Choose your language

28 May 2021

// // Subscribe YOUTUBE Channel

Today's topic is about behavior.

 

ഇന്നത്തെ വിഷയം പെരുമാറ്റം എന്നതിനെ കുറിച്ചാണ്. ഒരാളുടെ പെരുമാറ്റം എങ്ങനെയാണ് നല്ലത് ആണോ മോശം ആണോ എന്ന് മനസ്സിലാക്കാൻ കഴിയുക (പേര് മാറുന്ന കാര്യം അല്ല പറഞ്ഞത് കേട്ടോ).നമ്മളോട് നല്ല രീതിയിൽ പെരുമാറുന്നവരുണ്ട്, മോശം രീതിയിൽ പെരുമാറുന്നവരും ഉണ്ട്.

പല ഓഫീസിലും ഞാൻ കയറി ഇറങ്ങിയിട്ടുണ്ട് (എന്റെ ആവശ്യത്തിനായി). പലരുടെയും മട്ടും ഭാവവും കണ്ടാൽ ഞാൻ എവിടെ നിന്നോ വലിഞ്ഞു കയറി വന്നവരെ പോലെയാണ് സംസാരിക്കുന്നത്(എന്റെ ഒരു തോന്നൽ ആണ്, ലിജോക്ക് അങ്ങനെ തോന്നാനും പാടില്ലേ).

ഒരിക്കൽ ഞാൻ ഒരു ബാങ്കിൽ ലോൺ എടുക്കാൻ ചെന്നു, എനിക്ക് അതിന്റെ ഡീറ്റെയിൽസ് കൂടുതൽ അറിയാൻ മാനേജരുമായി സംസാരിക്കാൻ അവിടെയുള്ള സ്റ്റാഫ് പറഞ്ഞു, ഞാൻ അവിടെ ചെന്നു കഴിഞ്ഞപ്പോൾ മാനേജർ എന്നോട് കാര്യങ്ങൾ സംസാരിച്ചു "എല്ലാം ശരിയാക്കി തരാം " ഡോക്യുമെന്റ് കൊണ്ട് വന്നാൽ മതി എന്ന് പറഞ്ഞു, അത് കഴിഞ്ഞു ഒരു ഡയലോഗ് "എന്നേ പെട്ടി എടുത്തു വിടുന്നതിനു മുൻപ് ആയിക്കോട്ടെ"എന്ന്, അത് കേട്ടപ്പോൾ എനിക്ക് വളരെ അധികം ഇഷ്ടം തോന്നിപ്പോയി മാനേജരോട്, എന്തായാലും എനിക്ക് പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ വെക്കാൻ സാധിക്കാത്തത് കൊണ്ട് ആ പദ്ധതി നടന്നില്ല.
പണ്ട് ഞാൻ ഫോൺ കണക്ഷൻ എടുക്കാൻ ഒരു ഓഫീസിൽ പോയി കഴിഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു മേഡം വളരെ രസകരമായി എന്നോട് സംസാരിക്കുന്നു(അവരുടെ സംസാരം കേട്ടു എനിക്ക് ശരിക്കും "അവർക്ക് വട്ടാണോ" എന്നേ പോലെ സംസാരിക്കാൻ എന്ന് വിചാരിച്ചു പോയി, അവർ ചെയ്യുന്നത് അവരുടെ ജോലിയോടുള്ള സത്യസന്ധതയാണ്.......എന്തോരം ക്ഷമ ഉണ്ടായാലാണ് ഇത്രയും നേരം ഒരാൾക്ക് സംസാരിക്കാൻ കഴിയുക),പിന്നീട് ഒരു ദിവസം ഫോണിൽ വിളിച്ചപ്പോൾ അവരെയാണ് എനിക്ക് ഫോണിൽ കിട്ടിയത് (ഒത്തിരി നേരം എനിക്ക് വേണ്ടി അവർ ക്ഷമയോടെ സംസാരിക്കാൻ തയ്യാറായി, എനിക്ക് നെറ്റ് കണക്ഷൻ കിട്ടി "ഷോപ്പിലേക്കു "എന്ന് ഉറപ്പായതിനു ശേഷം ആണ് അവർ ഫോൺ കട്ട്‌ ആക്കിയത്...).
