Choose your language

30 May 2021

// // Subscribe YOUTUBE Channel

Dear ones, today we are going to talk about the topic of "Start Change"

പ്രിയമുള്ളവരേ ഇന്ന് സംസാരിക്കാൻ പോകുന്നത് "മാറ്റം തുടങ്ങുക" എന്ന വിഷയത്തെ കുറിച്ചാണ്....... ഒത്തിരി നാളായി ഒരു മാറ്റം വേണമെന്ന് നമ്മളിൽ പലരും പറയാറുണ്ട്.... പലപ്പോഴും മറ്റുള്ളവരെ മാറ്റാൻ ആണ് നമ്മൾ ശ്രമിക്കാറുള്ളത്.....

ജീവിതം ഓരോ നിമിഷവും മാറി കൊണ്ടിരിക്കുകയാണ്..... നിങ്ങളിൽ ഓരോരുത്തരും ഈ പോസ്റ്റ്‌ വായിക്കാൻ കാരണം എന്തെങ്കിലും മാറ്റം കിട്ടാൻ സാധ്യത ഉണ്ടോ എന്ന് അന്വേഷിക്കുന്നത് കൊണ്ടാണ്(അല്ലെങ്കിൽ പിന്നെ ലിജോക്ക് എന്തെങ്കിലും കാര്യമായ മാറ്റം വന്നിട്ടുണ്ടോ എന്ന് നോക്കാൻ ആയിരിക്കും......).
സ്ഥിരമായി എന്റെ പോസ്റ്റ്‌ കണ്ട പലരും രണ്ടോ മൂന്നോ ദിവസം അല്ലെങ്കിൽ ആഴ്ചകൾ പുതിയ പുതിയ പോസ്റ്റുകൾ കാണാതിരിക്കുമ്പോൾ മനസ്സിൽ അന്വേഷിക്കാൻ തുടങ്ങും (ലിജോക്ക് ബുദ്ധി വെച്ചോ, മണ്ടത്തരം പറച്ചിൽ നിർത്തിയോ എന്ന് ).
ഞാൻ ഇപ്പോഴും ഓർക്കുന്നു ഞാൻ ആദ്യമായി സോഷ്യൽ മീഡിയയിൽ സജിവമായി ചളി സംസാരിക്കാൻ തുടങ്ങിയത്, എനിക്ക് സൂര്യാഘാതം ഏറ്റു വിശ്രമം എടുത്തപ്പോൾ ആണ് എന്ന്. അതിനുശേഷം പിന്നെ ഇടയ്ക്കു ഇടയ്ക്കു മാത്രമേ ചളി അടിക്കാൻ പോകാറുള്ളൂ......
ഞാൻ ഇന്ന് ഇപ്പോൾ വലിയൊരു മാറ്റത്തിനു തുടക്കം കുറിച്ചിരിക്കയാണ്.....
എല്ലാവരുടെയും സഹകരണം എനിക്ക് അതിനു ആവശ്യമാണ്......
നമ്മൾ ജീവിക്കുന്ന ലോകത്തിലെ ഓരോ മനുഷ്യർക്കും ഓരോ തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ട്, അതിലെ പല ബുദ്ധിമുട്ടുകളും കുറയാൻ ഇടയാക്കിയത് ഓരോ കണ്ടുപിടിത്തങ്ങളാണ്..... ഉദാഹരണം പറഞ്ഞാൽ ഫോണിന്റെ കണ്ടുപിടിത്തം..... ഇപ്പോൾ അകലങ്ങളിൽ ജോലിക്ക് പോയവർക്ക് വലിയൊരു ആശ്വാസം തരുന്നുണ്ട്..... അകലങ്ങളിൽ ആണെങ്കിലും കണ്ടുകൊണ്ട് സംസാരിക്കാൻ കഴിയുന്നതിൽ.....
ഫോൺ കണ്ടുപിടിച്ചു, ഒത്തിരി കാലങ്ങൾ കഴിഞ്ഞാണ് നമ്മുടെയൊക്കെ കയ്യിൽ ഫോൺ ലഭിക്കുന്നത്......
ഏത് ഫോണും ഒരു കാലഘട്ടം ഉണ്ട് ഉപയോഗിക്കാൻ,അതു കഴിഞ്ഞാൽ പിന്നെ ഉപയോഗിക്കാൻ കഴിയില്ല.... ഒരു പക്ഷെ ഉപയോഗിക്കാൻ തക്ക ശേഷി ആ ഫോണിന് നഷ്ടപ്പെടുന്നത് കൊണ്ടാണ്..
ഞാൻ ഉപയോഗിച്ച് കൊണ്ടിരുന്ന നെറ്റ് സെറ്റർ ഇടക്ക് പ്രവർത്തിക്കാതെ ആയപ്പോൾ അത് പരിഹരിക്കാൻ സർവീസ് സെന്ററിൽ കൊണ്ട് ചെന്നു, അവര് പറഞ്ഞു സോഫ്റ്റ്‌വെയർ പ്രശ്നം ആണെന്ന്, അന്ന് എനിക്ക് നെറ്റ് സെറ്റർ ശരിയാക്കി കിട്ടി, കുറച്ചു നാളുകൾ കഴിഞ്ഞു വീണ്ടും പ്രശ്നം വന്നു, ഞാൻ നെറ്റ് സെറ്റർ കൊണ്ട് ചെന്നപ്പോൾ അവർ പറഞ്ഞു ഉപകരണത്തിന് കുഴപ്പം ഇല്ല(പിന്നെ ലിജോക്ക് ആണോ കുഴപ്പം എന്ന് ആരും ചോദിക്കല്ലേ കേട്ടോ), അതിൽ ഇട്ടിരിക്കുന്ന സിം മോശമായി പോയിട്ടുണ്ടെന്നു അവർ പറഞ്ഞു ..... അപ്പോൾ ഞാൻ എന്ത് ചെയ്തു പ്രിയമുള്ളവരേ ഇത്രയും നാൾ എന്റെ കൂടെ നടന്നതിനും എന്നേ സഹായിച്ചതിനും "മോശമായ സിം"-നോട്‌ നന്ദി പറഞ്ഞു കാണുമെന്ന് കരുതുന്നുണ്ടോ(ലിജോ അത്രക്കും കരുണാമയൻ ആണോ), ഒന്നും നോക്കിയില്ല പഴയ സിം മാറ്റി പുതിയത് എടുത്തിട്ടു, ഉപകരണം പ്രവർത്തിക്കാൻ തുടങ്ങി....(പറഞ്ഞു വന്നത് നമ്മൾക്ക് മുന്നോട്ട് പോകാനുള്ള തടസ്സം നിക്കണം എന്നാണ്, ഞാൻ സിം മാറ്റിയില്ല എങ്കിൽ എനിക്ക് സിം മാറ്റുന്നത് വരെ നെറ്റ് കണക്ഷൻ കിട്ടുമായിരുന്നില്ല......)
ഇവിടെ നമ്മുടെ ജീവിതത്തിൽ പലതും നമ്മൾ ഒരു നല്ല മാറ്റത്തിനായി ഉപേക്ഷിക്കാൻ തയ്യാറാവണം അത് ഒരു പക്ഷെ ഒത്തിരി സമയം ഉറങ്ങുന്നത് ആവാം(ആവശ്യത്തിന് അല്ലാതെ).
പണ്ടൊക്കെ എന്റെ പല്ല് പറിക്കുമ്പോൾ, അല്ലെങ്കിൽ പല്ല് പറിഞ്ഞു പോരുമ്പോൾ, ആ പല്ലെടുത്തു പുരപുറത്തേക്ക് എറിയാൻ പറയാറുണ്ട്(എന്റെ വീട്ടുകാർ അല്ല കേട്ടോ അങ്ങനെ പറഞ്ഞത്), അന്നേരം ഞാൻ എറിഞ്ഞിട്ടുണ്ട്, ഇന്ന് അങ്ങനെ പറഞ്ഞാൽ ഞാൻ അങ്ങനെ ചെയ്യില്ല(എറിയാൻ പല്ല് ഉണ്ടാവില്ല ലിജോക്ക് അല്ലേ അതല്ലേ കാര്യം, അതല്ല കാര്യം അങ്ങനെ എറിയുന്നതിൽ ഒരു കാര്യവും ഇല്ല എന്ന് ബോധ്യമായതുകൊണ്ടാണ്). ഞാൻ എന്റെ പല്ലിൽ ഒരു വിധത്തിലുള്ള പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട് (എന്ന് പറഞ്ഞാൽ ഡോക്ടർ, എന്റെ പല്ലിൽ പരീക്ഷിക്കാത്ത പരീക്ഷണങ്ങൾ വളരെ ചുരുക്കം ആണെന്ന്). അതെന്ത് പരീക്ഷണം ആണ് എന്ന് പറഞ്ഞു തരണം, കേൾക്കണം എന്ന് നിർബന്ധം ആണെങ്കിൽ പറയാം ആർക്കെങ്കിലും ഉപകാരം ആയാലോ അല്ലേ....
പല്ലിൽ കമ്പി ഇട്ടിട്ടുണ്ട്, അതിനു വേണ്ടി സാധാരണ പല്ലുകൾ പറിക്കുന്നത് കൂടാതെ എന്റെ അണ പല്ലും പറിച്ചിട്ടുണ്ട്, പിന്നെ കദനക്കു മരുന്ന് നിറക്കുന്നത് മാതിരി ഒത്തിരി പല്ലിൽ മരുന്നും നിറച്ചിട്ടുണ്ട്(ഡോക്ടറുടെ ഭാഷയിൽ പെർമനെന്റ് ആയി പല്ല് ദ്വാരം അടക്കുക എന്ന് പറയും).
സാധാരണ പല്ല് ടെമ്പോറാറി ആയി അടച്ചു കുറച്ചു നാൾ കഴിഞ്ഞ് കുഴപ്പം ഒന്നും ഇല്ലെന്ന് കണ്ടിട്ടാണ് പെർമനെന്റ് ആയി അടക്കുന്നത്. ഒരിക്കൽ പല്ല് ഡോക്ടറുടെ അടുത്ത് പെർമനെന്റ് ആയി പല്ലിന്റെ ദ്വാരം അടക്കാൻ ചെന്നപ്പോൾ ഡോക്ടർ എന്റെ പല്ലിൽ അഴുക്കാണെന്നു കരുതി ശരിക്കും അങ്ങട് ക്ലീൻ ചെയ്തു, അവസാനം ആണ് ഡോക്ടർക്ക് മനസ്സിലായത് ആ പല്ലിൽ നേരത്തെ ടെമ്പോറാറി ആയി അടച്ചത് ആണെന്ന്....... പിന്നെ ഡോക്ടർ പെർമനെന്റ് ആയി അടച്ചു തന്നു......
അങ്ങനെ ഞാൻ ഡോക്ടർക്ക് ഒരു പുതിയ മാറ്റം കൊണ്ട് വരാൻ കാരണക്കാരൻ ആയി.......(ഇനി ആർക്കും ടെമ്പോറാറി ആയി അടച്ചതാണോ എന്ന് ഉറപ്പ് വരുത്താതെ പെർമനെന്റ് ആയി അടക്കില്ല എന്ന്)(ഒത്തിരി വർഷങ്ങൾക്ക് മുൻപ് നടന്നതാണ് കേട്ടോ, ഇപ്പോൾ ചികിത്സാ രീതി മാറിയിട്ടുണ്ടോ എന്ന് അറിയില്ല)...
