കഴിയില്ല)(പിന്നെ അതിങ്ങളുടെ ഒരു അരങ്ങേറ്റം ആണ് അവിടെ മുഴുവനും).
പറഞ്ഞു വരുന്നത് നമ്മുടെ നല്ല മൂല്യങ്ങൾ നശിപ്പിക്കാതെ സൂക്ഷിച്ചു വെച്ചാൽ വരും തലമുറകൾക്ക് എന്തെങ്കിലും പ്രയോജനം ചെയ്തേക്കാം എന്നാണ്.
പണം നമ്മുടെ കയ്യിൽ വെറുതെ സൂക്ഷിച്ചു വെച്ചിട്ട് കാര്യം ഇല്ല(അതെന്താ കാര്യം ഇല്ലാത്തത് ലിജോ, എന്റെ അറിവിൽ വിശക്കുമ്പോൾ പണം പുഴുങ്ങി തിന്നാൻ പറ്റിയതായിട്ട് അറിയില്ല,പണത്തിനോട് ബഹുമാനം ഉണ്ട്, ഭക്ഷണം വാങ്ങിക്കാൻ പണം വേണം, ഞാൻ പറഞ്ഞതിന്റെ പൊരുൾ ഭക്ഷണത്തിനു പകരം വെക്കാൻ മറ്റൊന്നിനും കഴിയില്ല എന്ന് കാണിക്കാൻ മനുഷ്യൻ ഏറ്റവും വില ഉള്ളതായി കരുതുന്ന പണം ഉദാഹരണം എടുക്കാം അല്ലോ എന്ന് കരുതി പറഞ്ഞതാണ്, പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ലിജോയോട് ക്ഷമിക്കണം...).
പല ആളുകളും എന്റെ ഫോട്ടോ ചോദിക്കാറുണ്ട് എന്നേ കാണാൻ (അപ്പോൾ ഗ്രൂപ്പിൽ ഉള്ളവർ ചോദിക്കാറുണ്ട്,എന്തിനാണ് ഉപ്പിലിട്ടു വെക്കാൻ ആണോ എന്ന് ) (ഞാൻ പറയാൻ ആഗ്രഹിക്കുകയാണ് സുഹൃത്തുക്കളെ എന്നേ ആരും രൂപ കൂട്ടിൽ ഇരുത്തരുത് എന്ന് -ഞാൻ കുറവുകളും പോരായ്മകളും ഉള്ള വ്യക്തിയാണ്).
എന്റെ ഫോട്ടോ ആർക്കും സൂക്ഷിച്ചു വെക്കാൻ അല്ല, ഇത്രയും ഒക്കേ എഴുതിയിരിക്കുന്ന കലാകാരനെ ഒന്ന് അറിയാൻ അത്രമാത്രം...... അങ്ങനെ ഒരു ഫോട്ടോ ചോദിച്ചാൽ കൊടുക്കണം എങ്കിൽ ഞാൻ എന്റെ ഫോട്ടോ എവിടെ എങ്കിലും സൂക്ഷിച്ചു വെക്കേണ്ടതില്ലേ.....
നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും നമ്മളുടെ മെമ്മറിയിൽ സൂക്ഷിച്ചു വെക്കുന്നുണ്ട്, നാളെ അതെല്ലാം പുറത്തു ചാടും..
ആരൊക്കെ നമ്മളെ വേദനിപ്പിച്ചു, മുറിപ്പെടുത്തി അതെല്ലാം നമ്മുടെ മനസ്സിൽ തളം കെട്ടി നിൽക്കുക തന്നെ ചെയ്യും.... അതൊന്നും നമ്മുടെ ശരീരത്തിനു നല്ലതല്ല, എന്നാലും നമ്മൾ അത് ഇങ്ങനെ സൂക്ഷിച്ചു വെക്കും.
നമ്മുടെ നിയമപാലകർ, പൊതു ജനങ്ങളിൽ (നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാണല്ലോ )ആരെങ്കിലും അനധികൃതമായി എന്തെങ്കിലും സുക്ഷിച്ചാൽ അത് പിടിച്ചെടുത്തു നശിപ്പിക്കാറില്ലേ, എന്ത് കൊണ്ടാണ് സമൂഹത്തിന് വിപത്തു ആയത് കൊണ്ട്....
നമ്മളുടെ ഇന്നലെകളിൽ നമ്മളെ ആരെങ്കിലും വേദനിപ്പിച്ചവർ ഉണ്ടെങ്കിൽ അവരോട് വിരോധം തോന്നേണ്ട..... അങ്ങനെ ആർക്കും നിങ്ങളെ വേദനിപ്പിക്കാൻ കഴിയില്ല, നിങ്ങൾ വിചാരിക്കാതെ ഇരിക്കുന്നിടത്തോളം കാലം.....
