Choose your language

27 May 2021

// // Subscribe YOUTUBE Channel

Today we have to talk about honesty.



ഇന്ന് പറയാനുള്ളത് സത്യസന്ധത എന്ന വിഷയത്തെകുറിച്ചാണ്. നമ്മിൽ പലരും ജീവിതത്തിൽ കൊണ്ട് നടക്കാൻ ആഗ്രഹിക്കുന്ന കാര്യം ആണ് സത്യസന്ധത എന്ന് പറയുന്നത്. നമ്മൾക്ക് എങ്ങനെ സത്യസന്ധത ജീവിതത്തിൽ കൊണ്ട് നടക്കാൻ പറ്റുക.
ഓരോ വ്യക്തിയുടെയും ഇഷ്ടം ആണ് സത്യസന്ധമായി ജീവിക്കുക എന്ന് പറയുന്നത്. പലരും ജീവിതത്തിൽ ഒരു വില പോലും സത്യസന്ധതക്ക് കൊടുക്കാറില്ല പലപ്പോഴും. എന്നോട് ആരെങ്കിലും ഒരാൾ എപ്പോഴെങ്കിലും കള്ളം പറഞ്ഞാൽ പിന്നെ ഒരിക്കൽ പോലും അയാൾ പറയുന്ന കാര്യങ്ങൾ സത്യസന്ധമായി കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. നിങ്ങൾ എന്നോട് ആനയെ കുറിച്ച് ചോദിക്കുമ്പോൾ, നിങ്ങളോട് ചേനയെ കുറിച്ച് സത്യസന്ധമായി സംസാരിക്കാൻ ഞാൻ ശ്രമിച്ചാൽ നിങ്ങൾ പറയുന്നത് സത്യസന്ധമായി വിശ്വസിക്കാൻ കഴിയില്ല, അവനോടു"ലിജോയോട്"ഒരു കാര്യം ചോദിച്ചിട്ട്, ചോദിച്ചതിന് മറുപടി തരാതെ മറ്റെന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു മാറുന്നു എന്നായിരിക്കും. ഞാൻ 2019 നവംബർ തൊട്ടാണ്(ലിജോ എന്തിനാ തൊട്ടത്, ലിജോക്ക് എങ്ങും എങ്ങും തൊടാതെ പറയാൻ അറിയില്ല, അതാണ് കാര്യം) എഴുതാൻ തുടങ്ങിയിട്ട്, ഇപ്പോൾ ഏകദേശം 245 ആർട്ടിക്കിൾ എഴുതി കഴിഞ്ഞു(കുറച്ചു നാളുകൾ എനിക്ക് എഴുതാൻ കഴിഞ്ഞില്ല കേട്ടോ), അതിൽ പറഞ്ഞിരിക്കുന്നത് പലതും എന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതിൽ എനിക്ക് വേദനിക്കുന്ന അനുഭവങ്ങൾ ഉണ്ട്, സന്തോഷിക്കുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അതെല്ലാം എഴുതുമ്പോൾ ആ സംഭവത്തിൽ ഉൾപ്പെടുന്നവരുടെ പേരോ, സ്ഥലമോ ഒന്നും പരാമർശിക്കാറില്ല, മാത്രമല്ല എനിക്ക് വേദന ആണ് ഉണ്ടായതെങ്കിലും അതൊന്നും ഞാൻ എഴുത്തിൽ കാണിച്ചിട്ടില്ല. ഓരോ വേദനയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ വേണ്ടിയാണ് ഞാൻ എന്റെ വായനക്കാരിലേക്ക് അനുഭവങ്ങൾ പങ്കുവെക്കുന്നത്. ഞാൻ സത്യസന്ധൻ ആണോ എന്ന് ചോദിച്ചാൽ അല്ല, കാരണം പറയാം എന്റെ അമ്മക്ക് ഞാൻ ഭക്ഷണം കൊടുക്കുമ്പോൾ" ചേട്ടൻ ഉണ്ടോ "എന്ന് എപ്പോഴും ചോദിക്കും "ഞാൻ ഉണ്ടെന്ന്" കള്ളം പറയും "ഉണ്ടില്ല എന്ന് പറഞ്ഞാൽ" പിന്നെ അമ്മ വിഷമിച്ചാലോ, അതുകൊണ്ടാണ് ഞാൻ കള്ളം പറയുന്നത്, ചേട്ടൻ വിശക്കുമ്പോൾ എടുത്തു കഴിക്കും, കഴിക്കാൻ അറിയാം(നഴ്സറിയിൽ പഠിക്കുന്ന കൂട്ടി ഒന്നും അല്ലല്ലോ). അമ്മക്ക് വിശപ്പ് ഉണ്ടോ എന്ന് ഞാൻ ചോദിക്കാറില്ല സമയം ആകുമ്പോൾ ഭക്ഷണം കൊടുക്കും(ദൈവം അനുവദിക്കുന്നിടത്തോളം കാലം). നമ്മൾ എല്ലാം അറിഞ്ഞു കൊടുക്കണം, അവരുടെ ആരോഗ്യം നോക്കേണ്ടത് മക്കളുടെ കടമയാണല്ലോ. എനിക്ക് കുറച്ചു നാളുകൾക്കു മുൻപ് വരെ എല്ലാ കാര്യങ്ങളും അമ്മ ചെയ്തു തന്നു, എനിക്ക് ഒന്നിനും എഴുന്നേറ്റു പോകേണ്ടി വന്നിട്ടില്ല വെള്ളം വേണോ, ഭക്ഷണം വേണോ എല്ലാം കൊണ്ട് വന്നു തരും...... ഇനീപ്പോൾ അമ്മക്ക് അങ്ങനെ ചെയ്യാൻ പറ്റുന്നില്ല.. ഓർമ്മകൾ കുറഞ്ഞു വരുന്നു, കാഴ്ച കുറഞ്ഞു വരുന്നു.... അങ്ങനെ ഓരോ കാര്യങ്ങൾ.... അങ്ങനെ നോക്കുമ്പോൾ കള്ളം പറഞ്ഞിട്ടായാലും ഞാൻ ചെയ്യുന്ന എന്റെ പ്രവൃത്തി ഒരു മകൻ ചെയ്യേണ്ട കടമയായിട്ടാണ് തോന്നിയിട്ടുള്ളു(അമ്മ എന്നോട് പലപ്പോഴും പറയും "ഒന്ന് മിണ്ടാതിരിക്കാമോ" എന്ന്, മിണ്ടാതിരിക്കാൻ അറിഞ്ഞു കൊണ്ട് പറയുന്നത് അല്ല എന്ന് തോന്നുന്നു, എന്റെ വർത്തമാനം കേട്ട് ആളുകൾ ആണ് അങ്ങനെ പറഞ്ഞിട്ടുള്ളു, ഇതിപ്പോൾ ആദ്യം ആയിട്ടാണ് ഒന്ന് മിണ്ടാതിരിക്കാമോ എന്ന് ഇത് എഴുതിയ ദിവസം എന്നോട് പറഞ്ഞത്)(അത് കേട്ട് ഞാൻ മിണ്ടാതിരുന്നാൽ ശരിയാവില്ല കാരണം നമ്മൾ പറഞ്ഞാൽ ആണ് അമ്മ ഭക്ഷണവും വെള്ളവും കഴിക്കുന്നത്(സ്വന്തം വിട്ടിൽ ഉള്ളവർ), കഴിക്കുമ്പോൾ എപ്പോഴും മതി എന്ന് പറയും അപ്പോൾ ഞാൻ കുറച്ചു കൂടെ ഉള്ളു എന്ന് പറയും"സത്യത്തിൽ അമ്മ എന്താ "മതി" എന്ന് പറയുന്നത് എന്ന് മനസ്സിൽ ആകുന്നില്ല, ഒരു ലേശം കഴിക്കുമ്പോഴേക്കും ഉള്ള കാര്യം ആണ് ഞാൻ ഉദേശിച്ചത്‌)(എന്നോട് ഒരു പക്ഷെ ബോധപൂർവം ആയിരിക്കില്ല മിണ്ടാതിരിക്കാൻ പറയുന്നത്, അമ്മക്ക് സംസാരിക്കുന്നത് എന്താണ് എന്ന് പൊലും ചിലപ്പോൾ മനസ്സിൽ ആയെന്ന് വരില്ല). നാളെ ആർക്കും ഒരു രോഗവും വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. രോഗം വന്നാൽ ആരെയും കുറ്റം പറഞ്ഞു നടക്കാതെ എങ്ങനെ ആ രോഗത്തെ അതിജീവിച്ചു കഴിയാം എന്ന് പഠിക്കണം. നമ്മൾ എത്രയോ വ്യക്തികളെ ചുറ്റിലും വേദന സഹിച്ചു കഴിയുന്നതായിട്ട് കാണുന്നു. പിന്നെ ഓരോ വ്യക്തികൾക്കും എല്ലാ കാര്യങ്ങളും സത്യസന്ധമായി എല്ലാവരോടും വെളിപ്പെടുത്തേണ്ടതില്ലല്ലോ(അവർക്ക് കേൾക്കേണ്ട ആവശ്യമില്ലെങ്കിൽ). എനിക്ക് ഒരു രോഗം ഉണ്ടെങ്കിൽ അത് എനിക്ക് ആരോടും പറയാൻ ബുദ്ധിമുട്ട് ഇല്ല (പിന്നെ പലർക്കും അത് ബുദ്ധിമുട്ട് ആവും എന്ന് കരുതിയാണ് ഞാൻ ഇപ്പോൾ പറയാതിരിക്കുന്നത് അല്ലാതെ എനിക്ക് രോഗം ഇല്ലാത്തത് കൊണ്ടല്ല).ഇവിടെ എത്ര പേർക്ക് സത്യ സന്ധമായി പറയാൻ കഴിയും ലിജോയോട്,ഞാൻ ഇത് വരെ എഴുതിയത് സംബന്ധിച്ച് എന്തെങ്കിലും കാര്യങ്ങൾ(നല്ലതോ ചിത്തയോ ആയിക്കോട്ടെ). ജീവിതത്തിൽ എപ്പോഴും അവനവനോട് സത്യസന്ധൻ ആയിരിക്കുക(ഞാൻ അങ്ങനെ ആവാൻ ആണ് ശ്രമിക്കുന്നത്). ചോദിക്കുന്ന കാര്യങ്ങൾക്ക് ഉത്തരം പറയാൻ ഇഷ്ടം ആകുന്നില്ലെങ്കിൽ "പറയാൻ ബുദ്ധിമുട്ട്" ഉണ്ടെന്ന് സത്യസന്ധമായി പറയുക(ചിലപ്പോൾ കേൾക്കുന്നവന് വിഷമം ഉണ്ടായേക്കാം, എന്നാലും അത് കുറച്ചു നേരെത്തേക്ക് മാത്രമാണ് ഉണ്ടാവുള്ളു എന്ന് ആശ്വസിക്കാം). നമ്മൾ ഒരു പക്ഷെ അങ്ങനെ പറയാൻ വിമുഖത കാണിച്ചാൽ അവർക്ക് അത് മനസ്സിൽ ആകില്ലല്ലോ, എന്തോ വലിയ തെറ്റാണോ താൻ ഇയാളോട് ചോദിച്ചത് എന്ന് അവർ ഒരു പക്ഷെ ചിന്തിച്ചേക്കാം. എത്രയോ ആളുകളാണ് എന്നോട് സത്യസന്ധമായി പറഞ്ഞിട്ടുള്ളത് ഈ ഗ്രൂപ്പിൽ ലിജോന്റെ പോസ്റ്റ്‌ ഇടരുത് എന്നും, വേറെ ചില ഗ്രൂപ്പുകളിൽ ദിവസവും ഒരു പോസ്റ്റ്‌ വിതവും ഇടാൻ പാടുള്ളുവെന്നും..... ഇനി ഇപ്പോൾ എല്ലാവരോടും പറയട്ടെ എനിക്ക് ആരെയും ബുദ്ധിമുട്ടിക്കാൻ ആഗ്രഹം ഇല്ല, എന്റെ പോസ്റ്റുകൾ ആരെയും വായിക്കാനും ഞാൻ നിർബന്ധിക്കുന്നില്ല, ഞാൻ എഴുതുന്നത് നാളെകളിൽ എനിക്ക് ഒരു റഫറൻസ് എന്നൊരു രീതിയിൽ ആണ്.... ഇനി അത് പടർന്നു പന്തലിച്ചു വലിയൊരു ബിസിനസ്‌ ആകുമോ എന്നൊന്നും അറിഞ്ഞു കൂടാ.....