Choose your language

26 May 2021

// // Subscribe YOUTUBE Channel

Now I am going to talk about the subject of mindfulness

 


ഇനിയിപ്പോൾ പറയുവാൻ പോകുന്നത് മനസ്സിൽ ഇരുത്തുക എന്ന വിഷയത്തെകുറിച്ചാണ്.എല്ലാവരും ഞാൻ പറയാൻ പോകുന്നത് മനസ്സിൽ ഇരുത്തി വായിക്കണം എന്ന് അപേക്ഷിക്കുന്നു. ഒരു പക്ഷെ നിങ്ങളിൽ പലർക്കും മനസ്സിൽ ഇരുത്തി വായിക്കാനുള്ള ക്ഷമ ഉണ്ടായെന്നു വരില്ല....

എന്റെ എഴുത്ത് കണ്ടു മനസ്സിൽ ആക്കാൻ രണ്ടു വട്ടം അവർക്ക് വായിച്ചു നോക്കേണ്ടി വരാറുണ്ട് എന്ന് എന്റെ ചില വായനക്കാർ എന്നോട് പറയാറുണ്ട്...ഞാൻ എഴുതുന്ന കാര്യങ്ങൾ ഞാൻ രണ്ടാമതും വായിച്ചു നോക്കി തിരുത്തേണ്ടത് തിരുത്തി ആണ് പോസ്റ്റ്‌ ചെയ്യുന്നത്, എന്നാലൂം വിണ്ടും ഒന്നും കൂടി വായിച്ചു നോക്കുമ്പോൾ അവിടെ, ഇവിടെ ആയിട്ട് (എവിടെ ആയിട്ട് എന്ന് ചോദിക്കല്ലേ -പല സ്ഥലങ്ങളിൽ ആയിട്ട്, ലിജോയുടെ എഴുത്ത് അല്ലേ)പല തെറ്റുകളും വരാറുണ്ട്. അവിടെ ഒരു പക്ഷെ ഒരു കോമയുടെ കുറവ് ആയിരിക്കും ഒരു പക്ഷെ നമ്മൾക്ക് അർത്ഥം കിട്ടാതെ ഇരിക്കാൻ കാരണം.

