Choose your language

29 May 2021

// // Subscribe YOUTUBE Channel

Today's topic is editing

ഇന്നത്തെ വിഷയം തിരുത്തുക എന്നതാണ്....... ആരും ഇപ്പോൾ തന്നെ വിഷയം തിരുത്തരുത്, അല്ലെങ്കിലും ലിജോ ഒരു കണക്കിന് ആണ് ഓരോന്നും എഴുതി പിടിപ്പിക്കുന്നത്..... അതിനിടയിൽ എഴുതിയത് ഒത്തിരി വട്ടം തിരുത്തേണ്ടതുണ്ട്, ഇല്ലെങ്കിൽ വായിക്കുന്നവർക്ക് തോന്നും ഇത് മുഴുവൻ വാരിവലിച്ചു എഴുതാൻ ലിജോക്ക് വട്ടാണ് എന്ന്....... (കാര്യം ലിജോക്ക് വട്ടുണ്ടെന്ന് സ്വയം പുകഴ്ത്തി പറയാറുണ്ടെങ്കിലും അതൊന്നും പ്രവർത്തിയിൽ കാണിക്കാറില്ല..... ആൾ അക്കാര്യത്തിൽ പുലിയാണ്)
ഇനി അപ്പോൾ കാര്യത്തിലേക്ക് കടക്കാം.... ഞാൻ ആലോചിച്ചു പോകുകയാണ് സുഹൃത്തുക്കളെ എന്നേ തിരുത്താൻ ആരെങ്കിലും ഉണ്ടായെങ്കിൽ എന്ന്......(ലിജോ പുലി ആണ് എന്നൊക്കെയല്ലേ നേരത്തെ പറഞ്ഞത്, പിന്നെ എന്താ തിരുത്താൻ ആളുണ്ടായെങ്കിൽ എന്ന് പറയുന്നത്, പുലിക്കു വിദ്യാഭാസം കുറവാണ് മൂപ്പര് പള്ളികൂടം ശരിക്കും കണ്ടിട്ടില്ല). എന്തിനാണ് ഒരു മനുഷ്യന് തിരുത്താൻ ആളുണ്ടാവേണ്ടത്...... പണ്ടൊരിക്കൽ ഒരു പയ്യൻ മോഷണ കുറ്റത്തിന് അറസ്റ്റിലായി, പിന്നെ അവൻ അവന്റെ അമ്മയെ കാണാൻ ജയിൽ ചാടി.. പിന്നീട് പോലീസ്കാർ നോക്കിയപ്പോൾ പോലീസ് സ്റ്റേഷനിൽ പിടിച്ചു വെച്ചിരിക്കുന്ന മൊബൈൽ ഫോൺ എടുക്കാൻ ജയിൽ ചാടിയ പയ്യൻ പോലീസ് സ്റ്റേഷനിൽ വന്നിരിക്കുന്നു. സാധാരണ അങ്ങനെ ആരും ചെയ്യില്ലല്ലോ, അന്നേരം പോലീസ്‌കാർക്ക് ഒരു കാര്യം മനസ്സിലായി പയ്യന് ചെയ്ത തെറ്റിന്റെ ഗൗരവം മനസ്സിലായിട്ടില്ല എന്ന്, ഉടനെ അവനെ പോലീസ്കാർ അമ്മയുടെ അടുത്തേക്ക് പറഞ്ഞയച്ചു(ഇനി എന്തുണ്ടായി എന്ന് ലിജോയോട് ചോദിക്കരുത്...... അവൻ ട്രെയിനിൽ ആണ് പോയത്, എനിക്ക് പിന്നെ അവനെ ഫോളോ ചെയ്യാൻ പറ്റിയില്ല എന്ന് തല്ക്കാലം കരുതുക). ലിജോ എന്തെങ്കിലും ശരി ചെയ്താൽ തെറ്റാണ് എന്ന് പറയാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ടാകും.......(ഒരു വിഭാഗം) ലിജോ എന്തെങ്കിലും തെറ്റ് ചെയ്താൽ ശരിയാണ് എന്ന് പറയാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ടാകും.......