ലിജോ പറഞ്ഞു വരുന്നത് എന്താണ്....
അതായത്,നമ്മളെ ഒരാൾ നമ്മുടെ ചെറുപ്പത്തിൽ വിഷമിപ്പിച്ചു, വേദനിപ്പിച്ചു...... അവരെ തിരിച്ചു വേദനിപ്പിക്കാൻ നമ്മൾക്ക് അവസരം കിട്ടുമ്പോൾ വേദനിപ്പിക്കാൻ പോകരുത് എന്ന്....
ഒരു പക്ഷെ അവർ നമ്മളെ വേദനിപ്പിച്ചത് ഭാവിയിൽ നമ്മൾക്കു ഉപകാരം ആയി തീർന്നേക്കാം, ഒരു മനുഷ്യർക്കും വരാൻ പോകുന്നത് മുൻകൂട്ടി കാണാൻ ഉള്ള കഴിവ് ഇല്ലല്ലോ.....
നമ്മൾ റോബോട്ട് അല്ലല്ലോ ലിജോയെ മറ്റുള്ളവർ പറയുമ്പോൾ വേദനിക്കാതെ ഇരിക്കാൻ...... നമ്മൾ മനുഷ്യർ തന്നെയല്ലേ.....(അതെ മനുഷ്യർ തന്നെയാണ്).
നമ്മൾക്ക് പേപ്പർ വായിക്കുമ്പോൾ തന്നെ ടീവി കാണാൻ കഴിയില്ലല്ലോ (ഒരേ സമയം ആയാൽ പ്രയോജനം ചെയ്യില്ലല്ലോ) എന്ന് പറയുന്നത് പോലെ കണക്കാക്കുക തല്ക്കാലം....(മനസ്സിൽ ആയില്ല അല്ലേ, അതായത് ഏതെങ്കിലും ഒരു വഴി സ്വീകരിക്കുക എന്ന് മുന്നോട്ട് പോകാൻ, രണ്ട് വഞ്ചിയിൽ ഒരേ സമയം കാൽ ചവിട്ടരുത് എന്ന് പറയുന്നത് പോലെ)
അയാളെ കുറിച്ച് നമ്മൾ ഓർക്കുന്ന കാലം മുഴുവൻ നമ്മുടെ ആയുസ്സിന്റെ ഒരു വിഭാഗം സമയം നമ്മൾ നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അയാളെ വെറുക്കുന്നു എങ്കിൽ അയാളെ കുറിച്ചുള്ള ഓർമ്മകൾ എപ്പോഴും നമ്മളുടെ മനസ്സിലേക്ക് ഓടിയെത്തും(വെറുപ്പിന്റെ ആദ്യനാളുകളിൽ), അയാളെ കണ്ട നാളുകൾ മുതലുള്ള ഓർമ്മകൾ...( ലിജോക്ക് അങ്ങനെ അധികം ആളുകളെ വെറുക്കാൻ സാധിച്ചിട്ടില്ല ഇതുവരെ, പക്ഷെ നുറുകണക്കിന് ആളുകളെ വെറുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്, പിന്നെ എന്നേ ശരിക്കും മനസ്സിൽ ആയതിനു ശേഷം എന്നേ സ്നേഹിക്കാനും അവർക്ക് സാധിച്ചിട്ടുണ്ട്, സ്നേഹം കിട്ടി കഴിഞ്ഞപ്പോൾ പിന്നെ ഞാൻ എനിക്ക് ഉണ്ടായിരുന്ന എന്റെ സ്വന്തം വെറുപ്പ് ഉപേക്ഷിച്ചു....ഇപ്പോൾ മനസ്സിന് വലിയൊരു ആശ്വാസം ഉണ്ട്)
ഒരു കാലം കഴിഞ്ഞാൽ നമ്മൾ എല്ലാം മറക്കണം..... നമ്മൾക്ക് എപ്പോഴും യൗവനത്തിൽ തന്നെ ആയിരിക്കാൻ കഴിയില്ലല്ലോ.....കാലം നമ്മളെ "മൂടിയിൽ നര" വന്നുകൊണ്ട് പഠിപ്പിക്കും. നമ്മൾക്ക് അറിവ് നൽകുന്നത് നല്ലത് ചെയ്യാൻ ആണ്, ഒരാൾ നമ്മളെ തെറി (സഭ്യം അല്ലാത്ത ഭാഷ) പറഞ്ഞാൽ അതിനു തിരിച്ചു കേൾക്കുന്നയാൾ മറുപടി ആയി തെറി പറഞ്ഞു കഴിഞ്ഞാൽ ആദ്യം പറഞ്ഞ ആളും രണ്ടാമത് പറഞ്ഞയാളും തമ്മിൽ എന്താണ് വ്യത്യാസം(ലിജോ ഉദ്ദേശിച്ചത് സ്റ്റാൻഡേർഡ് ആണ്, ശരീര പ്രകൃതി അല്ല കേട്ടോ).