അതും അല്ലെങ്കിൽ ഏതെങ്കിലും ഒരു വാക്കിന്റെയോ, കുത്തിന്റെയോ കുറവ് ഉണ്ടായിട്ടുണ്ടാകും.
വായനക്കാർ എന്നോട് സദയം ക്ഷമിക്കുക എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ....തിരുത്തേണ്ടത് ആണെങ്കിൽ പറഞ്ഞു തരിക....
കുറച്ചു നാളുകൾക്കു മുൻപ് ഒരാൾ ഒരു പടം കാണിച്ചു പടത്തിലേക്കു നോക്കി കഴിഞ്ഞാൽ എന്ത് കാണാൻ പറ്റുന്നുണ്ട് എന്ന് കൂറേ ആളുകളോട് ചോദിച്ചു, എന്നിട്ട് പടത്തിൽ സിംഹത്തിനെ കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ മനസ്സ് (അല്ലെങ്കിൽ മറ്റു എന്തെങ്കിലും ആവാം )ഇങ്ങനെ ആണെന്നും ഒരു വൈൻ ഗ്ലാസ്സ്(ഉദാഹരണം)ആണ് കാണുന്നത് എങ്കിൽ നിങ്ങളുടെ മനസ്സ് (അല്ലെങ്കിൽ മറ്റു എന്തെങ്കിലും ആവാം )ഇങ്ങനെ ആണെന്നും പറയുക ഉണ്ടായി, ആ പടം കണ്ട ആർക്കും ആ പടത്തിൽ സിംഹത്തിനെ കാണാൻ കഴിഞ്ഞില്ല, അപ്പോൾ പോസ്റ്റ്‌ ഇട്ട ആൾ ആ പടത്തിനു ചുറ്റും ഒരു വര കൂട്ടി ചേർത്ത് അപ്പോൾ എല്ലാവർക്കും സിംഹത്തിനെ കാണാൻ പറ്റി. ജീവിതത്തിൽ നമ്മൾ കാണുന്ന പ്രശ്‌നങ്ങളെ ഇതുപോലെ എന്തെങ്കിലും നിസ്സാര കാര്യങ്ങൾ കൂട്ടി ചേർത്താൽ മതി നമ്മൾക്ക് മനസ്സിൽ ആകാത്ത കാര്യങ്ങൾക്ക് കുറെ കൂടി വ്യക്തത കിട്ടാൻ. കഞ്ഞിയിൽ കുറച്ചു ഉപ്പു ചേർത്താൽ രുചി കിട്ടുന്നത് പോലെ, നമ്മളുടെ ജീവിതത്തിലും നാം എന്തെങ്കിലും ചെറിയ നുറുക്കു വിദ്യകൾ പ്രയോഗിക്കണം.
ഞാൻ ഇവിടെ ഒരു കാര്യം പറയുമ്പോൾ നിങ്ങളിൽ പലരുടെയും ശ്രദ്ധ തെറ്റും(എല്ലാവർക്കും ശ്രദ്ധ ഉണ്ടോ എന്ന് ഞാൻ വെറുതെ ചോദിച്ചതാണ്, ലിജോ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ), കാരണം ഇതൊക്കെ പറയുന്ന, എഴുതി പിടിപ്പിക്കുന്ന ഞാൻ ആരാണ് എന്നതാണ് എല്ലാവരും ആദ്യം അവരുടെ മനസ്സിലേക്ക് കൊണ്ടുവരുന്നത്, അതിനു ഒരു ഉത്തരം കിട്ടിയിട്ടേ നിങ്ങളിൽ പലരും പിന്നെ എഴുതിയത് വായിക്കാൻ തുടങ്ങുകയുള്ളൂ (ചിലർ മനസ്സിൽ പറയും"ആരാ എഴുതിയത്, അതിപ്പോൾ ആര് എഴുതിയാൽ എന്താ എഴുതിയത് ശരിയാണോ എന്ന് നോക്കിയാൽ പോരേ എന്നൊക്കെ).
ഞാൻ പറയുന്നത് ചെറിയ ചെറിയ കാര്യങ്ങളാണ്... പക്ഷെ അതിൽ നിന്നും വലിയ വലിയ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും (എഴുത്തുകാരന് പോലും ചിന്തിക്കാൻ പറ്റാത്തത്)(അത് അറിയണം എങ്കിൽ നിങ്ങൾ എന്റെ ഏതെങ്കിലും പോസ്റ്റ്‌ വായിച്ചിട്ടു അതെ പോസ്റ്റ്‌ നിങ്ങളുടെ സുഹൃത്തിനെ കൊണ്ട് വായിപ്പിക്കുക എന്നിട്ട് അഭിപ്രായം ചോദിക്കുക, അയാൾ പറയുന്ന ഏതെങ്കിലും അഭിപ്രായം മാത്രം ആയിരിക്കും നിങ്ങളുടെ അഭിപ്രായവും ആയി പൊരുത്തപ്പെടുന്നത് "അത് എന്നെക്കുറിച്ചു ആയിരിക്കും ആളൊരു മണ്ടൻ ആണെന്ന്"പിന്നെ പറയുന്ന അഭിപ്രായങ്ങൾ ഓരോരുത്തർക്കും വ്യത്യാസം ഉണ്ടാകും.).