ഞാൻ പണ്ടൊരിക്കൽ ഷർട്ട് തയ്യിക്കാൻ കൊടുത്തു, എന്റെ ഷർട്ട്‌ തേക്കുന്നതിനു മുൻപ് വരെ തേപ്പ് പെട്ടിക്ക് ഒരു കുഴപ്പം ഉണ്ടായില്ല, പിന്നെ പെട്ടെന്ന് തേപ്പു പെട്ടി ചൂടായി (എന്റെ ഷർട്ട്‌ കണ്ടിട്ട് ആയിരിക്കും എന്ന് ഇവിടെ കുറെ ആളുകൾ പറയുന്നത് ലിജോക്ക് ഇപ്പോൾ കേൾക്കാം) ആ ചേട്ടൻ ഷർട്ടിൽ വെച്ചതും ഷർട്ട്‌ കരിഞ്ഞുപോയി...... ആ ചേട്ടൻ എന്നേ വിളിച്ചു കാര്യം പറഞ്ഞു എന്ത് വേണമെങ്കിലും ചെയ്തു തരാം എന്ന് പറഞ്ഞു.... അങ്ങനെ ആ ചേട്ടന് എന്റെ ഷർട്ട്‌ തുണിയുടെ പണം കൂടാതെ, തയ്യിച്ചതിന്റെ പണിക്കൂലി കൂടി നഷ്ടം ആയി...... പിന്നീട് ആ ചേട്ടൻ തേക്കുന്നത് വളരെ അധികം ശ്രദ്ധിച്ചാണ്.ആ ചേട്ടൻ എന്നോട് പറഞ്ഞു ബിസിനസ്സിൽ ആകുമ്പോൾ അങ്ങനെയൊക്കെ സംഭവിക്കും എന്ന്, അദ്ദേഹം വളരെ സമയനിഷ്ഠ പാലിക്കുന്ന വ്യക്തിയാണ്..... നമ്മൾ ഷർട്ട്‌ വേണം എന്ന് പറയുന്നതിന്റെ തലേദിവസം ഷർട്ട്‌ റെഡി ആക്കി വെക്കാൻ പരമാവധി ശ്രമിക്കാറുണ്ട്.
ഇത്രയും കാര്യങ്ങൾ നീട്ടി പിടിച്ചു വന്നത് ഇവർ എല്ലാം ചെയ്യുന്ന ജോലിയിൽ പ്രാവിണ്യം ഉള്ളവരാണ്...പക്ഷെ അവർക്കും തെറ്റ് പറ്റുന്നുണ്ട്, ആ ഒരു തെറ്റിൽ നിന്നും വളരെ അധികം കാര്യങ്ങൾ മറ്റുള്ളവരെ പഠിപ്പിച്ചിട്ടുണ്ട്, സ്വന്തം ആയിട്ടും പഠിച്ചിട്ടുണ്ട് ....
എന്റെ പല്ല് കേടാവാൻ ഉള്ള കാരണം മീടായി തീറ്റ ആയിരുന്നു, ഞങ്ങൾക്ക് കട ഉള്ളത് കൊണ്ട് ഓരോ ദിവസവും ഭരണിയിലെ മിടായി എടുത്തു തിന്നും അത് എനിക്ക് ഇന്ന് പല്ലില്ലാത്ത അവസ്ഥ ഉണ്ടാക്കി..... ജീവിതത്തിൽ ഒരിക്കലും പല്ലിന്റെ വേദന അനുഭവിച്ചിട്ടില്ലെങ്കിൽ നിങ്ങൾ എല്ലാവരും ഭാഗ്യവാന്മാർ ആണ്, പല്ല് വേദന വന്നാൽ ചിലപ്പോൾ സഹിക്കാൻ പറ്റാത്ത വേദന ആയിരിക്കും, അന്ന് എന്നേ ആരും ഉപദേശിക്കാൻ ഉണ്ടായില്ല(രണ്ടു നേരം പല്ല് തേക്കണം, അത് പറ്റിയില്ലെങ്കിൽ മീടായി തിന്നു കഴിയുമ്പോൾ എങ്കിലും വായ കഴുകണം എന്ന്, പിന്നെ ഉപദേശം കിട്ടാൻ അവസരവും ഉണ്ടായില്ല.....), ചെറുപ്പത്തിൽ മീടായി തീറ്റ കുറച്ചിരുന്നു എങ്കിൽ എന്റെ പല്ലുകളുടെ എണ്ണം കുറയുക ഇല്ലായിരുന്നു..... ഞാൻ ഇനി പറയുന്നത് നിങ്ങളോടുള്ള എന്റെ ഒരു അപേക്ഷയാണ് കുട്ടികളുടെ പല്ല്, ചോക്ലേറ്റ് പോലെയുള്ള ഭക്ഷണം കഴിച്ചതിനുശേഷം ശരിക്കും കഴുകിക്കാൻ വളരെ അധികം ശ്രദ്ധിക്കുക..... നാളെ അവർക്ക് മനസ്സ് തുറന്നു മുഴുവൻ പല്ലുകളും പുറത്തു കാണിച്ചു ചിരിക്കാൻ അതുവഴി കഴിയട്ടെ.......