ഇത് പോലെ നല്ല രീതിയിൽ പെരുമാറുന്ന പല തരത്തിലുള്ള മനുഷ്യർ നമ്മുടെ ഇടയിലുണ്ട്. പലരും മാന്യമായി പറ്റിക്കുന്നവരുമുണ്ട്.
ചെറുപ്പത്തിൽ ഒരു കൂട്ടുകാരന്റെ ഫോൺ എനിക്ക് വിൽക്കാൻ തന്നു, ഞാൻ അത് എന്റെ കൂട്ടുകാരന്റെ ഫ്രണ്ടിന് കൊടുത്തു, അവൻ അത് വേറെ ആൾക്ക് കൊടുത്തു, പണം ചോദിക്കുമ്പോൾ നാളെ തരാം എന്ന് പറയും, പിന്നെ എന്റെ കൂട്ടുകാരൻ എന്നോട് ചോദിക്കാൻ തുടങ്ങി, പിന്നെ എന്റെ കയ്യിൽ നിന്നും മൊബൈൽ വാങ്ങിച്ചവന്റെ വിട്ടിൽ ഞാൻ അടുപ്പിച്ചു ചെല്ലാൻ തുടങ്ങി പണം വാങ്ങിക്കാൻ, എനിക്ക് അവിടെ നിന്നും പണം കിട്ടിയില്ല..... പിന്നെ പതിയെ പതിയെ എനിക്ക് മനസ്സിലായി ഇനി പണം കിട്ടാൻ പോകുന്നില്ല എന്ന്, പിന്നെ ഞാൻ എന്റെ വിട്ടിൽ നിന്നും പണം വാങ്ങിച്ചാണ് എന്റെ കൂട്ടുകാരന് അവന്റെ ഫോണിന്റെ പണം കൊടുത്തത്. അതിൽ പിന്നെ ജീവിതത്തിൽ ആരോടും സഹായം ചെയ്തുകൊടുക്കാൻ ഞാൻ ഇടനിലക്കാരൻ ആയിട്ട് നിന്നിട്ടില്ല.
ഓരോ അനുഭവങ്ങളാണ് നമ്മളെ ഓരോ ആളുകളെയും വിലയിരുത്താൻ സഹായിക്കുന്നത്......
എല്ലാവരോടും നല്ല രീതിയിൽ പെരുമാറാൻ പഠിക്കുക...... എങ്കിൽ ആളുകളും നമ്മളോട് നല്ല രീതിയിൽ തന്നെ ആയിരിക്കും പെരുമാറുക......
മറ്റുള്ളവരുടെ വായ നമ്മൾക്ക് അടച്ചു വെക്കാൻ കഴിയില്ലല്ലോ....... അവരുടെ വായിലെ വെള്ളം വറ്റുമ്പോൾ തന്നെ നിർത്തിക്കോളും (ഇനി അവരുടെ വർത്തമാനം ഒരു പാട് നേരം ആയിക്കഴിയുമ്പോൾ കുടിക്കാൻ വെള്ളം വേണോ എന്ന് ചോദിക്കുക, അപ്പോൾ അവർ പറയും "കിട്ടിയാൽ കൊള്ളാം എന്ന്, അന്നേരം വെള്ളം കൊടുക്കുക", ശത്രു ആണെങ്കിലും നമ്മൾ ആപത്തിൽ സഹായിക്കണം, അപ്പോൾ അവർ പഠി ക്കും, ഇവൻ വെള്ളം തന്നില്ലെങ്കിൽ ദാഹം കൊണ്ട് മരിച്ചു വീണേനെ എന്ന്, പിന്നെ അയാൾ നമ്മളെ നന്ദി പറഞ്ഞു പോകും"നന്ദി കേൾക്കാൻ ഒരു യോഗം വേണം കേട്ടോ").
എന്നിട്ട് നമ്മൾക്കും നല്ല രീതിയിൽ പെരുമാറാൻ അറിയാം ചേട്ടോ(ആരായാലും) എന്ന് പറയുക......