നമ്മൾക്ക് ഉള്ളത് എല്ലാം നഷ്ടപ്പെടാൻ ഒരു നിമിഷം മതി.... നമ്മൾ എവിടെ നിന്നും എങ്കിലും കേട്ടു പഠിക്കുന്നതാണ് അസഭ്യം അല്ലാത്ത ഭാഷ(ഭാഷക്ക് തന്നെ ജനിക്കാൻ അറിയില്ലല്ലോ).
ഇനി ഒരു കഥ പറയാം.....
പണ്ടൊരിക്കൽ ഒരു വിട്ടിലെ ഒരു തത്ത ആ വീട്ടിലെ വീട്ടുകാർ പറഞ്ഞു കൊണ്ടിരുന്ന തെറി കേട്ടു അതുപോലെ അനുകരിച്ചു സംസാരിക്കാൻ തുടങ്ങി, ആ തത്ത പിന്നെ എപ്പോൾ വിട്ടുകാരനെ കാണുമ്പോൾ പറയാൻ തുടങ്ങും, അങ്ങനെ അയാളുടെ വീട്ടിലെക്ക് ആര് വന്നാലും അവരെ കാണാൻ ചെല്ലുന്ന വിട്ടുകാരനെ കാണുമ്പോൾ ആ തത്ത വിട്ടുകാരനെ തെറി പറയാൻ തുടങ്ങി, അയാൾക്ക് വിട്ടിൽ നിന് നും അതിഥികളെ പെട്ടെന്ന് തന്നെ പറഞ്ഞു വിടേണ്ടി വന്നു.... പിന്നീട് അയാളുടെ വീട്ടിലേക്ക് അതിഥികൾ എത്താതെ ആയി.... ഒടുവിൽ അയാൾ തീരുമാനിച്ചു ആ തത്തയെ കൂട്ടിൽ നിന്നും പറത്തിവിടാൻ...
അങ്ങനെ പറത്തിവിട്ടത്തിനുശേഷം അയാൾ സന്തോഷിച്ചു ഇനി തത്തയുടെ ശല്യം ഉണ്ടാവില്ലല്ലോ എന്ന്, എന്നാൽ പ്രിയരേ അയാൾ ബസ് സ്റ്റോപ്പിൽ വരുമ്പോൾ എല്ലാം ഈ തത്ത അയാളെ തെറി പറയാൻ തുടങ്ങി ഇയാൾക്ക് പിന്നെ അവിടെ നിൽക്കാൻ പറ്റിയില്ല.... പിന്നെ അയാൾ ഈ പ്രശ്നം അവസാനിപ്പിച്ചത് മുഖംമൂടി ധരിച്ചാണ്.....
ഈ ഒരു കഥ ഞാൻ പറഞ്ഞത്, ചില കാര്യങ്ങൾ നമ്മൾക്ക് മനസ്സിലാക്കാൻ വേണ്ടിയാണ്......
നമ്മൾക്ക് അറിയില്ല നമ്മളിലെ വെറുപ്പ് നമ്മുടെ ഉള്ളിൽ സ്ഥിരമായി കയറി പറ്റിയാൽ നമ്മളെ എവിടെ വരെ കൊണ്ട് ചെന്നെത്തിക്കുമെന്ന്,നമ്മളിലെ രൂപവും ഭാവവും മാറും വെറുപ്പ് ഉള്ളിൽ ഉണ്ടെങ്കിൽ....
ഒരു പക്ഷെ തിരിച്ചറിവ് ഇല്ലാതെ അവർ നമ്മളോട് ചെയ്തത് ആകാം,
അവർക്ക് ഒരു നാൾ തിരിച്ചറിവ് ആയാൽ അവർ ഒരു പക്ഷെ നമ്മളോട് മാപ്പ് പറഞ്ഞേക്കാം.
ഒരു സ്നേഹം മതി എല്ലാ മുറിവുകളും ഉണങ്ങാൻ (അങ്ങനെ ആണെങ്കിൽ ലിജോ, ഹോസ്പിറ്റലിൽ നഴ്സിന്റെ പണി കുറയുമല്ലോ).
നമ്മളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലേ വെറുക്കാൻ പറ്റുള്ളൂ(അയാളിൽ നിന്നുള്ള അവഗണന, അയാളിൽ നിന്നുള്ള കുത്ത് വാക്കുകൾ, അയാളിൽ നിന്നുള്ള മോശം പ്രവർത്തികൾ ഇതിൽ ഏതെങ്കിലും ഉണ്ടെങ്കിൽ അല്ലേ വെറുക്കാൻ പറ്റുള്ളൂ).