ചില ആളുകൾക്ക് എന്റെ എഴുത്ത് ഒരു ദൃശ്യ അനുഭവം സൃഷ്ടിക്കാറുണ്ട് എന്ന് പറയാറുണ്ട്.
പൂവ് എന്ന പദത്തിനു ഒത്തിരി പര്യായം ഉണ്ട്.... നമ്മൾ ഒരു പക്ഷെ പര്യായങ്ങൾ കേട്ടിട്ടുണ്ടാകില്ല, അങ്ങനെ ഒരു പദപ്രയോഗം എവിടെയെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ അത് മനസ്സിൽ ആക്കാതെ നമ്മൾക്ക് മുന്നോട്ട് പോകാൻ കഴിയില്ല, അതിന് ഒരു പക്ഷെ നിങ്ങളെ സഹായിക്കാൻ എഴുതിയവനോ അല്ലെങ്കിൽ ഡിക്ഷണറിക്കോ അല്ലെങ്കിൽ അതിന്റെ പര്യായം അറിയാവുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കോ ആണ് നിങ്ങളെ സഹായിക്കാൻ കഴിയുള്ളു....
എന്റെ പല സുഹൃത്തുക്കളും ചെറു കഥയും കവിതയും എഴുതി പോസ്റ്റ്‌ ചെയ്യുമ്പോൾ, അവരോട് ഞാൻ ചോദിച്ചു പോകാറുണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന്, അന്നേരം അവർ പറയുന്നത് അത് കൊള്ളേണ്ടവർക്ക് മനസ്സിലായി, മനസ്സിലാകും എന്നാണ്(പലരുടെയും മുഖത്തെ കള്ള ചിരി കാണുമ്പോൾ ലിജോക്ക് ശരിക്കും കൊണ്ടത് പോലെയാണല്ലോ തോന്നുന്നത് )(അതിനർത്ഥം ചോദിച്ച ഞാൻ മണ്ടൻ ആണെന്ന് അല്ല കേട്ടോ), എങ്കിലും എനിക്ക് വേണ്ടി അവർ വിവരിച്ചു തരും, അപ്പോഴാണ് എനിക്ക് പലപ്പോഴും അവർ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയുക.
പല കാര്യങ്ങളും നമ്മൾ മനസ്സ് ഇരുത്തി ചെയ്യണം, ഒന്ന് ചുരുക്കി എഴുതിയാൽ കൂടുതൽ ആളുകൾ കൂടി വായിക്കും, അവർക്ക് ഉപകാരം ആകും എന്ന് എന്നോട് ഒട്ടു മിക്കവാറും ആളുകളും പറയാറുണ്ട്....
എനിക്ക് മറ്റുള്ള ആളുകളുടെ പോസ്റ്റ്‌ കാണുമ്പോൾ ഇത് പോലെ തോന്നാറുണ്ട്(ഒന്ന് ചുരുക്കി എഴുതിയിരുന്നു എങ്കിൽ എന്ന്, പിന്നെ അത് വായിച്ചു കഴിയുമ്പോൾ ചുരുക്കി എഴുതാതെ ഇരുന്നത് എത്ര നന്നായി എന്നും തോന്നാറുണ്ട്), ഒരു നീണ്ട എഴുത്ത് കാണുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തും ഇതൊക്കെ എപ്പോൾ വായിച്ചു തീർക്കും എന്ന്,എന്നെകൊണ്ട് ഇതൊക്കെ വായിച്ചു തീർക്കാൻ സാധിക്കുമോ എന്നൊക്കെ, പിന്നെ അവരുടെ(എഴുത്തുകാരന്റെ) അപേക്ഷ കേൾക്കുമ്പോൾ ഒന്ന് വായിക്കാൻ തോന്നും, വായിച്ചു കഴിയുമ്പോൾ ഒരു പ്രത്യേക അനുഭവം ആണ് ലഭിക്കുക... ഒരു പക്ഷെ ആ ഒരു കഥ ഒന്ന് ചുരുക്കിയാൽ നന്നായേനെ എന്ന് പറയുന്നവർ ഉണ്ടാകും പക്ഷെ ആ കഥയുടെ ഓരോ പാർട്ടും കഴിഞ്ഞു അതുമായി ബന്ധപ്പെട്ട അടുത്ത പാർട്ട്‌ വരുമ്പോഴാണ് ആ കഥക്ക് പ്രേക്ഷകർക്ക് ഒരു അനുഭവം നൽകാൻ സാധിക്കുന്നത്.... അല്ലെങ്കിൽ വെറുതെ കുറെ വാക്കുകൾ വായിച്ചു നോക്കാം എന്നല്ലാതെ വേറെ ഗുണം ഒന്നും കാണില്ല.