പണ്ട് ഒരിക്കൽ ഞാൻ ബൈക്കിൽ യാത്ര ചെയ്യവേ, എന്നേ ഓവർടേക്ക് ചെയ്തു വരുന്ന ഒരു ചേട്ടൻ എന്നേ തെറി പറഞ്ഞിട്ട് പോകുന്നു...... എനിക്ക് അന്ന് എന്റെ രക്തം തിളച്ചു.......(ലിജോന്റെ രക്തം അപ്പൂർവം ആയി കിട്ടുന്ന ഒന്നാണല്ലോ, അതുകൊണ്ടായിരിക്കും തിളച്ചത്). എനിക്ക് അന്നേരം അയാളുടെ വണ്ടിക്ക് വട്ടം വെച്ചാലോ എന്ന് വരെ ഞാൻ ആലോചിച്ചു പോയി .... പിന്നെ വിണ്ടും ആലോചിച്ചപ്പോൾ അയാളുടെ ഒരു അടിക്കു നമ്മൾ ചിലപ്പോൾ നിലത്തു കിടന്നാലോ, അല്ലെങ്കിൽ ബൈക്ക് വട്ടം വെക്കുന്ന സമയത്ത് അയാളുടെ ബൈക്കിന് ബ്രേക്ക് കിട്ടാതെ എന്റെ ദേഹത്തേക്ക് ബൈക്ക് മറിഞ്ഞു വീണാലോ, എന്ത് കൊണ്ടും നഷ്ടം നുമ്മക്ക് തന്നെ...... പിന്നെ എന്തിനാ വെറുതെ എല്ലിന്റെ എണ്ണം കൂട്ടാനും പല്ലിന്റെ എണ്ണം കുറക്കാനും പോകുന്നത്.... എന്ന് ആലോചിച്ചപ്പോൾ ആണ് പിന്നെ ഒരു സമാധാനം ആയത്. ഇവിടെ എല്ലാത്തിനും പിന്നിൽ കാരണക്കാരൻ"വില്ലൻ"ആരാണ്? ഉത്തരം "മോശമായ പെരുമാറ്റം" എന്നല്ലേ വരുന്നത്.....
മറ്റുള്ളവർ എത്ര മോശമായാലും നമ്മൾക്ക് ഒരു സ്റ്റാൻഡേർഡ് ഉണ്ട്,ഇല്ലെങ്കിൽ ഉണ്ടാവണം ("ഇല്ലെങ്കിൽ നമ്മളെ നീ ഇത്രയും നിലവാരം ഇല്ലാത്തവൻ ആണോ എന്ന് മറ്റുള്ളവർ ചോദിക്കും"), തെറ്റ് ചെയ്താൽ ക്ഷമ ചോദിക്കണം ആരോടായാലും , പരിഹാരം കണ്ടെത്തണം.....
എന്റെ വിട്ടിൽ പണ്ട് ഒരു പട്ടി ഉണ്ടായിരുന്നു "പേര് ജിമ്മി"(തെറ്റിദ്ധരിക്കരുത് എന്റെ വിട്ടിൽ എന്നേ പോലെ, പട്ടികൾക്കും പേര് ചാർത്തി കൊടുക്കുന്ന പതിവ് ഉണ്ട്).
ഞാൻ ജിമ്മി എന്ന് വിളിച്ചാൽ അവൻ (പട്ടി), എന്റെ അടുത്തേക്ക് ഓടി വരും......
ഞാൻ വീട്ടിലേക്ക് വന്നു കയറുമ്പോഴേ അവൻ കുരക്കാൻ തുടങ്ങും(ലിജോ, നീ എന്ത് പൊട്ടൻ ആണെടാ പട്ടികൾ കുരക്കുക അല്ലാതെ പിന്നെ പാട്ടു പാടിയത് കേട്ടിട്ടുണ്ടോ......)...
ആ കുരക്കൽ എന്തിന്റെ ആണെന്ന് അവന്റെ സുഹൃത്ത് ആയ എനിക്ക് അറിയാം, ഞാൻ ഫുഡ്‌ കൊടുത്തു കഴിയുമ്പോൾ അവന്റെ കുര അങ്ങട് മാറും..(വിശപ്പാണ് അവനെ കുരക്കാൻ പ്രേരിപ്പിച്ചത്).