(ഒരു വിഭാഗം) ജീവിതത്തിൽ തെറ്റുകൾ ചെയ്യാത്തവർ ആരുമില്ല (ലിജോക്ക് എങ്ങനെ അറിയാം ജീവിതത്തിൽ തെറ്റ് ചെയ്യാത്തവർ ആരും ഇല്ലെന്ന്, ഞാൻ വെള്ളത്തിൽ മഷി ഇട്ട് നോക്കി, അപ്പോൾ എന്താ സംഭവിച്ചത്, "വെള്ളത്തിൽ കലങ്ങി", എന്നിട്ട് തെറ്റ് കണ്ടോ?, "ഇല്ല, ആദ്യം കണ്ടില്ല", പിന്നെ?.... "പിന്നെ പിന്നെ കാണാൻ തുടങ്ങി", എന്തോന്ന്? "ഓരോ മീനുകൾ ചത്തു ചത്തു പൊങ്ങി വരുന്നത്" , എന്നിട്ട്? അന്നേരം ലിജോയോട് ആളുകൾ പറയാൻ തുടങ്ങി "എന്ത് തെറ്റാണ് കാണിച്ചത് എന്ന്, പിന്നെ എന്തിനാണ് വെള്ളത്തിൽ മഷി കലക്കിയത്" എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഒരു ബെറ്റ് വെച്ചിട്ടുണ്ടായിരുന്നു "ജീവിതത്തിൽ തെറ്റ് ചെയ്യാത്തവർ ആരും ഇല്ല"എന്ന് തെളിയിക്കാൻ പറ്റുമോയെന്ന് , എന്നിട്ട് എന്താ ലിജോ ചെയ്തത്,"അവർ ചെയ്യുന്നത് തെറ്റാണ് എന്ന് കാണിക്കാൻ അവരുടെ മുൻപിൽ ഞാൻ തെറ്റ് ചെയ്തു", "അപ്പോൾ ഞാൻ മാത്രം അല്ലല്ലോ അവരും തെറ്റുകാർ അല്ലേ", എന്നേ അവർ ഞാൻ ചെയ്യാൻ പോകുന്ന തെറ്റിൽ നിന്നും പിന്തിരിപ്പിക്കേണ്ടത് അല്ലായിരുന്നോ). ഇപ്പോൾ നമ്മൾ ഈ കഥയിൽ തെറ്റ് പ്രത്യേക്ഷത്തിൽ ചെയ്തില്ലെങ്കിലും, നമ്മൾക്ക് അറിയാവുന്ന ശരികൾ, മറ്റൊരാൾക്ക്‌ പറഞ്ഞു കൊടുക്കാതിരിക്കുന്നതും ഒരു തെറ്റല്ലേ എന്ന് കേൾക്കുമ്പോൾ തോന്നി പോകുന്നില്ലേ. അന്ധനായ ഒരാൾ വഴിയിൽ കൂടി നടന്നു പോകുന്നു അയാൾക്ക് കണ്ണ് കാണില്ല(അതുകൊണ്ടല്ലേ ലിജോ പൊട്ടാ, നേരത്തെ അന്ധനയാ ഒരാൾ എന്ന് പറഞ്ഞിരിക്കുന്നത്). തൊട്ട് മുൻപിൽ ഒരു കുഴി, അയാളെ ചുറ്റുമുള്ള കണ്ണുള്ളവർ വന്നു രക്ഷിച്ചില്ലെങ്കിൽ ഒരു പക്ഷെ അയാൾ ആ കുഴിയിൽ വീണു പരിക്ക് പറ്റുമായിരുന്നില്ലേ..... ഇവിടെ അങ്ങനെ ഒന്ന് സംഭവിച്ചാൽ ആരെയാണ് കുറ്റം പറയേണ്ടത്...... കണ്ണുണ്ടായിട്ടും, സഹായിക്കാൻ കരങ്ങൾ ഉണ്ടായിട്ടും രക്ഷിക്കാൻ ശ്രമിക്കാത്തവരെ അല്ലേ... പ്രിയമുള്ളവരേ എനിക്ക് ആരെയും ഉപദേശിക്കാൻ അധികാരമോ അവകാശമോ ഇല്ല, എങ്കിലും എന്റെ അനുഭവത്തിൽ എനിക്ക് സംഭവിച്ച തെറ്റുകൾ വേറെ ഒരാൾക്കും സംഭവിക്കരുത് എന്ന് കരുതിയാണ് ഞാൻ ഒത്തിരി കഷ്ടപ്പെട്ടില്ലെങ്കിലും ഇത്തിരി കഷ്ടപ്പാടോടെ എനിക്കുണ്ടായ ഓരോ നല്ല അനുഭവങ്ങളും ദുരനുഭവങ്ങളും നിങ്ങളുമായി പങ്കുവെക്കുന്നത്......