ഞാൻ എഴുതിയതിൽ എന്തെങ്കിലും മനസ്സിൽ ആകാതെ ഇരിക്കുന്നുണ്ടെങ്കിൽ തീർച്ചയായും എന്നോട് ചോദിക്കുക, എന്റെ അറിവിൽ ഉള്ളത് പറഞ്ഞു തരാം, ചിലപ്പോൾ എനിക്ക് തിരുത്തേണ്ടത് ആയിരിക്കും അത് നിങ്ങളിലൂടെ അറിയാനാണ് എന്റെ ആഗ്രഹം.തെറ്റുകൾ തിരുത്തി മുന്നേറുമ്പോൾ ആണ് നമ്മൾക്ക് കൂടുതൽ കൂടുതൽ കാര്യങ്ങൾ മനസ്സിൽ ഇരുത്താൻ പറ്റുള്ളൂ(അല്ലെങ്കിൽ തലക്ക് കൈ കൊടുത്തു ഇരിക്കാനെ കഴിയുള്ളു).
ഞാൻ ക്ലാസ്സിൽ പലപ്പോഴും തലക്ക് കൈ കൊടുത്താണ് ഇരിക്കുന്നത്, ടീച്ചർ പലപ്പോഴും ചോദിക്കും എന്തിനാണ് തലക്ക് കൈ കൊടുത്തിരിക്കുന്നത് എന്ന്, ഞാൻ പറയും ടീച്ചർ പറയുന്നത് കൂടുതൽ ശ്രദ്ധിക്കാൻ ആണെന്ന്, മനസ്സിൽ ആയി കഴിഞ്ഞാൽ പിന്നെ ഞാൻ തലക്കു കൈ കൊടുക്കാറില്ല(എന്റെ ചില സുഹൃത്തുക്കൾ അന്നേരം നല്ല ഉറക്കത്തിൽ ആയിട്ടുണ്ടാകും, എല്ലാവർക്കും ടീച്ചർ പറയുന്നത് ശ്രദ്ധിക്കാനോ മനസ്സിൽ ആക്കാനോ കഴിയില്ലല്ലോ.)(ഞാൻ ഒരു ക്ലാസ്സിൽ പോലും ഇതുവരെ ഉറങ്ങിയിട്ടില്ല ഞാൻ എപ്പോഴും ക്ലാസ്സിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കും ഒന്നും മനസ്സിൽ ആയില്ലെങ്കിൽ പോലും).
പണ്ടൊരിക്കൽ ഒരു ക്ലാസ്സിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെയുള്ള പല ആളുകളും തലക്ക് കൈ കൊടുത്താണ് കേട്ടിരുന്നത്(ഞാൻ ഉൾപ്പടെ), അപ്പോൾ ക്ലാസ്സിൽ പഠിപ്പിക്കാൻ വന്ന ആൾ(അധ്യാപകൻ അല്ല കേട്ടോ), ഞങ്ങളോട് പറഞ്ഞു, എല്ലാവരും എന്താ ഒരു മരണവീട്ടിൽ ഇരിക്കുന്നത് പോലെ തലക്ക് കൈ കൊടുത്തിരിക്കുന്നത് എന്ന്, എന്റെ മനസ്സിൽ അങ്ങനെ ഒരു ചിന്ത ഇല്ല അന്നേരം , പിന്നെ എല്ലാവരും അങ്ങനെ ചിന്തിക്കുന്നവരും അല്ല, വന്ന ആൾക്ക് അങ്ങനെ പറയാൻ തോന്നി അയാൾ കണ്ടിട്ടുള്ള അനുഭവം വെച്ച് , അയാൾ അങ്ങനെ പറഞ്ഞു.അത്ര കരുതിയാൽ മതി....