അങ്ങനെ ഒത്തിരി സന്തോഷത്തോടെ ഞങ്ങൾ കഴിയുന്നതിനിടെ ഒരു ദിവസം ആരോ പട്ടിക്ക് വിഷം വെച്ച് അതിനെ കൊന്നു കളഞ്ഞു..... അങ്ങനെ മനസ്സിലാകാൻ കാരണം രണ്ട് ദിവസം ആയി അവൻ"ജിമ്മി" ഒന്നും കഴിക്കാതെയായി..... പിന്നെ ശർദിച്ചു..... അവന്റെ അവസാന സമയം വരെ അവൻ ഞങ്ങളോട് സ്നേഹം കാണിച്ചു......പുറത്തു കിടക്കാറുള്ള അവൻ ഞങ്ങളുടെ വിട്ടിൽ മുൻ വരാന്തയിൽ കിടന്നാണ് ചത്തത്.വെള്ളം മുൻപിൽ വെച്ചാൽ പോലും ഒന്നും കുടിക്കാൻ പറ്റാത്ത അവസ്ഥ...... മൃഗത്തിനോടുള്ള ഏത് മനുഷ്യന്റെ ദുഷ്ടതയോടുള്ള പെരുമാറ്റം ആയിരുന്നു ഇതിനു പിന്നിൽ എന്നും എനിക്ക് അറിയില്ല (അതൊന്നും അന്വേഷിക്കാനും പോയില്ല)..... ഒത്തിരി സ്നേഹം ഞങ്ങൾക്ക് നൽകിയിട്ടാണ് അവൻ ഞങ്ങളെ വിട്ടു പിരിഞ്ഞത്.....അതിന് ശേഷം വേറെ ഒരു പട്ടിയെയും വിട്ടിൽ വളർത്തിയിട്ടില്ല...... ഇതുപോലെ പെരുമാറുന്ന മനുഷ്യർ ഞങ്ങളുടെ ചുറ്റിലും എവിടെയോ ഉണ്ട് എന്ന് ബോധ്യമായി..... അവർക്കുള്ള ശിക്ഷ കാലം കരുതി വെച്ചിട്ടുണ്ട് എന്ന് സമാധാനിക്കാം(പ്രകൃതി നിയമം), ആ ശിക്ഷ വേണ്ടെങ്കിൽ അവർ മാപ്പ് ചോദിക്കട്ടെ (ഞങ്ങളോട് ചോദിക്കണ്ട, മുകളിൽ ഉള്ള ദൈവത്തിനോട് ചോദിച്ചാൽ മതി).......
പെരുമാറ്റം എന്ന് പറയുന്നത് മനുഷ്യരോട് മാത്രം അല്ലല്ലോ, മൃഗങ്ങളോടും ജീവൻ ഉള്ള വസ്തുക്കളോടും ജീവൻ ഇല്ലാത്തതിനോടും ആവാം അല്ലോ.....
എന്തായാലും പോയത് പോയി...... നഷ്ടപ്പെടാൻ ഉള്ളവർക്ക് ഉള്ളത് നഷ്ടപ്പെടുകയും ചെയ്തു..... ഇനി ആർക്കും ഇതുപോലെ അനുഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ..... മൃഗം ആയാലും അതിനും കാണും പ്രാണൻ പോകുമ്പോൾ വേദന.......
നമ്മളുടെ ഇന്നലെകളിൽ നമ്മൾ ആരെയെങ്കിലും മോശമായ രീതിയിൽ പെരുമാറിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുക. നമ്മൾക്ക് അറിവില്ലാത്തതു കൊണ്ടാണ് പറഞ്ഞത് എങ്കിൽ ക്ഷമിക്കും.... ഞാൻ അങ്ങനെ ആരോടെങ്കിലും മോശമായി പെരുമാറിയെങ്കിൽ ക്ഷമ ചോദിക്കാറുണ്ട്.....