(ഇപ്പോൾ നിങ്ങളിൽ പലരും പറയും ഇപ്പോൾ എല്ലാം അനുഭവിക്കുന്നത് വായനക്കാരായ ഞങ്ങൾ ഓരോരുത്തരുമാണ് എന്ന്...... എന്റെ പോന്നു ദൈവങ്ങളെ ലിജോയെ മിന്നിച്ചേക്കണേ......) "തെറ്റ്" എന്ന് എവിടെ കണ്ടാലും അത് തിരുത്താൻ ഉള്ളതാണ് (അതിപ്പോൾ സ്വന്തം ജീവിതത്തിൽ ആയാലും, മറ്റുള്ളവരുടെ ജീവിതത്തിൽ ആയാലും). പണ്ടൊക്കെ വിട്ടിൽ ഇരുന്നാൽ തെറ്റ് എന്ന് പറയും ഇന്നൊക്കെ വിട്ടിൽ ഇരുന്നില്ലെങ്കിൽ തെറ്റ് എന്ന് പറയും(കാലം പോയൊരു പോക്കേ )(സത്യത്തിൽ തെറ്റിന് തവള ചാട്ടം ആരെങ്കിലും പഠിപ്പിച്ചു കൊടുത്തിട്ടുണ്ടോ, ലിജോക്ക് ഒരു സംശയം അതുകൊണ്ട് ചോദിച്ചു പോയതാണ്). EMPTY ഇതിൽ നിന്നും ആദ്യ അക്ഷരം മാറ്റിയാൽ MPTY എന്ന് വായിക്കും ഇനി ഇതിൽ നിന്നും P മാറ്റിയാൽ MTY എന്ന് വായിക്കും ഇതിൽ നിന്നും Y മാറ്റിയാൽ MT കിട്ടും ഇത് രണ്ടും മാറ്റിയാൽ പിന്നെ അവിടം ശുന്യം ആകും, ഇവിടെ ഓരോ സാഹചര്യത്തിലും ഓരോ വാക്കുകൾ കുറഞ്ഞപ്പോളും പറയുന്ന പേരിൽ മാറ്റം വന്നില്ല പക്ഷെ പറയുന്ന വാക്കിൽ അക്ഷരങ്ങളുടെ എണ്ണം കുറഞ്ഞു വന്നു...... നമ്മുടെ ജീവിതത്തിൽ തെറ്റുകൾ ചെയ്യുമ്പോൾ ഇതുപോലെ ഓരോ കാര്യങ്ങളും നമ്മുടെ മനസ്സിൽ നിന്നും നഷ്ടം ആയി കൊണ്ടിരിക്കുകയാണ്(സമാധാനം, അഭിമാനം, സംതൃപ്തി). പുറമെ നിന്നു നോക്കുന്നവർക്ക് ഒരു പക്ഷെ ഒന്നും മനസ്സിലാകുന്നുണ്ടാവില്ല, അവർ നോക്കുമ്പോൾ എല്ലാം പെർഫെക്ട് ആണ്. പക്ഷെ നമ്മൾ നമ്മുടെ മനസാക്ഷിയോട് എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ ചോദിക്കണം, അപ്പോൾ ഉത്തരം കിട്ടും(മനസാക്ഷി ഫ്രീ ആയിട്ടുണ്ടെങ്കിൽ ) എന്തെല്ലാമാണ് നമ്മൾക്ക് ഓരോ തെറ്റ് ചെയ്യുമ്പോൾ നഷ്ടം ആകുന്നത് എന്ന്...... എനിക്ക് ഒന്നും നഷ്ടം ആകാൻ ഇല്ലെങ്കിൽ ഞാൻ എപ്പോഴേ തെറ്റിൽ ഡോക്ടറേറ്റ് എടുത്തേനേ....... എനിക്ക് തെറ്റ് ചെയ്തപ്പോൾ എന്റെ പരീക്ഷയിലെ വിജയം നഷ്ടം ആയി, നല്ലൊരു ജോലി നഷ്ടം ആയി(ഉണ്ടെങ്കിൽ അല്ലേ നഷ്ടം ആവുള്ളു എന്ന് ചോദിക്കരുത്, ലിജോ തെറ്റ് ചെയ്തില്ലെങ്കിൽ നല്ലൊരു ജോലി ഉണ്ടാകുമായിരുന്നു, അവൻ അത്രക്കും മിടുക്ക് ഉള്ളവനാണ്). വരുന്ന തലമുറ നന്നായി വരണം,അവർക്ക് എന്റെ തെറ്റിൽ നിന്നും നല്ല പാഠങ്ങൾ പകർന്നു കൊടുക്കണം, അങ്ങനെയാണ് ഇനി എനിക്ക് ഞാൻ ചെയ്തു പോയ തെറ്റ് തിരുത്താൻ പറ്റുള്ളൂ എന്നുള്ള ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാണ് "ഇവിടെ വന്നു എല്ലാവരെയും ഒന്ന് വന്നു കണ്ടു മുഖം കാണിച്ചുപോകുന്നത്", ആരും അതിൽ തെറ്റ് വിചാരിക്കരുത്........നിങ്ങൾ എന്നേ കണ്ടാൽ മുഖം തിരിച്ചു കളയറാണല്ലോ പതിവ്..... ആ പതിവ് തെറ്റിക്കേണ്ട......... പണ്ടൊരിക്കൽ സ്റ്റേജിൽ ഒരു നാടകം നടക്കുകയാണ് അവിടെ ഓരോരുത്തരും തകർത്തു അഭിനയിക്കുന്നു, കാണികൾ എല്ലാവരും നാടകത്തിൽ അഭിനയിക്കുന്നവരെ കയ്യടിച്ചു അഭിനന്ദിക്കുന്നു, ഇത് കണ്ടു തന്നെ ആരും അഭിനന്ദിക്കുന്നില്ലല്ലോ എന്നൊരു വിഷമം ഒരു മരമായി(കാർബോർഡ് കൊണ്ട് ഉണ്ടാക്കിയത്)പിടിച്ചു നിന്ന പയ്യന് തോന്നി, അവനും നാടകത്തിലെ ഒരു അഭിനേതാവാണ്, അവൻ അതുകൊണ്ട് ഇടയ്ക്കു ഇടയ്ക്ക് പുറത്തേക്ക് തല ഇട്ട് നോക്കും, സ്റ്റേജിനു പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയാൻ, ആ നാടകം കഴിഞ്ഞു സമ്മാനം പ്രഖ്യാപിച്ചു, അവർക്ക് തന്നെ സമ്മാനം കിട്ടി, സമ്മാനം കൊടുക്കുന്ന അവസരത്തിൽ ജഡ്ജി(കോടതിയിലെ അല്ല കേട്ടോ ) അവരുടെ നാടകത്തിന്റെ മൊത്തം ക്രമികരണത്തെകുറിച്ച് നല്ലതാണെന്നു പറഞ്ഞുകൊണ്ട് സംസാരിച്ചു, അതിൽ ജഡ്ജിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആയത് മരത്തിന്റെ പുറകിൽ നിന്നും ഇടയ്ക്കു ഇടേ പുറത്തേക്ക് തലയിട്ട് നോക്കുന്ന ഒരു മുങ്ങയെ ആണെന്ന് പറഞ്ഞു , അതിൽ പിന്നെ മരത്തിന്റെ പുറകിൽ നിന്നും ഒളിഞ്ഞു നോക്കിയ പയ്യന് നാട്ടിൽ നല്ലൊരു പേര് വീണു..... ഇത് വായിച്ചിട്ട് ശരിക്കും ആരാണ് തെറ്റ് ചെയ്തത് എന്ന് നിങ്ങൾ പറയു, അവന്റെ ശരിക്കും പേരുണ്ടായിട്ടും അവനെ കളിപ്പേര് വിളിക്കുന്നവർ തെറ്റുകാരല്ലേ എന്ന് പറയു....... അറിവില്ലാത്ത പ്രായത്തിൽ ചെറിയ ആഗ്രഹം അവനു ഉണ്ടായി, അതിന്റെ പുറത്ത് അവൻ അവിടെ എന്താണ് സംഭവിച്ചത് എന്ന് നോക്കി, അതിന് അവനെ കളിപ്പേര് വിളിക്കാൻ മാത്രം എന്ത് തെറ്റ് ആണ് അവൻ നിങ്ങളോട് ചെയ്തത്(ഞാൻ ഉൾപ്പടെ ഉള്ള സമൂഹത്തോട് ചെയ്തത് എന്നാണ് ചോദ്യം)....... ആ കളിപേര് എന്നും അവന്റെ കൂടെ ഉണ്ടാകില്ലേ..... എത്ര മായ്ച്ചാലും അവന്റെ മനസ്സിൽ ഉണ്ടായ മുറിവ് മായിച്ചു കളയാൻ നമ്മളെ കൊണ്ട് ആവുമോ.... ഒരാളെ പരിഹസിക്കാൻ എല്ലാവർക്കും എളുപ്പമാണ്, എന്നാൽ അയാൾ ചെയ്യുന്നതുപോലെ എന്തെങ്കിലും ചെയ്യാൻ നമ്മളെകൊണ്ട് കഴിയുമോ.....ഒരു വിരൽ അനക്കാൻ എങ്കിലും..... നമ്മൾ ഓരോരുത്തരും ഈ സമൂഹത്തിൽ നിന്നും തരം താഴ്ത്താറില്ലേ മറ്റുള്ളവരെ സൗന്ദര്യത്തിന്റെ പേരിൽ, വിദ്യാഭാസത്തിന്റെ പേരിൽ, പണം, അധികാരം, അങ്ങനെ ഒട്ടനവധി കാര്യങ്ങളുടെ പേരിൽ...... പല മനുഷ്യരും ജീവിതത്തിൽ വേദനിക്കുന്നത് ചെയ്യാത്ത തെറ്റിന്റെ പേരിൽ അനുഭവിക്കുന്ന കഷ്ടപ്പാട് (കണ്ണുനീർ) ഓർത്തിട്ടാണ്...... അവരുടെ കണ്ണുനീർ ആർക്ക് തുടക്കാൻ കഴിയും..... നമ്മൾക്ക് സൗന്ദര്യം, പണം, വിദ്യാഭ്യാസം എല്ലാം ഉണ്ടായത് നമ്മളുടെ മിടുക്ക് കൊണ്ടാണ് എന്ന് പറഞ്ഞു ആരും അഹങ്കരിക്കരുത് ഇതെല്ലാം നഷ്ടം ആകാൻ അധികം സമയം വേണ്ട...... വിദ്യാഭാസം എങ്ങനെ നഷ്ടപ്പെടും എന്നൊരു ചോദ്യം നിങ്ങളുടെ മനസ്സിൽ വരും,ഉദാഹരണം -മക്കളെ ദൈവ പ്രീതിക്കായി കൊന്നു കളഞ്ഞത് നാട്ടിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസം ഉണ്ടെന്ന് സമൂഹം അംഗീകരിക്കുന്ന പ്രൊഫസറും വിദ്യാഭാസ മേഖലയിൽ ഉയർന്ന നിലയിൽ ജോലി ചെയ്യുന്ന വ്യക്തികളുമാണെന്ന് അറിയുമ്പോഴാണ്(എല്ലാവരുടെയും കാര്യം അല്ല കേട്ടോ പറഞ്ഞത്)......