കഴിഞ്ഞ ദിവസം ഒരാൾ മരിച്ചത് അറിഞ്ഞു,അയാൾക്ക് 100കോടിയിൽ അധികം ബാങ്ക് ബാലൻസ് ഉണ്ട്, പക്ഷെ ഒന്നും അയാൾക്ക് കൊണ്ട് പോകാൻ കഴിഞ്ഞില്ല....(ലിജോയെ ഈ ലോകത്ത് ലക്ഷകണക്കിന് കോടി രൂപ ആസ്തിയുള്ളവരും മരിക്കുന്നുണ്ട്, അവരൊന്നും ഒന്നും കൊണ്ട് പോകുന്നില്ല...).....ഞാൻ പറയാൻ ഉദ്ദേശിച്ചത് എല്ലാവരും കൈയിൽ ഒന്നും സൂക്ഷിക്കാതെയാണ് പോകുന്നത് എന്ന് പറയാൻ വേണ്ടിയാണ്.....
മറ്റുള്ളവരിൽ നിന്നും എന്നും നല്ലത് കേൾക്കാൻ ആഗ്രഹിക്കുക.....നല്ലത് ചെയ്യാൻ മുന്നിട്ടിറങ്ങുക..... നമ്മളുടെ സന്തോഷകരമായ ജീവിതങ്ങളെ കാർന്നു തിന്നുന്ന വെറുപ്പ്,വിദ്വേഷം, പക, പ്രതികാരം, കോപം, അസൂയ, അഹങ്കാരം, തിന്മ എല്ലാം ഉപേക്ഷിക്കുക..... ഒന്നും മനസ്സിൽ സൂക്ഷിക്കാതിരിക്കുക.... എന്നൊരു വലിയ പാഠം നമ്മളെ പ്രകൃതി പഠിപ്പിച്ചു തരുന്നുണ്ട്... മേല്പറഞ്ഞവയെല്ലാം എന്തെങ്കിലും നഷ്ടങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കാതെ കടന്നുപോകില്ല, അതിനാൽ ഇപ്പോൾ തന്നെ ഇവ എന്തെങ്കിലും ഉണ്ടെങ്കിൽ കളയേണ്ടതാണ് എന്ന് അറിയിക്കുകയാണ് സുഹൃത്തുക്കളെ ......
ഇനിയുള്ള നാളുകൾ സന്തോഷം ആഗ്രഹിക്കുന്നു എങ്കിൽ സന്തോഷത്തിനു ഇരിക്കാൻ ഇടം കൊടുക്കണം, നേരത്തെ പറഞ്ഞ തത്ത ആ വിട്ടിൽ ഉള്ളിടത്തോളം കാലം ആ വീട്ടിലേക്കു ബന്ധുക്കൾ ആരും കടന്നു ചെല്ലാത്തതു പോലെ, നമ്മുടെ ഉള്ളിൽ എന്നും നിലനിൽക്കുന്ന സന്തോഷം ഉണ്ടാവണം എങ്കിൽ വെറുപ്പ് ദുരെ കളഞ്ഞേ പറ്റു,നമ്മളെ നേർവഴിക്കു നയിക്കുന്നത് മാത്രം സ്വീകരിക്കുക, ഇല്ലെങ്കിൽ ഒരു മഹാമാരിയിൽ അതെല്ലാം തൂത്തു ഏറിയപ്പെടും.
വർഷങ്ങളായി നമ്മളിൽ പലരും പുഴയിലേക്ക് വലിച്ചെറിയുന്ന ഓരോ വേസ്റ്റുകളും നാളുകൾ കഴിഞ്ഞ് ഉണ്ടാകുന്ന തിരമാല ക്ഷോഭത്തിൽ നമ്മുടെ എല്ലാ സ്വത്തു വകകളും ഇല്ലാതെ ആക്കി,എല്ലാം തിരത്തു വന്നു അണയും അതാണ് പ്രകൃതി നിയമം .....
ആയതിനാൽ നമ്മളുടെ മരണശേഷം ആർക്കും ഒന്നും മോശമായി പറയാൻ ഇടവരുത്താതെ ഇരിക്കട്ടെ.....
എല്ലാവർക്കും നന്മകൾ മാത്രം കാത്തു സൂക്ഷിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു .......
കുറിപ്പ്-ഏറ്റവും വലിയ സമ്പന്നൻ ഉള്ളിൽ നന്മ ഉള്ളവനാണ്, മനസ്സിൽ നന്മകൾ എന്നും കാത്തുസൂക്ഷിക്കുക



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Too many of us are not living our dreams becauses we are living our fears-Les Brown.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email