പിന്നെ പറയാൻ ഉള്ളത് ക്ലാസ്സിൽ ഇരിക്കുന്ന ഞങ്ങളുടെ അവസ്ഥ ആണ് ഒരു ദിവസം 16 മണിക്കൂർ ഒക്കേ ക്ലാസിൽ ഇരിക്കേണ്ടി വന്നേക്കാം(അതെന്ത് ക്ലാസ്സ്‌ ആണ് ലിജോയെ -തല്ക്കാലം സ്പെഷ്യൽ ക്ലാസ്സ്‌ ആയിക്കോട്ടെ, ലിജോക്ക് നന്നാവാൻ ഉള്ളത് ആണ് ക്ലാസ്സ് കേട്ട് ), അപ്പോൾ ഞങ്ങളിൽ പലർക്കും ശാരീരിക ക്ഷിണങ്ങൾ ഉണ്ടാകും പലർക്കും ശ്രദ്ധിക്കാൻ പറ്റാതെ പോകുമ്പോൾ പാതി ഉറക്കത്തിലേക്ക് മയങ്ങും, ചിലപ്പോൾ തലക്കു കൈ കൊടുത്തു ഇരിക്കേണ്ടി വരും, അങ്ങനെ ഒത്തിരി കഷ്ടപ്പാടുകൾ സഹിച്ചാണ് ഒട്ടു മിക്കവാറും ക്ലാസ്സിൽ ഇരിക്കുന്നത്, അവർ പറയുന്ന ഏതെങ്കിലും ഒരു ചെറിയ കാര്യം ജീവിതത്തിൽ വലിയ ഒരു മാറ്റം കൊണ്ടുവരും എന്നുള്ള പ്രതീക്ഷയിൽ.
നമ്മളൊക്കെ ഒത്തിരി പണം കൊടുത്ത് ഒരു ക്ലാസ്സിൽ ചെന്നിരുന്നിട്ട് കിടന്നു ഉറങ്ങോ, നമ്മൾക്ക് പണത്തിന്റെ വില അറിയാം, ക്ലാസ്സ്‌ നഷ്ടം ആയാലുള്ള നഷ്ടങ്ങൾ അറിയാം.....
പലരും ചോദിക്കാറുണ്ട് സമയത്തിന് ഒരു വില ഇല്ലേ എന്ന് (നമ്മൾ കൊടുക്കുന്നതാണ് വില), ഞാൻ ഭക്ഷണത്തിന് ആണ് നമ്മൾ സാമ്പത്തിനേക്കാൾ വില കൊടുക്കേണ്ടത് എന്ന് പറഞ്ഞപ്പോൾ തീർച്ചയായും കേൾക്കുന്നവർക്ക് ഒരു പക്ഷെ സമയം ആയിരിക്കും ഏറ്റവും കൂടുതൽ വില നൽകിയിരുന്നത്. നമ്മൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ അല്ലേ സമയം കിട്ടുള്ളു, ജീവിച്ചിരിക്കാൻ ഭക്ഷണം കഴിക്കണ്ടേ.... നിങ്ങൾ എല്ലാവരും എന്റെ എഴുത്ത് ഒരു പക്ഷെ ഒത്തിരി നാളുകൾക്കു ശേഷം ആയിരിക്കും വായിക്കുന്നത്, ഒരു പക്ഷെ അന്നായിരിക്കും വായിക്കാൻ സമയം കിട്ടുക.
ഞാൻ ഇന്ന് വരെ എന്റെ എഴുത്തുകൾ വായിക്കണം എന്ന് ആരോടും നേരിട്ട് പറയാറില്ല(എന്ന് കരുതി ഞാൻ പോസ്റ്റ്‌ ഗ്രൂപ്പിൽ ഇട്ട് കഴിഞ്ഞാൽ അത് ആർക്കും വായിക്കാതിരിക്കാൻ വേണ്ടിയല്ല എന്ന് ആർക്കും തോന്നില്ല, സമയം കിട്ടുന്നവർ സമയം പോലെ വായിക്കും, അഭിപ്രായം പറയും).
അപ്പോൾ ശരി എല്ലാവർക്കും മനസ്സിൽ ഇരുത്തി ചിന്തിക്കാനും കൂടുതൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു....
കുറിപ്പ്-ഡ്രൈവിംഗ് പഠിക്കാൻ ആദ്യം ഒരു ബുദ്ധിമുട്ട് ഉണ്ടാകും പിന്നെ സ്ഥിരം പരിശീലനം കിട്ടി കഴിയുമ്പോൾ പിന്നെ ഡ്രൈവിംഗ് എളുപ്പം ആകും..... പിന്നെ പരിശീലനത്തിന്റെ ആവശ്യം ഉണ്ടാവില്ല, സ്വന്തമായി കൂറേ കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിയും.



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

3 comments:

  1. Whatever the mind of man can conceive and believe,it can achieve.-Napoleon Hill.

    ReplyDelete
  2. very nice. please continue to write. I really enjoyed reading this article. Thanks bro.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email