ആയി കഴിഞ്ഞാൽ ഞാൻ ഒരു പക്ഷെ രക്ഷപ്പെടും, അങ്ങനെ രക്ഷപ്പെട്ടാൽ ചുറ്റിലും ഉള്ളവരെയും രക്ഷപ്പെടുത്തും. എനിക്ക് അങ്ങനെ ഒറ്റക്ക് നന്നാവുന്നത് ഇഷ്ടം അല്ല. നിങ്ങൾ ഇതൊന്നും (എഴുതിയത്, എഴുതി കൊണ്ടിരിക്കുന്നത്, എഴുതാൻ പോകുന്നത്) വായിച്ചില്ലെങ്കിലും എന്നേ വെറുക്കരുത്(ലിജോയുടെ അപേക്ഷ ആണ്, ലിജോയ്ക്ക് ഇങ്ങനെ അപേക്ഷിക്കാനെ അറിയുള്ളു), ഞാൻ പറയുന്നത് മുഴുവൻ കള്ളം ആണ് എന്ന് പറഞ്ഞു കൊണ്ട്. എനിക്ക് കഴിഞ്ഞ കാര്യങ്ങൾ മാത്രമാണ് ഇവിടെ സത്യസന്ധതയോടെ പറയാൻ കഴിയുകയുള്ളൂ എന്ന് ഓർമിപ്പിച്ചുകൊണ്ട് നിറുത്തട്ടെ..... എല്ലാവർക്കും സത്യസന്ധമായി പെരുമാറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..... കുറിപ്പ് -സത്യസന്ധത ജീവിതത്തിൽ കൈമോശം വരുത്തരുത്. നമ്മുടെ ചുറ്റിലും സത്യസന്ധതയോടെ ജീവിക്കുന്ന മനുഷ്യരുണ്ട്. അധ്വാനിക്കാതെയുള്ള ഒരു രൂപ പണം പോലും ആരിൽ നിന്നും വാങ്ങിക്കാതെ ജീവിക്കുന്നവർ(ഇതിനർത്ഥം അവർക്ക് പണത്തിന്റെ ആവശ്യം വരുമ്പോൾ ആരു സഹായിച്ചാലും സ്വീകരിക്കില്ല എന്നല്ല)(ഉദാഹരണം -ഒരു ഓട്ടോ ഡ്രൈവർ ഓട്ടം പോയി 100രൂപ വണ്ടിക്കൂലി ഇനത്തിൽ യാത്രക്കാരനോട് പറയുമ്പോൾ ,യാത്രക്കാരൻ 200രൂപ കൊടുത്തിട്ട് കയ്യിൽ വണ്ടിക്കൂലി കഴിഞ്ഞുള്ള പണവും ഇരുന്നോട്ടെ ഒരു സന്തോഷത്തിനു എന്ന് പറഞ്ഞാൽ, ഓട്ടോ ഡ്രൈവർ അർഹത പെട്ട നുറു രൂപയിൽ കൂടുതൽ ഒരു രൂപ പോലും വാങ്ങിക്കാത്ത കാര്യം ആണ് ഞാൻ ഉദേശിച്ചത്‌ കേട്ടോ).



SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The best way to find yourself is to lose yourself in the service of others.-Mahatma Gandhi

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email