ഇനി ഞാൻ പറഞ്ഞു വന്ന കാര്യത്തിലേക്കു കടക്കാം...... മറ്റൊന്നും അല്ല നഷ്ടപ്പെട്ടു എന്ന് കരുതിയ പ്രണയം കണ്ടെത്തികൊടുക്കാൻ ഉള്ള എളിയ ശ്രമമാണ്...... ഒരു പക്ഷെ ഇതിൽ ഞാൻ വിജയം കണ്ടില്ലായിരിക്കാം പക്ഷെ എങ്കിൽ എനിക്ക് ഈ അവസരത്തിൽ ചെയ്യേണ്ടതായി ഉണ്ട്..... ഇത് കണ്ടു ഏതെങ്കിലും കമ്പനികൾക്ക് ഒരു ആപ്പ് തന്നെ ഡെവലപ്പ് ചെയ്യാൻ കഴിഞ്ഞാലോ....... അവർക്കും ഒരു മാറ്റം ആയില്ലേ...... എന്റെ വെബ്സൈറ്റ് എക്സാംചോയ്‌സ്‌സ് അനുബന്ധം ആയുള്ള യൂട്യൂബ് ചാനലിൽ "പ്രണയത്തെ കുറിച്ച്"ഒരു വീഡിയോ ഇപ്പോൾ ചെയ്തിട്ടുണ്ട്(അതിൽ അതിശയത്തോടെ കാണാൻ മാത്രം ഒന്നും ഇല്ല)...... ആ വീഡിയോയിൽ കമന്റ്‌ ചെയ്യാൻ അവസരം കൊടുത്തിട്ടുണ്ട്......
ഒത്തിരി അധികം നെഗറ്റീവ് വരാൻ സാധ്യത ഉണ്ട്...... എന്നാലും സാരമില്ല.... ഒരാൾക്ക് എങ്കിലും അങ്ങനെ വിഷമിക്കുന്നു എങ്കിൽ എന്നെകൊണ്ട് ചെയ്യാൻ പറ്റുന്ന വലിയ ഒരു കാര്യമായിരിക്കും.....
ഒരു ദിവസം റേഡിയോയിൽ ഇങ്ങനെ നഷ്ടപ്പെട്ട പ്രണയിനി/കാമുകൻ എന്നിവരെ കുറിച്ച് ഒരാൾ എഴുതിയ കത്ത് വായിക്കുന്നത് കേൾക്കുവാൻ ഇടയായി..... ആ പ്രോഗ്രാം ഒരു പക്ഷെ അവർ ആഗ്രഹിച്ച വ്യക്തി കേട്ടെന്ന് വരില്ല..... (ഞാൻ തന്നെ കുറച്ചു ഭാഗം ആണ് റേഡിയോയിൽ കേട്ടത്).
ചെറിയൊരു തുടക്കം ആണ് വലിയൊരു മാറ്റത്തിനു കാരണം ആകുന്നത്.....
പണ്ടൊരിക്കൽ റോഡിനു കുറുകെ വലിയൊരു മരം ഒടിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. എല്ലാവരും ആ മരം കണ്ടു എങ്കിലും എല്ലാവരും ഹോൺ മുഴക്കി കൊണ്ടിരിക്കുകയാണ് (ഒരു പരിഹാരവും ഉണ്ടാവില്ല).
എന്നാൽ അവിടെ ഒരു ചെറിയ ബാലൻ വന്നു ആ മരം തള്ളാൻ ശ്രമിക്കുന്നു, മരം അനങ്ങി ഇല്ലെങ്കിലും അവിടെ കൂടിയ ആളുകളുടെ മനസ്സ് അലിഞ്ഞു(അനങ്ങി).... അവരെല്ലാവരും ശ്രമിച്ചപ്പോൾ ആ മരം അവിടെ നിന്നും മാറ്റാൻ കഴിഞ്ഞു.....