ഒരു അധ്യാപകൻ(എല്ലാ അധ്യാപകരും അല്ല കേട്ടോ) മൂലം പഠിപ്പു നിർത്തേണ്ടി വരുന്ന വിദ്യാർത്ഥികളെ കുറിച്ച് ഓർക്കുമ്പോളാണ്, എച്ച് ഐ വി, എയ്ഡ്‌സ് ആണ് എന്ന് പറഞ്ഞു ജോലിയിൽ നിന്നും മാറ്റി നിർത്തുമ്പോഴാണ്...... എല്ലാവരും മനുഷ്യർ ആണ്, മനുഷ്യത്വം കാണിക്കാൻ പഠിക്കണം ഇനിയെങ്കിലും..... ഇല്ലെങ്കിൽ നമ്മൾ അവരോട് ചെയ്യുന്ന തെറ്റ് നമ്മളെക്കൊണ്ട് തിരുത്താൻ ഒരു പക്ഷെ കഴിഞ്ഞെന്ന് വരില്ല......(കാലം അനുവദിച്ചെന്നും) രോഗം എപ്പോൾ വേണമെങ്കിലും ആർക്ക് വേണമെങ്കിലും വരാം...... തെറ്റുകൾ തിരുത്താൻ ഉള്ള ഒരു അവസരം ആയി ഈ പോസ്റ്റിനെ കാണുക..... ഈ പോസ്റ്റിൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ തിരുത്തി തരിക...... തിരുത്തി തരാൻ വേണ്ടിയാണല്ലോ ഞാൻ ഇത്രയും അപ്രിയ സത്യങ്ങൾ എഴുതിയത്...... നിങ്ങൾ ഞാൻ എഴുതിയതിൽ തെറ്റ് കണ്ടിട്ടും പറയാതെ ഇരിക്കുന്നത്, നിങ്ങൾക്ക് പിന്നാലെ ഈ പോസ്റ്റ്‌ വായിക്കാൻ വരുന്നവരോട് ചെയ്യുന്ന തെറ്റ് ആയിരിക്കും...... ഈ പോസ്റ്റ്‌ തിരുത്താൻ ഉള്ള പോസ്റ്റ് ആണ്, അതിനാൽ തിരുത്തലുകൾ നിർദ്ദേശിക്കുവാനായി പ്രിയപ്പെട്ട വായനക്കാർക്ക് അവസരം നൽകുകയാണ്..... നാളെയിലെ ശരികൾക്കായി, തെറ്റ് തിരുത്തി കൊണ്ടുള്ള തുടക്കം ഇവിടെ നിന്നും തന്നെ ആകട്ടെ. എല്ലാവർക്കും തെറ്റുകൾ തിരുത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...... കുറിപ്പ് -വാക്ക് കൊണ്ടോ, നോട്ടം കൊണ്ടോ, പ്രവർത്തികൊണ്ടോ നമ്മുടെ ഭാഗത്തു നിന്നും തെറ്റുകൾ സംഭവിക്കാതിരിക്കട്ടെ..... തെറ്റുകൾ പറ്റിയാൽ തിരുത്താൻ നമ്മളെക്കൊണ്ട് സാധിക്കട്ടെ....... തെറ്റ് തിരുത്തിയാൽ പിന്നെ തെറ്റിന്റെ സ്ഥാനം ശുന്യമാണ്..... പിന്നെ അവിടെ ശരികൾക്കാണ് സ്ഥാനം ലഭിക്കുക...... അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് വഴി തെറ്റിയാണ് ഈ പോസ്റ്റ്‌ വായിക്കേണ്ടി വന്നത് എങ്കിലും, അത് കൂടുതൽ ശരികൾക്ക് വേണ്ടി ആയിരുന്നു എന്ന് പറയാതെ പോകാതിരിക്കാൻ കഴിയില്ലല്ലോ അല്ലേ SOLVED PAPER AND EXAM PRACTICE REGISTERED USERS ONLYPlease Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Neither seek nor avoid,take what comes-Swami Vivekananda

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email