എന്റെ കാര്യത്തിൽ കൂടുതലും ചിലപ്പോൾ കേൾക്കുന്നവരാണ് എന്നോട് മിക്കപ്പോഴും ലിജോ പറഞ്ഞത് മോശമായി പോയി എന്ന് പറയാറുള്ളത്....പിന്നെ ഞാൻ പറഞ്ഞതിനെ വളച്ചൊടിക്കും അപ്പോൾ അവർക്ക് തോന്നും ഏതു നേരത്താണോ ദൈവമേ ഇവന്റെ അടുത്ത് സംസാരിക്കാൻ ചെല്ലാൻ തോന്നിയത് എന്ന്...... ലിജോക്ക് നല്ല രീതിയിൽ പെരുമാറാൻ അറിയാം മോശമായ രീതിയിലും പെരുമാറാൻ അറിയാം കേൾക്കുന്നവർക്ക് മോശം/നല്ലത് തിരഞ്ഞെടുക്കാൻ അവസരം കൊടുക്കുന്ന രീതിയിലും പെരുമാറാൻ അറിയാം.....
പണ്ടൊരിക്കൽ ഒരാൾ എന്നേ വിളിച്ചു സർട്ടിഫിക്കറ്റ് റെഡി ആക്കി കിട്ടുമോ എന്ന് ചോദിച്ചു, ഞാൻ പറഞ്ഞു ആളു മാറിപ്പോയി എന്ന്, അപ്പോൾ അദ്ദേഹം ചോദിച്ചു ലിജോ അല്ലേ, എക്സാം ചോയ്സ്സ് ഇയാളുടെ വെബ്സൈറ്റ് അല്ലെ എന്നൊക്കെ പിന്നെ അയാൾ കാര്യം പറഞ്ഞു, അപ്പോൾ ഞാൻ അങ്ങനെ ചെയ്യുന്ന ആളല്ല എന്ന് മറുപടി പറഞ്ഞു, അപ്പോൾ അയാൾ പറഞ്ഞു, നിങ്ങൾ അതിനു എന്തിനാ ചൂടാവുന്നത് എന്ന് .. പിന്നെ അയാളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു.... ഒരാളെ വിളിക്കുമ്പോൾ ആദ്യം പേര് ആണ് ചോദിക്കേണ്ടത്, അതിനു ശേഷം വിളിക്കാൻ ഉള്ള കാര്യവും, പിന്നെ എന്റെ നമ്പർ കിട്ടാനുള്ള കാര്യവും.... ഇതൊന്നും പറയാതെ സർട്ടിഫിക്കറ്റ് റെഡി ആക്കി കൊടുക്കോ എന്ന് ചോദിച്ചാൽ എന്ത് മറുപടി ആണ് ഞാൻ പറയാനാണ്.... പിന്നെ അയാൾക്ക് കാര്യം പിടികിട്ടി എന്നോട് മാപ്പ് പറഞ്ഞു പോയ്‌..... ലിജോ പാവം ആണ്, മറ്റുള്ളവർക്ക് മോശം ആയി പെരുമാറുന്നു എന്ന് തോന്നുന്നതാണ്, അതിന് എന്റെ രണ്ടാമത്തെ മറുപടി കിട്ടി കഴിയുമ്പോൾ എല്ലാം ശരിയായി കൊള്ളും.... എല്ലാം നല്ല രീതിയിൽ കാണുക...... മറ്റുള്ളവരോടും നല്ല രീതിയിൽ പെരുമാറുക
കുറിപ്പ്. പെരുമാറ്റം കണ്ടും കെട്ടും പഠിക്കേണ്ട ഒന്നാണ്..... ഒരാൾക്ക് പറഞ്ഞു തരാൻ ആണ് കഴിയുള്ളൂ, നമ്മൾ ഓരോരുത്തരും ആണ് എങ്ങനെ പെരുമാറണം എന്ന് തീരുമാനിക്കേണ്ടത്
.... നമ്മൾക്ക് വേണമെങ്കിൽ അൽപ്പം സ്വൽപ്പം സ്വന്തമായുള്ള പരിശീലനത്തിലൂടെ നല്ല പെരുമാറ്റം ശീലിക്കാവുന്നതേ ഉള്ളു......SOLVED PAPER AND EXAM PRACTICE REGISTERED USERS ONLYPlease Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Strive not to be a success,but rather to be of value-Albert Einstein.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email