ഈ മരത്തിന്റെ സ്ഥാനത്തു നമ്മുടെ ചുറ്റിലും ഉള്ള പ്രശ്‌നങ്ങളെ കണ്ടാൽ, ആ പ്രശ്നം പരിഹരിക്കാൻ മുന്നിട്ട് കഴിഞ്ഞാൽ തീർച്ചയായും വിജയിക്കുക തന്നെ ചെയ്യും..... ഒരു കമ്പ് ആകുമ്പോൾ ഒടിക്കാൻ എളുപ്പമാണ്, കുറെ കമ്പുകൾ ചേർന്ന് കഴിയുമ്പോൾ ഒടിക്കാൻ പ്രയാസം ആയിരിക്കും കാരണം ആ കമ്പുകൾ ഒരുമിച്ചു ആയിരിക്കുന്നത് കൊണ്ട്.....
പ്രിയമുള്ളവരേ ഇനി ഞാൻ കൂടുതൽ പറഞ്ഞു ദിർഘിപ്പിക്കുന്നില്ല, ഇത്രയും നീണ്ട ഒരു എഴുത്ത് ആയി പോയി എന്നറിയാം...... ഒരു നല്ല മാറ്റത്തിനു വേണ്ടിയല്ലേ......എല്ലാവരും എന്നോട് ക്ഷമിക്കുമല്ലോ......
ആരുടെയെങ്കിലും ജീവിതത്തിൽ നിന്നും വേദനകൾ ഒഴിവാക്കാൻ കഴിഞ്ഞാൽ അത് നമ്മളെകൊണ്ട് ചെയ്യാൻ കഴിയുന്ന വലിയൊരു കാര്യമാണ്......
പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട് ഓരോ നെല്ലിലും അത് കഴിക്കേണ്ട ആളുടെ പേര് കൊത്തി വെച്ചിട്ടുണ്ട് എന്ന്......
നമ്മൾ ഒരാളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയാൽ നമ്മളെ സഹായിക്കാൻ നമ്മൾക്ക് ചുറ്റും പത്തു ആളെ എങ്കിലും കിട്ടും(ലിജോ ഒരു ചെറിയ മനകണക്ക് പറഞ്ഞതാണ്, ആ കണക്കിന് വിശദീകരണം നൽകാൻ നിന്നാൽ എനിക്ക് ഇപ്പോഴൊന്നും ഈ എഴുത്ത് നിർത്താൻ കഴിയില്ല).
നമ്മളെകൊണ്ട് ഒന്നും കഴിയില്ലല്ലോ എന്ന് പറഞ്ഞു മാറി നിൽക്കരുത്...... നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യുക, ചിലപ്പോൾ ഒരു കല്ല് എടുത്തു വെക്കാൻ ആയിരിക്കും(തലയിലോ, നെഞ്ചത്തോട്ടോ അല്ല കേട്ടോ).
സാരമില്ല അതെങ്കിലും ചെയ്യുക നിങ്ങളുടെ പ്രവർത്തി മൂലം മറ്റുള്ളവർക്കും നല്ലത് ചെയ്യാൻ കഴിഞ്ഞാൽ അത് വലിയൊരു മാറ്റത്തിനു കാരണമായിതീരും, അതിനു എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.......
കുറിപ്പ്-മാറ്റം നമ്മളിൽ നിന്നും ആണ് തുടങ്ങേണ്ടത്, ബാക്കി എല്ലാവരും മാറിയിട്ടേ ഞാൻ മാറുകയുള്ളൂ എന്ന് പറഞ്ഞിരുന്നാൽ ഒരു പക്ഷെ ഒത്തിരി കാലം കാത്തിരിക്കേണ്ടി വന്നേക്കാം നമ്മൾ പ്രതീക്ഷിക്കുന്ന മാറ്റം അവരിൽ വരാനായിട്ട്...... അപ്പോൾ ശരി ഞാൻ തല്ക്കാലം ഇവിടെ നിന്നും മാറി നിൽക്കട്ടെ...... നല്ലൊരു മാറ്റം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.......ഇനി എന്റെ പോസ്റ്റുകൾ കണ്ടില്ലെങ്കിലും (മഷി ഇട്ടു നോക്കിയിട്ടും) അതിൽ അത്ഭുതം വരാനില്ല, ഒരു നല്ല മാറ്റത്തിനാണ് എന്ന് മാത്രം കരുതിയാൽ മതിSOLVED PAPER AND EXAM PRACTICE REGISTERED USERS ONLYPlease Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. I am not a product of my circumstances. I am a product of my decisions-Stephen Covey.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email